KeralaNEWS

വിലക്കയറ്റം നിയന്ത്രിച്ച്‌ സര്‍ക്കാര്‍ 

തിരുവനന്തപുരം:നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിച്ച്‌  സര്‍ക്കാര്‍.പൊതുവിപണിയില്‍ 1376 രൂപ വിലവരുന്ന 13 ഇന അവശ്യസാധനങ്ങള്‍ 612 രൂപയ്ക്കാണ് സപ്ലൈകോ വഴി നല്‍കുന്നത്.ഏഴുവര്‍ഷമായി ഇവയ്ക്ക് വില വര്‍ധിപ്പിച്ചിട്ടില്ല.
സംസ്ഥാനത്തെ 50 ലക്ഷം റേഷന്‍കാര്‍ഡ് ഉടമകള്‍ ഇത് വാങ്ങുന്നുണ്ട്.സപ്ലൈകോ വില്‍പ്പനശാലകളിലൂടെ ഒരു വര്‍ഷം 89,168 ടണ്‍ അരിയാണ് സബ്സിഡി നിരക്കില്‍ നല്‍കുന്നത്.ഇതിനു പുറമെ 32 ഇനത്തിന് സബ്സിഡിയുണ്ട്.
സംസ്ഥാനത്ത് 817 മാവേലി സ്റ്റോറാണുള്ളത്. ഇവിടെ 30–- 50 ശതമാനംവരെയാണ് വിലക്കുറവ്. കണ്‍സ്യൂമര്‍ഫെഡുമായി സഹകരിച്ച്‌ 1000 നീതിസ്റ്റോറുമുണ്ട്. 176 ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റും 47 സഞ്ചരിക്കുന്ന ത്രിവേണി സ്റ്റോറുമുണ്ട്.

Back to top button
error: