മല്ലപ്പള്ളി: റാന്നി റോഡിൽ പാടിമൺ അംബിപ്പടിക്ക് സമീപം ടോറസിന് അടിയിൽപ്പെട്ട് ബൈക്ക് യാത്രക്കാരനായ യുവാവ് തൽക്ഷണം മരിച്ചു.പാടിമൺ ഇലവനോലിക്കൽ ഓലിക്കൽ പാറയിൽ ചാക്കോ വർഗീസ് മകൻ ജിബിൻ ചാക്കോ വർഗീസ് (22) ആണ് മരിച്ചത്.ഇന്നലെ വൈകിട്ട് ആറു മണിയോടുകൂടിയാണ് അപകടം.
ആലപ്പുഴ കരുവാറ്റ സ്നേഹാചാര്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ് ആൻഡ് ടെക്നോളജിയിൽ ഹോട്ടൽ മാനേജ്മെൻറ് പഠനം പൂർത്തിയാക്കിയ ജിബിൻ കോളജിൽ പോയി വീട്ടിലേക്ക് മടങ്ങും വഴി മല്ലപ്പള്ളി ഭാഗത്തേക്ക് അമിത വേഗതയിൽ വന്ന
ടോറസ് ലോറിയുടെ അടിയിൽ പെടുകയായിരുന്നു.കീഴ്‌വായ്പൂര് പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
മാതാവ്: മിനി.സഹോദരൻ ജൂഡിൻ.സംസ്കാരം പിന്നീട്.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan