Month: March 2023

  • Sports

    കൂവിവിളിയും അസഭ്യവർഷവും ഏശിയില്ല! ആദ്യപാദത്തിൽ തന്നെ ​ഗോളടിച്ച് സുനില്‍ ഛേത്രി; സെമിയില്‍ മുംബൈയെ തകർത്ത് ബെംഗളൂരു

    മുംബൈ: ഐഎസ്എല്‍ 9-ാം സീസണിന്‍റെ ഒന്നാം സെമിയുടെ ആദ്യപാദത്തില്‍ സുനില്‍ ഛേത്രിയുടെ ഗോളില്‍ മുംബൈ സിറ്റി എഫ്സിയെ അവരുടെ ​ഗ്രൗണ്ടില്‍ 0-1ന് തകർത്ത് ബെംഗളൂരു എഫ്സി. ആദ്യപകുതിക്ക് പിന്നാലെ 58-ാം മിനുറ്റില്‍ പകരക്കാരനായി ഇറങ്ങിയാണ് ഛേത്രി സെമിയില്‍ ബെംഗളൂരുവിന് നിർണായക ലീഡും ആദ്യപാദ ജയവും സമ്മാനിച്ചത്. 78-ാം മിനുറ്റിലായിരുന്നു ഹെഡറിലൂടെ ഛേത്രിയുടെ ഗോള്‍. റോഷന്‍ സിംഗിന്‍റേതായിരുന്നു അസിസ്റ്റ്. സീസണില്‍ ബെംഗളൂരുവിന്‍റെ തുടർച്ചയായ പത്താം വിജയമാണിത്. ഞായറാഴ്ചയാണ് ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ രണ്ടാംപാദ മത്സരം. ശക്തമായ സ്റ്റാർട്ടിംഗ് ഇലവനുമായാണ് ഇരു ടീമുകളും കളത്തിലെത്തിയത്. ബെംഗളൂരു എഫ്സിയുടെ ഗോള്‍ബാറിന് കീഴെ ഗുർപ്രീത് സിംഗ് സന്ധു എത്തിയപ്പോള്‍ അലക്സാണ്ടർ ജൊവാനോവിച്ച്, സന്ദേശ് ജിങ്കാന്‍, പ്രബീർ ദാസ്, റോഷന്‍ സിംഗ്, ബ്രൂണോ റാമിറസ്, സുരേഷ് സിംഗ് വാങ്ജം, ഹാവി ഹെർണാണ്ടസ്, രോഹിത് കുമാർ, റോയ് കൃഷ്ണ, ശിവശക്തി നാരായനന്‍ എന്നിവരായിരുന്നു സ്റ്റാർട്ടിംഗ് ഇലവനില്‍. കഴിഞ്ഞ മത്സരത്തില്‍ ബ്ലാസ്റ്റേഴ്സിനെതിരെ വിവാദ ഗോള്‍ നേടിയ സുനില്‍ ഛേത്രിയെ പകരക്കാരുടെ നിരയിലാണ് ഉള്‍പ്പെടുത്തിയത്.…

    Read More »
  • India

    “ഞാന്‍ നിനക്ക് വേണ്ടി ഏത് പരിധിവരെയും പോകും… ഞാൻ നിന്നെ സ്നേഹിക്കുന്നു…” കോടികൾ തട്ടിയ കേസിൽ ജയിലിൽ കഴിയുന്ന സുകേഷ് ചന്ദ്രശേഖർ ജാക്വിലിൻ ഫെർണാണ്ടസിന് എഴുതിയ പ്രേമ ലേഖനം പുറത്ത്

    ദില്ലി: പ്രമുഖ വ്യവസായികളിൽ നിന്ന് കോടികൾ തട്ടിയെടുത്ത കേസിൽ ജയിലിൽ കഴിയുന്ന സുകേഷ് ചന്ദ്രശേഖർ ജാക്വിലിൻ ഫെർണാണ്ടസിന് എഴുതിയ പ്രേമ ലേഖനം പുറത്ത്. വിവിധ മാധ്യമങ്ങള്‍ക്കാണ് സുകേഷ് ഈ കത്ത് അയച്ചു നല്‍കിയത്. കൈകൊണ്ട് എഴുതിയ കുറിപ്പ് മാധ്യമങ്ങള്‍ക്കാണ് നല്‍കിയത്. തന്‍റെ ഭാഗം പറഞ്ഞുള്ള കത്തുകള്‍ പ്രസിദ്ധീകരിക്കുന്നതില്‍ മാധ്യമങ്ങളോട് നന്ദി പറഞ്ഞാണ് ഈ കത്ത്. എന്നാല്‍ കോടികളുടെ തട്ടിപ്പില്‍ സുകേഷിനൊപ്പം തന്നെ വിവിധ ഏജന്‍സികള്‍ ചോദ്യം ചെയ്യപ്പെടുന്ന ജാക്വിലിൻ ഫെർണാണ്ടസിന് വേണ്ടിയാണ് കത്തിലെ ഒരു ഖണ്ഡിക മുഴുവന്‍. “ഏറ്റവും അദ്ഭുതപ്പെടുത്തിയ, എന്‍റെ എവര്‍ ബ്യൂട്ടിയായ ജാക്വലിനും ഞാൻ ഹോളി ആശംസിക്കുന്നു. നിറങ്ങളുടെ ഉത്സവമായ ഈ ദിനത്തിൽ, മാഞ്ഞുപോയതോ അപ്രത്യക്ഷമായതോ ആയ നിറങ്ങൾ 100 മടങ്ങ് ഞാന്‍ നിനക്ക് തിരികെ കൊണ്ടുതരുമെന്ന് ഞാൻ വാഗ്ദാനം ചെയ്യുന്നു. . ഈ വർഷം ഞാന്‍ അത് ഉറപ്പാക്കും, അത് എന്റെ ഉത്തരവാദിത്തമാണ്. നിനക്കറിയാം ഞാന്‍ നിനക്ക് വേണ്ടി ഏത് പരിധിവരെയും പോകുമെന്ന്. ഞാൻ നിന്നെ സ്നേഹിക്കുന്നു,”…

    Read More »
  • Social Media

    തോല്‍വികളിൽ തളർന്നില്ല, ഹോളി ആഘോഷം കളറാക്കി ആര്‍സിബി വനിതകള്‍! നിറങ്ങളില്‍ മുങ്ങി കുളിച്ച് സ്മൃതി മന്ദാന, എല്ലിസ് പെറി… ആര്‍സിബി ക്യാമ്പ് ഫുൾ കളറിൽ!

    മുംബൈ: പഥമ വനിതാ ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ തുടക്കം അത്ര നല്ലതല്ല. കളിച്ച ആദ്യ രണ്ട് മത്സരങ്ങളിലും ടീം പരാജയപ്പെട്ടു. ഇന്നലെ മുംബൈ ഇന്ത്യന്‍സിനോടായിരുന്നു പരാജയം. അതും ഒമ്പത് വിക്കറ്റിന്റെ കൂറ്റന്‍ തോല്‍വി. ആദ്യ മത്സരത്തില്‍ ഡല്‍ഹി കാപിറ്റല്‍സിനെതിരേയും ആര്‍സിബി തോല്‍ക്കുകയുണ്ടായി. ക്യാപ്റ്റന്‍ സ്മൃതി മന്ദാന, എല്ലിസ് പെറി, റിച്ചാ ഘോഷ് തുടങ്ങിയ വമ്പന്മാരൊക്കെ ടീമിലുണ്ടെങ്കിലും കളി ജയിപ്പിക്കാന്‍ ടീമിന് കഴിയുന്നില്ല. തുടര്‍ച്ചയായി രണ്ട് മത്സരം തോറ്റതോടെ ടീമിനെതിരെ ട്രോളുകളും വന്നുതുടങ്ങി. മുന്‍ ആര്‍സിബി ക്യാപ്റ്റന്‍ വിരാട് കോലി തുടങ്ങിവച്ചത് സ്മൃതി മന്ദാന തുടരുന്നുവെന്ന ട്രോളുകളാണ് ട്വിറ്ററില്‍ കാണുന്നത്. Happy Holi to everyone in India! @RCBTweets pic.twitter.com/dPg9Ya2i3g — Ellyse Perry (@EllysePerry) March 7, 2023 https://twitter.com/RCBTweets/status/1633089387696357376?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1633089387696357376%7Ctwgr%5E236b60f4bfccd6c013a71eff92327e3d3b07263f%7Ctwcon%5Es1_c10&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2FRCBTweets%2Fstatus%2F1633089387696357376%3Fref_src%3Dtwsrc5Etfw പരിഹാസങ്ങള്‍ക്കും തോല്‍വിക്കുമിടയിലും ഹോളി ആഘോഷിക്കാന്‍ താരങ്ങള്‍ മറന്നില്ല. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ വനിതാ താരങ്ങളെല്ലാം ആഘോഷത്തിന്റെ ഭാഗമായി. ഓസ്‌ട്രേലിയയുടെ എല്ലിസ് പെറി, മേഗന്‍ ഷട്ട്, ന്യൂസിലന്‍ഡ് താരം…

    Read More »
  • India

    മേഘാലയയിലും നാഗാലാൻഡിലും പുതിയ സർക്കാർ അധികാരമേറ്റു; ചടങ്ങുകൾക്ക് സാക്ഷിയായി നരേന്ദ്ര മോദിയും അമിത്ഷായും ജെ.പി. നദ്ദയും

    ദില്ലി: മേഘാലയയിലും നാഗാലാൻഡിലും പുതിയ സർക്കാർ അധികാരമേറ്റു. ഷില്ലോങ്ങിലെ രാജ്ഭവനിൽ നടന്ന ചടങ്ങിൽ കൊൻറാഡ് സാംഗ്മയും, കോഹിമയിൽ നടന്ന ചടങ്ങിൽ നെഫ്യൂ റിയോയും ദൈവനാമത്തിൽ മുഖ്യമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത്ഷാ, ജെപിനദ്ദ തുടങ്ങിയവർ രണ്ടിടത്തും സാക്ഷിയായി. തുടർച്ചയായി രണ്ടാം തവണയാണ് കൊൻറാഡ് സാംഗ്മ മുഖ്യമന്ത്രിയാകുന്നത്. 12 ക്യാബിനറ്റ് അംഗങ്ങളും സാംഗ്മയ്ക്കൊപ്പം സത്യപ്രതിജ്ഞ ചെയ്തു. ക്യാബിനറ്റ് അംഗങ്ങളിൽ 8 പേർ എൻ പി പി യിൽ നിന്നും, രണ്ടുപേർ യുഡിപിയിൽ നിന്നും മറ്റ് രണ്ടുപേർ എച്ച് എസ് പി ഡി പി, ബിജെപി പാർട്ടികളിൽ നിന്നുമായിരിക്കുമെന്ന് സാംഗ്മ അറിയിച്ചു. ഇരുപത്തിയാറു സീറ്റ് നേടിയാണ് എൻപിപി ഏറ്റവും വലിയ ഒറ്റകക്ഷി ആയത്. സർക്കാർ രൂപീകരിക്കാൻ ഒരുങ്ങിയ എൻ പി പിക്ക് ആദ്യം പിന്തുണ അറിയിച്ചത് ബിജെപിയാണ്. ഏറ്റവും ഒടുവിൽ യുഡിപി, പിഡിഎഫ് പാർട്ടികൾ കൂടി പിന്തുണ അറിയിച്ചതോടെ 45 എംഎൽഎമാരുടെ പിന്തുണ എൻ പി പി നേടി. ജയിച്ച രണ്ട്…

    Read More »
  • Sports

    കേരള ബ്ലാസ്റ്റേഴ്സിന്‍റെ പരാതിക്കും പ്രതിഷേധത്തിനും പുല്ലുവില! റഫറിക്കെതിരെ നടപടിയില്ലെന്ന് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്‍റെ അച്ചടക്ക സമിതി

    ദില്ലി: ഐഎസ്എല്‍ പ്ലേ ഓഫില്‍ ബെംഗളൂരു എഫ്സിക്കെതിരായ മത്സരത്തിനെ കുറിച്ചുള്ള കേരള ബ്ലാസ്റ്റേഴ്സിന്‍റെ പരാതിയും പ്രതിഷേധവും തള്ളി അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്‍റെ അച്ചടക്ക സമിതി. റഫറിയുടെ തീരുമാനം അന്തിമമാണെന്നും റഫറിക്കെതിരെ പ്രതിഷേധിക്കുന്നത് നിയമപ്രകാരം ഒരുതരത്തിലും അംഗീകരിക്കാനാവില്ല എന്നും എഐഎഫ്എഫ് പുറത്തിറക്കിയ വാർത്താക്കുറിപ്പില്‍ വ്യക്തമാക്കി. നോക്കൗട്ട് മത്സരത്തില്‍ സുനില്‍ ഛേത്രിയുടെ വിവാദ ഗോള്‍ അനുവദിച്ച റഫറി ക്രിസ്റ്റല്‍ ജോണിനെതിരെയായിരുന്നു ബ്ലാസ്റ്റേഴ്സിന്‍റെ പ്രധാന പരാതി. വിവാദ ഗോളിന് പിന്നാലെ മത്സരം പൂർത്തിയാക്കാതെ കെബിഎഫ്സി മൈതാനം വിട്ടിരുന്നു. ബെംഗളൂരുവിലെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ നടന്ന നോക്കൗട്ട് മത്സരത്തില്‍ നായകന്‍ സുനില്‍ ഛേത്രിയുടെ വിവാദ ഗോളില്‍ ബെംഗളൂരു എഫ്സി ജയിച്ചത് അനുവദിക്കാനാവില്ല എന്നും മത്സരം വീണ്ടും നടത്തണം എന്നുമായിരുന്നു ബ്ലാസ്റ്റേഴ്സിന്‍റെ പ്രധാന ആവശ്യം. ഛേത്രിയുടേത് ഗോളായി അനുവദിച്ച റഫറി ക്രിസ്റ്റല്‍ ജോണിനെതിരെ കടുത്ത നടപടിയും ബ്ലാസ്റ്റേഴ്സ് ആവശ്യപ്പെട്ടിരുന്നു. വിസില്‍ അടിക്കും മുമ്പ് ബെംഗളൂരു എഫ്സി താരത്തെ ഫ്രീ കിക്ക് എടുക്കാന്‍ റഫറി സമ്മതിച്ചതായി സമിതിക്ക് മുമ്പാതെ ബ്ലാസ്റ്റേഴ്സ് പരാതിപ്പെട്ടിരുന്നു.…

    Read More »
  • Local

    പാലക്കാട്ട് മുക്കൈ പുഴയിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു

    പാലക്കാട്: രണ്ട് യുവാക്കൾ പാലക്കാട്ട് മുങ്ങി മരിച്ചു. മാട്ടുമന്ത മുരുകളി സ്വദേശികളായ വൈഷ്ണവ്, അജയ് കൃഷ്മണൻ എന്നിവരാണ് മരിച്ചത്. ചൊവ്വ വൈകീട്ട് നാലമുണിയോടെയായിരുന്നു അപകടം. മുക്കൈ പുഴയിൽ കുളിക്കാൻ ഇറങ്ങിയ ഇരുവരും അപകടത്തിൽപ്പെടുകയായിരുന്നു. ഉടൻ ഫയർഫോഴ്സ് എത്തി തെരച്ചിൽ നടത്തിയെങ്കിലും ഇരുവരേയും രക്ഷിക്കാനായില്ല. കൊച്ചിയിലെ സ്വകാര്യ കമ്പനിയിൽ ജീവനക്കാരായിരുന്നു ഇരുവരും. മൃതദഹേങ്ങൾ പാലക്കാട് ജില്ലാ ആശുപത്രിയ മോർച്ചറിയിലേക്ക് മാറ്റി.  

    Read More »
  • Sports

    ബെംഗളൂരു എഫ്സി താരങ്ങള്‍ക്കും നായകന്‍ സുനില്‍ ഛേത്രിക്കുമെതിരേ മുംബൈ സിറ്റി ആരാധകരുടെ മുദ്രാവാക്യം വിളികളും അസഭ്യവർഷവും; എല്ലാറ്റിനും തുടക്കമിട്ടത് കേരള ബ്ലാസ്റ്റേഴ്സിനെതിരേയുള്ള ഛേത്രിയുടെ വിവാദ ഗോള്‍!

    മുംബൈ: ഐഎസ്എല്‍ സെമിക്കായി മുംബൈയിലെത്തിയ ബെംഗളൂരു എഫ്സി താരങ്ങള്‍ക്കും നായകന്‍ സുനില്‍ ഛേത്രിക്കുമെതിരേ മുംബൈ സിറ്റി ആരാധകരുടെ മുദ്രാവാക്യം വിളികളും അസഭ്യവർഷവും. നോക്കൗട്ടില്‍ കേരള ബ്ലാസ്റ്റേഴ്സിനെതിരെ ഛേത്രിയുടെ വിവാദ ഗോളില്‍ ജയിച്ച് ബെംഗളൂരു സെമിയിലെത്തിയതാണ് ആരാധകരെ ചൊടിപ്പിച്ചത്. ഛേത്രിക്കെതിരായ മുംബൈ സിറ്റി ആരാധകരുടെ മുദ്രാവാക്യം വിളികള്‍ ചർച്ചയാവുകയാണ്. The Bengaluru FC team is facing real heat from Mumbai City FC fans, with slogans being shouted against Sunil Chhetri upon his arrival at the stadium@bengalurufc @MumbaiCityFC #keralablasters #Manjappada #KBFC #ISL pic.twitter.com/Swn6VROts3 — Sreenath Chandran (@sncvrsreenath) March 7, 2023 എല്ലാറ്റിനും തുടക്കമിട്ടത് ഛേത്രിയുടെ വിവാദ ഗോള്‍ ബെംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ നടന്ന നോക്കൗട്ട് മത്സരത്തില്‍ നിശ്ചിത സമയത്ത് ബെംഗളൂരുവും ബ്ലാസ്റ്റേഴ്സും ഗോളടിച്ചിരുന്നില്ല. എന്നാല്‍ എക്സ്ട്രാടൈമിന്‍റെ ആറാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് ബോക്സിന് പുറത്ത് ബെംഗളൂരുവിന് അനുകൂലമായി ലഭിച്ച ഫ്രീ…

    Read More »
  • NEWS

    തീവ്രവാദ ഗ്രൂപ്പില്‍ ചേര്‍ന്ന് ആയുധങ്ങള്‍ കൈവശം വെയ്‍ക്കുകയും രാജ്യത്ത് വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ശ്രമിക്കുകയും ചെയ്ത യുവാവിന്റെ വധശിക്ഷ നടപ്പാക്കി സൗദി അറേബ്യ

    റിയാദ്: സൗദി അറേബ്യയില്‍ തീവ്രവാദ ഗ്രൂപ്പില്‍ ചേര്‍ന്ന യുവാവിന്റെ വധശിക്ഷ നടപ്പാക്കി. ചൊവ്വാഴ്ച രാജ്യത്തെ ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഹൈദര്‍ ബിന്‍ നാസര്‍ ബിന്‍ ജസബ് അല്‍ താഹിഫ എന്ന സൗദി പൗരന്റെ വധശിക്ഷയാണ് നടപ്പാക്കിയതെന്ന് ഔദ്യോഗിക അറിയിപ്പില്‍ പറയുന്നു. ഒരു തീവ്രവാദ ഗ്രൂപ്പിന്റെ ഭാഗമായി മാറിയ ഇയാള്‍ ആയുധങ്ങള്‍ കൈവശം വെയ്‍ക്കുകയും രാജ്യത്ത് വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ശ്രമിക്കുകയും പൊതുമുതല്‍ നശിപ്പിക്കുകയും സുരക്ഷാ സൈനികരെ വധിക്കാന്‍ പദ്ധതിയിടുകയും മറ്റ് പ്രതിസന്ധികള്‍ രാജ്യത്ത് സൃഷ്ടിക്കാന്‍ ശ്രമിക്കുകയും ചെയ്‍തുവെന്നാണ് കണ്ടെത്തിയത്. പ്രതി ബോബുകള്‍ കൈവശം വെച്ചെന്നും അവ സുരക്ഷാ സൈനികരുടെ വാഹനങ്ങള്‍ക്ക് നേരെ എറിയാന്‍ പദ്ധതിയിട്ടിരുന്നുവെന്നും അന്വേഷണത്തില്‍ കണ്ടെത്തി. അറസ്റ്റിലായ ശേഷം സൗദി അറേബ്യയിലെ പ്രത്യേക ക്രിമിനല്‍ കോടതിയിലാണ് യുവാവിനെതിരായ വിചാരണ നടന്നത്. കോടതി വധശിക്ഷ വിധിച്ചതോടെ മറ്റ് നടപടികളും പിന്നാലെ പൂര്‍ത്തിയാക്കി. തുടര്‍ന്ന് ശിക്ഷ നടപ്പാക്കാന്‍ രാജകീയ ഉത്തരവും ലഭിച്ചു. ഇതോടെയാണ് ചൊവ്വാഴ്ച ആഭ്യന്തര മന്ത്രാലയം വധശിക്ഷ നടപ്പാക്കിയത്. രാജ്യത്തെ…

    Read More »
  • Crime

    അര്‍ധരാത്രി പ്രവാസി മലയാളിയുടെ ഭാര്യ ബസ് ഡ്രൈവറായ സുഹൃത്തിനെ വിളിച്ചു വരുത്തി, വീടിനു സമീപം ഒളിച്ചിരുന്ന സദാചാര ഗുണ്ടകൾ പൊതിരെ തല്ലിയ ബസ് ഡ്രൈവർ മരിച്ചു

       തൃശൂർ: തിരുവാണിക്കാവിൽ പ്രവാസി മലയാളിയുടെ ഭാര്യയായ വനിതാസുഹൃത്തിന്റെ വീട്ടില്‍ നിന്നും സദാചാര ഗുണ്ടകൾ പിടിച്ചിറക്കി മർദ്ദിച്ച ബസ് ഡ്രൈവർ മരിച്ചു. ചേർപ്പ് സ്വദേശിയായ അവിവാഹിതനായ സഹറാണ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. ഫെബ്രുവരി 18ന് അർധരാത്രിയായിരുന്നു സംഭവം. സഹറിനെ മർദ്ദിച്ച സംഭവത്തിൽ ഉൾപ്പെട്ട ആറു പേരും ഇപ്പോഴും ഒളിവിലാണ്. തൃശൂര്‍ – തൃപ്രയാര്‍ റൂട്ടില്‍ ഓടുന്ന സ്വകാര്യ ബസിലെ ഡ്രൈവറായിരുന്നു മുപ്പത്തിരണ്ടുകാരനായ സഹര്‍. പ്രവാസി മലയാളിയുടെ ഭാര്യയായിരുന്നു സഹറിന്റെ സുഹൃത്തെന്ന് പൊലീസ് പറയുന്നു. അര്‍ധരാത്രി ഫോണ്‍ വന്നതിനെ തുടർന്നാണ് സഹർ ഇവരുടെ വീട്ടിലെത്തിയത്. ഈ സമയത്ത് വനിതാ സുഹൃത്തിന്റെ വീട്ടില്‍ അര്‍ധരാത്രി ചെന്നത് ചോദ്യം ചെയ്യാന്‍ സദാചാര ഗുണ്ടകൾ എത്തുകയായിരുന്നു. അതേസമയം, സദാചാര ഗുണ്ടകൾ വീടിനു സമീപം ഒളിച്ചിരിക്കുകയായിരുന്നുവെന്നും പറയുന്നു. സഹറിനെ വീട്ടില്‍ നിന്ന് ബലമായി പിടിച്ചിറക്കിയ ഇവർ മര്‍ദ്ദിച്ചവശനാക്കി. കടുത്ത മർദ്ദനത്തിൽ സഹറിന്റെ വൃക്കകള്‍ തകരാറിലായി. വാരിയെല്ലിന് ഗുരുതരമായി ക്ഷതമേറ്റു. തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ വെന്റിലേറ്റർ സഹായത്തോടെയായിരുന്നു ചികിത്സ.…

    Read More »
  • Kerala

    പ്രതിമുങ്ങി, പൊലീസ് അലംഭാവത്തിനെതിരെ കമ്മീഷണര്‍ക്കെതിരെ കേസെടുത്ത് കോടതി; ഒടുവിൽ കോടതിയിൽ ഹാജരായി കുറ്റം ഏറ്റു പറഞ്ഞ്  സിറ്റി പൊലീസ് കമ്മീഷണർ

       കഞ്ചാവ് കേസിലെ പ്രതി മുങ്ങിയ സംഭവത്തിൽ വാറണ്ട് നടപ്പാക്കാത്ത വീഴ്ച്ച കോടതിയിൽ ഏറ്റു പറഞ്ഞ് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ. തിരുവനന്തപുരം ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി കമ്മീഷണർക്ക് മാപ്പ് നല്‍കി. സിറ്റി പൊലീസ് കമ്മീഷണർ സി.എച്ച്.നാഗരാജു നേരിട്ട് കോടതിയില്‍ ഹാജരായാണ് വീഴ്ച ഏറ്റു പറഞ്ഞത്.  വിചാരണയക്ക് ഹാജരാകാതെ മുങ്ങിയ പ്രതി കാട്ടാക്കട സ്വദേശി സഞ്ചിത്താണ്. ഇയാൾ ഹാജരാകാതിരുന്നതിനെ തുടര്‍ന്നു കോടതി ജാമ്യക്കാരന് നോട്ടീസ് നല്‍കി. ജാമ്യക്കാരനായ കുരുതന്‍കോട് സ്വദേശി ജോണ്‍ കോടതിയില്‍ ഹാജരായി പ്രതിയെ താന്‍ വട്ടിയൂര്‍ക്കാവ് പോലീസിന് കാണിച്ച് കൊടുത്തിട്ടും അറസ്റ്റ് ചെയ്യുന്നില്ലെന്ന് അറിയിച്ചു. ഇത് കേട്ട കോടതി സിറ്റി പോലീസ് കമ്മീഷണര്‍ മുഖേന വാറണ്ട് നടപ്പാക്കാന്‍ നിര്‍ദ്ദേശിച്ചു. ഇതിലും പൊലീസ് ഉദ്യോഗസ്ഥര്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്നാണ് കോടതി കമ്മീഷണര്‍ക്കെതിരെ കേസെടുത്തത്. വിവാദമായതോടെ പൊലീസ് പ്രതിയെ പിടികൂടി കോടതിക്ക് മുൻപാകെ ഹാജരാക്കിയിരുന്നു. എന്നാൽ കമ്മീഷണർക്കെതിരെയുള്ള കേസ് പിൻവലിക്കാൻ ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി തയ്യാറായില്ല.…

    Read More »
Back to top button
error: