Month: March 2023
-
Kerala
മുഖ്യമന്ത്രിയെ പോലെ പൊലീസിൻ്റെ സുരക്ഷിതത്വത്തിലേക്ക് ഓടിയൊളിക്കില്ല; ഇ.പി ജയരാജൻ്റ വെല്ലുവിളി സ്വീകരിക്കുന്നു: പ്രതിപക്ഷ നേതാവ്
കോട്ടയം: പ്രതിപക്ഷ നേതാവിനെ തടയുമെന്ന എൽ.ഡി.എഫ്. കൺവീനറുടെ വെല്ലുവിളി സ്വീകരിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. യു.ഡി.എഫ് പ്രതിഷേധം തുടരും. വേണമെങ്കിൽ തടയാം. ഞാൻ മുഖ്യമന്ത്രിയെ പോലെ പൊലീസിൻ്റെ സുരക്ഷിതത്വത്തിലേക്ക് ഓടിയൊളിക്കില്ല. ഒരു പൊലീസുകാരൻ്റെ പോലും അകമ്പടിയില്ലാതെ കാസർകോട് മുതൽ തിരുവനന്തപുരം വരെ സഞ്ചരിക്കും. പിണറായി സർക്കാരിനെ രക്ഷപ്പെടുത്താനല്ല കൂടുതൽ കുഴപ്പങ്ങളിലേക്ക് തള്ളിവിടാനാണ് അജ്ഞാതവാസത്തിന് ശേഷമുള്ള എൽ.ഡി.എഫ് കൺവീനറുടെ വരവെന്ന് അദ്ദേഹം പറഞ്ഞു. ഡി.വൈ.എഫ്.ഐ കണ്ണൂർ ജില്ലാ കമ്മിറ്റി നടത്തിയ ജനകീയ സദസിലാണ് കേരള രാഷ്ട്രീയത്തിൽ നിൽക്കുന്ന ആരും പറയാൻ പാടില്ലാത്ത വാക്കുകൾ ഏഷ്യാനെറ്റ് റിപ്പോർട്ടറെ കുറിച്ച് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ പറഞ്ഞത്. മാധ്യമ പ്രവർത്തകൻ്റെ പിതൃത്വത്തെ ചോദ്യം ചെയ്തുള്ളതാണ് ജയരാജൻ്റെ രണ്ടാമത്തെ വാചകം. അത് നിയമസഭയിൽ പോലും പറയാൻ സാധിക്കാത്ത തരത്തിലുള്ള അധിക്ഷേപമാണെന്ന് അദ്ദേഹം പറഞ്ഞു. ജനകീയ പ്രതിരോധ ജാഥയ്ക്ക് വേണ്ടി പാലായിൽ ബസ് സ്റ്റാൻഡ് അടച്ചുകെട്ടിയാണ് സ്റ്റേജ് നിർമ്മിക്കുന്നത്. സി.പി.എമ്മിന് എന്തും ആകാമെന്ന സ്ഥിതിയാണ്.…
Read More » -
Crime
മൂവാറ്റുപുഴയിൽ വീട്ടുജോലിക്കാരിയെ കെട്ടിയിട്ട് സ്വർണ്ണം കവർന്ന കേസ്: നാടകം പൊളിഞ്ഞു! പ്രതി ജോലിക്കാരി തന്നെ
മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരത്തിൽ പട്ടാപ്പകൽ വീട്ടുജോലിക്കാരിയെ ശുചിമുറിയിൽ പൂട്ടിയിട്ട ശേഷം സ്വർണാഭരണങ്ങളും പണവും കവർന്നുവെന്ന പരാതി ആസൂത്രിത നാടകമെന്ന് പൊലീസ്. പണം കവർന്ന വീട്ടുവേലക്കാരി പത്മിനിയെ പൊലീസ് അറസ്റ്റ് ചെയ്തു. ജോലിക്കാരിയിൽ നിന്നും 55 ഗ്രാം സ്വർണ്ണം പൊലീസ് കണ്ടെടുത്തു. മൂവാറ്റുപുഴ കളരിക്കൽ മോഹനന്റെ വീട്ടിൽ മാർച്ച് ഒന്നിനാണ് മോഷണം നടന്നത്. മോഹനന്റെ അകന്ന ബന്ധുകൂടിയായ ജോലിക്കാരി പത്മിനിയെ പൂട്ടിയിട്ട് പകൽ 11 മണിക്ക് അക്രമം നടത്തിയെന്നായിരുന്നു പരാതി. വീട് വൃത്തിയാക്കി കൊണ്ടിരുന്ന തന്നെ മുഖം മൂടി ധരിച്ചെത്തിയ ആൾ പുറകിൽ നിന്നും കടന്നുപിടിച്ച് വായിൽ ടവ്വൽ തിരുകി ശുചിമുറിയിൽ അടയ്ക്കുകയായിരുന്നുവെന്നാണ് പത്മിനി നൽകിയ മൊഴി. കവർച്ചയിൽ മോഹനന്റെ മരിച്ചുപോയ ഭാര്യയുടെയും മക്കളുടെയും ചെറുമക്കളുടെയും സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടിരുന്നു. പത്മിനിയെ പലതവണ ചോദ്യം ചെയ്തപ്പോൾ തോന്നിയ പൊരുത്തക്കേടുകളാണ് ഇവരിലേക്ക് തന്നെ അന്വേഷണം എത്തുന്നത്. വിരലടയാള വിദഗ്ധർ നടത്തിയ പരിശോധനയും പത്മിനിക്കെതിരായിരുന്നു. തുടർച്ചയായി നടത്തിയ ചോദ്യം ചെയ്യലിൽ പത്മിനി കുറ്റം സമ്മതിച്ചു. കവർച്ചയിൽ മറ്റാരും…
Read More » -
Kerala
കുടുംബസ്വത്ത് നൽകാത്തതിന്‍റെ പേരിൽ കൊല്ലത്ത് അമ്മയെ ജീവനോടെ കുഴിച്ചുമൂടി; മകന് ജീവപര്യന്തം
കൊല്ലം: കൊല്ലത്ത് അമ്മയെ ജീവനോടെ കുഴിച്ചുമൂടിയ കേസിൽ മകന് ജീവപര്യന്തം ശിക്ഷ. പട്ടത്താനം സ്വദേശിനി സാവിത്രിയമ്മയെ കൊലപ്പെടുത്തിയ കേസിലാണ് മകൻ സുനിലിനെ ജില്ലാ കോടതി ശിക്ഷിച്ചത്. തെളിവ് നശിപ്പിക്കാൻ കൂട്ടുനിന്നതിന് സുനിലിന്‍റെ സുഹൃത്തിനെ മൂന്ന് വർഷം കഠിനതടവിനും കോടതി ശിക്ഷിച്ചു. 2019 സെപ്റ്റംബർ മൂന്നിനാണ് കേസിനാസ് പദമായ സംഭവം. കുടുംബ സ്വത്ത് നൽകാത്തതിന്‍റെ പേരിൽ സാവിത്രിയമ്മയും മകൻ സുനിലും തമ്മിൽ തർക്കമുണ്ടായി. സംഭവ ദിവസം അമ്മയെ പ്രതി മർദ്ദിച്ച് അവശയാക്കി. പിന്നീട് വീട്ടിൽ കെട്ടിത്തൂക്കുകയായിരുന്നു. അമ്മ മരിച്ചെന്ന് കരുതിയ സുനിൽ സുഹൃത്ത് കുട്ടന്‍റെ സഹായത്തോടെ വീട്ട് പറമ്പിൽ കുഴിച്ചിട്ടു. പിന്നീട് നടത്തിയ പോസ്റ്റുമോർട്ടത്തിൽ സാവിത്രിയമ്മയുടെ ശ്വാസകോശത്തിൽ മണ്ണിന്‍റെ അംശമുണ്ടെന്ന് കണ്ടെത്തി. ഇതോടെയാണ് അമ്മയെ മകൻ ജീവനോടെ കുഴിച്ചുമൂടുകയായിരുന്നുവെന്ന് വ്യക്തമായത്. സാവിത്രിയമ്മയെ കാണാനില്ലെന്ന് കാണിച്ച് മറ്റൊരു മകൻ നൽകിയ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികൾ പിടിയിലായത്.
Read More » -
India
വനിതാദിനത്തോട് അനുബന്ധിച്ചുള്ള ബൈക്ക് റാലിയില്‍ പങ്കെടുത്ത് മടങ്ങിയ വനിതാ റൈഡര്‍മാരെ കയ്യേറ്റം ചെയ്ത് പിതാവും മകനും; സംഭവം പട്ടാപ്പകല്‍ റോഡരികിൽ വെള്ളം കുടിക്കാനായി നിര്‍ത്തിയപ്പോൾ, പൊലീസ് സഹായവും വൈകി – വീഡിയോ
ബെംഗളുരു: റോഡ് സൈഡില്‍ ഇരുചക്രവാഹനം നിര്‍ത്തിയ വനിതാ ബൈക്കര്‍മാരെ കയ്യേറ്റം ചെയ്യാന്‍ ശ്രമം. ബെംഗളുരുവിലെ നൈസ് റോഡില്‍ ബൈക്ക് നിര്‍ത്തിയ വനിതാ റൈഡര്‍മാരെ പട്ടാപ്പകല്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത് റോഡിനോട് ചേര്‍ന്നുള്ള സ്ഥലത്തെ വീട്ടിലെ അച്ഛനും മകനുമാണ്. ഞായറാഴ്ചയാണ് അതിക്രമം നടന്നത്. അന്തര്‍ ദേശീയ വനിതാ ദിനത്തോട് അനുബന്ധിച്ചുള്ള ബൈക്ക് റാലിയില്‍ പങ്കെടുത്ത് മടങ്ങുമ്പോഴാണ് വനിതകള്‍ക്ക് അതിക്രമത്തിന് ഇരയാവേണ്ടി വന്നത്. Bengaluru Women Bikers returning after Women's Day Ride were stranded after an advocate snatched their keys for stopping to drink water infront of his house. They waited alone at outskirts of BLR (Bannerghatta/NICE Road) until police intervened & they got the keys after 7 hours. pic.twitter.com/8ZEbIe4Msp — Waseem ವಸೀಮ್ وسیم (@WazBLR) March 5, 2023 വെള്ളം കുടിക്കാന്‍ വേണ്ടിയായിരുന്നു…
Read More » -
Crime
കങ്ങഴയിൽ അയൽവാസിയായ മധ്യവയസ്കന്റെ വീട്ടിൽ അതിക്രമിച്ചു കയറി ആക്രമണം: മൂന്നുപേർ അറസ്റ്റിൽ
പാമ്പാടി: അയൽവാസിയായ മധ്യവയസ്കന്റെ വീട്ടിൽ അതിക്രമിച്ചു കയറി മധ്യവയസ്കനെയും മകനെയും ആക്രമിച്ച കേസിൽ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. കങ്ങഴ ഉള്ളായം ഭാഗത്ത് തുണ്ടിയിൽ വീട്ടിൽ സദൻ മകൻ അനന്ദു സദൻ(22), വാഴൂർ 17- ആം മൈൽ ആനിക്കൽ വീട്ടിൽ അനിയൻ മകൻ അശ്വിൻ (21), ഇളംപള്ളി പുത്തന്‍ വീട്ടിൽ രാജൻ മകൻ രാഹുൽ രാജ് (23) എന്നിവരെയാണ് കറുകച്ചാൽ പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ മൂവരും ചേർന്ന് കഴിഞ്ഞദിവസം രാത്രി അയൽവാസിയായ മധ്യവയസ്കന്റെ വീട്ടിൽ അതിക്രമിച്ചു കയറി മധ്യവയസ്കനെയും മകനെയും മർദ്ദിക്കുകയും കല്ലുകൊണ്ട് ഇടിക്കുകയായിരുന്നു. ഇവരുടെ വീടിന്റെ മുൻവശത്തെ റോഡിൽ പ്രതികളിൽ ഒരാളായ അനന്തു തന്റെ ഓട്ടോറിക്ഷ ഇട്ട് കൂട്ടുകാരുമൊത്ത് ബഹളം വച്ചതിനെ മധ്യവയസ്കന്റെ മകൻ ചോദ്യം ചെയ്യുകയും തടര്‍ന്ന് ഇവർ സംഘം ചേർന്ന് വീട്ടിൽ അതിക്രമിച്ചു കയറി ഇരുവരെയും ആക്രമിക്കുകയായിരുന്നു. പരാതിയെ തുടർന്ന് കറുകച്ചാൽ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതികളെ പിടികൂടുകയുമായിരുന്നു. കറുകച്ചാൽ സ്റ്റേഷൻ എസ്.എച്ച്.ഓ…
Read More » -
Crime
തൃക്കൊടിത്താനത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ
ചങ്ങനാശേരി: തൃക്കൊടിത്താനത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചെത്തിപ്പുഴ വെരൂർ ഭാഗത്ത് ഇളപ്പുങ്കൽ വീട്ടിൽ അഫ്സൽ മുഹമ്മദ് (30) എന്നയാളെയാണ് തൃക്കൊടിത്താനം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ അതിജീവിതയെ 2021ൽ പീഡിപ്പിച്ചതായി കൗൺസിലിങ്ങിനിടയിൽ പെൺകുട്ടി പറയുകയും തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് ഇയാളെ പിടികൂടുകയുമായിരുന്നു. തൃക്കൊടിത്താനം സ്റ്റേഷൻ എസ്.എച്ച്.ഓ അനൂപ് ജി, എസ്.ഐ സാഗർ എം.പി, ചന്ദ്രകുമാർ, സി.പി.ഓ മാരായ സജിത് കുമാർ, ക്രിസ്റ്റഫർ, സെൽവരാജ്, സന്തോഷ് എന്നിവർ ചേർന്നാണ് ഇയാളെ പിടികൂടിയത്.
Read More » -
Crime
കാരിത്താസിലുള്ള ബാറിലുണ്ടായ വാക്ക് തർക്കത്തെത്തുടർന്ന് യുവാവിനെ കൊലപ്പെടുത്താൻ ശ്രമം; ഒരാൾ അറസ്റ്റിൽ
ഏറ്റുമാനൂർ: ബാറിൽ ഉണ്ടായ തർക്കത്തെത്തുടർന്ന് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. പേരൂർ തെള്ളകം ഭാഗത്ത് കരിംപനക്കാല വീട്ടിൽ ഗോവിന്ദൻ മകൻ സതീഷ് (30) എന്നയാളെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും സുഹൃത്തുക്കളും ചേർന്ന് കഴിഞ്ഞ ദിവസം കാരിത്താസിലുള്ള ബാറിനുള്ളിൽ വച്ച് തെള്ളകം സ്വദേശിയായ യുവാവിനെ ചീത്ത വിളിക്കുകയും, ഇടിക്കുകയും തുടർന്ന് വെളിയിൽ ഇറങ്ങിയ ഇയാളെ കൂട്ടമായി മർദ്ദിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. യുവാവ് ഇരുന്ന ടേബിളിന് സമീപം പ്രതികളിൽ ഒരാൾ ചർദ്ദിക്കുകയും ഇത് യുവാവ് ചോദ്യം ചെയ്യുകയും തുടർന്ന് വാക്ക് തർക്കം ഉണ്ടാവുകയുമായിരുന്നു. പരാതിയെ തുടർന്ന് ഏറ്റുമാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതികളിലൊരാളായ സതീഷിനെ പിടികൂടുകയുമായിരുന്നു. മറ്റു പ്രതികൾക്ക് വേണ്ടി തിരച്ചിൽ ശക്തമാക്കിയതായി പോലീസ് പറഞ്ഞു. ഏറ്റുമാനൂർ സ്റ്റേഷൻ എസ്.എച്ച്.ഓ പ്രസാദ് അബ്രഹാം വർഗീസ്, എസ്.ഐ പ്രശോഭ്, സി.പി.ഓ മാരായ സെയ്‌ഫുദ്ദീൻ, ഡെന്നി പി.ജോയ്, അനൂപ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ…
Read More » -
Crime
ബില്ലിന്റെ പണം ആവശ്യപ്പെട്ടതിന് ചിങ്ങവനത്ത് ബാറിലെ സൂപ്പർവൈസറെ കൊലപ്പെടുത്താൻ ശ്രമം: മൂന്നു യുവാക്കൾ അറസ്റ്റിൽ
കോട്ടയം: ചിങ്ങവനത്ത് ബാറിലെ സൂപ്പർവൈസറെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. അതിരമ്പുഴ മാന്നാനം കവല ഭാഗത്ത് മുട്ടത്ത് വാലയിൽ വീട്ടിൽ ഫ്രാൻസിസ് മകൻ ജെറിമോൻ ഫ്രാൻസിസ് (31), പനച്ചിക്കാട് പാച്ചിറ സ്കൂൾ ഭാഗത്ത് പാണ്ഡവർക്കുളം വീട്ടിൽ മാത്യു ചാക്കോ മകൻ നിഖിൽ ഡേവിഡ് മാത്യു (29), പനച്ചിക്കാട് പരുത്തുപാറ ഭാഗത്ത് വഴച്ചിറ വീട്ടിൽ ജോൺ മകൻ അനില്‍ വി.ജെ (29) എന്നിവരെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ മൂവരും ചേർന്ന് കഴിഞ്ഞ ദിവസം രാത്രി 9 മണിയോടുകൂടി ചിങ്ങവനത്ത് പ്രവർത്തിക്കുന്ന ബാറിലെ സൂപ്പർവൈസറെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഇവര്‍ ചിങ്ങവനത്തുള്ള സുഹൃത്തിന്റെ വീട്ടിൽ കല്യാണത്തിനു വരികയും, തുടർന്ന് വൈകുന്നേരം അഞ്ചുമണിയോടുകൂടി ബാറിൽ എത്തി 9 മണി വരെ മദ്യപിക്കുകയായിരുന്നു. ബാറിലെ സൂപ്പർവൈസർ ഇവരോട് പണം ആവശ്യപ്പെടുകയും ഇതിനെ ചൊല്ലി വാക്ക് തർക്കം ഉണ്ടാവുകയും ഇവർ സൂപ്പർവൈസറെ കയ്യില്‍ ഇരുന്ന കുപ്പി ഗ്ലാസ് കൊണ്ട് മുഖത്ത്…
Read More » -
Kerala
ജലസ്രോതസ്സുകൾ വറ്റി വരണ്ടു, കേരളത്തിനു പൊള്ളുന്നു; കൊടും വേനലിൽ സ്വീകരിക്കേണ്ട മുൻകരുതലുകൾ
കൊടുംചൂടിൽ കേരളമാകെ വരൾച്ചയുടെ പിടിയിൽ. പ്രധാന ജലസ്രോതസ്സുകൾ വേനലിൽ വരണ്ടു. മധ്യ തിരുവിതാംകൂറിലെ പ്രധാന ജലവാഹിനിയായ മീനച്ചിലാർ വറ്റി വരണ്ടു. അതോടെ സമീപ പ്രദേശങ്ങളിലെ നീരുറവകളും വരണ്ടുണങ്ങി. കാസർകോട് റാണിപുരം ഇക്കോ ടൂറിസം കേന്ദ്രത്തിൽ ഇന്നു (മാർച്ച് 8) മുതൽ സന്ദർശകരെ അനുവദിക്കില്ല. ചൂട് കൂടിയതിനെ തുടർന്ന് ജലലഭ്യത കുറവായതിനാലാണ് സന്ദർശകർക്ക് വിലക്ക് ഏർപ്പെടുത്തിയത്. വയനാട് ജില്ലയിൽ വേനൽ ചൂടിന് പുറമേ തീച്ചൂടും ജനജീവിതം ദുസ്സഹമാക്കി. കൊല്ലം ജില്ലയിലെ തെന്മല പരപ്പാർ അണക്കെട്ടിലും ജലനിരപ്പ് ക്രമാതീതമായി താഴുകയാണ്. വരൾച്ച രൂക്ഷമായതോടെ മലയോര- തോട്ടം മേഖലയിൽ മിക്കയിടത്തും ശുദ്ധജലക്ഷാമം രൂക്ഷമായി. ഈ മേഖലയിലുള്ളവർ പ്രാഥമിക ആവശ്യത്തിന് പ്രധാനമായി ആശ്രയിക്കുന്ന പ്രധാന ആറുകളിലെയും തോടുകളിലെയും നീരൊഴുക്ക് പേരിനു മാത്രമേയുള്ളു. അതിർത്തി മലയിൽ നിന്നും ആരംഭിച്ച് പരപ്പാർ ഡാമിലെ പ്രധാന ജലസ്രോതസ്സായി തീരുന്ന കഴുതുരുട്ടിയാർ വറ്റിയ നിലയിലാണ്. കഴുതുരുട്ടി ആറിന്റെ ഇരുവശത്തുമുള്ള നൂറുകണക്കിന് കുടുംബങ്ങളും ഇതുവഴിയുള്ള ട്രക്ക് ഡ്രൈവർമാരും കുളിക്കാനും മറ്റ് ആവശ്യങ്ങൾക്കും…
Read More » -
Kerala
മലപോലെ വന്നത് എലി പോലെയായി, സി.എം രവീന്ദ്രനെ ഇ.ഡി11 മണിക്കൂർ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു
ലൈഫ് മിഷന്‍ കേസില്‍ മുഖ്യമന്ത്രിയുടെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെ ഇ.ഡി ചോദ്യം ചെയ്യുന്നത് പൂര്‍ത്തിയായി. ഇന്ന് (ചൊവ്വ) രാവിലെ 9.30 ന് ആരംഭിച്ച ചോദ്യം ചെയ്യല്‍ രാത്രി എട്ടു മണിക്ക് അവസാനിച്ചു. ചോദ്യം ചെയ്യലിന് ശേഷവും മാധ്യമങ്ങളെ കൈവീശിക്കാണിച്ച് രവീന്ദ്രൻ മടങ്ങി. കേസിലെ രണ്ടാം ഘട്ട ചോദ്യം ചെയ്യലിനായി ഫെബ്രുവരി 27നു ഹാജരാവാൻ ഇ.ഡി ആവശ്യപ്പെട്ടിരുന്നെങ്കിലും രവീന്ദ്രൻ ഹാജരായിരുന്നില്ല. ഒരു വർഷം മുൻപു നാലു തവണ നോട്ടിസ് നൽകിയതിനു ശേഷമാണു രവീന്ദ്രൻ ചോദ്യം ചെയ്യലിനു ഹാജരായത്. പ്രളയബാധിതർക്കു വേണ്ടിയുള്ള വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ പദ്ധതിക്കു ലഭിച്ച 19 കോടി രൂപയുടെ വിദേശസഹായത്തിൽ 4.50 കോടി രൂപ കോഴയായും കമ്മിഷനായും തട്ടിയെടുത്തു എന്നാണ് കേസ്. വിവരശേഖരണത്തിനായാണ് രവീന്ദ്രനെ വിളിപ്പിച്ചിരുന്നത്. സി.എം രവീന്ദ്രനും സ്വപ്നാ സുരേഷും എം. ശിവശങ്കറും തമ്മിൽ നടത്തിയ ചാറ്റുകൾ സാമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിൽ ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങളുമുണ്ട്. സ്വപ്നയുമായി പരിചയമുണ്ടായിരുന്നോ, സർക്കാർ തലത്തിൽ…
Read More »