IndiaNEWS

“ഞാന്‍ നിനക്ക് വേണ്ടി ഏത് പരിധിവരെയും പോകും… ഞാൻ നിന്നെ സ്നേഹിക്കുന്നു…” കോടികൾ തട്ടിയ കേസിൽ ജയിലിൽ കഴിയുന്ന സുകേഷ് ചന്ദ്രശേഖർ ജാക്വിലിൻ ഫെർണാണ്ടസിന് എഴുതിയ പ്രേമ ലേഖനം പുറത്ത്

ദില്ലി: പ്രമുഖ വ്യവസായികളിൽ നിന്ന് കോടികൾ തട്ടിയെടുത്ത കേസിൽ ജയിലിൽ കഴിയുന്ന സുകേഷ് ചന്ദ്രശേഖർ ജാക്വിലിൻ ഫെർണാണ്ടസിന് എഴുതിയ പ്രേമ ലേഖനം പുറത്ത്. വിവിധ മാധ്യമങ്ങള്‍ക്കാണ് സുകേഷ് ഈ കത്ത് അയച്ചു നല്‍കിയത്. കൈകൊണ്ട് എഴുതിയ കുറിപ്പ് മാധ്യമങ്ങള്‍ക്കാണ് നല്‍കിയത്. തന്‍റെ ഭാഗം പറഞ്ഞുള്ള കത്തുകള്‍ പ്രസിദ്ധീകരിക്കുന്നതില്‍ മാധ്യമങ്ങളോട് നന്ദി പറഞ്ഞാണ് ഈ കത്ത്. എന്നാല്‍ കോടികളുടെ തട്ടിപ്പില്‍ സുകേഷിനൊപ്പം തന്നെ വിവിധ ഏജന്‍സികള്‍ ചോദ്യം ചെയ്യപ്പെടുന്ന ജാക്വിലിൻ ഫെർണാണ്ടസിന് വേണ്ടിയാണ് കത്തിലെ ഒരു ഖണ്ഡിക മുഴുവന്‍.

“ഏറ്റവും അദ്ഭുതപ്പെടുത്തിയ, എന്‍റെ എവര്‍ ബ്യൂട്ടിയായ ജാക്വലിനും ഞാൻ ഹോളി ആശംസിക്കുന്നു. നിറങ്ങളുടെ ഉത്സവമായ ഈ ദിനത്തിൽ, മാഞ്ഞുപോയതോ അപ്രത്യക്ഷമായതോ ആയ നിറങ്ങൾ 100 മടങ്ങ് ഞാന്‍ നിനക്ക് തിരികെ കൊണ്ടുതരുമെന്ന് ഞാൻ വാഗ്ദാനം ചെയ്യുന്നു. . ഈ വർഷം ഞാന്‍ അത് ഉറപ്പാക്കും, അത് എന്റെ ഉത്തരവാദിത്തമാണ്. നിനക്കറിയാം ഞാന്‍ നിനക്ക് വേണ്ടി ഏത് പരിധിവരെയും പോകുമെന്ന്. ഞാൻ നിന്നെ സ്നേഹിക്കുന്നു,” സുകേഷ് ചന്ദ്രശേഖര്‍ തന്‍റെ കത്തില്‍ എഴുതി.

അടുത്തിടെ ദില്ലിയെ മണ്ഡോലി ജയിലിനുള്ളിൽ നിന്നുള്ള സുകേഷിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ വാര്‍ത്തയായിരുന്നു. ഇയാളുടെ സെല്ലില്‍ അപ്രതീക്ഷിതമായി നടത്തിയ റെയ്ഡിൽ ജയില്‍ അധികൃതര്‍ ലക്ഷക്കണക്കിന് രൂപയാണ് പിടിച്ചെടുത്തത്. സുകേഷിനെതിരെ ചുമത്തിയ 200 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബോളിവുഡ് താരങ്ങളായ ജാക്വലിൻ ഫെർണാണ്ടസിനേയും നോറ ഫത്തേഹിയേയും പോലീസ് ചോദ്യം ചെയ്തിരുന്നു. മുൻ റിലിഗെയർ പ്രൊമോട്ടർ മൽവീന്ദർ സിങ്ങിന്റെ ഭാര്യയെ വഞ്ചിച്ചതുമായി ബന്ധപ്പെട്ട പുതിയ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കഴിഞ്ഞ മാസം അവസാനം സുകേഷിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തിരുന്നു.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: