KeralaNEWS

പ്രതിമുങ്ങി, പൊലീസ് അലംഭാവത്തിനെതിരെ കമ്മീഷണര്‍ക്കെതിരെ കേസെടുത്ത് കോടതി; ഒടുവിൽ കോടതിയിൽ ഹാജരായി കുറ്റം ഏറ്റു പറഞ്ഞ്  സിറ്റി പൊലീസ് കമ്മീഷണർ

   കഞ്ചാവ് കേസിലെ പ്രതി മുങ്ങിയ സംഭവത്തിൽ വാറണ്ട് നടപ്പാക്കാത്ത വീഴ്ച്ച കോടതിയിൽ ഏറ്റു പറഞ്ഞ് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ. തിരുവനന്തപുരം ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി കമ്മീഷണർക്ക് മാപ്പ് നല്‍കി. സിറ്റി പൊലീസ് കമ്മീഷണർ സി.എച്ച്.നാഗരാജു നേരിട്ട് കോടതിയില്‍ ഹാജരായാണ് വീഴ്ച ഏറ്റു പറഞ്ഞത്.

 വിചാരണയക്ക് ഹാജരാകാതെ മുങ്ങിയ പ്രതി കാട്ടാക്കട സ്വദേശി സഞ്ചിത്താണ്. ഇയാൾ ഹാജരാകാതിരുന്നതിനെ തുടര്‍ന്നു കോടതി ജാമ്യക്കാരന് നോട്ടീസ് നല്‍കി. ജാമ്യക്കാരനായ കുരുതന്‍കോട് സ്വദേശി ജോണ്‍ കോടതിയില്‍ ഹാജരായി പ്രതിയെ താന്‍ വട്ടിയൂര്‍ക്കാവ് പോലീസിന് കാണിച്ച് കൊടുത്തിട്ടും അറസ്റ്റ് ചെയ്യുന്നില്ലെന്ന് അറിയിച്ചു. ഇത് കേട്ട കോടതി സിറ്റി പോലീസ് കമ്മീഷണര്‍ മുഖേന വാറണ്ട് നടപ്പാക്കാന്‍ നിര്‍ദ്ദേശിച്ചു. ഇതിലും പൊലീസ് ഉദ്യോഗസ്ഥര്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്നാണ് കോടതി കമ്മീഷണര്‍ക്കെതിരെ കേസെടുത്തത്. വിവാദമായതോടെ പൊലീസ് പ്രതിയെ പിടികൂടി കോടതിക്ക് മുൻപാകെ ഹാജരാക്കിയിരുന്നു. എന്നാൽ കമ്മീഷണർക്കെതിരെയുള്ള കേസ് പിൻവലിക്കാൻ ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി തയ്യാറായില്ല. തുടർന്നാണ് കമ്മീഷണർ സി.എച്ച് നാഗരാജു നേരിട്ട് കോടതിയിൽ ഹാജരായി വീഴ്ച്ച ഏറ്റുപറഞ്ഞത്. പിന്നാലെ കോടതി മാപ്പ് അംഗീകരിച്ചു കേസ് അവസാനിപ്പിച്ചു.

Back to top button
error: