Month: March 2023
-
Kerala
അലക്ഷ്യമായ പറക്കല്‍, യാത്രക്കാരി നിലവിളിച്ചിട്ടും ഇറക്കിയില്ല; പരാഗ്ലൈഡിങ് അപകടത്തിന് കാരണം ഗുരുതര വീഴ്ചയെന്ന് എഫ്ഐആര്‍
തിരുവനന്തപുരം: വര്‍ക്കല പാപനാശത്ത് പാരാഗ്ലൈഡിങ്ങിനിടെ ഹൈമാസ്റ്റ് ലൈറ്റില്‍ രണ്ടുപേര്‍ കുടുങ്ങിയ സംഭവത്തിന് കാരണം പരിശീലകന്റെ അലക്ഷ്യമായ പറക്കല്‍ എന്ന് എഫ്ഐആര്‍. ഗ്ലൈഡിങ് തുടങ്ങി അഞ്ചാം മിനിറ്റില്‍ തന്നെ നിയന്ത്രണം നഷ്ടമായി. അപകട സൂചന തിരിച്ചറിഞ്ഞ് അടിയന്തരമായി താഴെയിറക്കാന്‍ കോയമ്പത്തൂര്‍ സ്വദേശിനിയായ പവിത്ര ആവശ്യപ്പെട്ടിട്ടും പരിശീലകന്‍ ഉത്തരാഖണ്ഡ് സ്വദേശി സന്ദീപ് തയ്യാറായില്ലെന്നും എഫ്ഐആറില്‍ പറയുന്നു. യാത്രക്കാരി നിലവിളിച്ചിട്ടും പരിശീലകന്‍ യാത്ര തുടര്‍ന്നതാണ് അപകടത്തിന് കാരണമായത്. ഇന്നലെ വൈകിട്ട് നാലുമണിയോട് കൂടിയാണ് പാരാഗ്ലൈഡിങ് ആരംഭിച്ചത്. അഞ്ചാം മിനിറ്റില്‍ തന്നെ നിയന്ത്രണം നഷ്ടപ്പെട്ടു. അപകട സൂചന തിരിച്ചറിഞ്ഞ് അടിയന്തരമായി താഴെയിറക്കാന്‍ നടപടി സ്വീകരിക്കുന്നതിന് പകരം പാരാഗ്ലൈഡിങ് തുടരാനാണ് പരിശീലകന്‍ ശ്രമിച്ചതെന്നും എഫ്ഐആറില്‍ പറയുന്നു. നിലവില്‍ പാരാഗ്ലൈഡിങ്ങ് അപകടവുമായി ബന്ധപ്പെട്ട കേസില്‍ മൂന്ന് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പരിശീലകന്‍ സന്ദീപിന് പുറമേ കമ്പനിയുടെ ജീവനക്കാരായ ശ്രേയസ്, പ്രഭുദേവ എന്നിവരാണ് അറസ്റ്റിലായത്. മനഃപൂര്‍വ്വമല്ലാത്ത കൊലപാതകശ്രമം അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. അപകടത്തില്‍ പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലിരിക്കേ, പവിത്രയില്‍…
Read More » -
India
”അച്ഛന്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന് പറഞ്ഞതില്‍ ലജ്ജയില്ല; സത്യമാണത്”
ഹൈദരാബാദ്: എട്ടു വയസു മുതല്‍ പിതാവ് ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പരസ്യമായി പറഞ്ഞതില്‍ ഒരു തരത്തിലും ലജ്ജിക്കുന്നില്ലെന്ന് ദേശീയ വനിതാ കമ്മിഷന്‍ അംഗവും ബിജെപി നേതാവുമായ നടി ഖുഷ്ബു സുന്ദര്‍. സത്യസന്ധമായി ഉള്ള കാര്യം തുറന്നു പറയുക മാത്രമാണ് ചെയ്തത്. ഞാന്‍ ലജ്ജിക്കുന്നില്ല. അത്തരം ഹീനകൃത്യം ചെയ്തവരാണ് ലജ്ജിക്കേണ്ടതെന്നും ഖുഷ്ബു പറഞ്ഞു. ”ഞാന്‍ ഞെട്ടിക്കുന്ന കാര്യങ്ങളൊന്നും പറഞ്ഞിട്ടില്ല. സംഭവിച്ച കാര്യം സത്യസന്ധമായി പറഞ്ഞു. ഇത്തരം ദുരവസ്ഥയിലൂടെ കടന്നുപോയവര്‍ക്ക് കാര്യങ്ങള്‍ തുറന്നു പറയാനുള്ള പ്രചോദനം കിട്ടാനാണ് ഞാന്‍ ഇതു പറഞ്ഞത്. സ്ത്രീകള്‍ കൂടുതല്‍ കരുത്തരാകണമെന്നും ഒരു കാര്യവും അവരെ തളര്‍ത്തരുതെന്നും ഇത്തരം കാര്യങ്ങള്‍ ജീവിതത്തിന്റെ അവസാനമല്ലെന്നുമുള്ള സന്ദേശം നല്‍കണമെന്നാണ് ഞാന്‍ ചിന്തിച്ചത്. ഒരുപാട് വര്‍ഷങ്ങളെടുത്താണ് ഞാന്‍ ഇതെല്ലാം തുറന്നു പറഞ്ഞത്. സ്ത്രീകള്‍ അത് തുറന്നുപറയുക തന്നെ വേണം. എന്തൊക്കെ സംഭവിച്ചാലും മുന്നോട്ടു തന്നെ പോകും.’ – ഖുഷ്ബു പറഞ്ഞു. എട്ടു വയസ്സുള്ളപ്പോള്‍ പിതാവ് ലൈംഗികമായി പീഡിപ്പിച്ചെന്ന് ദേശീയ വനിതാ കമ്മിഷന്‍ അംഗമായി ചുമതലയേറ്റതിനു പിന്നാലെയാണ്…
Read More » -
NEWS
തടവിലാക്കി ഒരാഴ്ചയ്ക്കകം നാടുകടത്തും; അനധികൃത കുടിയേറ്റക്കാര്‍ക്ക് മുന്നറിയിപ്പുമായി ബ്രിട്ടന്‍
ലണ്ടന്‍: ബ്രിട്ടനില്‍ അനധികൃത കുടിയേറ്റം തടയാന്‍ വിവാദ ഉത്തരവുമായി പ്രധാനമന്ത്രി ഋഷി സുനക്. രാജ്യത്ത് അനധികൃതമായി കുടിയേറുന്ന വിദേശികളെ പിടികൂടുന്ന പക്ഷം തങ്ങളുടെ രാജ്യത്തേക്ക് തിരിച്ചയക്കണമെന്ന് അവകാശപ്പെടാനുള്ള സാഹചര്യം അവര്‍ക്ക് ഉണ്ടാകില്ലെന്ന് സുനക് മുന്നറിയിപ്പ് നല്‍കി. നിങ്ങള്‍ അനധികൃതമായിട്ടാണ് ഇവിടെ എത്തിയതെങ്കില്‍ നിയമപരമായ ഒരു ആനുകൂല്യവും നിങ്ങള്‍ക്ക് ലഭിക്കുകയില്ല. നിങ്ങള്‍ക്ക് രാജ്യത്ത് തുടരാന്‍ സാധിക്കില്ലെന്ന് മാത്രമല്ല, മനുഷ്യാവകാശങ്ങള്‍ ആവശ്യപ്പെടാന്‍ സാധിക്കില്ലെന്നും സുനക് ട്വീറ്റ് ചെയ്തു. അനധികൃതമായി രാജ്യത്തെത്തുന്നവരെ തടവിലാക്കുമെന്ന് വ്യക്തമാക്കിയ സുനക് ഒരാഴ്ചക്കുള്ളില്‍ തന്നെ അവരെ രാജ്യത്തു നിന്ന് നാടുകടത്തുമെന്നും കൂട്ടിച്ചേര്‍ത്തു. ”അനധികൃതമായി എത്തിയവരെ അവരുടെ രാജ്യങ്ങളിലേക്ക് തിരിച്ചയക്കുന്നതാണ് സുരക്ഷിതമെങ്കില്‍ അങ്ങനെ ചെയ്യും. അല്ലെങ്കില്‍ റുവാണ്ട പോലുള്ള മൂന്നാമതൊരു രാജ്യത്തേക്ക് നാടുകടത്തും. മാത്രമല്ല, അമേരിക്ക ഓസ്ട്രേലിയ രാജ്യങ്ങളിലേക്ക് പിന്നീടൊരിക്കലും അത്തരക്കാര്‍ക്ക് തിരിച്ചു പോകാന്‍ സാധിക്കാത്ത വിധത്തില്‍ വിലക്ക് ഏര്‍പ്പെടുത്തും” -സുനക് വ്യക്തമാക്കി. ചെറിയ ബോട്ടുകളിലായി ഇംഗ്ലീഷ് ചാനല്‍ കടന്ന് രാജ്യത്തെത്തുന്ന അനധികൃത കുടിയേറ്റക്കാരെ തടയാന്‍ വേണ്ടിയിട്ടാണ് ബ്രിട്ടനില്‍ അനധികൃത കുടിയേറ്റ ബില്ലിന്റെ…
Read More » -
Health
കാമുകിക്കൊപ്പം മദ്യപിക്കുന്നതിനിടെ ‘ടച്ചിങ്ങാ’യി വയാഗ്ര; യുവാവിന് ദാരുണാന്ത്യം
മുംബൈ: മദ്യപാനത്തിനിടയില്‍ ലൈംഗിക ഉത്തേജന ഗുളിക കഴിച്ച യുവാവിന് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ നാഗ്പുര്‍ സ്വദേശിയായ യുവാവിനാണ് ദുര്‍ഗതിയുണ്ടായത്. ഫോറന്‍സിക് ആന്റ് ലീഗല്‍ മെഡിസിന്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തെ ഉദ്ധരിച്ചാണ് ദേശീയ മാദ്ധ്യമം സംഭവം റിപ്പോര്‍ട്ട് ചെയ്തത്. തന്റെ കാമുകിക്കൊപ്പം ഹോട്ടല്‍ മുറിയിലിരുന്നു മദ്യപിക്കുമ്പോഴാണ് 41-കാരനായ യുവാവ് വയാഗ്ര എന്ന പേരില്‍ വില്‍ക്കപ്പെടുന്ന സില്‍ഡെനാഫിലിന്റെ ഗുളികകള്‍ കഴിച്ചത്. 50 മി.ഗ്രാം വരുന്ന രണ്ട് ലൈംഗിക ഉത്തേജന ഗുളികകളായിരുന്നു കഴിച്ചത്. പിറ്റേദിവസം തന്നെ യുവാവ് ശാരീരികസ്വാസ്ഥ്യം പ്രകടിപ്പിക്കാന്‍ തുടങ്ങി. പിന്നീട് ഇയാള്‍ നിര്‍ത്താതെ ഛര്‍ദ്ദിക്കാന്‍ ആരംഭിച്ചു. ആരോഗ്യസ്ഥിതി മോശമായതോടെ വനിതാ സുഹൃത്ത് ആശുപത്രിയിലെത്തിക്കുകയായിരുന്നു. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല. തലച്ചോറിലേയ്ക്കുള്ള ഓക്‌സിജന്‍ വിതരണത്തെ സാരമായി ബാധിക്കുന്ന സെറിബ്രോവാസ്‌കുലാര്‍ രക്തസ്രാവം മൂലമാണ് മരണമെന്നാണ് ഡോക്ടര്‍മാരുടെ കണ്ടെത്തല്‍. ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുണ്ടായിരുന്ന യുവാവ് മദ്യത്തോടൊപ്പം ലൈംഗിക ഉത്തേജന ഗുളിക കഴിച്ചതാണ് മരണത്തിലേയ്ക്ക് നയിച്ചതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. പോസ്റ്റുമാര്‍ട്ടത്തിനിടയില്‍ യുവാവിന്റെ മൃതദേഹത്തില്‍ നിന്നും 300 ഗ്രാം കട്ടപിടിച്ച രക്തം ഡോക്ടര്‍മാര്‍ കണ്ടെത്തിയതായാണ്…
Read More » -
Crime
പൊങ്കാല ഒരുക്കത്തിനിടെ ഭാര്യയ്ക്ക് തെറിവിളി; ചോദിക്കാനെത്തിയ എസ്.ഐയുടെ തലയ്ക്ക് ഹോളോബ്രിക്‌സ് എറിഞ്ഞ് 19 വയസുകാരന്‍
തിരുവനന്തപുരം: വീട്ടുമുറ്റത്ത് നിന്ന എസ്.ഐയെയും ഭാര്യയെയും ബൈക്കിലെത്തിയ രണ്ടുപേര്‍ ആക്രമിച്ചു. വിഴിഞ്ഞം കോസ്റ്റല്‍ പോലീസ് സ്റ്റേഷന്‍ എസ്.ഐ തിരുവല്ലം പുഞ്ചക്കരി ഗോകുലത്തില്‍ എസ്.ഗിരീഷ്‌കുമാര്‍(50), ഭാര്യ ശ്രീകല (48) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇന്നലെ രാവിലെയായിരുന്നു ആക്രമണം. സംഭവത്തില്‍, പുഞ്ചക്കരി ആഴാകോണം സ്വദേശി രാഹുലി(19)നെ അറസ്റ്റ് ചെയ്തതായി തിരുവല്ലം പോലീസ് പറഞ്ഞു. കൂട്ടുപ്രതി അജയ് (19) ഒളിവിലാണ്. ഇരുവരും നിരവധി മോഷണ കേസുകളിലെ പ്രതികളാണെന്നും സ്റ്റേഷനിലെ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടവരാണെന്നും പോലീസ് അറിയിച്ചു. ഹോളോബ്രിക്‌സ് കട്ട ഉപയോഗിച്ചുള്ള ഏറില്‍ ഗിരീഷിന്റെ മുഖത്തും നെഞ്ചിലും ഭാര്യയുടെ കൈയ്ക്കും സാരമായ പരുക്കുണ്ട്. രാഹുലിനെ നാട്ടുകാര്‍ പിടികൂടി തിരുവല്ലം പോലീസിനു കൈമാറുകയായിരുന്നു. ഇവരെത്തിയ വാഹനവും കസ്റ്റഡിയിലെടുത്തു. റോഡിനോട് ചേര്‍ന്ന വീട്ടില്‍ പൊങ്കാലയിടാന്‍ മുറ്റം വൃത്തിയാക്കുന്നതിനിടെ ശ്രീകലയെ ബൈക്കില്‍ എത്തിയ രണ്ടുപേര്‍ അസഭ്യം പറയുകയും കൈയില്‍ പിടിച്ചു തിരിച്ചുവെന്നുമാണ് ഗിരീഷ് പറഞ്ഞത്. സംഭവം കണ്ട് ഓടിയെത്തുമ്പോഴാണ് അക്രമികള്‍ ഹോളോ ബ്രിക്‌സ് കട്ട എടുത്ത് തന്നെ എറിഞ്ഞതെന്നും ഗിരീഷ് പറഞ്ഞു. ഗിരീഷിന്റെ…
Read More » -
Kerala
വനിതാ ദിനത്തില്‍ മൂന്നു മക്കള്‍ സാക്ഷി; ദാമ്പത്യത്തിന്റെ 28-ാം വര്‍ഷത്തില്‍ ഷുക്കൂറും ഷീനയും രണ്ടാമതും വിവാഹിതരായി!
കാസര്‍ഗോട്: ലോക വനിതാ ദിനത്തില്‍ മക്കളെ സാക്ഷിയാക്കി ദാമ്പത്യത്തിന്റെ 28-ാം വര്‍ഷത്തില്‍ നടനും അഭിഭാഷകനുമായ ഷുക്കൂറും കണ്ണൂര്‍ സര്‍വകലാശാല നിയമവകുപ്പ് മേധാവിയുമായ ഷീനയും രണ്ടാമതും വിവാഹിതരായി. ബുധനാഴ്ച രാവിലെ 10.15ന് ഹൊസ്ദുര്‍ഗ് സബ് രജിസ്ട്രാര്‍ കാര്യാലയത്തില്‍ സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമാണ് വിവാഹം നടന്നത്. ഷുക്കൂറിന്റേയും ഷീനയുടേയും മക്കളായ ഖദീജ ജാസ്മിന്‍, ഫാത്തിമ ജെബിന്‍, ഫാത്തിമ ജെസ എന്നിവരും മാതാപിതാക്കളുടെ രണ്ടാം വിവാഹത്തിന് സാക്ഷിയാകാന്‍ എത്തിയിരുന്നു. അഡ്വ.സജീവനും സിപിഎം നേതാവായ വി.വി.രമേശുമാണ് വിവാഹ രജിസ്റ്ററില്‍ സാക്ഷികളായി ഒപ്പുവെച്ചത്. മുസ്ലിം മതാചാര പ്രകാരം ആദ്യം വിവാഹിതരായ ഇരുവരും സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വീണ്ടും വിവാഹിതരാകുന്നത് പെണ്‍മക്കളുടെ അവകാശസംരക്ഷണത്തിനാണെന്ന് പ്രഖ്യാപിച്ചുകൊണ്ടായിരുന്നു. മുസ്ലിം പിന്‍തുടര്‍ച്ചാ നിയമപ്രകാരം ആണ്‍മക്കളുണ്ടെങ്കിലെ മുഴുവന്‍ സ്വത്തും കൈമാറാനാകൂ. ഷൂക്കൂറിനും ഷീനയ്ക്കും മൂന്ന് പെണ്‍മക്കളായതിനാല്‍ സ്വത്തിന്റെ മൂന്നില്‍രണ്ട് ഓഹരി മാത്രമാണ് മക്കള്‍ക്ക് കിട്ടുക. ബാക്കി സഹോദരങ്ങള്‍ക്ക് അവകാശപ്പെട്ടതാണ്. ഇയൊരു പ്രതിസന്ധി മറികടക്കാനാണ് സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വീണ്ടും കല്യാണം കഴിക്കുന്നത്.…
Read More » -
India
പ്രിയങ്കയുടെ പി.എ വധഭീഷണി മുഴക്കി; ആരോപണവുമായി ബിഗ് ബോസ് ഫൈനലിസ്റ്റ്
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വാധ്രയുടെ പി.എ വധഭീഷണി മുഴക്കിയെന്ന ആരോപണവുമായി ബിഗ് ബോസ് മത്സരാര്‍ഥി. ബിഗ് ബോസ് 16 ാം സീസണിന്റെ ടോപ്പ് 5 ഫൈനലിസ്റ്റായിരുന്ന അര്‍ച്ചന ഗൗതമിന്റെ പിതാവാണ് മകളെ പ്രിയങ്കയുടെ പിഎ സന്ദീപ് സിങ് ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് കേസ് നല്‍കിയിരിക്കുന്നത്. ജാതി അധിക്ഷേപം നടത്തിയെന്നും ഉത്തര്‍പ്രദേശിലെ മീററ്റിലുള്ള പര്‍താപുര്‍ പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. നടന്ന കാര്യങ്ങളെക്കുറിച്ച് അര്‍ച്ചന ഗൗതം ഫെയ്‌സ്ബുക് ലൈവിലൂടെ പുറത്തുവിട്ടിരുന്നു. റായ്പുരില്‍ കഴിഞ്ഞ മാസം നടന്ന കോണ്‍ഗ്രസിന്റെ പ്ലീനറി സമ്മേളനത്തിനിടെയാണു സംഭവം. പരാതി ഇങ്ങനെ ”പ്രിയങ്ക ഗാന്ധിയുടെ ക്ഷണപ്രകാരം സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഫെബ്രുവരി 26 നാണ് മകള്‍ റായ്പുരിലേക്കു പോയത്. പ്രിയങ്കയെ കാണാന്‍ സന്ദീപിനോട് അര്‍ച്ചന സമയം ചോദിച്ചു. എന്നാല്‍, അത് അനുവദിക്കാതിരുന്ന സന്ദീപ് ജാതി അധിക്ഷേപവും നടത്തി. മോശം ഭാഷയിലാണ് സംസാരിച്ചത്. ഇതിനു പുറമേ മകളെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.” അതേസമയം, അര്‍ച്ചനയുടെ പിതാവിന്റെ പരാതിയില്‍ കേസ് റജിസ്റ്റര്‍…
Read More » -
Crime
വളര്‍ത്തുനായ ചത്തതുമായി ബന്ധപ്പെട്ട് തര്‍ക്കം; വട്ടവടയില്‍ റിസോര്‍ട്ട് അടിച്ചുതകര്‍ത്തു
ഇടുക്കി: മൂന്നാര്‍ വട്ടവടയില്‍ വളര്‍ത്തുനായ ചത്തതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചു. സ്വകാര്യ റിസോര്‍ട്ട് തല്ലിത്തകര്‍ത്തു. റിസോര്‍ട്ട് ഉടമയ്ക്കും നാട്ടുകാരനും പരുക്കേറ്റു. റിസോര്‍ട്ട് ഉടമ കോട്ടയം ചിങ്ങവനം സ്വദേശി വാസുദേവന്‍ (70), വട്ടവട കോവിലൂര്‍ സ്വദേശി അരുവിരാജ് (29) എന്നിവരാണ് പരുക്കേറ്റ് അടിമാലി താലൂക്ക് ആശുപത്രിയിലുള്ളത്. കഴിഞ്ഞദിവസമാണ് അരുവിരാജിന്റെ വളര്‍ത്തുനായ ചത്തത്. ഇതിനെ വാസുദേവന്‍ കൊന്നതാണെന്ന് ആരോപിച്ച് അരുവിരാജ് ഉള്‍പ്പെടെ എട്ടുപേര്‍ റിസോര്‍ട്ടിലെത്തി. തുടര്‍ന്നാണ് സംഘര്‍ഷമായത്. ഇവര്‍ പിന്നീട് കൂടുതല്‍ ആളുകളുമായെത്തി ഞായറാഴ്ച രാത്രിയിലാണ് റിസോര്‍ട്ട് തകര്‍ത്തത്. എന്നാല്‍, റിസോര്‍ട്ടിനുമുന്‍പില്‍ ബഹളം ഉണ്ടാക്കിയത് ചോദ്യം ചെയ്തതിനാണ് ചിലര്‍ചേര്‍ന്ന് സ്ഥാപനം തല്ലിത്തകര്‍ത്തതെന്ന് ഉടമ പറഞ്ഞു. വളര്‍ത്തുനായ ചത്തത് സംബന്ധിച്ച് സംസാരിക്കാനെത്തിയ തങ്ങളെ റിസോര്‍ട്ടിലെ മുറിയില്‍ പൂട്ടിയിട്ട് ഉടമയും ജീവനക്കാരും ചേര്‍ന്ന് മര്‍ദിച്ചെന്നാണ് അരുവിരാജ് പറയുന്നത്. ഇരുകൂട്ടരുടെയും പരാതികളില്‍ ദേവികുളം പോലീസ് കേസെടുത്തു.
Read More » -
LIFE
ബി.ജെ.പിയിലേക്ക് വന്നതോടെ ആളുകള്‍ പുച്ഛിക്കാന്‍ തുടങ്ങി, പടങ്ങള്‍ കുറഞ്ഞു; ഇനി രാഷ്ട്രീയത്തിലേക്ക് ഇല്ലേയില്ലെന്ന് ഭീമന്‍ രഘു
മലയാളികളുടെ പ്രിയ താരങ്ങളിലൊരാളാണ് ഭീമന്‍ രഘു. വില്ലന്‍, ഹാസ്യ വേഷങ്ങളില്‍ മൂന്നു പതിറ്റാണ്ടിലേറെയായി അദ്ദേഹം സജീവമാണ്. ഇക്കാലത്തിനിടയ്ക്ക് 400 ലധികം സിനിമകളില്‍ പ്രത്യക്ഷപ്പെട്ടു. കൂടാതെ ഹാസ്യ വേഷങ്ങളും ചെയ്യാന്‍ തുടങ്ങി. 2016 ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ കൊല്ലത്തെ പത്തനാപുരം മണ്ഡലത്തില്‍നിന്ന് ഭാരതീയ ജനതാ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് മൂന്നാം സ്ഥാനം കരസ്ഥമാക്കിയ താരം പരാജയപ്പെട്ടിരുന്നു. എന്നാല്‍, ഇപ്പോള്‍ അദ്ദേഹം വെളിപ്പെടുത്തുന്നത് രാഷ്ട്രീയത്തില്‍ ഇനി ഉണ്ടാവില്ല എന്നും രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയത് മുതല്‍ സിനിമകള്‍ കുറഞ്ഞു എന്നുമാണ്. നിങ്ങള്‍ ചെയ്താല്‍ രസമായിരിക്കും എന്ന് പറഞ്ഞു കൊണ്ട് പലരും നിര്‍ബന്ധിച്ചപ്പോള്‍ ഒക്കെ ചെയ്യാം എന്ന് ഞാന്‍ പറയുകയായിരുന്നു എന്നും അങ്ങനെ പോയി നില്‍ക്കുകയാണ് ഉണ്ടായത് എന്നും പതിമൂവായിരമോ മറ്റോ ഓട്ട് പിടിക്കുകയും ചെയ്തു എന്നുമാണ് രാഷ്ട്രീയ അരങ്ങേറ്റത്തെ കുറിച്ച് അദ്ദേഹം പറയുന്നത്. പക്ഷേ എനിക്ക് താല്പര്യമില്ലാത്ത കാര്യമാണ് എന്നും ഇടയ്ക്കിടയ്ക്ക് അവര്‍ തന്നെ അവിടെ ഒരു പ്രോഗ്രാം ഇവിടെ ഒരു പ്രോഗ്രാം എന്ന് പറഞ്ഞു…
Read More »
