Month: March 2023
-
Kerala
ആളൂരില്‍ രണ്ടര വയസുകാരന്റെ മൃതദേഹം ബക്കറ്റിനുള്ളില്‍; പിതാവ് തൂങ്ങിമരിച്ച നിലയില്‍
തൃശൂര്‍: ആളൂരില്‍ അച്ഛനും രണ്ടര വയസ്സുള്ള മകനും മരിച്ച നിലയില്‍. പ്രവാസിയായ ബിനോയ്, മകന്‍ അര്‍ജുന്‍ എന്നിവരാണ് മരിച്ചത്. കുഞ്ഞിന്റെ മൃതദേഹം ബക്കറ്റിനുള്ളില്‍ നിന്നാണ് കണ്ടെത്തിയത്. ബിനോയെ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി. മരണകാരണം വ്യക്തമല്ല. ബിനോയ്ക്ക് ഭാര്യയും 9 വയസുകാരനായ മറ്റൊരു മകനും ഉണ്ട്. പ്രവാസി മലയാളിയായിരുന്ന ബിനോയ് നാട്ടിലെത്തിയ ശേഷം ലോട്ടറിക്കച്ചവടം നടത്തുകയായിരുന്നു. സാമ്പത്തിക പ്രശ്‌നങ്ങളും ആരോഗ്യപ്രശ്‌നങ്ങളും ഇയാളെ അലട്ടിയിരുന്നു. പേസ്‌മേക്കര്‍ ഘടിപ്പിച്ചായിരുന്നു ഹൃദ്രോഹത്തെ നേരിട്ടിരുന്നത്. ഒപ്പം അര്‍ജുന് സംസാരശേഷി കുറവാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. അതിന്റെ മാനസിക വിഷമവും ബിനോയ്ക്കുണ്ടായിരുന്നുവെന്നാണ് ആളൂര്‍ പോലീസിന് ലഭിച്ച പ്രാഥമിക വിവരം.
Read More » -
Kerala
പാരാഗ്ലൈഡിങ് അപകടത്തില്‍ മൂന്നു പേര്‍ അറസ്റ്റില്‍; പരുക്കേറ്റ യുവതിയില്‍ നിന്ന് വെള്ളപേപ്പറില്‍ ഒപ്പിട്ടുവാങ്ങി, അട്ടിമറി ശ്രമമെന്ന് സംശയം
തിരുവനന്തപുരം: വര്‍ക്കലയില്‍ പാരാഗ്ലൈഡിങ്ങിനിടെയുണ്ടായ അപകടത്തില്‍ മൂന്നു പേര്‍ അറസ്റ്റില്‍. ട്രെയിനര്‍ സന്ദീപ്, ജീവനക്കാരായ ശ്രേയസ്, പ്രഭുദേവ എന്നിവരാണ് അറസ്റ്റിലായത്. മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്കെതിരെയാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. ഫ്ളൈ അഡ്വഞ്ചേഴ്‌സ് സ്‌പോര്‍ട് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഇതിന്റെ ഉടമകള്‍ ഒളിവിലെന്ന് പോലീസ് അറിയിച്ചു. വര്‍ക്കല പാപനാശത്താണ് പാരാഗ്ലൈഡിങ് നടത്തുന്നതിനിടെ ഹൈ മാസ്റ്റ് ലൈറ്റില്‍ കുടുങ്ങിയത്. എന്നാല്‍, പാപനാശത്ത് പാരാഗ്ലൈഡിങ് നടത്താന്‍ അനുവാദമില്ലെന്നാണ് പോലീസ് പറയുന്നത്. അതേസമയം, കേസന്വേഷണം അട്ടിമറിക്കാന്‍ ശ്രമം നടന്നതായി സംശയം ഉയര്‍ന്നിട്ടുണ്ട്. അപകടത്തില്‍ പരുക്കേറ്റ കോയമ്പത്തൂര്‍ സ്വദേശിയായ പവിത്രയില്‍ നിന്ന് പാരാഗ്ലൈഡ് ജീവനക്കാര്‍ സ്റ്റാമ്പ് ഒട്ടിച്ച വെള്ള പേപ്പറില്‍ ഒപ്പിട്ടു വാങ്ങിച്ചിരുന്നു. ആശുപത്രി ജീവനക്കാരിയെന്ന വ്യാജേന എത്തിയാണ് ഒപ്പിട്ടു വാങ്ങിയത്. ഇന്‍സ്ട്രക്ടറും കോയമ്പത്തൂര്‍ സ്വദേശിനിയുമാണ് ഹൈമാസ്റ്റ് ലൈറ്റില്‍ കുടുങ്ങിയത്. രണ്ടുമണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍, ഫയര്‍ ഫോഴ്സും പോലീസും ചേര്‍ന്ന് ഇവരെ താഴെയിറക്കി. 100 മീറ്റര്‍ ഉയരമുള്ളതായിരുന്നു ഹൈ മാസ്റ്റ് ലൈറ്റ്.
Read More » -
India
ഡല്‍ഹി മദ്യനയക്കേസില്‍ തെലങ്കാന മുഖ്യന്റെ മകള്‍ക്ക് കുരുക്ക്; കെ.കവിതയെ ഇ.ഡി. നാളെ ചോദ്യം ചെയ്യും
ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയക്കേസില്‍ തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍റാവുവിന്റെ മകളും ബി.ആര്‍.എസ് എംഎല്‍സിയുമായ കെ.കവിതയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി) ചോദ്യം ചെയ്യും. വ്യാഴാഴ്ച ചോദ്യം ചെയ്യലിനായി ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇ.ഡി. കവിതയ്ക്ക നോട്ടീസ് നല്‍കി. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഡിസംബര്‍ 12-ന് കവിതയെ സി.ബി.ഐ ഏഴു മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. മദ്യനയ വിവാദത്തില്‍പ്പെട്ട കമ്പനിയായ ഇന്‍ഡോ സ്പിരിറ്റില്‍ കവിതയ്ക്ക് 65 ശതമാനം ഓഹരിയുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇ.ഡി കേസെടുത്തത്. കഴിഞ്ഞ ദിവസം കേസുമായി ബന്ധപ്പെട്ട് അരുണ്‍ പിള്ള എന്ന ബിസിനസുകാരനെ ഇ.ഡി കസ്റ്റഡിയിലെടുത്തിരുന്നു. ഇയാള്‍ കവിതയുടെ ഉടമസ്ഥതയിലുള്ള ഒരു കമ്പനിയില്‍ ജോലി ചെയ്തിരുന്നതായാണ് വിവരം. ഡല്‍ഹിയില്‍ പുതിയ മദ്യക്കച്ചവട നയം കൊണ്ടുവന്നതില്‍ അഴിമതിയാരോപിച്ച് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സി.ബി.ഐ. അറസ്റ്റുചെയ്ത് ദിവസങ്ങള്‍ക്കു ശേഷമാണ് ഇ.ഡിയുടെ നീക്കം. മദ്യനയത്തിലെ ക്രമക്കേടുകളുടെപേരില്‍ സിസോദിയ അടക്കം 15 പേര്‍ക്കെതിരേയായിരുന്നു കേസെടുത്തിരുന്നത്. സിസോദിയ അടക്കം ഇതുവരെ പത്തു പേരാണ് അറസ്റ്റിലായത്.
Read More » -
India
ഇതൊക്കെയാണ് പ്രോത്സാഹനം; കൈക്കൂലിക്കേസില്‍ മുന്‍കൂര്‍ ജാമ്യം നേടിയ ബി.ജെ.പി നേതാവിന് വമ്പന്‍ സ്വീകരണം!!!
ബംഗളൂരു: കൈക്കൂലിക്കേസില്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ചതിനു പിന്നാലെ ഒളിവില്‍നിന്നു പുറത്തുവന്ന ബിജെപി എംഎല്‍എയ്ക്കു വന്‍ സ്വീകരണം. കര്‍ണാടക ഹൈക്കോടതിയാണ് ചന്നാഗിരി എംഎല്‍എ എം.വിരുപാക്ഷപ്പയ്ക്കു മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. വിരുപാക്ഷപ്പ നാലുദിവസമായി ഒളിവിലായിരുന്നു. #WATCH | Davanagere, Karnataka: Channagiri MLA Madal Virupakshappa was welcomed by BJP workers as he was granted interim anticipatory bail by Karnataka HC. He was absconding for 5 days after his son was arrested along with 4 others while taking a bribe of Rs 40 lakhs. pic.twitter.com/loL3MI8n71 — ANI (@ANI) March 7, 2023 വിരുപാക്ഷപ്പയുടെ മകന്‍ വി. പ്രശാന്തിന്റെ വസതിയില്‍ ലോകായുക്ത നടത്തിയ റെയ്ഡില്‍ ആറുകോടിയോളം രൂപ കണ്ടെത്തിയിരുന്നു. കൈക്കൂലി വാങ്ങിയെന്ന പരാതിയെത്തുടര്‍ന്നായിരുന്നു റെയ്ഡ്. സ്വന്തം മണ്ഡലത്തിലെത്തിയപ്പോഴാണു വിരുപാക്ഷപ്പയ്ക്ക് അണികള്‍ സ്വീകരണം ഏര്‍പ്പെടുത്തിയത്. എംഎല്‍എ ഒളിവില്‍ പോയതിനു…
Read More » -
Kerala
പി.സി. തോമസിന്റെ മകന്‍ ജിത്തു തോമസ് അന്തരിച്ചു
കോട്ടയം: മുന്‍ കേന്ദ്ര സഹമന്ത്രിയും കേരള കോണ്‍ഗ്രസ് വര്‍ക്കിങ് ചെയര്‍മാനുമായ പി.സി. തോമസിന്റെ മകന്‍ ജിത്തു തോമസ് അന്തരിച്ചു. 42 വയസായിരുന്നു. അര്‍ബുദ ബാധിതനായതിനെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഐ.ടി. എന്‍ജിനീയറായിരുന്നു. ഭാര്യ ജയത. മക്കള്‍: ജോനാഥന്‍ (എട്ടാംക്ലാസ്), ജോഹന്‍ (ആറാംക്ലാസ്).
Read More » -
Health
പപ്പായക്ക് ഗുണങ്ങൾ ആയിരം, പക്ഷേ ഗർഭിണികൾ കഴിക്കുന്നത് അപകടകരം
ഡോ.വേണു തോന്നയ്ക്കൽ ദഹന വൈഷമ്യവും അതേത്തുടർന്ന് ഉണ്ടാവുന്ന വിശപ്പില്ലായ്മയും മിക്കവരിലും കാണുന്ന ആരോഗ്യ പ്രശ്നമാണ്. പാർട്ടികളിൽ പങ്കെടുത്തു വരുന്നവരിലും ഇത്തരം ബുദ്ധിമുട്ടുകൾ കാണാറുണ്ട്. അക്കഥയോർത്ത് ഇനി വിഷമം വേണ്ട. പപ്പായയുടെ പഴമോ പപ്പായ കറി ഉണ്ടാക്കി കഴിക്കുകയോ ചെയ്താൽ രോഗശമനമുണ്ടാകും. പപ്പായ ഒരു ദഹന സഹായിയാണ്. അത് വിശപ്പ് മെച്ചപ്പെടുത്തുന്നു. ആമാശയ വ്രണം, മലബന്ധം തുടങ്ങിയ ഉദര പ്രശ്നങ്ങൾക്കും ഏറെ ഫലപ്രദം. കുട്ടിക്ക് വിശപ്പില്ലായ്മയോ വിരശല്യമോ ഉണ്ടോ…? ഉണ്ടെങ്കിൽ തീർച്ചയായും പപ്പായ നൽകുക. പപ്പായയിലെ പാപേയ്‌ൻ (papain) എന്ന ഒരു ജൈവരാസ സംയുക്തമാണ് ഈ അത്ഭുതങ്ങൾ പ്രവർത്തിപ്പിക്കാനുള്ള സഹായി. പാപേയ്ൻ പ്രകൃതിദത്തമായ ഒരു ദഹന രസമാണ്. പപ്പായ ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു. അതുപോലെ കാൻസർ രോഗങ്ങളെയും ഒരു പരിധിവരെ അതിജീവിക്കാൻ സഹായിക്കുന്നു. പ്രമേഹ രോഗികൾക്ക് പപ്പായപ്പഴം കഴിക്കാം. എന്നാൽ അധികമാവരുത്. ഇത് വളരെ പോഷകസമൃദ്ധമായ ഒരു ഭക്ഷണമാണ്. ജീവകം ബി കോംപ്ലക്സ് , ജീവകം സി, ജീവകം ഈ, ജീവികം കെ,…
Read More » -
Kerala
കൊച്ചി മെട്രോയിൽ 20 രൂപയ്ക്ക് എത്ര ദൂരം വേണമെങ്കിലും ഇന്ന് സ്ത്രീകൾക്ക് യാത്ര ചെയ്യാം, കണ്ണൂരിൽ ടൂറിസം കേന്ദ്രങ്ങളില്‍ ഇന്ന് വനിതകള്‍ക്ക് സൗജന്യ പ്രവേശനം
വനിതാ ദിനമായ ഇന്ന് (ബുധൻ) സ്ത്രീകൾക്ക് കൊച്ചി മെട്രോയിൽ 20 രൂപയ്ക്ക് എത്ര ദൂരം വേണമെങ്കിലും യാത്ര ചെയ്യാം. കണ്ണൂരിൽ സ്ത്രീസൗഹൃദ വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വനിതാ ദിനത്തില്‍ വനിതകള്‍ക്ക് സൗജന്യ പ്രവേശനം അനുവദിച്ച് ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലും തലശ്ശേരി പൈതൃക ടൂറിസവും. ഡി.ടി.പി.സിയുടെ കീഴിലുള്ള പയ്യാമ്പലം ബീച്ച് പാര്‍ക്ക്, പയ്യാമ്പലം ഗവ. ഗസ്റ്റ് ഹൗസിന് സമീപമുള്ള സീ പാത്ത് വേ, പാലക്കയംതട്ട് ടൂറിസം സെന്റര്‍, ധര്‍മ്മടം ബീച്ച് ടൂറിസം സെന്റര്‍ എന്നിവിടങ്ങളിലെ പ്രവേശനം അന്തര്‍ദേശീയ വനിതാ ദിനമായ ബുധനാഴ്ച വനിതകള്‍ക്ക് സൗജന്യമായിരിക്കും. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറിയാണ് ഇക്കാര്യം അറിയിച്ചത്. തലശ്ശേരി പൈതൃക ടൂറിസം പദ്ധതിയുടെ കീഴിലുള്ള ഓവര്‍ബറീസ് ഫോളി, സീവ്യൂ പാര്‍ക്ക്, ഗുണ്ടര്‍ട്ട് സ്‌റ്റോറി ടെല്ലിങ് മ്യൂസിയം എന്നിവിടങ്ങളിലേയ്ക്കും വനിതകള്‍ക്ക് പ്രവേശനം സൗജന്യമായിരിക്കും. കൊച്ചി മെട്രോ യാത്രക്കാരായ സ്ത്രീകൾക്കായി നാല് മെട്രോ സ്റ്റേഷനുകളിൽ നാപ്കിൻ വെൻഡിങ് മെഷീനുകൾ സ്ഥാപിക്കും. ഇതിന്റെ ഉദ്ഘാടനവും ഇന്ന്…
Read More » -
Kerala
നിലമ്പൂർ ആയിഷ, കെ.സി ലേഖ, ലക്ഷ്മി എൻ. മേനോൻ, ഡോ.ആർ.എസ് സിന്ധു എന്നിവർക്ക് വനിതാ രത്ന പുരസ്കാരം
സംസ്ഥാന സർക്കാർ ലോക വനിതാ ദിനത്തോടനുബന്ധിച്ച് സമ്മാനിക്കുന്ന ‘വനിതാ രത്ന പുരസ്കാരങ്ങൾ’ 4 പേർക്ക്. കായിക മേഖലയിൽ ബോക്സിങ് താരം കെ.സി.ലേഖ, പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചു ജീവിത വിജയം നേടിയവരുടെ വിഭാഗത്തിൽ നടി നിലമ്പൂർ ആയിഷ, സ്ത്രീകളുടെയും കുട്ടികളുടെയും ശാക്തീകരണ വിഭാഗത്തിൽ അമ്മൂമ്മത്തിരി ഉൾപ്പെടെയുള്ള പദ്ധതികൾ നടപ്പാക്കിയ ലക്ഷ്മി എൻ. മേനോൻ, വിദ്യാഭ്യാസ, ശാസ്ത്ര, സാങ്കേതിക വിഭാഗത്തിൽ കോട്ടയം ഗവ. മെഡിക്കൽ കോളജിലെ സർജിക്കൽ ഗ്യാസ്ട്രോ എന്ററോളജി അസോ. പ്രഫസർ ഡോ.ആർ.എസ്.സിന്ധു എന്നിവരാണു പുരസ്കാര ജേതാക്കൾ. ഒരു ലക്ഷം രൂപ വീതമാണ് ഇവർക്ക് ലഭിക്കുക. മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നു 4 നു നിശാഗന്ധി ഓഡിറ്റോറിയത്തിൽ രാജ്യാന്തര വനിതാ ദിനാഘോഷ ഉദ്ഘാടനച്ചടങ്ങിൽ പുരസ്കാരങ്ങൾ സമ്മാനിക്കും.
Read More » -
LIFE
ശങ്കർ രാമകൃഷ്ണന്റെ ‘റാണി’മാർ ഉർവശിയും ഭാവനയും ഹണി റോസും! ‘റാണി’ ടൈറ്റിൽ പോസ്റ്റർ പുറത്തു
ഉർവശി, ഭാവന, ഹണി റോസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ശങ്കർ രാമകൃഷ്ണൻ രചനയും സംവിധാനവും ചെയ്യുന്ന ചിത്രമാണ് റാണി. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടു. സ്ത്രീ കേന്ദ്രീകൃത സിനിമയായിരിക്കും ഇതെന്നാണ് പേരിൽ സൂചന. കാര്‍ഡ് കളിയിലെ റാണിയുടെ അതേ രീതിയിലാണ് പോസ്റ്ററില്‍ ചിത്രത്തിന്‍റെ ടൈറ്റില്‍ ഡിസൈന്‍. ഉർവശി, ഭാവന, ഹണി റോസ് എന്നിവരെ കൂടാതെ മാലാപാർവതി, അനുമോൾ, ഇന്ദ്രൻസ്, ഗുരു സോമസുന്ദരം, മണിയൻപിള്ള രാജു, അശ്വിൻ ഗോപിനാഥ്, കൃഷ്ണൻ ബാലകൃഷ്ണൻ, അമ്പി നീനസം, അശ്വത് ലാൽ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പുതുമുഖം നിയതി കാദമ്പിയും മുഖ്യ വേഷം ചെയ്യുന്നു. മേന മേലത്ത് ആണ് ഗാനങ്ങൾ എഴുതി സംഗീതം നൽകിയിരിക്കുന്നത്. തമിഴ് വരികൾ എഴുതിയിരിക്കുനന്ത് കോദൈ അരുൺ ആണ്. വിനായക് ഗോപാൽ ആണ് ഛായാഗ്രഹണം. അപ്പു ഭട്ടതിരി ആണ് എഡിറ്റർ, പശ്ചാത്തല സംഗീതം ജൊനാഥൻ ബ്രൂസ്, മേക്കപ്പ് രഞ്ജിത്ത് അമ്പാടി, ചീഫ് അസോസിയേറ്റ് ഡയറക്ടർ ഷിബു ഗംഗാധരൻ, അസോസിയേറ്റ് ഡയറക്ടർ…
Read More » -
LIFE
ടൊവിനോ ആദ്യമായി ട്രിപ്പിള്‍ റോളിലെത്തുന്ന ‘അജയന്റെ രണ്ടാം മോഷണം’ സിനിമാ സെറ്റിൽ തീപിടിത്തം; ഷൂട്ടിംഗ് അവസാനിക്കാന്‍ പത്ത് ദിവസം മാത്രം ബാക്കി നില്‍ക്കേയുണ്ടായ അപകടത്തിൽ ലക്ഷങ്ങളുടെ നഷ്ടം
കാസർകോട്: ടൊവിനോ തോമസ് കരിയറിൽ ആദ്യമായി ട്രിപ്പിൾ റോളിൽ അഭിനയിക്കുന്ന ചിത്രമാണ് ‘അജയന്റെ രണ്ടാം മോഷണം’. നവാഗതനായ ജിതിൻ ലാൽ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മൂന്ന് കാലഘട്ടങ്ങളിലെ മൂന്ന് വ്യത്യസ്ത കഥാപാത്രങ്ങളായാണ് ടൊവിനോ ചിത്രത്തിൽ പ്രത്യക്ഷപ്പെടുക. മണിയൻ, അജയൻ, കുഞ്ഞിക്കേളു എന്നിങ്ങനെയാണ് കഥാപാത്രങ്ങളുടെ പേരുകൾ. 1900, 1950, 1990 കാലഘട്ടങ്ങളിലൂടെ കടന്നുപോകുന്ന ചിത്രം കളരിക്ക് പ്രാധാന്യമുള്ള സിനിമയായിരിക്കും ‘അജയന്റെ രണ്ടാം മോഷണം’. ഈ സിനിമയുടെ ഷൂട്ടിംഗ് അവസാനിക്കാൻ വെറും പത്ത് ദിവസം മാത്രം ബാക്കി നിൽക്കെയാണ് ചിത്രത്തിൻറെ ലോക്കേഷനിൽ നിന്നും തീപിടിത്തത്തിൻറെ വാർത്ത വരുന്നത്. ‘അജയന്റെ രണ്ടാം മോഷണം’ എന്ന ചിത്രത്തിനായി കാസർകോട് ചീമേനിയിൽ ഇട്ട സെറ്റിനാണ് തീപിടിച്ചത്. ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചുവെന്നാണ് അണിയറക്കാർ അറിയിക്കുന്നത്. തക്കസമയത്ത് തീ അണയ്ക്കാൻ കഴിഞ്ഞതിനാലാണ് വലിയ അപകടം ഒഴിവായത് എന്നാണ് റിപ്പോർട്ട്. തീപിടിത്തം ചിത്രത്തിൻറെ തുടർന്നുള്ള ചിത്രീകരണത്തെ ബാധിച്ചിട്ടുണ്ട്. അതേ സമയം 112 ദിവസത്തെ ചിത്രീകരണത്തിന് ശേഷം ദിവസങ്ങൾ മാത്രമാണ് ഷൂട്ടിംഗിന് അവശേഷിച്ചിരുന്നത്.…
Read More »