CrimeNEWS

പൊങ്കാല ഒരുക്കത്തിനിടെ ഭാര്യയ്ക്ക് തെറിവിളി; ചോദിക്കാനെത്തിയ എസ്.ഐയുടെ തലയ്ക്ക് ഹോളോബ്രിക്‌സ് എറിഞ്ഞ് 19 വയസുകാരന്‍

തിരുവനന്തപുരം: വീട്ടുമുറ്റത്ത് നിന്ന എസ്.ഐയെയും ഭാര്യയെയും ബൈക്കിലെത്തിയ രണ്ടുപേര്‍ ആക്രമിച്ചു. വിഴിഞ്ഞം കോസ്റ്റല്‍ പോലീസ് സ്റ്റേഷന്‍ എസ്.ഐ തിരുവല്ലം പുഞ്ചക്കരി ഗോകുലത്തില്‍ എസ്.ഗിരീഷ്‌കുമാര്‍(50), ഭാര്യ ശ്രീകല (48) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇന്നലെ രാവിലെയായിരുന്നു ആക്രമണം. സംഭവത്തില്‍, പുഞ്ചക്കരി ആഴാകോണം സ്വദേശി രാഹുലി(19)നെ അറസ്റ്റ് ചെയ്തതായി തിരുവല്ലം പോലീസ് പറഞ്ഞു. കൂട്ടുപ്രതി അജയ് (19) ഒളിവിലാണ്.

ഇരുവരും നിരവധി മോഷണ കേസുകളിലെ പ്രതികളാണെന്നും സ്റ്റേഷനിലെ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടവരാണെന്നും പോലീസ് അറിയിച്ചു. ഹോളോബ്രിക്‌സ് കട്ട ഉപയോഗിച്ചുള്ള ഏറില്‍ ഗിരീഷിന്റെ മുഖത്തും നെഞ്ചിലും ഭാര്യയുടെ കൈയ്ക്കും സാരമായ പരുക്കുണ്ട്. രാഹുലിനെ നാട്ടുകാര്‍ പിടികൂടി തിരുവല്ലം പോലീസിനു കൈമാറുകയായിരുന്നു. ഇവരെത്തിയ വാഹനവും കസ്റ്റഡിയിലെടുത്തു.

Signature-ad

റോഡിനോട് ചേര്‍ന്ന വീട്ടില്‍ പൊങ്കാലയിടാന്‍ മുറ്റം വൃത്തിയാക്കുന്നതിനിടെ ശ്രീകലയെ ബൈക്കില്‍ എത്തിയ രണ്ടുപേര്‍ അസഭ്യം പറയുകയും കൈയില്‍ പിടിച്ചു തിരിച്ചുവെന്നുമാണ് ഗിരീഷ് പറഞ്ഞത്. സംഭവം കണ്ട് ഓടിയെത്തുമ്പോഴാണ് അക്രമികള്‍ ഹോളോ ബ്രിക്‌സ് കട്ട എടുത്ത് തന്നെ എറിഞ്ഞതെന്നും ഗിരീഷ് പറഞ്ഞു. ഗിരീഷിന്റെ കണ്ണിന് താഴെയുള്ള മുറിവില്‍ മൂന്ന് തുന്നലുണ്ട്.

Back to top button
error: