Month: March 2023

  • Kerala

    പെൺകുട്ടികൾക്ക് പാന്‍റ്സും ഷർട്ടും ഇടാൻ പാടില്ലേ? മുടി ക്രോപ്പ് ചെയ്യാൻ പാടില്ലേ? ഇ.പി. ജയരാജന്‍റെ ജന്‍ഡര്‍ ന്യൂട്രല്‍ വിരുദ്ധ പരാമര്‍ശത്തിനെതിരെ വി.ഡി. സതീശന്‍

    തിരുവനന്തപുരം: ഇ.പി. ജയരാജന്‍റെ ജന്‍ഡര്‍ ന്യൂട്രല്‍ വിരുദ്ധ പരാമര്‍ശത്തിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രംഗത്ത്. പെൺകുട്ടികൾ പാന്‍റും ഷർട്ടും ഇട്ട് മുടി ക്രോപ് ചെയ്ത് ആണ്‍കുട്ടികളെ പോലെ സമരത്തിനു ഇറങ്ങി എന്ന പരാമർഷത്തിന് എതിരെ ഒരു വനിതാ സംഘടനടക്കും പരാതി ഇല്ലെന്ന് അദ്ദേഹം പരിഹസിച്ചു. ഇപിയുടേത് വനിതാ ദിന സന്ദേശമാണ്. പെൺകുട്ടികൾക്ക് പാന്‍റ്സും ഷർട്ടും ഇടാൻ പാടില്ലേ? മുടി ക്രോപ്പ് ചെയ്യാൻ പാടില്ലേ? ആൺകുട്ടികൾക്കു മാത്രമേ സമരം ചെയ്യാൻ പാടുള്ളോ? അങ്ങേയറ്റം സ്ത്രീവിരുദ്ധമായ പരാമർഷമാണ് ഇ പി നടത്തിയതെന്നും സതീശന്‍ പറഞ്ഞു. മുഖ്യമന്ത്രിക്കെതിരായ കരിങ്കൊടി പ്രതിഷേധങ്ങള്‍ക്കെതിരെയായിരുന്നു ഇ പി ജയരാജന്‍റെ വിവാദ പരമാര്‍ശം.പെണ്‍കുട്ടികള്‍ പാന്‍റും ഷര്‍ട്ടും ധരിച്ച് ആണ്‍കുട്ടികളെപ്പോലെ സമരത്തിനിറങ്ങുന്നുവെന്നായിരുന്നു അദ്ദേഹത്തിന്‍റെ ആക്ഷേപം.പുരുഷന്‍മാരെപ്പോലെ മുടി വെട്ടി കരിങ്കൊടിയും കൊണ്ട് എന്തിന് നടക്കുന്നുവെന്നും അദ്ദേഹം ചോദിച്ചിരുന്നു. ഇത് സിപിഎം ഉയര്‍ത്തിപ്പിടിക്കുന്ന ജന്‍ഡര്‍ ന്യൂട്രീലിറ്റിക്ക് എതിരെയാണെന്ന് വ്യപാക വിമര്‍ശനവും ഉയര്‍ന്നു. അതേ സമയം ഇപി ക്ക് പിന്തുണയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം…

    Read More »
  • Social Media

    ‘ധൈര്യപൂര്‍വ്വം ആ നിലപാടിനൊപ്പം’; ഷുക്കൂര്‍ വക്കീലിന്‍റെ ‘രണ്ടാം വിവാഹ’ത്തിന് ആശംസയുമായി റസൂല്‍ പൂക്കുട്ടി

    സ്പെഷല്‍ മാര്യേജ് ആക്റ്റ് പ്രകാരം ഭാര്യയുമായി പുനര്‍വിവാഹം ന‌ടത്തുന്ന നടനും അഭിഭാഷകനുമായ പി ഷുക്കൂറിന് ആശംസകളുമായി പ്രശസ്ത സൗണ്ട് ഡിസൈനറും സംവിധായകനുമായ റസൂല്‍ പൂക്കുട്ടി. വ്യക്തിത്വത്തിലൂടെ വിസ്മയിപ്പിച്ചിട്ടുള്ള ആളാണ് ഷുക്കൂറെന്നും വിവാഹത്തില്‍ നേരില്‍ പങ്കെടുക്കാനായില്ലെങ്കിലും മനസുകൊണ്ട് താന്‍ അദ്ദേഹത്തിനൊപ്പമുണ്ടെന്നും റസൂല്‍ പൂക്കുട്ടി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. അനന്തരാവകാശികളായി പെണ്‍മക്കള്‍ മാത്രമാണ് ഉള്ളതെങ്കില്‍ മുസ്‍ലിം വ്യക്തി നിയമ പ്രകാരം സ്വത്തിന്‍റെ മൂന്നില്‍ രണ്ട് ഓഹരി മാത്രമേ അവര്‍ക്ക് ലഭിക്കൂവെന്നും അതിനെ മറികടക്കാനാണ് ഭാര്യയെ സ്പെഷല്‍ മാര്യേജ് ആക്റ്റ് പ്രകാരം വിവാഹം കഴിക്കുന്നതെന്നുമാണ് ഷുക്കൂര്‍ വക്കീല്‍ എന്ന് അറിയപ്പെടുന്ന അഡ്വ. പി ഷുക്കൂര്‍ പറഞ്ഞിരിക്കുന്നത്. മൂന്ന് പെണ്‍മക്കളാണ് അദ്ദേഹത്തിന്. ഭാര്യ ഷീന ഷുക്കൂര്‍ മഞ്ചേശ്വരം ലോ ക്യാമ്പസ് ഡയറക്ടറും എം ജി സര്‍വ്വകലാശാല മുന്‍ പ്രോ വൈസ് ചാന്‍സലറുമാണ്. അന്തര്‍ദേശീയ വനിതാ ദിനമായ ഇന്നാണ് ഇരുവരും സ്പെഷല്‍ മാര്യേജ് ആക്റ്റ് പ്രകാരമുള്ള തങ്ങളുടെ വിവാഹത്തിന് തെരഞ്‍ഞെടുത്തിരിക്കുന്നത്. റസൂല്‍ പൂക്കുട്ടിയുടെ കുറിപ്പ് ഷുക്കൂര്‍ വക്കീല്‍ എന്ന…

    Read More »
  • Kerala

    ജനകീയ പ്രതിരോധ യാത്ര വേദിയിൽ മൈക്ക് ഓപറേറ്ററെ പരസ്യമായി ശകാരിച്ച എം.വി. ഗോവിന്ദനെതിരെ പ്രതിഷേധവുമായി ലൈറ്റ് ആൻഡ് സൗണ്ട് അസോസിയേഷൻ

    തൃശ്ശൂര്‍: ജനകീയ പ്രതിരോധ യാത്ര വേദിയിൽ വച്ച് മൈക്ക് ഓപറേറ്ററെ പരസ്യമായി ശകാരിച്ച സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെതിരെ പ്രതിഷേധവുമായി ലൈറ്റ് ആൻഡ് സൗണ്ട് അസോസിയേഷൻ. ഇത്രയും ആളുകളുടെ മുന്നിൽ വച്ച് അപമാനിച്ചത് വേദനയുണ്ടാക്കി. ശരിയായ രീതിയൽ ആയിരുന്നില്ല പ്രസംഗിച്ചത്. ഖേദം പ്രകടിപ്പിക്കുന്ന കാര്യത്തിൽ എംവി ഗോവിന്ദന് സ്വയം തീരുമാനം എടുക്കാമെന്നും അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. അഞ്ചാം തിയതി മാളയിലെ വേദിയിൽ പ്രസംഗിക്കുമ്പോഴാണ് മൈക്ക് ശരിയാക്കാൻ എത്തിയ ഓപ്പറേറ്ററെ എംവി ഗോവിന്ദൻ കണക്കിന് ശകാരിച്ചത്. മൈക്കിനോട് ചേർന്ന് നിന്ന് സംസാരിക്കാൻ ചെവിയിൽ ആവശ്യപ്പെട്ടതാണ് പെട്ടെന്നുളള പ്രകോപനത്തിന് കാരണം. തട്ടിക്കയറുകയും സാങ്കേതിക വശത്തെ കുറിച്ച് ക്ലാസ് എടുക്കുകയും ചെയ്ത സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ദൃശ്യങ്ങൾ വിവാദമായി. ഒരു സാധാരണ തൊഴിലാളിയോട് തൊഴിലാളി പാർട്ടിയുടെ നേതാവ് ചെയ്തത് ശരിയല്ലെന്ന നിലപാടിലാണ് തൃശ്ശൂരിലെ ലൈറ്റ് ആൻഡ് സൗണ്ട് അസോസിയേഷൻ. എംവി ഗോവിന്ദന്‍റെ പ്രവൃത്തി മൈക്ക് ഓപറേറ്റർക്ക് വലി മനോവിഷമമുണ്ടാക്കി. പ്രസംഗത്തിന്‍റെ ശബ്ദം കുറഞ്ഞപ്പോൾ ഒന്ന്…

    Read More »
  • Business

    കാത്തിരിപ്പിന് വിരാമം; മാരുതി സുസുക്കി പണി തുടങ്ങി, ജിംനി മേയിൽ ഷോറൂമിലെത്തും

    മാരുതി സുസുക്കി ജിംനി അഞ്ച് ഡോർ എസ്‌യുവി ഈ വർഷത്തെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുതിയ കാർ ലോഞ്ചുകളിൽ ഒന്നാണ്. ഈ മോഡൽ ഏപ്രിൽ മാസത്തിൽ അതിന്റെ സീരീസ് പ്രൊഡക്ഷനിലേക്ക് പ്രവേശിക്കുകയും 2023 മെയ് മാസത്തിൽ ഷോറൂമുകളിൽ എത്തുകയും ചെയ്യും. അഞ്ച് ഡോറുകളുള്ള മാരുതി ജിംനിയുടെ ബുക്കിംഗ് ഇതിനകം ആരംഭിച്ചു കഴിഞ്ഞു. ഇതുവരെ 18,000 പ്രീ-ഓർഡറുകൾ നേടിയിട്ടുണ്ട്. വാർഷികാടിസ്ഥാനത്തിൽ ജിംനിയുടെ ഏകദേശം ഒരുലക്ഷം യൂണിറ്റുകൾ നിർമ്മിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. അതിൽ 66 ശതമാനവും ആഭ്യന്തര വിപണിയില്‍ ആയിരിക്കും. അതായത്, പുതിയ മാരുതി ജിംനി അഞ്ച് ഡോർ എസ്‌യുവിയുടെ ഏകദേശം 7,000 യൂണിറ്റുകൾ ഇന്ത്യൻ വിപണിയിൽ പ്രതിമാസം നിർമ്മിക്കപ്പെടും. ലോഞ്ച് ചെയ്‌തുകഴിഞ്ഞാൽ, പുതിയ അഞ്ച് ഡോർ മാരുതി ജിംനി മഹീന്ദ്ര ഥാർ അഞ്ച് ഡോറിനെ നേരിടും. ഇത് ഈ വർഷം അവസാനമോ അടുത്ത വർഷത്തിന്റെ തുടക്കമോ അവതരിപ്പിക്കുമെന്ന് റിപ്പോർട്ടുകള്‍ ഉണ്ട്. മോഡൽ ലൈനപ്പ് രണ്ട് വകഭേദങ്ങളിലാണ് വരുന്നത്. സെറ്റ, ആല്‍ഫ എന്നിവയാണ് ആ…

    Read More »
  • Crime

    താമരശ്ശേരിയിൽനിന്ന് വ്യാപാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ രണ്ടാം പ്രതി പൊലീസ് പിടിയിൽ

    കോഴിക്കോട്: താമരശ്ശേരിയിൽ നിന്ന് മാസങ്ങൾക്ക് മുമ്പ് വ്യാപാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ രണ്ടാം പ്രതി പൊലീസ് പിടിയിലായി. കോഴിക്കോട് പെരുമണ്ണ സ്വദേശി നൗഷാദിനെയാണ് താമരശ്ശേരി പൊലീസ് പിടികൂടിയത്. കേസിൽ നേരത്തെ അറസ്റ്റിലായ ഒന്നാം പ്രതി അലി ഉബൈറാൻറെ അടുത്ത അനുയായി ആണ് നൗഷാദ്. സംഭവത്തിന് ശേഷം ഇയാൾ ഒളിവിലായിരുന്നു. നവംബർ 22നാണ് താമരശ്ശേരി സ്വദേശി അഷറഫിനെ അലി ഉബൈറാൻറെ നേതൃത്വത്തിലുളള സംഘം തട്ടിക്കൊണ്ടുപോയി രണ്ട് ദിവസങ്ങൾക്ക് ശേഷം ആറ്റിങ്ങലിൽ ഉപേക്ഷിച്ചത്. അലിഉബൈറാനും അഷറഫിൻറെ ബന്ധുവും തമ്മിൽ വിദേശത്ത് വച്ചുണ്ടായ പണമിടപാട് തർക്കമാണ് തട്ടിക്കൊണ്ടുപോകലിന് കാരണം. ഒളിവിലായിരുന്ന ഒന്നാം പ്രതി അലിഉബൈറാനെ കഴിഞ്ഞമാസം 22നാണ് അന്വേഷണ സംഘം പിടികൂടിയത്.

    Read More »
  • Crime

    മൂവാറ്റുപുഴയുലെ വീട്ടുവേലക്കാരിയുടെ കവർച്ചാ നാടകം: പത്മിനിക്ക് പിന്നില്‍ മറ്റെങ്കിലുമുണ്ടോ ? മുമ്പും സ്വര്‍ണ്ണം പോയിട്ടുണ്ടെന്ന പരാതിയെകുറിച്ചും അന്വേഷിക്കും

    മൂവാറ്റുപുഴ: ജോലി ചെയ്യുന്ന വീട്ടില്‍ കവര്‍ച്ച നടത്തിയ വീട്ടുവേലക്കാരി പത്മിനിയെ തെളിവെടുപ്പിനായി കസ്റ്റഡി ആവശ്യപെട്ട് പൊലീസ് ഇന്ന് കോടതിയെ സമീപിക്കും. കവര്‍ച്ച നടന്ന കളരിക്കൽ മോഹനന്‍റെ വീട്ടില്‍ നിന്നും മുമ്പും സ്വര്‍ണ്ണം പോയിട്ടുണ്ടെന്ന പരാതിയെകുറിച്ചുള്ള ചോദ്യം ചെയ്യലും ഇതിനുശേഷം ഉണ്ടാകും. പത്മിനിക്ക് പിന്നില്‍ മറ്റെങ്കിലുമുണ്ടോയെന്നും പോലീസ് അന്വേഷിച്ചുവരികയാണ്. മൂവാറ്റുപുഴ നഗരത്തിൽ പട്ടാപ്പകൽ വീട്ടുജോലിക്കാരിയെ ശുചിമുറിയിൽ പൂട്ടിയിട്ട ശേഷം സ്വർണാഭരണങ്ങളും പണവും കവർന്നുവെന്ന പരാതി ആസൂത്രിത നാടകമെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ജോലിക്കാരിയിൽ നിന്നും 55 ഗ്രാം സ്വർണ്ണം പോലീസ് കണ്ടെടുക്കുകയും ചെയ്തിരുന്നു. മൂവാറ്റുപുഴ കളരിക്കൽ മോഹനന്റെ വീട്ടിൽ മാർച്ച് ഒന്നിനാണ് മോഷണം നടന്നത്.. മോഹനന്റെ അകന്ന് ബന്ധുകൂടിയായ ജോലിക്കാരി പത്മിനിയെ പൂട്ടിയിട്ട് പകൽ 11 മണിക്ക് അക്രമം നടത്തി എന്നായിരുന്നു പരാതി. വീട് വൃത്തിയാക്കി കൊണ്ടിരുന്ന തന്നെ മുഖം മൂടി ധരിച്ചെത്തിയ ആൾ പുറകിൽനിന്നും കടന്നുപിടിച്ച് വായിൽ ടവ്വൽ തിരുകി ശുചിമുറിയിൽ അടയ്ക്കുകയായിരുന്നുവെന്നാണ് പത്മിനി നൽകിയ മൊഴി. കവർച്ചയിൽ മോഹനൻറെ മരിച്ചുപോയ ഭാര്യയുടെയും,…

    Read More »
  • India

    നാവിക സേനയുടെ ഹെലികോപ്റ്റർ പതിവ് യാത്രക്കിടെ മുംബൈ തീരത്ത് അപകടത്തിൽപ്പെട്ടു; മൂന്നു പേരെ രക്ഷപ്പെടുത്തി, ആളപായമില്ല

    മുംബൈ: മുംബൈ തീരത്ത് നാവിക സേനയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു. പതിവ് യാത്രക്കിടെ അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്റർ (എഎൽഎച്ച്) ആണ് അപകടത്തിൽപ്പെട്ടത്. ഹെലികോപ്റ്റർ ഉണ്ടായിരുന്ന മൂന്നു പേരെയും രക്ഷപ്പെടുത്തി. അപകട കാരണം വ്യക്തമല്ലെന്നും അന്വേഷണം നടക്കുന്നതായും നേവി വക്താവ് അറിയിച്ചു. “ഇന്ത്യൻ നേവി എഎൽഎച്ച് മുംബൈയിൽ നിന്നുള്ള പരിശീലന പറക്കലിനിടെ അപകടത്തില്‍പ്പെട്ടു. തുടര്‍ന്ന് മുബൈ തീരത്തോട് ചേർന്ന് ഇടിച്ചിറക്കുകയായിരുന്നു. ഉടനെ തന്നെ രക്ഷാപ്രവര്‍ത്തനം നടത്തി ഹെലിക്കോപ്റ്ററിലുണ്ടായിരുന്ന മൂന്നുപേരെയും രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ചു, സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.’- നേവി ഔദ്യോഗിക ട്വിറ്റർ ഹാൻഡിലില്‍ അറിയിച്ചു. Indian Navy ALH on a routine sortie off Mumbai ditched close to the coast.Immediate Search and Rescue ensured safe recovery of crew of three by naval patrol craft.An inquiry to investigate the incident has been ordered. — SpokespersonNavy (@indiannavy) March 8, 2023

    Read More »
  • Kerala

    കളക്ടര്‍മാര്‍ക്ക് സ്ഥലം മാറ്റം: രേണുരാജ് വയനാട് ജില്ലാ കളക്ടർ, ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറായ എൻ.എസ്.കെ. ഉമേഷ് പുതിയ എറണാകുളം കളക്ടര്‍

    തിരുവന്തപുരം: ഐഎഎസ് തലപ്പത്ത് അഴിച്ചു പണി നടത്തി സ‍ര്‍ക്കാര്‍ വിവിധ ജില്ലകളിലെ കളക്ടര്‍മാരെ സ്ഥലംമാറ്റി. എറണാകുളം കലക്ടര്‍ രേണുരാജിനെ വയനാട്ടിലേക്ക് മാറ്റി നിയമിച്ചു. ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറായ എൻ.എസ്.കെ ഉമേഷ് ആണ് പുതിയ എറണാകുളം കളക്ടര്‍. ബ്രഹ്മപുരം മാലിന്യപ്രശ്നം രൂക്ഷമായി തുടരുന്നതിനിടെയാണ് എറണാകുളം കളക്ടറുടെ മാറ്റം എന്നത് ശ്രദ്ധേയമാണ്. മറ്റു നിയമനങ്ങൾ: വയനാട് കളക്ടര്‍ എ.ഗീതയെ കോഴിക്കോട് കളക്ടറായി മാറ്റി നിയമിച്ചു. തൃശ്ശൂര്‍ കളക്ടര്‍ ഹരിത വി കുമാറിനെ ആലപ്പുഴ കളക്ടറായി മാറ്റി നിയമിച്ചു. ആലപ്പുഴ കളക്ടര്‍ വി.ആ‍ര്‍.കെ. കൃഷ്ണ തേജയെ തൃശ്ശൂര്‍ കളക്ടറായി നിയമിച്ചു ഐടി മിഷൻ ഡയറക്ടര്‍ സ്നേഹിൽ കുമാര്‍ സിംഗിനെ ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറാക്കി. ദേശീയ തൊഴിലുറപ്പ് പദ്ധതി ഡയറക്ടര്‍ അനു കുമാരിക്ക് ഐടി മിഷൻ ഡയറക്ടറുടെ അധിക ചുമതല . അനുകുമാരിക്ക് പകരം സബ് കളക്ടര്‍ അശ്വതി ശ്രീനിവാസന് തിരുവനന്തപുരം വികസന കമ്മീഷണറുടെ ചുമതല നൽകി. ധനവകുപ്പിൽ ഓഫീസര്‍ ഓണ്‍ സ്പെഷ്യൽ ഡ്യൂട്ടിയിലുള്ള…

    Read More »
  • NEWS

    കരാറുകാരനെ കണ്ണിൽ മുളക് പൊടി എറിത്ത് കൊലപ്പെടുത്താൻ ശ്രമം, ക്വട്ടേഷൻ സംഘത്തിലെ 3 പേർ അറസ്റ്റിൽ; സംഭവം കരാറുകാർ തമ്മിലുള്ള കിട മത്സരത്തെ തുടർന്ന്

        കാസർകോട്: ഒരു വർഷം മുമ്പ് കരാറുകാരൻ ചെർക്കള ബേർക്കയിലെ പെർളം അഷ്റഫിനെ (38) കണ്ണിൽ മുളക് പൊടിയെറിഞ്ഞ് ക്വട്ടേഷൻ സംഘം വധിക്കാൻ ശ്രമിച്ച കേസിൽ മൂന്ന് പേരെ വിദ്യാനഗർ സി.ഐ, പി പ്രമോദും സംഘവും ചെർക്കളയിൽ നിന്ന് അറസ്റ്റ് ചെയ്തു. വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ പുനത്തിൽ അഷ്റഫ് (45), അൻവർ (40), റഫീഖ് (38) എന്നിവരാണ് അറസ്റ്റിലായത്. മൂവരും കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരാണെന്ന് പൊലീസ് പറഞ്ഞു. ക്വട്ടേഷൻ സംഘത്തിലെ മൂന്ന് പേരെ കൂടി ഇനി പിടികിട്ടാനുണ്ട്. ഗോവയിലെ കരാറുകാരനും വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസക്കാരനുമായ ബാബ് ബഷീർ എന്ന പാറ ബഷീർ പറഞ്ഞത് അനുസരിച്ച് 25,00,00 രൂപയ്ക്കാണ് ക്വട്ടേഷൻ എടുത്തതെന്ന് പ്രതികൾ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. വധശ്രമത്തിൽ നിന്ന് രക്ഷപെട്ട അഷ്റഫ് ദിവസങ്ങളോളം ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കി. മറ്റുപ്രതികൾക്ക് വേണ്ടി അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. 2022 ഏപ്രിൽ 11ന് പുലർച്ചെയാണ്…

    Read More »
  • India

    ത്രിപുരയില്‍ രണ്ടാം ബിജെപി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ഇന്ന്; അക്രമത്തില്‍ പ്രതിഷേധിച്ച് ഇടത് പക്ഷം ബഹിഷ്‌കരിക്കും

    അഗര്‍ത്തല: ത്രിപുരയില്‍ രണ്ടാം ബിജെപി സര്‍ക്കാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. മണിക് സാഹ തന്നെ മുഖ്യമന്ത്രിയായി തുടരാന്‍ കഴിഞ്ഞദിവസം ചേര്‍ന്ന നിയമസഭാകക്ഷി യോഗത്തില്‍ തീരുമാനിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കും. ത്രിപുരയിലെ തുടര്‍ഭരണം ഹോളിയോടൊപ്പം ആഘോഷിക്കാനാണ് ബിജെപിയുടെ തീരുമാനം. ഇന്നലെ ഗവര്‍ണര്‍ സത്യദേവ് നാരായന്‍ ആര്യയെ സന്ദര്‍ശിച്ച മണിക് സാഹ പുതിയ മന്ത്രിസഭയുണ്ടാക്കാന്‍ അവകാശവാദം ഉന്നയിച്ചു. രാവിലെ 10 ന് അഗര്‍ത്തലയിലെ സ്വാമി വിവേകാനന്ദ മൈതാനിയില്‍ ഒരുക്കിയ പ്രത്യേക വേദിയിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍. തെരഞ്ഞെടുപ്പിന് 9 മാസം മുന്‍പാണ് ബിപ്ലവ് കുമാര്‍ ദേബിനെ മാറ്റി മണിക് സാഹയെ മുഖ്യമന്ത്രി സ്ഥാനത്തേക്കു കൊണ്ടുവന്നത്. മണിക് സാഹയെ കേന്ദ്രമന്ത്രിയാക്കി പകരം കേന്ദ്രത്തില്‍നിന്നു പ്രതിമ ഭൗമിക്കിനെ മുഖ്യമന്ത്രിയാക്കുമെന്നു നേരത്തേ അഭ്യൂഹമുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം ജൂണില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ആശിഷ് കുമാര്‍ സാഹയെ 6104 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സാഹ ആദ്യമായി സംസ്ഥാന നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.…

    Read More »
Back to top button
error: