Month: February 2023
-
Crime
മോഡലിനെ കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ചു; മുന്‍ഭര്‍ത്താവും കുടുംബവും അറസ്റ്റില്‍
ഹോങ്കോങ്: മോഡലിനെ കൊലപ്പെടുത്തി മൃതദേഹം ഫ്രിഡ്ജില്‍ സൂക്ഷിച്ച സംഭവത്തില്‍ മുന്‍ഭര്‍ത്താവടക്കം നാലു പേര്‍ പിടിയില്‍. ഫാഷന്‍ മാഗസിന്‍ ‘എല്‍ ഒഫീഷ്യല്‍ മൊണാക്കോ’യുടെ ഡിജിറ്റല്‍ കവറില്‍ കഴിഞ്ഞ ആഴ്ച പ്രത്യക്ഷപ്പെട്ട 28 വയസുകാരിയായ എബി ചോയിയാണ് കൊല്ലപ്പെട്ടത്. ബുധനാഴ്ചയാണ് എബിയെ കാണാതായത്. വെള്ളിയാഴ്ച ഉച്ചയോടെ ഹോങ്കോങ് തായ് പോ ജില്ലയിലെ ഒരു കശാപ്പ് യൂണിറ്റില്‍ നിന്ന് അധികൃതര്‍ യുവതിയുടെ മൃതദേഹാവശിഷ്ടങ്ങള്‍, ഒരു ഇറച്ചി സ്ലൈസര്‍, ഒരു ഇലക്ട്രിക് കട്ടര്‍, കുറച്ച് വസ്ത്രങ്ങള്‍ എന്നിവ കണ്ടെത്തി. മുന്‍ഭര്‍ത്താവിന്റെ പിതാവ് വാടകയ്‌ക്കെടുത്ത വീട്ടിലെ ഫ്രിഡ്ജില്‍ നിന്നാണ് മോഡലിന്റെ രണ്ടു കാലുകളും തിരിച്ചറിയല്‍ കാര്‍ഡും ക്രഡിറ്റ് കാര്‍ഡുകളും കണ്ടെത്തിയത്. മോഡലിന്റെ മുന്‍ ഭര്‍തൃപിതാവിനെയും മുന്‍ ഭര്‍ത്താവിനെയും മറ്റ് രണ്ട് പേരെയും വെള്ളിയാഴ്ച നഗരത്തിന്റെ പുറം ദ്വീപുകളിലൊന്നായ തുങ് ചുങ്ങിലെ ഒരു കടവില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പൊലീസ് അറസ്റ്റ് ചെയ്തു. സ്വത്തു തര്‍ക്കമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്. ശനിയാഴ്ച, 100 ഓളം ഉദ്യോഗസ്ഥര്‍ സെംഗ് ക്വാന്‍ ഒ…
Read More » -
Crime
കറുകച്ചാലില്‍ യുവാവിനെ വെട്ടിക്കൊന്നു; വീടിന് കല്ലെറിഞ്ഞതിന്റെ വൈരാഗ്യമെന്ന് പോലീസ്
കോട്ടയം: കറുകച്ചാലില്‍ യുവാവ് വെട്ടേറ്റു മരിച്ചു. കറുകച്ചാല്‍ ഉമ്പിടി സ്വദേശി കുറ്റിയാനിക്കല്‍ ബിനു (36) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതികളായ വിഷ്ണു, സെബാസ്റ്റ്യന്‍ എന്നിവര്‍ സ്റ്റേഷനില്‍ കീഴടങ്ങി. മുന്‍ വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്ന് പോലീസ് പറഞ്ഞു. ഞായറാഴ്ച രാത്രി ഒമ്പതു മണിയോടെയായിരുന്നു സംഭവം. ശരീരമാസകലം വെട്ടേറ്റ ബിനുവിനെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും പുലര്‍ച്ചെ മരിച്ചു. വിവാഹം ക്ഷണിക്കാത്തതിന്റെ പേരില്‍ സെബാസ്റ്റ്യന്റെ വീടിനു നേര്‍ക്ക് കൊല്ലപ്പെട്ട ബിനു കല്ലെറിഞ്ഞതിലും വിഷ്ണുവിനെ ഭാര്യയുടെ മുന്നില്‍ വെച്ച് ഭീഷണിപ്പെടുത്തിയതിലുമുള്ള വൈരാഗ്യമാണ് അക്രമത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു.
Read More » -
Kerala
പള്ളിയും പഞ്ചായത്തുമായുള്ള തര്‍ക്കം ഒത്തുതീര്‍പ്പാക്കാന്‍ ഒരുലക്ഷം അല്ലെങ്കില്‍ മൂന്ന് സെന്റ് സ്ഥലം; ഡിവൈഎഫ്‌ഐ നേതാവിനെതിരേ അന്വേഷണം
ആലപ്പുഴ: പള്ളിയും ഗ്രാമപ്പഞ്ചായത്തും തമ്മിലുള്ള നിയമനടപടി ഒത്തുതീര്‍പ്പാക്കാന്‍ കമ്മീഷന്‍ ചോദിച്ചെന്ന പരാതിയില്‍ ഡിവൈഎഫ്‌ഐ നേതാവിനെതിരേ അന്വേഷണം നടത്തും. ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റിയംഗവും സിപിഎം ചേര്‍ത്തല ഏരിയ കമ്മിറ്റിയംഗവുമായ യുവ നേതാവിനെതിരേയാണ് അന്വേഷണം. സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റംഗം കെ. പ്രസാദും ജില്ലാ കമ്മിറ്റിയംഗം എന്‍.ആര്‍. ബാബുരാജും ഉള്‍പ്പെട്ട പാര്‍ട്ടി കമ്മിഷനാണ് ഇപ്പോഴത്തെ പരാതി അന്വേഷിക്കുന്നത്. ചേര്‍ത്തലയിലെ പള്ളിഭാരവാഹികളാണ് സിപിഎം സംസ്ഥാന കമ്മിറ്റിക്കും ജില്ലാ കമ്മിറ്റിക്കും പരാതി നല്‍കിയത്. പള്ളിക്കു മുന്നിലെ സ്ഥലത്ത് കെട്ടിടം നിര്‍മിക്കുന്നതിനെതിരേ ഗ്രാമപ്പഞ്ചായത്ത് നോട്ടീസ് നല്‍കിയതാണ് തര്‍ക്കത്തിന് കാരണം. ഈ സ്ഥലം പുറമ്പോക്കാണെന്ന തര്‍ക്കം നിലവിലുണ്ട്. തര്‍ക്കം നിയമനടപടിയിലേക്കു നീങ്ങിയതോടെയാണ് ഒത്തുതീര്‍പ്പിനായി യുവനേതാവ് ഇടപെട്ടത്. നിയമനടപടി ഒത്തുതീര്‍പ്പാക്കാന്‍ ഒരുലക്ഷം രൂപയോ മൂന്നുസെന്റ് സ്ഥലമോ ആവശ്യപ്പെട്ടതായാണ് പള്ളിഭാരവാഹികളുടെ ആരോപണം. പള്ളിക്കെതിരേ നിയമനടപടിയെടുത്ത ഗ്രാമപ്പഞ്ചായത്തിന്റെ ഭരണം സിപിഎമ്മിനാണ്. ആ സ്വാധീനമുപയോഗിച്ചാണ് യുവനേതാവ് വിഷയത്തില്‍ ഇടപെട്ടത്. അതേസമയം, ഭൂമി പള്ളിയുടേതാണെന്നു തെളിയിക്കുന്ന രേഖകളെല്ലാം തങ്ങളുടെ പക്കലുണ്ടെന്ന് ഭാരവാഹികള്‍ പറയുന്നു.
Read More » -
Kerala
ഇസ്രയേലില്‍ അഭയാര്‍ഥി വിസ നേടി ജോലിതേടാന്‍ ശ്രമിച്ചിട്ടില്ല; താമസിച്ചത് പള്ളികളില്‍: ബിജു കുര്യന്‍
കണ്ണൂര്‍: ആധുനിക കൃഷിരീതി പഠിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ സംഘത്തിനൊപ്പം പോയി ഇസ്രയേലില്‍ കാണാതായി കേരളത്തില്‍ തിരിച്ചെത്തിയ ഇരിട്ടി സ്വദേശി ബിജു കുര്യന്‍ കണ്ണൂര്‍ ഇരിട്ടിയിലെ വീട്ടിലെത്തി. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയല്ലാതെ മറ്റ് ലക്ഷ്യങ്ങളൊന്നുമുണ്ടായിരുന്നില്ലെന്ന് വീട്ടിലെത്തിയ ബിജു പറഞ്ഞു. അഭയാര്‍ഥി വിസയടക്കം നേടിയെടുത്ത് അവിടെ ജോലി തേടാനുള്ള യാതൊരു നീക്കവും തന്റെ ഭാഗത്തുനിന്നും ഉണ്ടായിരുന്നില്ലെന്നും ബിജു വ്യക്തമാക്കി. താന്‍ താമസിക്കുന്ന ഉളിക്കല്‍ പഞ്ചായത്തില്‍ 33 സെന്റില്‍ കൃഷിയുണ്ട്. പായം പഞ്ചായത്തില്‍ സ്വന്തമായി സ്ഥലങ്ങളുണ്ടെന്നും ഇവിടെ വാഴയടക്കമുള്ള കൃഷിയുണ്ടെന്നും ബിജു പറഞ്ഞു. താന്‍ കര്‍ഷകന്‍ തന്നെയാണ്, അതിന്റെ മാനദണ്ഡങ്ങള്‍ പാലിച്ചാണ് സംഘത്തോടൊപ്പം ഇസ്രയേലിലേക്ക് പോയത്. വാര്‍ത്തകള്‍ വന്ന സമയത്ത് തിരികെ വരാനുള്ള ശ്രമം താന്‍ നടത്തിയിരുന്നെന്നും ബിജു പ്രതികരിച്ചു. ”പുണ്യസ്ഥലങ്ങള്‍ കണ്ടശേഷം സംഘത്തിനൊപ്പം തിരിച്ചു ചേരാന്‍ കഴിയും എന്ന പ്രതീക്ഷയിലാണ് പോയത്. രണ്ടുദിവസം കൊണ്ട് കണ്ടുവരിക, സംഘത്തിനൊപ്പം തിരിച്ചു ചേരുക, ഞായറാഴ്ച ഒപ്പം മടങ്ങുക എന്നതാണ് ഉദ്ദേശിച്ച കാര്യം. ഒരു ദിവസം ജെറുസലേമിലെ പള്ളിയിലായിരുന്നു. പിന്നെ…
Read More » -
LIFE
‘എ’ പടങ്ങള്‍ കാണാറില്ല, അഭിനയിച്ച സിനിമകളില്‍ ആകെ കണ്ടത് കിന്നാരതുമ്പികള്‍ മാത്രം: ഷക്കീല
ഒരുകാലത്ത് തെന്നിന്ത്യന്‍ ബി ഗ്രേഡ് സിനിമകളുടെ നിറ സാന്നിധ്യമായിരുന്നു ഷക്കീല. അക്കാലത്തു സൂപ്പര്‍ താര ചിത്രങ്ങള്‍ക്ക് പോലും ഷക്കീലാ ചിത്രങ്ങള്‍ വെല്ലുവിളി ഉയര്‍ത്തിയിരുന്നു. മലയാളത്തിലെ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടി, മോഹന്‍ലാല്‍ ചിത്രങ്ങള്‍ വരെ ഷക്കീല ചിത്രങ്ങള്‍ക്ക് മുന്നില്‍ പരാജയപ്പെട്ടിട്ടുണ്ട്. ബി ഗ്രേഡ് സിനിമകളില്‍ നിന്ന് ഇടവേള എടുത്ത് ചെന്നൈയില്‍ താമസിച്ച് വരികയാണ് താരം ഇപ്പോള്‍. ടെലിവിഷന്‍ ഷോകളിലും മറ്റും താരം എത്താറുണ്ട്. ഇപ്പോഴിതാ തന്റെ സിനിമകളെ കുറിച്ച് ഷക്കീല പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. താന്‍ അഭിനയിച്ച സിനിമകള്‍ അധികം ഒന്നും കണ്ടിട്ടില്ലെന്ന് പറയുകയാണ് ഷക്കീല. അഭിനയിച്ചതില്‍ കിന്നാര തുമ്പി മാത്രമാണ് കണ്ടിട്ടുള്ളതെന്നും അതും ഒരുതവണ മാത്രമാണെന്നും ഷക്കീല പറയുന്നു. എനിക്ക് നല്ല കഥാപാത്രങ്ങള്‍ ചെയ്യണം എന്നുണ്ടെന്നും നടി പറയുന്നു. മൈല്‍ സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ ആയിരുന്നു നടിയുടെ പ്രതികരണം. താന്‍ മോഹന്‍ലാലിന്റെ കടുത്ത ആരാധിക ആണെന്നും ഛോട്ടാ മുംബൈയില്‍ അഭിനയിച്ചത് ഫാന്‍ ഗേള്‍ മൊമന്റ് ആയിരുന്നു എന്നും ഷക്കീല…
Read More » -
Kerala
ആറ്റുകാല്‍ പൊങ്കാലക്ക് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി, സംസ്ഥാന സര്‍ക്കാരും നഗരസഭയും ചേര്‍ന്ന് ചെലവിടുന്നത് 8.40 കോടി
തിരുവനന്തപുരം: മാര്‍ച്ച് ഏഴിന് നടക്കുന്ന ആറ്റുകാല്‍ പൊങ്കാലയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി മന്ത്രിമാരായ വി ശിവന്‍കുട്ടി, ആന്റണി രാജു, തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ ആര്യ രാജേന്ദ്രന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പൊങ്കാലയോട് അനുബന്ധിച്ച് നടത്തുന്ന നിരവധി ഉപ ഉത്സവങ്ങളില്‍ ഭക്ഷ്യസുരക്ഷ, ഉച്ചഭാഷിണി ഉപയോഗം, റോഡ് ഗതാഗതം എന്നിവ നിയമാനുസൃതമായിരിക്കണമെന്ന് മന്ത്രി ശിവന്‍കുട്ടി അഭ്യര്‍ഥിച്ചു. ചൂടുകാലത്ത് വൃത്തിഹീനമായ ഭക്ഷണവും ദാഹശമനികളുമല്ല വിതരണം ചെയ്യുന്നത് എന്ന് ഉറപ്പാക്കണം. ഗതാഗതം തടസ്സപ്പെടുത്തി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതും അനുവദിക്കാനാകില്ല. ഹരിത പ്രോട്ടോക്കോള്‍ പാലിച്ച് നടത്തുന്ന പൊങ്കാലയുടെ സ്പെഷ്യല്‍ ഓഫീസര്‍ ചുമതല തിരുവനന്തപുരം സബ്കളക്ടര്‍ അശ്വതി ശ്രീനിവാസിനാണ്. പൊങ്കാലയുമായി ബന്ധപ്പെട്ട് അടിയന്തിരമായി നടത്തേണ്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍/ശുചീകരണ നടപടികള്‍ എന്നിവയുടെ എസ്റ്റിമേറ്റ് ബന്ധപ്പെട്ട വകുപ്പ് മേധാവികള്‍ ജില്ലാ കളക്ടര്‍ മുഖേന സമര്‍പ്പിക്കണം. ഇതിന്റെ തുടര്‍നടപടിക്ക് ധനകാര്യ വകുപ്പിന്റെ അനുമതിയോടുകൂടി തദ്ദേശ സ്വയംഭരണ വകുപ്പില്‍ നിന്ന് 2.50 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയിട്ടുണ്ട്. തദ്ദേശസ്വയംഭരണ വകുപ്പ് അനുവദിച്ച തുകക്ക് പുറമെ തിരുവനന്തപുരം നഗരസഭ 5.2…
Read More » -
Kerala
പാലക്കാട് വീട്ടിനുള്ളില്‍ സ്‌ഫോടനത്തില്‍ 5 പേര്‍ക്ക് പരുക്ക്; 5 വീടുകള്‍ക്കും കേടുപാട്
പാലക്കാട്: തൃത്താല മലമല്‍ക്കാവില്‍ വീട്ടിനുള്ളിലുണ്ടായ സ്‌ഫോടനത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ക്ക് പരുക്കേറ്റു. കുന്നുമല്‍ പ്രഭാകരന്റെ വീട്ടിലാണ് സ്‌ഫോടനമുണ്ടായത്. വീട് പൂര്‍ണമായും തകര്‍ന്നു. സമീപത്തെ അഞ്ച് വീടുകള്‍ക്ക് ഭാഗികമായി കേടുപാടുണ്ടായി. വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ചുള്ള അപകടമെന്നാണ് പ്രാഥമിക നിഗമനം. പ്രഭാകരന്‍ സമീപത്തെ ക്ഷേത്രത്തിലെ വെടിമരുന്ന് തൊഴിലാളിയാണ്. ഇന്നലെ രാത്രി 8 നാണ് സംഭവം. വീട്ടിലുണ്ടായിരുന്ന പ്രഭാകരന്‍, ഭാര്യ ശോഭ, മരുമകള്‍ വിജിത, വിജിതയുടെ മക്കളായ നിവേദ് കൃഷ്ണ, അശ്വന്ത് എന്നിവര്‍ക്കാണ് പരുക്കേറ്റത്. പരുക്കേറ്റവരെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീട്ടിലുണ്ടായിരുന്ന രണ്ട് ഗ്യാസ് സിലിണ്ടറുകളും സുരക്ഷിതമാണെന്ന് അഗ്‌നിശമനസേനയുടെ പരിശോധനയില്‍ വ്യക്തമായി. ഷൊര്‍ണൂര്‍ ഡിവൈഎസ്പി പി.സി.ഹരിദാസിന്റെ നേതൃത്വത്തില്‍ തെളിവെടുപ്പ് നടത്തി. സമീപത്തെ റോഡിലെ വൈദ്യുതി ലൈനുകള്‍ സ്ഫോടനത്തില്‍ പൊട്ടി വീണു. ഇതേത്തുടര്‍ന്ന് പ്രദേശത്ത് ഏറെനേരം വൈദ്യുതി വിതരണം തടസപ്പെട്ടു. സ്‌ഫോടനത്തിന്റെ പ്രകമ്പനം അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ അനുഭവപ്പെട്ടതായി നാട്ടുകാര്‍ പറഞ്ഞു.
Read More » -
Kerala
നിയമസഭയില്‍ പ്ലക്കാര്‍ഡുകളുമായി പ്രതിപക്ഷ പ്രതിഷേധം; കറുത്ത വസ്ത്രം ധരിച്ച് കോണ്‍ഗ്രസ് എം.എല്‍.എമാര്‍
തിരുവനന്തപുരം: ഇടവേളയ്ക്കു ശേഷം നിയമസഭ ഇന്ന് വീണ്ടും സമ്മേളിച്ചപ്പോള്‍ പ്രതിപക്ഷ ബഹളം. ചോദ്യോത്തര വേളയില്‍ തന്നെ പ്രതിപക്ഷ അംഗങ്ങള്‍ പ്ലക്കാര്‍ഡുകളുമായി പ്രതിഷേധം ഉയര്‍ത്തി. നികുതി ഭാരം, മുഖ്യമന്ത്രിയുടെ സുരക്ഷ എന്നിവ ഉയര്‍ത്തിയാണ് പ്രതിഷേധം. നികുതി വര്‍ധനയ്ക്കെതിരായ സമരത്തെ സര്‍ക്കാര്‍ അടിച്ചമര്‍ത്തുകയാണെന്നും, ജനങ്ങളെ ബന്ദിയാക്കിയാണ് മുഖ്യമന്ത്രിയുടെ യാത്രയെന്നും പ്രതിപക്ഷം ആരോപിച്ചു. ഇന്ധന സെസ് പിന്‍വലിക്കുക, പോലീസിന്റെ ക്രൂര നടപടികള്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചുകൊണ്ടുള്ള പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയാണ് പ്രതിഷേധം. സഭയില്‍ കറുത്ത വസ്ത്രം ധരിച്ചാണ് പ്രതിപക്ഷത്തെ എം.എല്‍.എമാരായ ഷാഫി പറമ്പിലും മാത്യു കുഴല്‍നാടനും ഇന്ന് സഭയിലെത്തിയത്. ചോദ്യോത്തര വേള ചിത്രീകരിക്കാന്‍ മാധ്യമങ്ങളെ ഇന്നും അനുവദിച്ചില്ല. ഈ ആവശ്യം ഉന്നയിച്ച് പ്രതിപക്ഷ നേതാവ് കഴിഞ്ഞദിവസം കത്തു നല്‍കിയിരുന്നു.
Read More »