Month: February 2023

  • NEWS

    ഇസ്രയേലില്‍ മുങ്ങിയ ബിജു ഒടുവിൽ പൊങ്ങി, പോയത് ബത്‌ലഹേം അടക്കം പുണ്യസ്ഥലങ്ങള്‍ കാണാന്‍;  ഒരേജന്‍സിയും അന്വേഷിച്ച്‌ വന്നില്ലെന്നും താൻ തിരികെ എത്തിയത് സ്വമേധയാ എന്നും വിശദീകരണം

        കൃഷി പഠിക്കാന്‍ സര്‍ക്കാര്‍ സംഘത്തോടൊപ്പം പോയി ഇസ്രയേലില്‍ മുങ്ങിയ കര്‍ഷകന്‍ ബിജു കുര്യന്‍ കേരളത്തില്‍ പൊങ്ങി. ബഹ്‌റൈന്‍ വഴിയുള്ള എയര്‍ ഗള്‍ഫ് വിമാനത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തിലാണ് പുലര്‍ച്ചെ നാലോടെ ബിജു എത്തിയത്. ബിജുവിനെ സഹോദരന്‍ വിമാനത്താവളത്തില്‍ സ്വീകരിച്ചു. മുങ്ങിയതല്ല, പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയായിരുന്നു ലക്ഷ്യമെന്നും സര്‍ക്കാരിനോടും സംഘാംഗങ്ങളോടും മാപ്പ് ചോദിക്കുന്നുവെന്നും ബിജു പ്രതികരിച്ചു. ‘‘ബത്‌ലഹേം അടക്കം പുണ്യസ്ഥലങ്ങൾ സന്ദർശിക്കാനാണ് സംഘത്തിൽനിന്ന് പോയത്. സംഘത്തോട് പറഞ്ഞാൽ അനുവാദം കിട്ടില്ലെന്ന് കരുതി. സംസ്ഥാന സർക്കാരിനോടും കൃഷിവകുപ്പിനോടും സംഘാംഗങ്ങളോടും മാപ്പു ചോദിക്കുന്നു. മടങ്ങാനുള്ള ടിക്കറ്റ് സഹോദരൻ എടുത്ത് അയച്ചുതരികയായിരുന്നു. ഒരു ഏജൻസിയും തന്നെ അന്വേഷിച്ച് വന്നില്ല’’ ബിജു പറഞ്ഞു. ഇന്നലെ വൈകിട്ട് 4നു ഇസ്രയേലിലെ ടെൽ അവീവ് വിമാനത്താവളത്തിൽനിന്നു പുറപ്പെടുന്നതിനു മുൻപു ബിജു തന്നോടു ഫോണിൽ സംസാരിച്ചിരുന്നുവെന്നു സഹോദരൻ ബെന്നി അറിയിച്ചു. ഇക്കാര്യം ബെന്നി കൃഷിമന്ത്രി പി.പ്രസാദിനോട് അപ്പോൾ തന്നെ പറഞ്ഞു. ബെത്‍ലഹേം ഉൾപ്പെടെയുള്ള പുണ്യസ്ഥലങ്ങൾ സന്ദർശിച്ചെന്നും തന്നെ കാണാതായെന്ന വാർത്തകൾ കണ്ടതിനാൽ ഭയം…

    Read More »
  • India

    (no title)

       കാമ്പസിലെ സീനിയർ വിദ്യാർഥിയുടെ കടുത്ത റാഗിങ്ങിന് ഒരു ഇര കൂടി. ആത്മഹത്യയ്ക്കു ശ്രമിച്ച, കകാതിയ മെഡിക്കല്‍ കോളജിലെ അനസ്തീഷ്യ ഒന്നാം വര്‍ഷ പിജി വിദ്യാര്‍ത്ഥിനി ഡോ. പ്രീതി (26)  ഇന്നലെ രാത്രി മരണത്തിനു കീഴടങ്ങി. നിസാംസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ചികിത്സയിലിരിക്കെയാണ് മരണം. മാനസിക പീഡനത്തിത്തെ തുടർന്ന്  ആത്മഹത്യയ്ക്കു ശ്രമിച്ച് പ്രീതി ആശുപത്രിയിലായതിനു പിന്നാലെ, പ്രേരണാക്കുറ്റം ചുമത്തി സീനിയർ വിദ്യാർഥിയായ ഡോ. എം.എ സൈഫിനെ പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ ഇയാൾ ജുഡീഷ്യൽ കസ്റ്റഡിയിലാണിപ്പോൾ. ഡോ.പ്രീതിയുടെ മരണത്തിനു പിന്നാലെ ആശുപത്രിയിൽ സംഘർഷാവസ്ഥ ഉടലെടുത്തു. പ്രീതിക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ആശുപത്രിക്കു മുന്നിൽ സംഘടിച്ചവർ മുദ്രാവാക്യം മുഴക്കി. തുടർന്ന് കൂടുതൽ പൊലീസുകാരെ രംഗത്തിറക്കിയാണ് രംഗം ശാന്തമാക്കിയത്. രണ്ടാം വർഷ പിജി വിദ്യാർഥിയായ ഡോ.സൈഫിന്റെ മാനസിക പീഡനമാണത്രേ ഡോ.പ്രീതിയുടെ മരണത്തിനു കാരണം. 2022 ഡിസംബർ മുതൽ സൈഫ് പ്രീതിയെ മാനസികമായി പീഡിപ്പിക്കുന്നുവെന്നും പരാതിയുണ്ട്. മുതിർന്ന വിദ്യാർഥികൾ പ്രീതിയെ കടുത്ത റാഗിങ്ങിന്…

    Read More »
  • Local

    തിരുവനന്തപുരം ആര്യനാട് ജ്യേഷ്ഠൻ അടിയേറ്റു മരിച്ചു, അനുജൻ ഉൾപ്പെടെ മൂന്ന് പേർ കസ്റ്റഡിയിൽ

        കുടുംബ വസ്തുവിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് ജ്യേഷ്ഠൻ അടിയേറ്റ് മരിച്ച സംഭവത്തിൽ അനുജൻ ഉൾപ്പെടെ 3 പേർ പെ‌ാലീസ് കസ്റ്റഡിയിൽ. തിരുവനന്തപുരം ആര്യനാട് ഇറവൂർ വണ്ടയ്ക്കൽ തടത്തരികത്ത് വീട്ടിൽ ചന്തു എന്ന ആർ.സൗദ്രൻ (50) ആണ് മരിച്ചത്. കേസിൽ സൗദ്രന്റെ അനുജൻ കുട്ടൻ എന്ന ഗോപകുമാർ (44), വണ്ടയ്ക്കൽ തടത്തരികത്ത് വീട്ടിൽ സുരേഷ് (48), വണ്ടയ്ക്കൽ തോട്ടരികത്ത് വീട്ടിൽ സോമൻ (53) എന്നിവരെ ആര്യനാട് പെ‌ാലീസ് കസ്റ്റഡിയിൽ എടുത്തു. ടാർപോളിൻ കെട്ടിയ കുടിലിന് സമീപം കിടന്ന ചന്തുവിന്റെ മൃതദേഹം രാവിലെ കുടുംബവീട്ടിലെ ഹാളിൽ കെ‌ാണ്ടുകിടത്തിയതിനാണ് സുരേഷിനെയും സോമനെയും പെ‌ാലീസ് കസ്റ്റഡിയിൽ എടുത്തത്. മരിച്ച  സൗദ്രൻ പരേതനായ രാമകൃഷ്ണൻ ആശാരിയുടെയും തുളസിയമ്മയുടെയും മകനാണ്.  തലയ്ക്കേറ്റ അടിയാണ് മരണകാരണം എന്നാണു പെ‌ാലീസിന്റെ പ്രാഥമിക നിഗമനം. ജ്യേഷ്ഠനും അനുജനും തമ്മിൽകുടുംബ വസ്തുവായ 40 സെന്റിനെ ‌ചൊല്ലി  വഴക്ക് പതിവായിരുന്നു.  ശനിയാഴ്ച വൈകിട്ടും രാത്രി ഒരു മണിക്കും ഇത് സംബന്ധിച്ച് തർക്കമുണ്ടായി.  ഇതിനിടെ ഗോപകുമാർ സമീപത്ത്…

    Read More »
  • Local

    പാവങ്ങൾക്ക് പച്ചക്കറി സൗജന്യം, സ്വയം കൃഷി ചെയ്ത പച്ചക്കറിയിൽ ഒരു പങ്ക് നിർധനർക്കും നൽകുന്ന ഒരു കർഷകൻ

    കൃഷി കൃഷിയോടുള്ള ആവേശം മൂത്ത് പ്രവാസ ജീവിതം അവസാനിച്ച്‌ നാട്ടിൽ തിരിച്ചെത്തിയ ടോമിയുടെ സിദ്ധാന്തമാണ് വിളവിൽ നല്ലൊരു പങ്ക് കിറ്റാക്കി ദരിദ്രർക്കും പാവപ്പെട്ടവർക്കും നൽകുക എന്നത്. തൃശൂർ കൊടകര തേശേരി സ്വദേശി കള്ളിയത്തുപറമ്പിൽ ടോമി വീടിനോട് ചേർന്ന് സ്വന്തമായുള്ള ആറരയേക്കർ ഭൂമിയിൽ പയർ, ചീര, പാവൽ, പടവലം, പാഷൻ ഫ്രൂട്ട്, മരച്ചീനി, മത്തൻ, കുമ്പളം, വെള്ളരി, ചുരക്ക, ചേന, വഴുതന, ഇഞ്ചി, മഞ്ഞൾ, പച്ചമുളക്, കായ, കൂർക്ക, മാങ്ങ, ചക്ക തുടങ്ങി എല്ലാം വിളയിക്കുന്നുണ്ട്.  വിളവെടുപ്പ് സമയത്ത് ഒരു പങ്ക് നിർധനർക്കുള്ള കിറ്റാക്കും. ഓണം, വിഷു , ക്രിസ്മസ് കൂടാതെ ഉത്സവങ്ങൾക്കും പെരുന്നാളുകൾക്കും നിർധനർക്ക് പച്ചക്കറി കിറ്റുകൾ വീടുകളിൽ എത്തിച്ചും നൽകാറുണ്ട്. വിഷരഹിതമായ പച്ചക്കറി ഉൽപാദിപ്പിച്ച് കഴിക്കുക, മറ്റുള്ളവർക്കു കൊടുക്കുക എന്നതാണ് ടോമിയുടെ കൃഷി സിദ്ധാന്തം. കൊരട്ടി ചിറങ്ങരയിലെ കുംഭ നിലാവ് ആഘോഷത്തിന് പലയിനം കിഴങ്ങ് വർഗങ്ങൾ ഉപയോഗിച്ചുള്ള പുഴുക്ക് തയാറാക്കുന്നതിന് കിഴങ്ങ് എത്തിക്കുന്നതും ടോമിയാണ്. പ്രളയ സമയത്ത് കൊടകരയിൽ തുറന്ന…

    Read More »
  • Movie

    എം.ടി വാസുദേവൻ നായർ- പി.എൻ മേനോൻ കൂട്ടുകെട്ടിലെ പൊൻതൂവലായ, മലയാളത്തിലെ ആദ്യ റിയലിസ്റ്റിക് സിനിമ ‘ഓളവും തീരവും’ റിലീസായിട്ട് ഇന്ന് 53 വർഷം

    സിനിമ ഓർമ്മ    സ്റ്റുഡിയോയ്ക്ക് പുറത്ത് ചിത്രീകരിച്ച ആദ്യമുഴുനീള മലയാള ചിത്രമെന്ന ഖ്യാതിയുള്ള ‘ഓളവും തീരവും’ റിലീസായിട്ട് 53 വർഷം. 1970 ഫെബ്രുവരി 27 നാണ് പി.എ ബക്കർ നിർമ്മിച്ച് മങ്കട രവിവർമ്മ കാമറ കൈകാര്യം ചെയ്‌ത ഈ ചിത്രം പ്രദർശനത്തിനെത്തിയത്. എം.ടി വാസുദേവൻ നായർ- പി.എൻ മേനോൻ കൂട്ടുകെട്ടിലെ മറ്റൊരു പൊൻതൂവലാണ് മലയാളത്തിലെ ആദ്യ റിയലിസ്റ്റിക് എന്നറിയപ്പെടുന്ന ഈ ചിത്രം. ഇതേ ടീമിന്റെ ‘കുട്ട്യേടത്തി’ക്കും ഒരു വർഷം മുൻപാണ് ‘ഓളവും തീരവും’ ഒരുങ്ങിയത്. എം.ടിയുടെ ചെറുകഥയാണ് (1957) ഓളവും തീരവും. സ്വത്തിനും പണത്തിനുമൊപ്പം സ്നേഹം തൂക്കി നോക്കിയപ്പോൾ പ്രേമിച്ചവൾ (ഉഷാനന്ദിനി) നഷ്ടമായ ബാപ്പുട്ടിയുടെ (മധു) കഥ. പെണ്ണിനെ സ്വന്തമാക്കാൻ ‘കായുണ്ടാക്കാൻ’ പോയ നേരം കടവത്ത് വന്നിറങ്ങിയ പുതുപ്പണക്കാരൻ കുഞ്ഞാലിക്ക് (ജോസ്പ്രകാശ്) പെണ്ണിനെ കൊടുക്കാൻ അവളുടെ അമ്മ (ഫിലോമിന) നിശ്ചയിക്കുന്നു. പെണ്ണാണെങ്കിലോ? ‘കവിളിലുള്ള മാരിവില്ലിന് കണ്ടമാനം തുടുതുടുപ്പ്’ എന്ന് എത്ര നാൾ പാടി നടക്കും? ബാപ്പുട്ടിയുടെ കൂടെ പോകാനിരുന്ന അവളെ കുഞ്ഞാലി…

    Read More »
  • LIFE

    ഇത് യാദൃശ്ചികമല്ലെ, പെല്ലിശ്ശേരിയുടെ ഒട്ടുമിക്ക സിനിമകളെക്കുറിച്ചും ഇത്തരം മോഷണ ആരോപണങ്ങളുണ്ട്: സംവിധായകൻ പ്രതാപ് ജോസഫ്

    നൻപകൽ നേരത്ത് മയക്കത്തിനെതിയാ തമിഴ് സംവിധായിക ഹലിത ഷമീമിന്റെ ആരോപണത്തിൽ പിന്തുണയുമായി പ്രതാപ് ജോസഫ്. ഇത് യാദൃശ്ചികമല്ലെന്നും ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഒട്ടുമിക്ക സിനിമകളെക്കുറിച്ചും ഇത്തരം മോഷണ ആരോപണങ്ങളുണ്ടെന്നും സംവിധായകൻ പറഞ്ഞു. ‘ഹലിത ഷമീം സംവിധാനം ചെയ്ത 2021 ൽ റിലീസ് ചെയ്ത തമിഴ് സിനിമ ഏലെ കൈകാര്യം ചെയ്യുന്നത് ആൾമാറാട്ടം എന്ന വിഷയമാണെങ്കിൽ നൻപകൽ നേരത്ത് മയക്കം ആളുമാറൽ ആണ്. ഒരേ ലൊക്കേഷൻ, ഒരേ കാമറമാൻ, സമാനമായ ചില സന്ദർഭങ്ങൾ. തന്റെ കഥ മോഷ്ടിച്ചു എന്നല്ല എസ്‌തെറ്റിക്‌സ് മോഷ്ടിച്ചു എന്നാണ് സംവിധായികയുടെ ആരോപണം. തീർച്ചയായും രണ്ട്സിനികളുടെയും പ്ലോട്ടിലും ട്രീറ്റ്‌മെന്റിലും വ്യത്യാസമുണ്ട്. ഏലെ എന്ന സിനിമയുടെ ഫ്ലേവറുകളാണ് നൻപകലിൽ കൂടുതലായും ഉപയോഗിക്കുന്നത്. രണ്ടു സിനിമയുടെയും പോസ്റ്ററിൽ പോലുമുണ്ട് താരതമ്യം. ഇത് യാദൃശ്ചികമല്ല എന്നുറപ്പ്. ലിജോയുടെ ഏതാണ്ട് എല്ലാ സിനിമകളെക്കുറിച്ചും മുഴുവനായോ ഭാഗികമായോ മോഷണാരോപണം ഉണ്ട്. അതുകൊണ്ടാണ് ഈ പോസ്റ്റും ഇടേണ്ടിവരുന്നത്’, എന്നാണ് പ്രതാപ് ജോസഫ് സോഷ്യൽ മീഡിയയിൽ കുറിച്ചത്. കഴിഞ്ഞ ദിവസം…

    Read More »
  • LIFE

    ഏഴരക്കണ്ടത്ത് നടക്കുന്ന പൊന്ന്യത്ത് അങ്കത്തില്‍ നടന്‍ ടൊവിനോ എത്തിയത് പുതിയ ലുക്കില്‍; വീഡിയോ വൈറൽ

    തലശ്ശേരി: പൊന്ന്യം ഏഴരക്കണ്ടത്ത് നടക്കുന്ന പൊന്ന്യത്ത് അങ്കത്തിൽ അതിഥിയായി എത്തിയ നടൻ ടൊവിനോ തോമസിൻറെ വീഡിയോ വൈറലാകുന്നു. താരം തന്നെയാണ് തൻറെ ഇൻസ്റ്റഗ്രാം പേജിൽ വീഡിയോ പങ്കുവച്ചത്. തലശ്ശേരി ഹെറിറ്റേജ് ടൂറിസത്തിൻറെ ഭാഗമായാണ് ഫെബ്രുവരി 21 മുതൽ 27വരെ പൊന്ന്യത്ത് അങ്കം സംഘടിപ്പിച്ചത്. സംസ്കാരിക മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ മുഖ്യാതിഥിയായാണ് മലയാളത്തിൻറെ യുവ നടൻ പുതിയ ലുക്കിൽ എത്തിയത്. കറുത്ത ഷർട്ടും കറുപ്പ് കര മുണ്ടും ഉടുത്ത് എത്തിയ ടൊവിനോ. കളരിപ്പയറ്റ് ആസ്വദിക്കുകയും വാളും പരിചയയുമായി അങ്കതട്ടിൽ ഇറങ്ങുകയും ചെയ്യുന്നത് വീഡിയോയിലുണ്ട്.   View this post on Instagram   A post shared by Tovino⚡️Thomas (@tovinothomas) ടോവിനോ തോമസ് ആദ്യമായി ട്രിപ്പിൾ റോളിൽ എത്തുന്നു. ‘അജയൻറെ രണ്ടാം മോഷണം’ എന്ന ചിത്രത്തിലാണ് ടൊവിനോ ഇപ്പോൾ അഭിനയിക്കുന്നത്. ‘എന്ന്, നിൻറെ മൊയ്‌തീൻ’, ‘കുഞ്ഞിരാമായണം’, ‘ഗോദ’, ‘കൽക്കി’ എന്നീ ചിത്രങ്ങളുടെ മുഖ്യ സഹ സംവിധായകനായിരുന്ന ജിതിൻ…

    Read More »
  • Crime

    രാത്രി ക്ഷേത്രത്തിലെ ഉത്സവം കഴിഞ്ഞുമടങ്ങിയ യുവതിയെ കടന്നുപിടിച്ചു; കൊട്ടാരക്കരയിൽ ഡിവൈഎഫ്ഐ നേതാവ് പിടിയിൽ, പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് പുറത്താക്കി

    കൊല്ലം: കൊട്ടാരക്കരയിൽ യുവതിയെ കടന്നുപിടിച്ച ഡിവൈഎഫ്ഐ നേതാവ് പിടിയിൽ. സിപിഎം കുളക്കട ലോക്കൽ കമ്മറ്റി അംഗം കൂടിയായ പൂവറ്റൂർ സ്വദേശി രാഹുലിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. രാത്രി ക്ഷേത്രത്തിലെ ഉത്സവം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിയുടെ പിന്നാലെ എത്തിയ രാഹുൽ ആദ്യം അശ്ലീലച്ചുവയോടെ സംസാരിച്ചു. പിന്നാലെയാണ് ഇയാൾ യുവതിയുടെ ശരീരത്ത് കടന്നുപിടിച്ചത്. യുവതി ബഹളം വെച്ചതോടെ നാട്ടുകാർ ഓടിക്കൂടുകയായിരുന്നു. ഇതോടെ ബൈക്കിൽ കയറി രക്ഷപ്പെട്ട രാഹുലിനെ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത കൊട്ടാരക്കര പൊലീസാണ് പിടികൂടിയത്. ലൈംഗികാതിക്രമണ കേസിൽ പിടിയിലായതിന് പിന്നാലെ രാഹുലിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയതായി സിപിഎം കൊട്ടാരക്കര ഏരിയ കമ്മറ്റി അറിയിച്ചു. ഇത്തരം സാമൂഹ്യവിരുദ്ധപ്രവർത്തനം നടത്തുന്നവരെ സംരക്ഷിക്കില്ലെന്നും സി പി എം കൊട്ടാരക്കര ഏരിയ സെക്രട്ടറി പി കെ ജോൺസൺ പറഞ്ഞു. സംഭവം ഇങ്ങനെ: കഴിഞ്ഞ ദിവസം രാത്രിയിൽ ക്ഷേത്രോത്സവം കഴിഞ്ഞു മടങ്ങുകയായിരുന്ന യുവതിക്ക് നേരെയാണ് കൊട്ടാരക്കരയിലെ ഡി വൈ എഫ് ഐ നേതാവിന്‍റെ ആക്രമണം ഉണ്ടായത്.…

    Read More »
  • Crime

    വാറങ്കലിൽ സീനിയർ വിദ്യാർഥിയുടെ മാനസിക പീഡനം മൂലം ആത്മഹത്യയ്ക്ക് ശ്രമിച്ച മെഡിക്കൽ പിജി വിദ്യാർത്ഥിനി മരിച്ചു

    ഹൈദരാബാദ്: വാറങ്കലിൽ സീനിയർ വിദ്യാർഥിയുടെ മാനസിക പീഡനം മൂലം ആത്മഹത്യയ്ക്ക് ശ്രമിച്ച മെഡിക്കൽ പിജി വിദ്യാർത്ഥിനി മരിച്ചു. വാറങ്കൽ സ്വദേശിനിയും കകാതിയ മെഡിക്കൽ കോളേജിലെ അനസ്തീഷ്യ വിഭാഗത്തിൽ ഒന്നാം വർഷ പിജി വിദ്യാർത്ഥിനിയുമായ ഡോ. പ്രീതി ആണ് മരിച്ചത്. ബുധനാഴ്ചയാണ് പ്രീതി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പ്രീതി ആശുപത്രിയിൽ വച്ച് സ്വയം വിഷം കുത്തി വെച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. നില ഗുരുതരമായതോടെ ഹൈദരാബാദിലെ നിംസ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. കേസിൽ ആരോപണ വിധേയനായ ഡോ. സൈഫിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവം തെലങ്കാനയിൽ വലിയ കോളിളക്കം ആണുണ്ടാക്കിയത്. പ്രീതി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതിന് പിന്നിൽ ലവ് ജിഹാദ് ആണെന്ന് ബിജെപി സംസ്ഥാനാധ്യക്ഷൻ ബണ്ടി സഞ്ജയ്‌ ആരോപിച്ചിരുന്നു.

    Read More »
  • Crime

    കുമരകത്തെ് ബി.എസ്.എൻ.എൽ കരാർ ജീവനക്കാരുടെ വസ്ത്രം ധരിച്ചെത്തി ചെമ്പ് കേബിൾ മോഷ്ടിച്ചു; പാലക്കാട് സ്വദേശികളായ രണ്ടു യുവാക്കൾ തൃശ്ശൂരിൽ പിടിയിൽ

    കോട്ടയം: കുമരകത്ത് ടെലിഫോൺ എക്സ്ചേഞ്ചിന് കീഴിലുള്ള ചെമ്പ് കേബിളുകൾ മോഷ്ടിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് തെങ്കര ഭാഗത്ത് മേലേതിൽ വീട്ടിൽ മുഹമ്മദലി മകൻ സഹദ്.എം (26), പാലക്കാട് കൈതച്ചിറ ഭാഗത്ത് തൃക്കുംപറ്റ വീട്ടിൽ മണികണ്ഠൻ മകൻ അനിൽ റ്റി (22) എന്നിവരെയാണ് കുമരകം പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ കഴിഞ്ഞയാഴ്ച കുമരകം എക്സ്ചേഞ്ച് പരിധിയിൽ വരുന്ന കുമരകം കവലയ്ക്കൽ പാലത്തിന് ഇരുവശവും സ്ഥാപിച്ചിരുന്ന 360 മീറ്റർ നീളം വരുന്ന പ്ലാസ്റ്റിക് ഇൻസുലേഷനോട് കൂടിയ കോപ്പർ കേബിളുകളും, അത് കവർ ചെയ്യാൻ ഉപയോഗിക്കുന്ന ജി.ഐ പൈപ്പും, കൂടാതെ കുമരകം ജെട്ടി പാലത്തിനു മുകളിൽ സ്ഥാപിച്ചിരുന്ന 50 മീറ്ററോളം നീളം വരുന്ന കേബിളുകളും മോഷ്ടിച്ചുകൊണ്ട് പോവുകയായിരുന്നു. പരാതിയെ തുടർന്ന് കുമരകം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടര്‍ന്ന് നടത്തിയ ശാസ്ത്രീയ പരിശോധനക്കൊടുവിൽ ഇരുവരെയും തൃശ്ശൂരിൽ നിന്നും പിടികൂടുകയായിരുന്നു. ഇവർ ബി.എസ്.എൻ.എൽ കരാർ ജീവനക്കാരുടെ വസ്ത്രം ധരിച്ചാണ് മോഷണം നടത്തിയത്. പ്രതികളിൽ…

    Read More »
Back to top button
error: