CrimeNEWS

ഉത്സവം കഴിഞ്ഞ് മടങ്ങുന്നതിനിടെ യുവതിയെ കടന്നുപിടിച്ചു; സിപിഎം നേതാവ് അറസ്റ്റില്‍

കൊല്ലം: ക്ഷേത്രത്തിലെ ഉത്സവം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിയെ കടന്നുപിടിച്ച സംഭവത്തില്‍ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം അറസ്റ്റില്‍. പൂവറ്റൂര്‍ സ്വദേശി രാഹുലിനെ ആണ് കൊട്ടാരക്കര പോലീസ് അറസ്റ്റു ചെയ്തത്. ഡിവൈഎഫ്‌ഐ നേതാവു കൂടിയായ രാഹുലിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയെന്ന് സിപിഎം കൊട്ടാരക്കര ഏരിയ സെക്രട്ടറി പി.കെ.ജോണ്‍സണ്‍ അറിയിച്ചു.

ഫെബ്രുവരി 18ന് രാത്രി 8ന് കോട്ടാത്തല തണ്ണീര്‍പന്തല്‍ ക്ഷേത്രത്തിലെ ഉത്സവം കഴിഞ്ഞ് മടങ്ങുമ്പോഴാണ് സംഭവം. യുവതി കോട്ടാത്തല ജംക്ഷനില്‍ എത്തിയപ്പോള്‍ രാഹുല്‍ ലൈംഗിക ഉദ്ദേശ്യത്തോടുകൂടി കടന്നുപിടിക്കുകയും കുതറി മാറിയപ്പോള്‍ വീണ്ടും ലൈംഗിക അതിക്രമം നടത്തിയെന്നുമാണ് പോലീസിന്റെ എഫ്െഎആറിലെ ഉള്ളടക്കം. പിന്നാലെ സംഭവ സ്ഥലത്തുനിന്ന് രക്ഷപ്പെട്ട പ്രതിയെ മറ്റൊരു ക്ഷേത്രത്തിലെ ഉത്സവ സ്ഥലത്തുനിന്ന് പിടികൂടുകയായിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചത് അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. രാഹുലിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Signature-ad

സിപിഎം കുളക്കട ലോക്കല്‍ കമ്മിറ്റി അംഗം, ഡിവൈഎഫ്‌ഐ കൊട്ടാരക്കര ഏരിയ കമ്മിറ്റി അംഗം, കുളക്കട മേഖലാ സെക്രട്ടറി എന്നീ ചുമതലകളും രാഹുല്‍ വഹിക്കുന്നുണ്ട്. ഒട്ടേറെ കേസുകളില്‍ പ്രതി കൂടിയായ രാഹുല്‍ ഐജിയുടെ നാടുകടത്തല്‍ നടപടി നേരിടുകയാണ്. രാഹുലിന് എതിരെ പുത്തൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ മാത്രം കഴിഞ്ഞ വര്‍ഷം 3 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. പുതിയ കേസ് കൂടി വന്നതോടെ കാപ്പ നടപടികള്‍ പോലീസ് വേഗത്തിലാണ്.

 

Back to top button
error: