KeralaNEWS

പാലക്കാട് വീട്ടിനുള്ളില്‍ സ്‌ഫോടനത്തില്‍ 5 പേര്‍ക്ക് പരുക്ക്; 5 വീടുകള്‍ക്കും കേടുപാട്

പാലക്കാട്: തൃത്താല മലമല്‍ക്കാവില്‍ വീട്ടിനുള്ളിലുണ്ടായ സ്‌ഫോടനത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ക്ക് പരുക്കേറ്റു. കുന്നുമല്‍ പ്രഭാകരന്റെ വീട്ടിലാണ് സ്‌ഫോടനമുണ്ടായത്. വീട് പൂര്‍ണമായും തകര്‍ന്നു. സമീപത്തെ അഞ്ച് വീടുകള്‍ക്ക് ഭാഗികമായി കേടുപാടുണ്ടായി. വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ചുള്ള അപകടമെന്നാണ് പ്രാഥമിക നിഗമനം. പ്രഭാകരന്‍ സമീപത്തെ ക്ഷേത്രത്തിലെ വെടിമരുന്ന് തൊഴിലാളിയാണ്.

ഇന്നലെ രാത്രി 8 നാണ് സംഭവം. വീട്ടിലുണ്ടായിരുന്ന പ്രഭാകരന്‍, ഭാര്യ ശോഭ, മരുമകള്‍ വിജിത, വിജിതയുടെ മക്കളായ നിവേദ് കൃഷ്ണ, അശ്വന്ത് എന്നിവര്‍ക്കാണ് പരുക്കേറ്റത്. പരുക്കേറ്റവരെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീട്ടിലുണ്ടായിരുന്ന രണ്ട് ഗ്യാസ് സിലിണ്ടറുകളും സുരക്ഷിതമാണെന്ന് അഗ്‌നിശമനസേനയുടെ പരിശോധനയില്‍ വ്യക്തമായി.

Signature-ad

ഷൊര്‍ണൂര്‍ ഡിവൈഎസ്പി പി.സി.ഹരിദാസിന്റെ നേതൃത്വത്തില്‍ തെളിവെടുപ്പ് നടത്തി. സമീപത്തെ റോഡിലെ വൈദ്യുതി ലൈനുകള്‍ സ്ഫോടനത്തില്‍ പൊട്ടി വീണു. ഇതേത്തുടര്‍ന്ന് പ്രദേശത്ത് ഏറെനേരം വൈദ്യുതി വിതരണം തടസപ്പെട്ടു. സ്‌ഫോടനത്തിന്റെ പ്രകമ്പനം അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ അനുഭവപ്പെട്ടതായി നാട്ടുകാര്‍ പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: