Month: February 2023
-
India
ദില്ലി മദ്യനയ കേസ്: ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ അഞ്ച് ദിവസത്തെ സിബിഐ കസ്റ്റഡിയിൽ വിട്ട് കോടതി
ദില്ലി: മദ്യനയ കേസിൽ സിബിഐ അറസ്റ്റ് ചെയ്ത ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ അഞ്ച് ദിവസത്തെ സിബിഐ കസ്റ്റഡിയിൽ വിട്ടു. മാർച്ച് നാല് വരെയാണ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. മദ്യനയത്തിൽ ഗൂഢാലോചന നടന്നത് അതീവ രഹസ്യമായെന്നും അന്വേഷണം മുന്നോട്ട് പോകാന്‍ മനീഷ് സിസോദിയയെ കൂടുതല്‍ ചോദ്യം ചെയ്യണമെന്നും സിബിഐ കോടതിയെ അറിയിച്ചിരുന്നു. സിബിഐയുടെ ആവശ്യം കോടതി അംഗീകരിച്ചു. സിബിഐ ജഡ്ജി എൻ കെ നാഗ്പാലാണ് ഉത്തരവ് നൽകിയത്. മാർച്ച് നാല് രണ്ട് മണിക്ക് സിസോദിയയെ വീണ്ടും ഹാജരാക്കണം. തനിക്കെതിരായ തെളിവ് ഹാജരാക്കണമെന്ന് മനീഷ് സിസോദിയ കോടതിയിൽ വാദിച്ചു. തന്നെ പ്രതിയാക്കാന്‍ ഏത് ഫോണ്‍കോളാണ് തെളിവെന്നും സിസോദിയ ചോദിച്ചു. മുതിര്‍ന്ന അഭിഭാഷകന്‍ ദയന്‍ കൃഷ്ണനാണ് സിസോദിയക്ക് വേണ്ടി ഹാജരായത്. മനീഷ് സിസോദിയയുടെ അറസ്റ്റില്‍ വ്യാപക പ്രതിഷേധമാണ് എഎപി ഇന്ന് ഉയര്‍ത്തിയത്. ദില്ലിയിലെ എഎപി ഓഫീസിന് മുന്നില്‍ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പിന്നാലെ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.
Read More » -
Kerala
പഴയ വിജയനെങ്കില്‍ പണ്ടേ മറുപടി പറഞ്ഞേനെ: മുഖ്യമന്ത്രി; ഒരു വിജയനേയും പേടിയില്ല: സതീശന്‍
തിരുവനന്തപുരം: മുഖ്യമന്ത്രിയെ വീട്ടിലിരുത്തും എന്നു പറഞ്ഞ പ്രതിപക്ഷനേതാവ് വി.ഡി. സതീശന് നിയമസഭയില്‍ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പഴയ വിജയനാണെങ്കില്‍ ഇതിനൊക്കെ ഇപ്പോള്‍ മറുപടി പറഞ്ഞിട്ടുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അക്കാര്യം സുധാകരനോടു ചോദിച്ചാല്‍ മതിയെന്നും മുഖ്യമന്ത്രി സൂചിപ്പിച്ചു. നിങ്ങളൊക്കെ സര്‍വസജ്ജമായി നടന്ന കാലത്ത് താന്‍ ഒറ്റത്തടിയായി പുറത്തിറങ്ങി നടന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി പ്രതിപക്ഷത്തെ ഓര്‍മിപ്പിച്ചു. മുഖ്യമന്ത്രിയുടെ അതിസുരക്ഷയുമായി ബന്ധപ്പെട്ട ചര്‍ച്ചയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ”ഒരു ദിവസം പത്രവാര്‍ത്ത കണ്ടു; ബഹുമാന്യനായ പ്രതിപക്ഷ നേതാവ് പറയുകയാണ്, മുഖ്യമന്ത്രി വീട്ടില്‍ത്തന്നെ ഇരിക്കേണ്ടി വരും. വീട്ടില്‍നിന്ന് പുറത്തിറങ്ങാന്‍ പറ്റില്ലെന്ന്. പഴയ വിജയനാണെങ്കില്‍ ഞാന്‍ അതിനൊക്കെ പണ്ടേ മറുപടി പറഞ്ഞിട്ടുണ്ടാകും. അതല്ലല്ലോ. ആ മറുപടി അല്ലല്ലോ ഇപ്പോള്‍ ആവശ്യം. സാധാരണ നിലയ്ക്ക് മുഖ്യമന്ത്രിക്കസേരയില്‍ ഇരിക്കുന്ന ആളോട് സ്വാഭാവികമായ പ്രതിഷേധങ്ങള്‍ പ്രകടിപ്പിക്കും. അവര്‍ ചില കാര്യങ്ങള്‍ മുഖ്യമന്ത്രിക്കെതിരെ പറഞ്ഞുവെന്നും വരും. അങ്ങനെയല്ലെങ്കില്‍ ഞാന്‍ ഇതിനൊക്കെ മറുപടി പറയേണ്ടത് എന്താ? സുധാകരനോടു ചോദിച്ചാല്‍ മതിയെന്നാ? ഇതൊന്നുമില്ലാത്ത കാലത്ത്, നിങ്ങളെല്ലാം സര്‍വസജ്ജമായി…
Read More » -
Kerala
റോഡിന് സ്ഥലം വിട്ടു നല്‍കിയില്ല; പയ്യന്നൂരില്‍ അഭിഭാഷകന്റെ കാറും ബൈക്കും അടിച്ചു തകര്‍ത്തു
കണ്ണൂര്‍: റോഡ് വികസനത്തിന് സ്ഥലം വിട്ടു കൊടുക്കാതിരുന്ന അഭിഭാഷകന്റെ ബൈക്കും കാറും അക്രമികള്‍ അടിച്ചു തകര്‍ത്തു. ഇന്നലെ അര്‍ധരാത്രിയാണ് സംഭവം. അഭിഭാഷകനായ മുരളി പള്ളത്തിന്റെ ബൈക്കും കാറുമാണ് അക്രമികള്‍ അടിച്ചു തകര്‍ത്തത്. പയ്യന്നൂര്‍ – പെരുമ്പ മാതമംഗലം റോഡിന് ഏകപക്ഷീയമായി സ്ഥലമേറ്റെടുക്കുന്നതിനെതിരേ മുരളി പള്ളത്തിന്റെ നേതൃത്വത്തില്‍ പ്രദേശവാസികളായ അന്‍പതോളം പേര്‍ കോടതിയെ സമീപിച്ചിരുന്നു. റോഡ് വികസനത്തിന് സ്ഥലമേറ്റെടുക്കുന്നത് തടഞ്ഞ് മുന്‍സിഫ് കോടതി ഉത്തരവ് ഇറക്കുകയും ചെയ്തു. എന്നാല്‍, കോടതി വിധി മറികടന്നും പോലീസിനെ കാഴ്ച്ചക്കാരാക്കിയും ജനകീയ സമിതി എന്ന പേരില്‍ സിപിഎം പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ സ്ഥലമേറ്റെടുക്കുന്ന കാര്യം കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പയ്യന്നൂര്‍ എംഎല്‍എ ടിഐ മധുസൂധനന്‍ മുന്‍കൈയ്യെടുത്താണ് ഭൂമിയേറ്റെടുക്കുന്നത്. ഇന്നലെ ഭൂമിയേറ്റെടുക്കാനുള്ള നീക്കം മുരളിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ തടയാന്‍ ശ്രമിച്ചിരുന്നു. ഇതിലെ വൈരാഗ്യമാവാം അക്രമത്തിന് പിന്നിലെന്ന് മുരളി പള്ളത്ത് പറഞ്ഞു. കടുത്ത പ്രതിരോധം മറികടന്നും മുരളിയുടെ സ്ഥലമടക്കം ഇന്നലെ റോഡിനായി ഏറ്റെടുത്തിരുന്നു. ഉപജീവനമാര്‍ഗമായ പലചരക്ക് കടയടക്കം നഷ്ടപരിഹാരമില്ലാതെ…
Read More » -
India
അഗ്‌നിപഥില്‍ ഇടപെടേണ്ട സാഹചര്യമില്ല; എല്ലാ ഹര്‍ജികളും തള്ളി ഡല്‍ഹി ഹൈക്കോടതി
ന്യൂഡല്‍ഹി: അഗ്നിപഥ് പദ്ധതിയെ ചോദ്യം ചെയ്തുള്ള എല്ലാ ഹര്‍ജികളും ഡല്‍ഹി ഹൈക്കോടതി തള്ളി. കേരള ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജികളടക്കമുള്ളവയാണ് ഡല്‍ഹി ഹൈക്കോടതിയില്‍ പരിഗണിച്ചത്. പദ്ധതിയില്‍ ഇടപടേണ്ട സാഹചര്യമില്ലെന്ന് ഡല്‍ഹി ഹൈക്കോടതി നിരീക്ഷിച്ചു. സൈന്യത്തിലേക്ക് അംഗങ്ങളെ ചേര്‍ക്കുന്നതില്‍ നയപരമായ മാറ്റം വരുത്തുകയായിരുന്നുവെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വാദം. പദ്ധതി ദേശതാല്‍പര്യത്തിന് അനുകൂലമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശര്‍മ്മയും ജസ്റ്റിസ് സുബ്രഹ്‌മണ്യം പ്രസാദും അടങ്ങുന്ന ബെഞ്ചാണ് വിധി പറഞ്ഞത്. സുപ്രിംകോടതിയുടെ നിര്‍ദേശപ്രകാരമാണ് അഗ്‌നിപഥിനെതിരായ മുഴുവന്‍ ഹര്‍ജികളും ഒരു ഹൈക്കോടതിയിലേക്ക് മാത്രം മാറ്റിയത്. അതിന്റെ ഭാഗമായാണ് ഡല്‍ഹി ഹൈക്കോടതിയിലേക്ക് ഈ ഹരജികളെല്ലാം മാറ്റിയത്. പദ്ധതി സ്റ്റേ ചെയ്യണമെന്ന ആവശ്യം ഡല്‍ഹി ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് സര്‍ക്കാരിന്റെ വാദം അംഗീകരിച്ച് അഗ്‌നിപഥ് പദ്ധതിക്കെതിരായ എല്ലാ ഹര്‍ജികളും തള്ളിയത്. പദ്ധതി 10 ലക്ഷത്തോളം യുവാക്കള്‍ക്ക് തൊഴില്‍ അവസരം നല്‍കുമെന്നും കോടതി നിരീക്ഷിച്ചു. 17 വയസിനും 21 വയസിനും ഇടയിലുള്ള യുവാക്കളെ നാലുവര്‍ഷത്തേക്ക് സൈന്യത്തില്‍…
Read More » -
Kerala
കുട്ടികളുടെ നഗ്നവിഡിയോ, 64 സ്ഥലങ്ങളിൽ റെയ്ഡ്: 142 കേസുകൾ,13 പേർ അറസ്റ്റിൽ, മൊബൈൽ- കമ്പ്യൂട്ടറുകള്‍ ഉൾപ്പടെ 270 ഉപകരണങ്ങൾ പിടിച്ചെടുത്തു
കുട്ടികൾക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുമായി കേരളാ പൊലീസ്. അഞ്ച് മുതല്‍ പതിനഞ്ച് വയസ് വരെ പ്രായമുള്ള കുട്ടികളുടെ നഗ്‌ന വീഡിയോകളും ചിത്രങ്ങളും പ്രചരിപ്പിച്ച 13 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സംസ്ഥാനത്തൊട്ടാകെ നടത്തിയ റെയ്ഡില്‍ പിടിയിലായത് ഐ.ടി മേഖലയിലടക്കം ജോലി ചെയ്യുന്ന ഉയര്‍ന്ന പ്രൊഫഷണലുകളാണെന്ന് പൊലീസ് അറിയിച്ചു. കുട്ടികള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്നതിന്റെ ഭാഗമായി ഞായറാഴ്ച മാത്രം സംസ്ഥാനത്തൊട്ടാകെ 142 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. മൊബൈല്‍ ഫോണുകള്‍, മോഡം, ഹാര്‍ഡ് ഡിസ്‌ക്കുകള്‍, മെമ്മറി കാര്‍ഡുകള്‍, ലാപ്ടോപ്പുകള്‍, കമ്പ്യൂട്ടറുകള്‍ തുടങ്ങി 270 ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. കുട്ടികളെ ലൈംഗികാവശ്യത്തിന് കടത്തുന്നതായും സൂചന ലഭിച്ചതായി പൊലീസ് പറഞ്ഞു. പിടിച്ചെടുത്ത ഉപകരണങ്ങളിലെ സന്ദേശങ്ങളില്‍ നിന്നാണ് അതിനെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചതെന്നും പൊലീസ് വ്യക്തമാക്കി. കുട്ടികളുടെ വീഡിയോകളും ചിത്രങ്ങളും അപ്ലോഡ് ചെയ്യാനും ഡൗണ്‍ലോഡ് ചെയ്യാനും എന്‍ക്രിപ്റ്റ് ചെയ്ത ഹാന്‍ഡിലുകളാണ് സംഘം ഉപയോഗിക്കുന്നത്. ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിച്ച മറ്റ് വ്യക്തികളുടെ വിശദാംശങ്ങളും പൊലീസ് ശേഖരിച്ചു വരികയാണ്. ഈ റാക്കറ്റില്‍ ഉള്‍പ്പെട്ട എല്ലാ വ്യക്തികള്‍ക്കെതിരെയും…
Read More » -
Tech
മുഖം മിനുക്കി നോക്കിയ; 60 വര്‍ഷത്തിനിടെ ആദ്യമായി ലോഗോ മാറ്റി
ബാഴ്‌സലോണ: ഒരു കാലത്ത് മൊബൈല്‍ ഫോണ്‍ വിപണിയെ അടക്കി ഭരിച്ചിരുന്ന കമ്പനിയാണ് നോക്കിയ. സ്മാര്‍ട് ഫോണുകള്‍ അരങ്ങു വാഴുന്നതിനു മുന്‍പെ മൊബൈല്‍ ഫോണ്‍ എന്നാല്‍ നോക്കിയ ആയിരുന്നു. പഴയ പ്രതാപം വീണ്ടെടുക്കുന്നതിന്റെ ഭാഗമായി ഇപ്പോള്‍ തങ്ങളുടെ ലോഗോ മാറ്റിയിരിക്കുകയാണ് നോക്കിയ. 60 വര്‍ഷത്തിനിടെ ആദ്യമായിട്ടാണ് നോക്കിയ ലോഗോ മാറ്റുന്നത് നോക്കിയ എന്ന വാക്ക് രൂപപ്പെടുത്തുന്ന അഞ്ച് വ്യത്യസ്ത രൂപങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ലോഗോ. പഴയ ലോഗോയുടെ ഐക്കണിക് നീല നിറത്തിന് പകരമായി വ്യത്യസ്തമായ നിറങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്. ബാഴ്സലോണയില്‍ നടക്കുന്ന വാര്‍ഷിക മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിന്റെ മുന്നോടിയായി സി.ഇ.ഒ പെക്ക ലന്‍ഡ്മാര്‍ക്ക് പുതിയ ഡിസൈന്‍ അവതരിപ്പിച്ചു.”നേരത്തെ സ്മാര്‍ട്ട്ഫോണുകളുമായി ബന്ധമുണ്ടായിരുന്നു, ഇപ്പോള്‍ ഞങ്ങള്‍ ഒരു ബിസിനസ്സ് ടെക്നോളജി കമ്പനിയാണ്”- ലന്‍ഡ്മാര്‍ക്ക് അഭിമുഖത്തില്‍ പറഞ്ഞു. 2020 ലാണ് ഫിന്നിഷ് കമ്പനിയുടെ സിഇഒ ആയി ലന്‍ഡ്മാര്‍ക്ക് ചുമതലയേല്‍ക്കുന്നത്. മന്ദഗതിയിലായിരുന്ന കമ്പനിയുടെ പുരോഗതിക്കായി നിരവധി തന്ത്രങ്ങള്‍ ലന്‍ഡ്മാര്‍ക്ക് ആവിഷ്‌കരിച്ചിട്ടുണ്ട്. ടെലികോം കമ്പനികള്‍ക്ക് ഉപകരണങ്ങള്‍ വില്‍ക്കുന്ന സേവനദാതാക്കളുടെ ബിസിനസ് വളര്‍ത്താനാണ് നോക്കിയ…
Read More » -
Kerala
കലാമണ്ഡലത്തിലും പിന്‍വാതില്‍ നിയമനം; അനുമതിയില്ലാതെ ഏഴു പേരെ നിയമിച്ചതില്‍ അന്വേഷണം
തൃശൂര്‍: കേരള കലാമണ്ഡലത്തിലും പിന്‍വാതില്‍ നിയമനം. സര്‍ക്കാര്‍ അനുമതിയില്ലാതെ ഏഴു പേരെ മൂന്ന് ഘട്ടങ്ങളിലായി പിന്‍വാതിലിലൂടെ നിയമിച്ചതായി ഓഡിറ്റ് റിപ്പോര്‍ട്ടില്‍ കണ്ടെത്തല്‍. നിയമനങ്ങളെ സംബന്ധിച്ച് അന്വേഷണം നടത്താന്‍ ഓഡിറ്റ് വകുപ്പ് ജോയിന്റ് ഡയറക്ടര്‍ സാംസ്‌കാരിക വകുപ്പിന് കത്ത് നല്‍കി. 2014-ലാണ് കല്‍പിത സര്‍വകലാശാലയായ കേരള കലാമണ്ഡലത്തില്‍ ബിരുദ വകുപ്പുകളിലെ ഇന്‍സ്ട്രക്ടര്‍മാരുടെ എണ്ണം 28 ആയി കുറച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. കലാമണ്ഡലത്തിന് പുതിയ നിയമനം നടത്തണമെങ്കില്‍ ഓരോ ഡിപ്പാര്‍ട്ടുമെന്റിലും വരേണ്ട ഇന്‍സ്ട്രക്ടര്‍മാരുടെ എണ്ണം സര്‍ക്കാര്‍ നിജപ്പെടുത്തണം. ഇത് ലംഘിച്ചാണ് 2019 മുതല്‍ 2021 വരെ അംഗീകൃത തസ്തികകള്‍ക്ക് പുറത്ത് ഏഴ് നിയമനങ്ങള്‍ നടത്തിയത്. മൂന്ന് ഘട്ടങ്ങളിലായായിട്ടായിരുന്നു നിയമനം. അനുവദിക്കപ്പെട്ട സെക്കന്‍ഡ് ഗ്രേഡ് ഇന്‍സ്ട്രക്ടര്‍മാരുടെ എണ്ണം 28 ആയിരുന്നു. എന്നാല്‍, ഏഴ് പേരെ അനധികൃതമായി നിയമിച്ചതിലൂടെ സെക്കന്‍ഡ് ഗ്രേഡ് ഇന്‍സ്ട്രക്ടര്‍മാരുടെ ഏഴ് സ്ഥാനക്കയറ്റ സാധ്യതകളാണ് നഷ്ടമായത്. കൂടാതെ ഏഴ് ഫസ്റ്റ് ഗ്രേഡ് തസ്തികയും ഇല്ലാതായി. നിയമനത്തിന് പിന്നില്‍ ഭരണ നേതൃത്വത്തിന്റെ സമ്മര്‍ദ്ദമുണ്ടോയെന്നതടക്കമുള്ള വിവരങ്ങള്‍ പുറത്തുവരാനുണ്ട്.
Read More » -
Kerala
വാളയാര്‍ പെണ്‍കുട്ടികളുടെ മരണം: അന്വേഷണം ശരിയായ രീതിയിലെന്ന് കോടതി
കൊച്ചി: വാളയാര്‍ പെണ്‍കുട്ടികളുടെ മരണത്തില്‍ സിബിഐ അന്വേഷണം ശരിവച്ച് ഹൈക്കോടതി. അന്വേഷണം ശരിയായ രീതിയിലാണ് മുന്നോട്ടുപോകുന്നതെന്നാണ് കോടതിയുടെ നിരീക്ഷണം. അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് മുദ്രവച്ച കവറില്‍ സിബിഐ കോടതിക്ക് കൈമാറി. മരണത്തില്‍ സിബിഐ അന്വേഷണം കാര്യക്ഷമല്ലെന്ന അമ്മയുടെ ഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ നിരീക്ഷണം. സിബിഐ അന്വേഷണത്തില്‍ ഗുരുതരമായ ആരോപണമാണ് പെണ്‍കുട്ടികളുടെ അമ്മ ഉന്നയിച്ചിരുന്നത്. തെളിവുകളും ഫോറന്‍സിക് രേഖകളും സിബിഐ പരിശോധിക്കുന്നില്ല, തെളിവുകളെല്ലാം തള്ളുകയാണ് സിബിഐ ചെയ്യുന്നതെന്നതടക്കമുള്ള ആരോപണങ്ങളാണ് ഹര്‍ജിയില്‍ ഉന്നയിക്കുന്നത്. ഇതിന് പിന്നാലെ അന്വേഷണപുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍, സാവകാശം വേണമെന്നാണ് സിബിഐ കോടതിയോട് ആവശ്യപ്പെട്ടത്. തുടര്‍ന്നാണ് കോടതി ഇന്ന് വരെ സമയം നീട്ടി നല്‍കിയത്. സീലുവെച്ച കവറിലാണ് സിബിഐ അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചത്. രേഖകള്‍ പരിശോധിച്ച ശേഷം അന്വേഷണത്തില്‍ കോടതി തൃപ്തി രേഖപ്പെടുത്തുകയായിരുന്നു. മൂന്നാഴ്ചക്ക് ശേഷം ഹര്‍ജി വീണ്ടും പരിഗണിക്കും.
Read More » -
NEWS
സ്‌കൂളില്‍ പോകാതിരിക്കാന്‍ പെണ്‍കുട്ടികള്‍ക്ക് വിഷം നല്‍കി; വെളിപ്പെടുത്തലില്‍ നടുങ്ങി ഇറാന്‍
ടെഹ്റാന്‍: ഇറാനില്‍ പെണ്‍കുട്ടികള്‍ വിദ്യാഭ്യാസം നേടുന്നത് തടയാന്‍ ആസൂത്രികതമായ ശ്രമം നടക്കുന്നുവെന്ന് ആരോപണം. ആരോഗ്യ സഹമന്ത്രി യൂനീസ് പഹാനിയാണ് രാജ്യത്തെ നടുക്കിയ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. പെണ്‍കുട്ടികള്‍ സ്‌കൂളില്‍ പോകുന്നത് തടയുന്നതിനായി തെക്കന്‍ ടെഹ്റാനിലെ ക്വോം നഗരത്തില്‍ നൂറുകണക്കിന് പെണ്‍കുട്ടികള്‍ക്ക് ചിലര്‍ വിഷം നല്‍കിയതായി അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ നവംബര്‍ മാസം മുതലാണ് നീക്കം ശ്രദ്ധയില്‍പ്പെടുന്നത്. നൂറുകണക്കിന് പെണ്‍കുട്ടികളാണ് ശ്വാസ കോശ സംബന്ധമായ ഗുരുതര പ്രശ്നങ്ങളെ തുടര്‍ന്ന് ചികിത്സ തേടുന്നതെന്നാണ് റിപ്പോര്‍ട്ട്. പ്രധാനമായും ക്വോം നഗരത്തിലെ വിദ്യാര്‍ത്ഥിനികള്‍ക്കിടയിലാണ് പ്രശ്നം കണ്ടുവരുന്നത്. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം തടയാന്‍ ചിലര്‍ ബോധപൂര്‍വ്വം വിഷം നല്‍കുകയാണെന്ന് ആരോഗ്യ സഹമന്ത്രി യൂനിസ് പഹാനി പരോക്ഷമായി സ്ഥിരീകരിക്കുകയായിരുന്നു. ”പെണ്‍കുട്ടികള്‍ക്ക് ചിലര്‍ മനപ്പൂര്‍വ്വം വിഷബാധയേല്‍പ്പിക്കുകയും ക്വാമിലെ സ്‌കൂളുകള്‍ പൂട്ടാന്‍ നീക്കം നടക്കുകയും ചെയ്യുന്നുണ്ട്, പെണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന സ്‌കൂളുകള്‍ കേന്ദ്രീകരിച്ചാണ് പ്രധാനമായും ഈ നീക്കം നടക്കുന്നത്”- ആരോഗ്യ സഹമന്ത്രി പറഞ്ഞതായി വാര്‍ത്താ ഏജന്‍സി ട്വീറ്റ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് ആര്‍ക്കെതിരെയും കേസെടുത്തതായി റിപ്പോര്‍ട്ടില്ല.…
Read More »