Month: February 2023

  • NEWS

    ആരും കാണാത്തതിനെ സംസ്ഥാന ജീവിയായി പ്രഖ്യാപിക്കേണ്ടെന്നു മുഖ്യമന്ത്രി; പാതാളത്തവളയെ സംസ്ഥാന തവളയായി പ്രഖ്യാപിക്കാനുള്ള ശിപാർശ തള്ളി

    തിരുവനന്തപുരം: അപൂര്‍വ്വയിനത്തില്‍പ്പെട്ട പാതാളത്തവളയെ സംസ്ഥാന തവളയായി പ്രഖ്യാപിക്കാനുള്ള നീക്കം വനം വകുപ്പ് ഉപേക്ഷിച്ചു. ആരും കാണാത്ത തവളയെ സംസ്ഥാന തവളയാക്കി പ്രഖ്യാപിക്കേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിലപാട് സ്വീകരിച്ചതോടെയാണ് സംസ്ഥാന വന്യജീവി ബോര്‍ഡ് യോഗം ഇതു സംബന്ധിച്ച ശിപാര്‍ശ തള്ളിയത്. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനാണ് പാതാളത്തവളയെ സംസ്ഥാന തവളയാക്കാനുള്ള ശിപാര്‍ശ വച്ചത്. പശ്ചിമഘട്ടത്തില്‍ അപൂര്‍വ്വമായി മാത്രം കാണുന്ന തവളയെ കേരളത്തിന്റെ ഔദ്യോഗിക തവളയായി പ്രഖ്യാപിക്കണമെന്നായിരുന്നു ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ശിപാര്‍ശ. ഇതിനെ പിഗ്‌നോസ് തവളയെന്നും പന്നിമൂക്കന്‍ താവളയെന്നുമൊക്കെ വിളിക്കുന്നുണ്ട്. വന്യ ജീവി ബോര്‍ഡില്‍ പോലും ആരും കാണാത്ത തവളയെ സംസ്ഥാന ജീവിയായി പ്രഖ്യാപിക്കേണ്ട എന്ന നിലപാടായിരുന്നു മുഖ്യമന്ത്രിയുടേത്. ഇതേ തുടര്‍ന്നായിരുന്നു ബോര്‍ഡ് യോഗം ശിപാര്‍ശ തള്ളിയത്.

    Read More »
  • Crime

    രാത്രി വൈകി ഭാര്യ വീട്ടിലെത്തിയത് ചോദ്യം ചെയ്തു; ഭര്‍ത്താവിന് നേരെ ആസിഡ് ആക്രമണം, മുഖത്ത് ഗുരുതര പൊള്ളൽ

    ലക്‌നൗ: രാത്രി വൈകി ഭാര്യ വീട്ടിലെത്തിയത് ചോദ്യം ചെയ്തതിന്റെ പേരില്‍ ഭര്‍ത്താവിന് നേരെ ഭാര്യയുടെ ആസിഡ് ആക്രമണം. മുഖത്ത് ഗുരുതരമായി പൊള്ളലേറ്റ ഭര്‍ത്താവ് ആശുപത്രിയില്‍ ചികിത്സ തേടി. ഉത്തർപ്രദേശിലെ കാൺപൂരിലാണ് സംഭവം. ദബ്ബു ഗുപ്തയാണ് ഭാര്യയുടെ ആക്രമണത്തിന് ഇരയായത്. വീട്ടില്‍ രാത്രി വൈകി എത്തിയതിന്റെ കാരണം ചോദിച്ചതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. തനിക്ക് ഉണ്ടായ ദുരനുഭവം ദബ്ബു ഗുപ്ത സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. വീട്ടില്‍ വൈകി വന്നതിനെ ചൊല്ലി ഇരുവരും തമ്മില്‍ വാക്കേറ്റം ഉണ്ടായി. തുടര്‍ന്നാണ് തന്റെ മുഖത്തേയ്ക്ക് ആസിഡ് ഒഴിച്ചതെന്നും ഭാര്യയ്‌ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ഭര്‍ത്താവ് ആവശ്യപ്പെട്ടു. ബാത്ത്‌റൂമില്‍ സൂക്ഷിച്ചിരുന്ന ആഡിസ് ഉപയോഗിച്ചാണ് ആക്രമിച്ചത്. അതേസമയം, ദബ്ബു ഗുപ്ത മദ്യത്തിന് അടിമയാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞതായി പൊലീസ് പറയുന്നു. ഇതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ വഴക്കിടുന്നത് പതിവാണ്. സഹിക്കാന്‍ വയ്യാതെ വന്നതോടെയാണ് ഭാര്യ കടുംകൈ സ്വീകരിച്ചതെന്നും പൊലീസ് പറയുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

    Read More »
  • Kerala

    റേഷൻ കാർഡ് ഉടമകളുടെ പ്രത്യേക ശ്രദ്ധയ്ക്ക് …. ഇന്നു മു​ത​ൽ 28 വ​രെ വി​വി​ധ ജി​ല്ല​ക​ളി​ൽ റേ​ഷ​ൻ ക​ട​ക​ളു​ടെ പ്ര​വ​ർ​ത്ത​ന സ​മ​യത്തിൽ മാറ്റം

    കൊച്ചി: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ മാറ്റം. ഇന്നു മുതൽ ഈ മാസം 28 വരെയാണ് പുതിയ സമയ ക്രമീകരണം. തി​രു​വ​ന​ന്ത​പു​രം, കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ ബുധനാഴ്ച മുതൽ നാ​ലു​വ​രെ​യും 13 മു​ത​ൽ 17 വ​രെ​യും 27, 28 തീ​യ​തി​ക​ളി​ലും രാ​വി​ലെ എ​ട്ടു മു​ത​ൽ ഒ​രു മ​ണി​വ​രെ റേഷൻ കടകൾ പ്ര​വ​ർ​ത്തി​ക്കും. ഈ ​ജി​ല്ല​ക​ളി​ൽ ഫെ​ബ്രു​വ​രി ആറ് മു​ത​ൽ 11 വ​രെ​യും 20 മു​ത​ൽ 25 വ​രെ​യും ഉ​ച്ച​യ്ക്ക് രണ്ട് മു​ത​ൽ വൈ​കു​ന്നേ​രം ഏഴ് വ​രെ​യും കടകൾ പ്ര​വ​ർ​ത്തി​ക്കും. കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, വ​യ​നാ​ട് ജി​ല്ല​ക​ളി​ൽ ഫെ​ബ്രു​വ​രി ആറ് മു​ത​ൽ 11 വ​രെ​യും ഫെ​ബ്രു​വ​രി 20 മു​ത​ൽ 25 വ​രെ​യും രാ​വി​ലെ എ​ട്ടു മു​ത​ൽ ഒ​രു മ​ണി​വ​രെ പ്ര​വ​ർ​ത്തി​ക്കും. ബുധനാഴ്ച ​മു​ത​ൽ നാല് വ​രെ​യും 13 മു​ത​ൽ 17 വ​രെ​യും ഫെ​ബ്രു​വ​രി 27, 28 തീ​യ​തി​ക​ളി​ലും ഉ​ച്ച​യ്ക്ക്…

    Read More »
  • NEWS

    യു.എ.ഇ വിസ സംബന്ധിച്ച് പ്രവാസികള്‍ അറിഞ്ഞിരിക്കേണ്ട 7 സുപ്രധാന മാറ്റങ്ങള്‍

    ദുബൈ: യു.എ.ഇയുടെ ഏറ്റവും വലിയ എന്‍ട്രി, റെസിഡന്‍സി വിസ പരിഷ്‌കരണങ്ങള്‍ പ്രാബല്യത്തില്‍ വന്നത് 2022 ഒക്ടോബർ മുതലാണ്. തുടർന്നും നിരവധി മാറ്റങ്ങള്‍  ഉണ്ടായിട്ടുണ്ട്. ഈ പരിഷ്‌കാരങ്ങളിലൂടെ നടപടിക്രമങ്ങള്‍ കാര്യക്ഷമമാക്കി, ഗോള്‍ഡന്‍ വിസ പദ്ധതി വിപുലീകരിച്ചു. അതിനു ശേഷം ഗ്രീന്‍ വിസകള്‍ എന്ന പേരില്‍ പുതിയ അഞ്ച് വര്‍ഷത്തെ റെസിഡന്‍സി അവതരിപ്പിക്കുകയും ചെയ്തു. വിസ സേവനങ്ങള്‍ക്കുള്ള ഫീസ് വര്‍ധനയും വിസ തീയതി കഴിഞ്ഞാല്‍ രാജ്യത്ത് നിന്ന് പുറത്തുകടക്കുന്നതിനുള്ള ഗ്രേസ് പീരിഡും ഉള്‍പ്പെടെ മറ്റ് പല മാറ്റങ്ങളും അടുത്തിടെ നടപ്പിലാക്കിയിട്ടുണ്ട്. പ്രവാസികൾ അറിഞ്ഞിരിക്കേണ്ട ഏഴ് മാറ്റങ്ങള്‍ ഇതാ. 1. കുട്ടികളെ സ്‌പോണ്‍സര്‍ ചെയ്യുന്നതിനുള്ള നിയമങ്ങള്‍ ലഘൂകരിച്ചു ഈ നീക്കം കുടുംബങ്ങള്‍ക്ക് വലിയ ആശ്വാസമാണ്. എല്ലാ റസിഡന്‍സി തരങ്ങള്‍ക്കും ഇത് ബാധകമാണ്. 25 വയസ് വരെ പ്രായമുള്ള ആണ്‍മക്കളെ സ്വന്തം സ്‌പോണ്‍സര്‍ഷിപ്പില്‍ പ്രവാസികള്‍ക്ക് ഒപ്പം താമസിപ്പിക്കാൻ കഴിയും. നേരത്തെ ഈ പ്രായപരിധി 18 വയസായിരുന്നു. അവിവാഹിതരായ പെണ്‍മക്കളെ സ്‌പോണ്‍സര്‍ ചെയ്യാന്‍ പ്രായപരിധിയില്ല. 2. ഗോള്‍ഡന്‍ വിസ ഉടമകള്‍ക്ക്…

    Read More »
  • Kerala

    നടൻ മോഹൻലാൽ പ്രതിയായ ആനക്കൊമ്പ് കേസ് ഹൈക്കോടതി വിധി പറയാൻ മാറ്റി

    നടൻ മോഹൻലാൽ പ്രതിയായ ആനക്കൊമ്പ് കേസ് ഹൈക്കോടതി വിധി പറയാൻ മാറ്റി. ജസ്റ്റിസ് ബദറുദ്ദീന്‍റെ ബെഞ്ചാണ് ഹരജിയിൽ വാദം കേട്ടത്. 2012 ജൂണിൽ ആദായനികുതി വിഭാഗം മോഹൻലാലിന്‍റെ തേവരയിലുള്ള വീട്ടിൽ നടത്തിയ റെയ്ഡിലായിരുന്നു ആനക്കൊമ്പുകള്‍ കണ്ടെത്തിയത്. നാല് ആനക്കൊമ്പുകളായിരുന്നു ആദായ നികുതി വകുപ്പ് കണ്ടെത്തിയത്. ആനക്കൊമ്പ് കൈവശം വെച്ച പ്രവൃത്തി കുറ്റകരവും ശിക്ഷാര്‍ഹവുമാണെന്ന് വനംവകുപ്പ് സമര്‍പ്പിച്ച കുറ്റപത്രത്തിൽ വ്യക്തമാക്കിയിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്ത് ഏഴ് വര്‍ഷത്തിന് ശേഷമാണ് മോഹന്‍ലാലിനെ പ്രതി ചേര്‍ത്ത് കുറ്റപത്രം സമര്‍പ്പിച്ചത്. നേരത്തെ കേസില്‍ സംസ്ഥാന സര്‍ക്കാരിനെ ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. ആനക്കൊമ്പ് കേസില്‍ മോഹൻലാൽ നിയമലംഘനം നടത്തിയില്ലെന്ന സർക്കാർ വാദത്തിലാണ് ഹൈക്കോടതി വിമര്‍ശനം ഉന്നയിച്ചത്. ചരിഞ്ഞ നാട്ടാനയുടെ കൊമ്പാണ് കൈവശം ഉണ്ടായിരുന്നതെന്നാണ് സർക്കാർ കോടതിയെ അറിയിച്ചത്. മോഹന്‍ലാലിന് കിട്ടുന്ന ഇളവ് സാധാരണക്കാരന് കിട്ടുമോ എന്ന് ഹൈക്കോടതി ചോദിച്ചു. നിയമം എല്ലാവർക്കും ഒരുപോലെ ബാധകമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി, മോഹന്‍ലാലിന്‍റെ സ്ഥാനത്ത് സാധാരണക്കാരന്‍ ആയിരുന്നെങ്കില്‍ ഇപ്പോൾ ജയിലിൽ ആകുമായിരുന്നുവെന്നും അഭിപ്രായപ്പെട്ടു.

    Read More »
  • Kerala

    യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ സെക്രട്ടറി വ്യാജ സ്വർണം പണയപ്പെടുത്തി ലക്ഷങ്ങൾ തട്ടി

     സ്വകാര്യ ധനകാര്യസ്ഥാപനത്തിൽ വ്യാജസ്വർണം പണയപ്പെടുത്തി മൂന്നുലക്ഷം രൂപ തട്ടിയ കേസിൽ യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ സെക്രട്ടറി സുധീഷ് പൂക്കാട്ടിരി(40)യെ ഹൊസ്ദുർഗ് പോലീസ് അറസ്റ്റ് ചെയ്തു. ഇതേ സംഭവത്തിൽ രണ്ടുപേരെ മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. ഇരുവരും പോലീസിനു നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് സുധീഷിനെ അറസ്റ്റ് ചെയ്തത്. കാഞ്ഞങ്ങാട് സൗത്തിലെ അനിൽകുമാർ (39), രാജപുരം കള്ളാർ സ്വദേശി ഷറഫുദ്ദീൻ (35) എന്നിവർ കാഞ്ഞങ്ങാട്ടെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലാണ് സ്വർണം പണയംവെച്ചത്. 48.5 ഗ്രാം പണയപ്പെടുത്തി അനിൽകുമാർ 1.60 ലക്ഷം രൂപയും 40.8 ഗ്രാം പണയപ്പെടുത്തി ഷറഫുദ്ദീൻ 1.40 ലക്ഷം രൂപയും കൈക്കലാക്കി. സ്വകാര്യ ധനകാര്യ സ്ഥാപന അധികൃതർക്ക് സംശയം തോന്നി ഈ ആഭരണങ്ങൾ കൂടുതൽ പരിശോധിച്ചപ്പോഴാണ് വ്യാജനാണെന്ന്‌ കണ്ടെത്തിയത്. ഒറ്റനോട്ടത്തിൽ സ്വർണമെന്ന്‌ തോന്നുമെങ്കിലും മുറിച്ച്‌ പരിശോധിച്ചപ്പോൾ അകംനിറയെ ചെമ്പാണെന്ന് കണ്ടെത്തി. ഇത്തരത്തിലുള്ള മാലയും വളയുമുൾപ്പെടെയുള്ള ആഭരണങ്ങളാണ് പണയപ്പെടുത്തിയത്. തുടർന്ന് ഹൊസ്ദുർഗ് പോലീസിൽ പരാതി നൽകി. അനിൽകുമാറിനെയും ഷറഫുദ്ദീനെയും പോലീസ് അറസ്റ്റുചെയ്ത് ചോദ്യം ചെയ്തപ്പോൾ…

    Read More »
  • Food

    ഗർഭിണികൾക്ക് തക്കാളിക്ക കഴിക്കാമോ?

    ഡോ.വേണു തോന്നക്കൽ ഗർഭിണികളുടെ ഭക്ഷണ രീതികളെക്കുറിച്ച് പല സന്ദേഹങ്ങളും നിലവിലുണ്ട്. ചില ഭക്ഷണങ്ങൾ കഴിക്കാൻ പാടില്ല എന്നും പറഞ്ഞു കേട്ടിട്ടുണ്ട്. എന്തായാലും ഗർഭിണികൾക്ക് തീർച്ചയായും തക്കാളിക്ക കഴിക്കാം എന്നു മാത്രമല്ല അത് അവർക്ക് ഏറെ ഫലപ്രദവുമാണ്. ഗർഭിണികളുടെ ശരീരത്തിൽ ഇരുമ്പിന്റെ അംശം സാധാരണയിൽ കൂടുതലായി ആവശ്യമുണ്ട്. കഴിക്കുന്ന ഭക്ഷണത്തിൽ നിന്നാണ് ഇരുമ്പിന്റെ അംശം ശരീരം ആഗിരണം ചെയ്ത് ഉപയോഗപ്പെടുത്തുന്നത്. ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം ഇരുമ്പിന്റെ അംശമുള്ള ഗുളികകളോ ടോണിക്കുകളോ ഗർഭിണികൾ കഴിക്കുന്നത് ശ്രദ്ധിച്ചിരിക്കുമല്ലോ. നാം കഴിക്കുന്ന പച്ചിലക്കറികൾ, മലക്കറികൾ, ഇറച്ചി എന്നിവയിൽ ഇരുമ്പിന്റെ അംശം അടങ്ങിയിട്ടുണ്ട്. തക്കാളിക്കയിലും ജീവകം സി വേണ്ടത്ര അടങ്ങിയിരിക്കുന്നു. ഈ സ്വാഭാവിക ജീവകം സി യുടെ സാന്നിധ്യത്തിൽ ഇരുമ്പംശം അതിന്റെ ഏറ്റവും ഉയർന്ന തോതിൽ ആഗിരണം ചെയ്യപ്പെടുന്നു. അതിനാൽ ഇരുമ്പംശം ധാരാളമുള്ള ഭക്ഷണങ്ങളായ പച്ചിലക്കറികൾ, മലക്കറികൾ, ഇറച്ചി എന്നിവയ്ക്കൊപ്പം തക്കാളി കൂടി കഴിക്കുക. ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക. തക്കാളിക്ക പാകം ചെയ്യാതെയാണ് കഴിക്കേണ്ടത്. പാകം ചെയ്യുമ്പോൾ അതിലെ…

    Read More »
  • Movie

    പ്രേക്ഷക മനസ്സുകളിൽ ‘ലാത്തിരി പൂത്തിരി’ നിറച്ച ‘നോക്കെത്താദൂരത്ത് കണ്ണുംനട്ട്’ തിയേറ്ററുകളിലെത്തിയിട്ട് ഫെബ്രുവരി 1 ന് 38 വർഷം

    സിനിമ ഓർമ്മ ഫാസിലിന്റെ ‘കുഞ്ഞൂഞ്ഞമ്മ’ കാത്തിരിക്കാൻ തുടങ്ങിയിട്ട് 38 വർഷം. 1985 ഫെബ്രുവരി ഒന്നാം തീയതിയാണ് തിയേറ്ററുകളിൽ ജനപ്രവാഹമൊഴുക്കിയ ‘നോക്കെത്താദൂരത്ത് കണ്ണുംനട്ട്’ പ്രദർശനം ആരംഭിച്ചത്. ജീവിതത്തിലേയ്ക്ക് പൊടുന്നനെ കയറിവന്ന് പ്രകാശം പരത്തി മറയുന്ന ഒരാൾ എന്ന പ്രമേയത്തിന്റെ ഹൃദയസ്പർശിയായ ചലച്ചിത്രാവിഷ്ക്കാരമായിരുന്നു ”നോക്കെത്താദൂരത്ത് കണ്ണുംനട്ട്”. മികച്ച ജനപ്രീതിക്കുള്ള സംസ്ഥാന അവാർഡ് വാങ്ങിയ ഈ ചിത്രം നാദിയ മൊയ്തുവിന്റെയും ഒപ്പം സംവിധാന സഹായികളായ സിദ്ദിക്ക്- ലാലുമാരുടെയും കന്നിച്ചിത്രമാണ്. പഴയകാല നടിമാരിൽ ഒരാളായ പത്മിനിയുടെ തിരിച്ചു വരവ് ചിത്രം കൂടിയാണിത്. മോഹൻലാൽ ആയിരുന്നു പ്രധാന സഹതാരം. സംവിധായകൻ ഫാസിലും ലാലിൻ്റെ സുഹൃത്തായി ഒരു വേഷം ചെയ്‌തു. വിധവയായ, ഒറ്റയ്ക്ക് താമസിക്കുന്ന കുഞ്ഞൂഞ്ഞമ്മയുടെ ജീവിതത്തിലേയ്ക്ക് ‘ലാത്തിരി പൂത്തിരി’യുമായി വന്ന കൊച്ചുമകൾ ഗേളി. ഒടുവിൽ ബ്രെയിൻ ട്യൂമർ വന്ന് ജീവിതത്തിൽ നിന്ന് മടങ്ങിപ്പോയെങ്കിലും, അവൾ എന്നെങ്കിലും വരുമായിരിക്കും എന്ന മുത്തശ്ശിയുടെ പ്രതീക്ഷയിലാണ് ചിത്രം അവസാനിക്കുന്നത്. ‘നോക്കെത്താദൂരത്തി’ന്റെ നിർമ്മാതാക്കളിൽ ഒരാളായ ഔസേപ്പച്ചൻ സിദ്ധിഖ്-ലാലുമാരുടെ ‘റാംജിറാവു’വിൻ്റെ സഹനിർമ്മാതാവാണ്. മറ്റൊരു നിർമ്മാതാവായ ഖയാസ്…

    Read More »
  • India

    മുംബൈ പൊലീസ് ബി​ഗ് സല്യൂട്ട്! ലൈം​ഗിക അതിക്രമത്തിലെ അതിജീവിതയായ അഞ്ചുവയസ്സുകാരിയുടെ വിദ്യാഭ്യാസ ചുമതല ഏറ്റെടുത്തു

    മുംബൈ: ലൈം​ഗിക അതിക്രമത്തിലെ അതിജീവിതയായ അഞ്ചുവയസ്സുകാരി പെൺകുട്ടിക്ക് തുടർ വിദ്യാഭ്യാസത്തിന് വേണ്ടി സാമ്പത്തിക പിന്തുണ നൽകി മുംബൈ പൊലീസ്. കുട്ടിയുടെ വിദ്യാഭ്യാസ ചുമതല ഏറ്റെടുക്കാൻ തയ്യാറാണെന്ന് മുംബൈ പോലീസ് ഉദ്യോ​ഗസ്ഥർ അറിയിച്ചു. മുംബൈയിലെ മദൻപുര പ്രദേശത്തെ സ്കൂൾ പരിസരത്ത് വെച്ചാണ് അഞ്ചുവയസ്സുകാരി ലൈം​ഗിക അതിക്രമം നേരിട്ടത്. പെൺകുട്ടിയെ അവളുടെ വീടിന് സമീപം ഉപേക്ഷിച്ച് കടന്നു കളഞ്ഞ 15 വയസ്സുകാരനെ പൊലീസ് മണിക്കൂറുകൾക്കകം പിടികൂടിയിരുന്നു. തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പിന്നീട് ഡിസ്ചാർജ് ചെയ്യുകയും ചെയ്തു. ദരിദ്ര കുടുംബാം​ഗമാണ് പെൺകുട്ടി. അതിനാൽ പെൺകുട്ടിയുടെ പത്താം ക്ലാസ് വരെയുള്ള വിദ്യാഭ്യാസ ചെലവ് ഏറ്റെടുക്കാൻ തയ്യാറാണെന്ന് നാ​ഗ്പദ പൊലീസ് സ്റ്റേഷൻ ഉദ്യോ​ഗസ്ഥർ അറിയിച്ചു. ഉദ്യോ​ഗസ്ഥരെല്ലാം ചേർന്ന് 1.11 ലക്ഷം രൂപ സമാഹരിക്കുകയും ചെയ്തു. കുട്ടിയുടെ പേരിൽ‌ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചിരിക്കുകയാണ് ഈ തുക. പത്താം ക്ലാസ് വരെയുള്ള വിദ്യാഭ്യാസത്തിന് ഈ തുക ഉപകരിക്കും. കുട്ടിയുടെ വിദ്യാഭ്യാസത്തിന് വേണ്ടി മികച്ച സ്കൂൾ കണ്ടെത്തുമെന്നും ഉദ്യോ​ഗസ്ഥർ പറഞ്ഞു.

    Read More »
  • Crime

    കൈക്കൂലിയായി 50,000 രൂപയും ഐഫോണും; മലപ്പുറത്ത്് ക്രൈംബ്രാഞ്ച് എസ്.ഐ അറസ്റ്റില്‍

    മലപ്പുറം: ജില്ലാ ക്രൈംബ്രാഞ്ച് എസ്.ഐ: സുഹൈല്‍ കൈക്കൂലിക്കേസില്‍ അറസ്റ്റില്‍. 2017ല്‍ റജിസ്റ്റര്‍ ചെയ്ത വഞ്ചനാക്കേസിലെ പ്രതിയില്‍ നിന്നാണ് സുഹൈല്‍ കൈക്കൂലി വാങ്ങിയത്. എസ്.ഐക്കായി 50,000 രൂപ കൈക്കൂലി വാങ്ങിയ ഏജന്റ് മുഹമ്മദ് ബഷീറും അറസ്റ്റിലായി. ഇതേ പ്രതിയില്‍നിന്ന് ഐഫോണ്‍ 14 ഉം എസ്.ഐ കൈപ്പറ്റിയിരുന്നു. ആദ്യം ലഭിച്ചത് കറുത്ത നിറത്തിലുള്ള ഫോണായിരുന്നു. എന്നാല്‍ നീല നിറത്തിലുള്ള ഫോണ്‍ വേണമെന്ന് വാശിപിടിച്ച് ഏജന്റു മുഖേന ഇതു മടക്കിക്കൊടുത്തിരുന്നു. ഇതിനു പിന്നാലെ ഏജന്റുവഴി 50,000 രൂപ വാങ്ങാനുള്ള ശ്രമത്തിനിടെയാണ് അറസ്റ്റ്. പരാതിക്കാരന്‍ തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്തെത്തി ഉയര്‍ന്ന ഉദ്യേഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു. കോഴിക്കോട്ടു നിന്നുള്ള പോലീസ് ഉദ്യോഗസ്ഥര്‍ മലപ്പുറത്തെത്തി ഏജന്റിനെ ആദ്യം കുടുക്കുകയായിരുന്നു. തുടര്‍ന്നാണ് എസ്‌ഐയെ കസ്റ്റഡിയിലെടുത്ത് കോഴിക്കോട്ടേക്കു കൊണ്ടുവന്ന് അറസ്റ്റ് രേഖപ്പെടുത്തിയത്.  

    Read More »
Back to top button
error: