Month: February 2023

  • Local

    കോടതിയില്‍ ബഹളം വച്ചതിന് കസ്റ്റഡിയിലായ സ്ത്രീ, വനിതാ എസ്‌.ഐയുടെ കണ്ണില്‍ മുളകുപൊടി വിതറി

    തൃശൂര്‍:  കോടതിയില്‍ ബഹളം വച്ചതിന് കസ്റ്റഡിയിലെടുത്ത സ്ത്രീ വനിതാ എസ്‌ഐ അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ കണ്ണില്‍ മുളകുപൊടി എറിഞ്ഞതായി പരാതി.  വെളപ്പായ സ്വദേശിനി സൗദാമിനിയാണ് മുളകുപൊടി എറിഞ്ഞ് പരാക്രമം കാണിച്ചത്. തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ ബഹളം വച്ചതിനെത്തുടര്‍ന്നാണ് ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. സ്റ്റേഷനിലേക്ക് കൊണ്ടുവരും വഴിയാണ് ഇവര്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ മുളക് പൊടി എറിഞ്ഞതെന്നാണ് പരാതി. തൃശൂര്‍ ഈസ്റ്റ് സ്റ്റേഷനിലെ വനിതാ എസ് ഐ  ഗിതുമോള്‍, എ എസ് ഐ സുധീപ് എന്നിവരുടെ കണ്ണിലേക്കാണ് സൗദാമിനി മുളക് പൊടിയെറിഞ്ഞത്. മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തിയാണ് സൗദാമിനിയെന്നാണ് റിപ്പോർട്ടുകള്‍.

    Read More »
  • India

    കേന്ദ്ര ബജറ്റില്‍ കേരളത്തിന്‍റെ ആവശ്യങ്ങള്‍ പരിഗണിച്ചില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

    തിരുവനന്തപുരം: കേന്ദ്ര ബജറ്റില്‍ കേരളത്തിന്‍റെ ആവശ്യങ്ങള്‍ പരിഗണിച്ചില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എയിംസ് റെയില്‍ വികസനം എന്നിവ ഇല്ലാത്തത് നിരാശാജനകമാണെന്നും ഫെഡറല്‍ സാമ്പത്തിക തത്വങ്ങള്‍ കേന്ദ്രം പാലിക്കുന്നില്ലെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. വർധിച്ചുവരുന്ന സാമ്പത്തിക അസമത്വങ്ങൾ പരിഹരിക്കാൻ ഒരു മാർഗവും തേടാത്തതും കോർപ്പറേറ്റ് മൂലധന കേന്ദ്രീകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതുമാണ് കേന്ദ്ര ധനമന്ത്രി പാർലമെന്റിൽ അവതരിപ്പിച്ച ബജറ്റ് എന്ന് പിണറായി വിജയന്‍ പറഞ്ഞു. പ്രാദേശിക സമതുലിതാവസ്ഥ പാലിക്കാത്ത സമീപനമാണ് ബജറ്റിലേറ്റത്. കേരളത്തിന്റെ ദീർഘകാല ആവശ്യമായ ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ഉൾപ്പെടുത്താത്തതും കേരളത്തിന്റെ റെയിൽ വികസനത്തിനായുള്ള പരാമർശങ്ങളൊന്നും ഉൾപ്പെടുത്താത്തതുമാണ് ബജറ്റ് പ്രസംഗമെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. ഇത് സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം നിരാശാജനകമാണ്. സംസ്ഥാനങ്ങളുടെ 2023-24 സാമ്പത്തിക വർഷത്തിൽ ധനകമ്മി സംസ്ഥാനങ്ങളുടെ ആഭ്യന്തര വരുമാനത്തിൻറെ 3.5 ശതമാനമായിരിക്കുമെന്ന് കേന്ദ്ര ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ പറയുകയുണ്ടായി. 3 ശതമാനം സാധാരണ പരിധിയും 0.5 ശതമാനം വൈദ്യുതി വിതരണരംഗത്തെ പരിഷ്കരണങ്ങൾ നടപ്പാക്കണമെന്ന നിബന്ധനയുടെ പുറത്തുമാണ് ഇത്. 15-ാം…

    Read More »
  • India

    കേന്ദ്ര ബജറ്റ് ഒറ്റനോട്ടത്തിൽ; പ്രധാന പ്രഖ്യാപനങ്ങൾ

    ദില്ലി: കേന്ദ്ര ബജറ്റ് ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്ന് പാർലമെന്റിൽ അവതരിപ്പിച്ചു. സ്വാതന്ത്ര്യത്തിൻ്റെ അമൃത കാലത്തെ ആദ്യ ബജറ്റാണ് ഇതെന്ന് ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് ആരംഭിക്കുമ്പോൾ പറഞ്ഞത്. അടുത്ത നൂറ് വർഷത്തേക്കുള്ള വികസനത്തിൻ്റെ ബ്ലൂ പ്രിന്റായാണ് ധനമന്ത്രി ബജറ്റിനെ വിശേഷിപ്പിച്ചത്. ലോകരാജ്യങ്ങൾ ഇന്ത്യയെ മതിപ്പോടെ നോക്കുന്നുവെന്നും ഇന്ത്യൻ സമ്പത്ത് രംഗം ശരിയായ ദിശയിലാണ് മുന്നോട്ട് പോകുന്നതെന്നും ധനമന്ത്രി പറഞ്ഞു. 2023 സാമ്പത്തിക വർഷത്തെ ബജറ്റ് ഒറ്റനോട്ടത്തിൽ. വികസനം ,യുവശക്തി, കർഷക ക്ഷേമം, പിന്നാക്ക ക്ഷേമം, ഊർജ്ജ സംരക്ഷണം, ഊർജ്ജ മേഖലയിലെ തൊഴിൽ അവസരങ്ങൾ, സാധാരണക്കാരനിലും എത്തിച്ചേരൽ തുടങ്ങിയ ഏഴ് വിഷയങ്ങൾക്കാണ് ഊന്നൽ നൽകിയാണ് ബജറ്റ് അവതരിപ്പിച്ചിരിക്കുന്നത്. നേട്ടങ്ങൾ എണ്ണി പറഞ്ഞ ശേഷം ധനമന്ത്രി അടുത്ത വർഷത്തേക്കുള്ള പ്രഖ്യാപനങ്ങൾ നടത്തി. കേന്ദ്ര ബജറ്റ് 2023 പ്രധാന പ്രഖ്യാപനങ്ങൾ മത്സ്യ രംഗത്തെ വികസനത്തിന് 6000 കോടി രൂപ നീക്കി വെക്കും. സഹകരണ സ്ഥാപനങ്ങൾക്കായി ഡാറ്റാ ബേസ് സ്ഥാപിക്കും. ഇതിനായുള്ള മാപ്പിങ് പുരോഗമിക്കുന്നു. നിലവിലെ…

    Read More »
  • Local

    പ്രവാസിയുടെ ഭാര്യയും 2 മക്കളുടെ മാതാവുമായ യുവതി ഭാര്യയും മക്കളുമുള്ള യുവാവിനൊപ്പം ഒളിച്ചോടി, പരിചയം സോഷ്യൽ മീഡിയയിലൂടെ

    പയ്യന്നൂര്‍: രണ്ട് മക്കളുടെ മാതാവായ യുവതിയെ കാണാതായി. അന്വേഷണത്തില്‍ ഭാര്യയും മക്കളുമുള്ള യുവാവിനൊപ്പം ഒളിച്ചോടിയതാണെന്ന് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. ചന്തേര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പ്രവാസിയുടെ ഭാര്യയായ 28 കാരിയാണ് വീട്ടില്‍ മക്കളെ തനിച്ചാക്കി വീടുവിട്ടത്. ജനുവരി 30ന് വൈകീട്ട് ഏഴ് മണിയോടെ ടൗണില്‍ പോകുന്നുവെന്ന് പറഞ്ഞാണ് യുവതി വീട്ടില്‍ നിന്ന് പോയതെന്ന് ബന്ധുക്കള്‍ പറയുന്നു. ഏറെ വൈകീട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ബന്ധുവീടുകളിലും മറ്റും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്. പയ്യന്നൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ക്രയിന്‍ ജോലിക്കാരനായ യുവാവിനൊപ്പമാണ് യുവതി പോയതെന്ന് വ്യക്തമായിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. മാതാവിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നത്.

    Read More »
  • Business

    സഹകരണ ബാങ്കുകളുടെ സ്വർണവായ്‌പാ നടപടി കാര്യക്ഷമമാക്കാൻ പുതിയ രീതി; ലേല നടപടിക്ക് ഉപസമതിയും

    തിരുവനന്തപുരം: സഹകരണ ബാങ്കുകളിലെ സ്വർണവായ്‌പ കാര്യക്ഷമമാക്കാൻ പുതിയ രീതി നടപ്പാക്കുന്നു. പണയസ്വർണത്തിന്റെ ലേല നടപടിക്ക്‌ പ്രസിഡന്റ്, സെക്രട്ടറി, രണ്ട്‌ ഭരണസമിതി അംഗങ്ങൾ, ഒരു മുതിർന്ന ജീവനക്കാരൻ എന്നിവർ അടങ്ങിയ ഉപസമിതി ഉണ്ടാക്കാനും സഹകരണ വകുപ്പ്‌ തീരുമാനിച്ചു. പണയത്തിലെ തിരിച്ചടവ് കൃത്യമാക്കാനും സംഘങ്ങളുടെ നഷ്ടം ഒഴിവാക്കാനുമാണ് നടപടി. ഇതുസംബന്ധിച്ച്‌ സഹകരണ വകുപ്പ്‌ ഉത്തരവിറക്കി. സ്വർണവില ഇടിയുമ്പോൾ പണയവായ്‌പയിൽ നഷ്ടം ഉണ്ടായാൽ അത്‌ ശാഖാ മാനേജർ ഉപസമിതിയെ അറിയിക്കണം. കുറവ് നികത്തുന്നതിനാവശ്യമായ പണം അടയ്‌ക്കാനോ അധിക സ്വർണം ഈട്‌ നൽകാനോ വായ്‌പക്കാരനോട് ആവശ്യപ്പെടാം. നഷ്ടം നികത്താത്തപക്ഷം നോട്ടീസ് നൽകി 14 ദിവസത്തിനുള്ളിൽ പണയ ഉരുപ്പടി ലേലം ചെയ്യാനും ഉത്തരവിൽ പറയുന്നു. സാധാരണ ലേലത്തിന്‌ 14 ദിവസം സമയം അനുവദിച്ച്‌ വായ്‌പക്കാരന്‌ നോട്ടീസ് നൽകണം. കുടിശ്ശികയുടെ പകുതി അടച്ച ശേഷം ബാക്കി മുപ്പത്‌ ദിവസത്തിനുള്ളിൽ നൽകാമെന്ന്‌ രേഖാമൂലം അപേക്ഷിച്ചാൽ നടപടി മാറ്റാം. ബാക്കിത്തുക അടയ്‌ക്കുന്നില്ലെങ്കിൽ നോട്ടീസ്‌ നൽകി ലേലം ചെയ്യാം. സ്വർണത്തിന്റെ ലേലത്തുക 30 ദിവസത്തെ…

    Read More »
  • Crime

    സ്ത്രീകളുടെ മുഖത്ത് മുളകുപൊടി വിതറി മാലപൊട്ടിച്ച് ബൈക്കില്‍ കടന്നുകളയുന്ന മോഷ്ടാവ് പിടിയില്‍; ലക്ഷ്യമിടുന്നത് പുലർച്ചെ ആരാധനാലയങ്ങളില്‍ ഒറ്റയ്ക്ക് പോകുന്നവരെ

    കൊച്ചി: പുലർച്ചെ ആരാധനാലയങ്ങളില്‍ ഒറ്റയ്ക്ക് പോകുന്ന സ്ത്രീകളെ ആക്രമിച്ച് മാല പൊട്ടിക്കുന്ന കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ. ആലുവ കുന്നത്തേരിയില്‍ വാടകയ്ക്ക് താമസിക്കുന്ന കലൂര്‍ ആസാദ് റോഡ് പവിത്രന്‍ ലെയിന്‍ ബ്ലാവത്ത് വീട്ടില്‍ എം രതീഷാണ് (35) അറസ്റ്റിലായത്. പുലര്‍ച്ചെ പുലർച്ചെ ആരാധനാലയങ്ങളില്‍ ഒറ്റയ്ക്ക് പോകുന്ന തനിയെ പോകുന്ന സ്ത്രീകളുടെ മുഖത്ത് മുളകുപൊടി വിതറി മാലപൊട്ടിച്ച് ബൈക്കില്‍ കടന്നുകളയുന്നതാണ് ഇയാളുടെ രീതി. പാലക്കാട് ആലത്തൂര്‍ സ്വദേശിയായ ഇയാള്‍ മറ്റൊരു കവര്‍ച്ചയ്ക്ക് പദ്ധതിയിട്ടുള്ള യാത്രയ്ക്കിടെ ഇന്നലെ പുലര്‍ച്ചെയാണ് പിടിയിലായത്. എറണാകുളം ജില്ലയില്‍ ആദ്യകവര്‍ച്ച നടത്തിയ എളമക്കരയില്‍ വച്ചുതന്നെയാണ് കുടുങ്ങിയത്. എളമക്കരയില്‍ രണ്ടും പാലാരിവട്ടത്ത് ഒരു കേസുമാണ് ഇയാള്‍ക്കെതിരെയുള്ളത്. ഇരുകേസുകളിലും കുറ്റം സമ്മതിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഡിസംബറില്‍ പാലക്കാട് ആലത്തൂരില്‍ പാടവരമ്പത്തുകൂടി പോകുകയായിരുന്ന വൃദ്ധയെ കനാലില്‍ തള്ളിയിട്ട് മാലപൊട്ടിച്ചതും ഇയാളാണെന്ന് വ്യക്തമായി. മുളകുപൊടി വിതറിയുള്ള മാലപൊട്ടിക്കല്‍ പതിവായതോടെ പ്രത്യേകസംഘത്തെ കമ്മിഷണര്‍ നിയോഗിച്ചിരുന്നു. ഈമാസം 18ന് എളമക്കരയിലായിരുന്നു ആദ്യ മാലപൊട്ടിക്കല്‍ നടന്നത്. കാല്‍നട യാത്രക്കാരിയായ സ്ത്രീയാണ് കവര്‍ച്ചയ്ക്ക്…

    Read More »
  • Kerala

    ജലസ്രോതസുകളുടെ അതിര്‍ത്തിയിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിനായി സര്‍വ്വേ സെല്‍ രൂപീകരിച്ചു 

    തിരുവനന്തപുരം: സംസ്ഥാനത്തെ പുഴകളും തോടുകളും സംരക്ഷിക്കുന്നതിനായി ജലസ്രോതസുകളുടെ അതിര്‍ത്തി നിര്‍ണ്ണയിച്ച് കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിനായി റവന്യൂ വകുപ്പിന് കീഴില്‍ പ്രത്യേകമായ സര്‍വ്വെ സെല്‍ രൂപീകരിച്ചു. ഗ്രാമ പഞ്ചായത്തുകളുമായി സഹകരിച്ച് അതിര്‍ത്തി നിര്‍ണ്ണയിക്കുന്നതിനുള്ള പ്രത്യേക സംവിധാനമാണ് സര്‍വ്വേ സെല്‍. പുഴയോരങ്ങളിലും മറ്റുമുള്ള കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ റവന്യൂ വകുപ്പിന് പഞ്ചായത്തിന്റെ സഹായങ്ങള്‍ ലഭ്യമാവും. ഇതുമായി ബന്ധപ്പെട്ട വിഷയം പരിശോധിക്കാനായി ചേര്‍ന്ന ഉന്നതതല സമിതിയുടെ യോഗം റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ ലാന്റ് റവന്യൂ കമ്മീഷണറെ ചുമതലപ്പെടുത്തിയിരുന്നു. ആ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കളക്ടര്‍ അദ്ധ്യക്ഷനായി സര്‍വ്വെ സെല്‍ രൂപീകരിക്കുവാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടത്. സര്‍വ്വെ സെല്ലിന്റെ വൈസ് ചെയര്‍മാനായി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറേയും നിശ്ചയിച്ചു. ഡെപ്യൂട്ടി കളക്ടര്‍ (എല്‍ആര്‍) കണ്‍വീനറായി, ജില്ലാ പഞ്ചായത്ത് സെക്രട്ടറി, ജില്ലാ സര്‍വ്വെ സൂപ്രണ്ട്, ജില്ലാ പോലീസ് മേധാവി, ജില്ലാ ഫയര്‍ഫോഴ്‌സ് മേധാവി, ഇറിഗേഷന്‍ എക്‌സിക്യുട്ടീവ് എഞ്ചീനിയര്‍, ജില്ലാ ജിയോളജിസ്റ്റ് എന്നിവരാണ് എക്‌സിക്യുട്ടീവ് അംഗങ്ങള്‍. ഓരോ മാസവും സര്‍വ്വെ സെല്ലിന്റെ യോഗം ചേര്‍ന്ന് ജലസ്രോതസ്സുകളുടെ അതിര്‍ത്തി…

    Read More »
  • Kerala

    അതിഥി തൊഴിലാളികൾ തിങ്ങി നിറഞ്ഞ അനധികൃത ലേബര്‍ ക്യാമ്പിൽ മന്ത്രിയുടെ മിന്നൽ സന്ദർശനം, ക്യാമ്പ് അടച്ചുപൂട്ടാൻ ഉത്തരവ്, താമസസൗകര്യമൊരുക്കാനും നിർദേശം

    തിരുവനന്തപുരം: അതിഥി തൊഴിലാളികൾ തിങ്ങി നിറഞ്ഞ തിരുവനന്തപുരത്തെ അനധികൃത ലേബര്‍ ക്യാമ്പിൽ മന്ത്രി വി. ശിവൻകുട്ടിയുടെ മിന്നൽ സന്ദർശനം, ക്യാമ്പ് അടച്ചുപൂട്ടാൻ ഉത്തരവ്. ലേബര്‍ ക്യാമ്പുകളില്‍ പരിശോധന നടത്താന്‍ പ്രത്യേക സംഘങ്ങളെ നിയോഗിക്കാനും ലേബര്‍ കമ്മിഷണര്‍ക്ക് മന്ത്രിയുടെ നിര്‍ദേശം. ചാല പ്രധാന തെരുവില്‍ അതിഥി തൊഴിലാളികള്‍ തിങ്ങിക്കൂടി താമസിക്കുന്ന ലേബര്‍ ക്യാമ്പില്‍ മിന്നല്‍ സന്ദര്‍ശനം നടത്തിയശേഷമാണ് നിര്‍ദേശം നല്‍കിയത്. ചാലയിലെ ക്യാമ്പ് അനധികൃതമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അടച്ചുപൂട്ടാന്‍ തിരുവനന്തപുരം നഗരസഭ ഉത്തരവിട്ടു. തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍, ലേബര്‍ കമ്മീഷണര്‍ കെ. വാസുകി, അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍ (എന്‍ഫോഴ്‌സ്‌മെന്റ് )കെഎം സുനില്‍ എന്നിവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. മൂന്നു നില കെട്ടിടത്തിന്റെ ഓരോ നിലയും മന്ത്രിയുടെ സംഘം പരിശോധിച്ചു. അവിടെയുണ്ടായിരുന്ന അതിഥി തൊഴിലാളികളുമായി ആശയവിനിമയം നടത്തി. കെട്ടിടത്തില്‍ അനധികൃത നിര്‍മ്മാണം ഉണ്ടെങ്കില്‍ പൊളിച്ചു മാറ്റുന്നതിന് സൂപ്രണ്ടിങ് എന്‍ജിനീയറോട് നിര്‍ദേശിച്ചു. കെട്ടിടത്തില്‍ ലൈസന്‍സ് ഇല്ലാത്ത കടകള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് പരിശോധിക്കാനും നിര്‍ദേശം നല്‍കി. അതിഥി…

    Read More »
  • LIFE

    വികാരഭരിതയായി ഹൻസിക, വിവാഹത്തിന്റെ അസുലഭ സുന്ദര മുഹൂർത്തങ്ങളുമായി “ഹൻസികാസ് ലവ് ശാദി ഡ്രാമ”; ടീസർ പുറത്ത്

    തെന്നിന്ത്യയിലുൾപ്പെടെ നിരവധി ആരാധകരുള്ള താര സുന്ദരിയാണ് ഹൻസിക. 2022 ഡിസംബർ നാലിന് ജയ്‌പൂരിൽ വെച്ചായിരുന്നു ഹൻസികയും മുംബൈ വ്യവസായിയും നടിയുടെ ബിസിനസ്സ് പങ്കാളിയുമായ സുഹൈൽ ഖതൂരിയും വിവാഹിതരാകുന്നത്. 14-ാം നൂറ്റാണ്ടിൽ നിർമ്മിച്ച ജയ്പൂരിലെ മുണ്ടോട്ട കോട്ടയാണ് ഹൻസികയുടെ വിവാഹ വേദിയായത്. വിവാഹത്തിനു മുമ്പുള്ള ആഘോഷങ്ങളുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. അസുലഭ സുന്ദര മുഹൂർത്തങ്ങൾ കോർത്തിണക്കി തയാറാക്കിയ വിവാഹ വിഡിയോ ടീസർ പുറത്തുവിട്ടിരിക്കുകയാണ്. ഫെബ്രുവരി 10ന് ഒടിടി പ്ലാറ്റ്‌ഫോമായ ഹോട്ട്സ്റ്റാറിലൂടെ വിവാഹ വീഡിയോ സ്‌ട്രീം ചെയ്യും. ‘ഹൻസികാസ് ലവ് ശാദി ഡ്രാമ’ എന്ന് പേരിട്ടിരിക്കുന്ന ഷോ ഒരു സ്പെഷൽ പ്രോഗ്രാം പോലെയാണ് അവതരിപ്പിക്കുന്നത്. തന്റെ വിവാഹ ജീവിതത്തെക്കുറിച്ച് വികാരാധീനയായി സംസാരിക്കുന്ന ഹൻസികയെ ടീസറിൽ കാണാം. ആരുടെയും ഭൂതകാലത്തിലേക്ക് ചികഞ്ഞ് നോക്കരുതെന്നൊരു സന്ദേശവും വിഡിയോയിലെ നടി നൽകുന്നു. സന്തോഷകരമായ നിമിഷങ്ങളോടെയാണ് പ്രമൊ ആരംഭിച്ചതെങ്കിലും, മാതാപിതാക്കളെ വിട്ട് പോകുന്നതിനെക്കുറിച്ചുള്ള വിഷമകരമായ നിമിഷങ്ങളെക്കുറിച്ച് ഏറെ വികാരഭരിതയായാണ് നടി സംസാരിക്കുന്നത്. വിവാഹച്ചടങ്ങുകൾ കൂടാതെ ഹൻസികയുടെ മെഹന്ദി, ഹൽദി ചടങ്ങുകളും…

    Read More »
  • Kerala

    ചിന്തയുടെ പ്രബന്ധത്തിലെ വാഴക്കുല വിവാദവും കോപ്പിയടി ആരോപണവും; കേരള സർവകലാശാല വിസിയോട് ഗവര്‍ണർ റിപ്പോർട്ട് ആവശ്യപ്പെട്ടു

    തിരുവനന്തപുരം: യുവജന കമ്മിഷന്‍ അധ്യക്ഷ ചിന്ത ജെറോമിന്റെ പിഎച്ച്ഡി പ്രബന്ധം സംബന്ധിച്ച വിവാദത്തിൽ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കേരള സര്‍വകലാശാല വൈസ് ചാന്‍സലറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ചിന്ത ജെറോം പിഎച്ച്ഡി ബിരുദം നേടുന്നതിനു സമര്‍പ്പിച്ച പ്രബന്ധം വിദഗ്ധ സമിതിയെ നിയോഗിച്ച് പുനപ്പരിശോധിക്കണമെന്നും ഗുരുതര വീഴ്ച വരുത്തിയ ചിന്തയുടെ ഗൈഡ് മുന്‍ പിവിസി പിപി അജയകുമാറിന്റെ ഗൈഡ്ഷിപ്പ് സസ്‌പെന്‍ഡ് ചെയ്യണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയ്ന്‍ കമ്മിറ്റിയാണ് ഗവര്‍ണര്‍ക്ക് നിവേദനം നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഗവർണറുടെ ഇടപെടൽ. ചിന്ത ജെറോമിന്റെ പ്രബന്ധം മറ്റു പ്രസിദ്ധീകരണങ്ങളില്‍നിന്നു പകര്‍ത്തിട്ടുള്ളതാണെന്നതിന് വ്യക്തമായ തെളിവുകള്‍ പുറത്തു വന്നിട്ടുണ്ടെന്നു പരാതിയില്‍ പറയുന്നു. ആശയങ്ങളും രചനയും മറ്റു പ്രസിദ്ധീകരണങ്ങളില്‍നിന്ന് പകര്‍ത്തിയത് കണ്ടെത്താന്‍ ശ്രമിക്കാത്തത് ഗൈഡിന്റെ ഭാഗത്തു നിന്നുള്ള ഗുരുതര വീഴ്ചയാണ്. സര്‍വകലാശാല വൈസ് ചാന്‍സലര്‍ സ്ഥാപനത്തിന്റെ ഗുണനിലവാരം കാത്തുസൂക്ഷിക്കാന്‍ ബാധ്യസ്ഥനാണ്. അതിനാല്‍, ക്രമക്കേടുകള്‍ക്ക് വിസി ഉള്‍പ്പെടെയുള്ള ഭരണാധികാരികള്‍ ഉത്തരവാദികളാണ്. ചാന്‍സലര്‍ എന്ന നിലയില്‍ ഗവര്‍ണര്‍ ക്രമക്കേടുകള്‍ തടയുന്നതിന് നടപടി സ്വീകരിക്കണമെന്നും…

    Read More »
Back to top button
error: