EnvironmentTRENDING

ആരും കാണാത്തതിനെ സംസ്ഥാന ജീവിയായി പ്രഖ്യാപിക്കേണ്ടെന്നു മുഖ്യമന്ത്രി; പാതാളത്തവളയെ സംസ്ഥാന തവളയായി പ്രഖ്യാപിക്കാനുള്ള ശിപാർശ തള്ളി

തിരുവനന്തപുരം: അപൂര്‍വ്വയിനത്തില്‍പ്പെട്ട പാതാളത്തവളയെ സംസ്ഥാന തവളയായി പ്രഖ്യാപിക്കാനുള്ള നീക്കം വനം വകുപ്പ് ഉപേക്ഷിച്ചു. ആരും കാണാത്ത തവളയെ സംസ്ഥാന തവളയാക്കി പ്രഖ്യാപിക്കേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിലപാട് സ്വീകരിച്ചതോടെയാണ് സംസ്ഥാന വന്യജീവി ബോര്‍ഡ് യോഗം ഇതു സംബന്ധിച്ച ശിപാര്‍ശ തള്ളിയത്. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനാണ് പാതാളത്തവളയെ സംസ്ഥാന തവളയാക്കാനുള്ള ശിപാര്‍ശ വച്ചത്.

പശ്ചിമഘട്ടത്തില്‍ അപൂര്‍വ്വമായി മാത്രം കാണുന്ന തവളയെ കേരളത്തിന്റെ ഔദ്യോഗിക തവളയായി പ്രഖ്യാപിക്കണമെന്നായിരുന്നു ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ശിപാര്‍ശ. ഇതിനെ പിഗ്‌നോസ് തവളയെന്നും പന്നിമൂക്കന്‍ താവളയെന്നുമൊക്കെ വിളിക്കുന്നുണ്ട്. വന്യ ജീവി ബോര്‍ഡില്‍ പോലും ആരും കാണാത്ത തവളയെ സംസ്ഥാന ജീവിയായി പ്രഖ്യാപിക്കേണ്ട എന്ന നിലപാടായിരുന്നു മുഖ്യമന്ത്രിയുടേത്. ഇതേ തുടര്‍ന്നായിരുന്നു ബോര്‍ഡ് യോഗം ശിപാര്‍ശ തള്ളിയത്.

Back to top button
error: