Month: February 2023

  • Crime

    കൊച്ചിയില്‍ പോലീസ് ചമഞ്ഞ് സ്വര്‍ണം മോഷ്ടിച്ചു; നാലുപേരെ അതിസാഹസികമായി പിടികൂടി

    കൊച്ചി: പോലീസ് ചമഞ്ഞ് സ്വര്‍ണം മോഷ്ടിച്ച പ്രതികള്‍ പിടിയില്‍. കാറിലും ബൈക്കിലുമായി കടന്ന കര്‍ണാടക സ്വദേശികളായ നാലു പേരെ അതിസാഹസികമായാണ് പിടികൂടിയത്. രക്ഷപ്പെട്ട രണ്ടുപേര്‍ക്കായി തെരച്ചില്‍ തുടരുന്നു. രണ്ടാഴ്ച മുന്‍പ് സൗത്ത് പാലത്തിന് അടിയില്‍ വച്ച് സ്ത്രീയെ ഭീഷണിപ്പെടുത്തി മൂന്നര പവന്‍ സ്വര്‍ണം കവര്‍ന്നിരുന്നു. പോലീസുകാര്‍ ചമഞ്ഞാണ് മോഷണം നടത്തിയത്. ഇവരുടെ മൊബൈല്‍ രേഖകള്‍ പോലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. കൊച്ചിയില്‍ മോഷണം നടത്തിയ ശേഷം ഇവര്‍ ആലപ്പുഴയിലും മറ്റു ജില്ലകളിലും പോയി. തുടര്‍ന്ന് തിരിച്ച് സ്വദേശമായ കര്‍ണാടകയില്‍ എത്തിയ ശേഷമാണ് ഇവര്‍ മൊബൈല്‍ ഓണ്‍ ചെയ്തത്. ഇതോടെ ഇവര്‍ എവിടെയാണ് എന്നതിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പോലീസിന് ലഭിച്ചു. തുടര്‍ന്ന് ഇവരെ പോലീസ് പിന്തുടരാന്‍ തുടങ്ങി. കഴിഞ്ഞദിവസം ഇവര്‍ വീണ്ടും കേരളം ലക്ഷ്യമാക്കി തിരിച്ചുവരുന്നതായി വിവരം ലഭിച്ചു. ആദ്യം പൊള്ളാച്ചിയില്‍ എത്തിയ അവര്‍ അവിടെ മോഷണം നടത്തിയതായാണ് പൊലീസിന് വിവരം ലഭിച്ചത്. തൃശൂരിലും ഒരു…

    Read More »
  • Kerala

    കേണപേക്ഷിക്കുകയാണ്… ഈ റോഡൊന്ന് ശരിയാക്കി തരുമോ? ഭിന്നശേഷിക്കാരനായ നൗഫലെന്ന വിദ്യാർത്ഥി രണ്ട് തവണയാണ് ഈ റോഡിൽ വീണു പരുക്കേറ്റത്

    പാലക്കാട്: പാലക്കാട് ചാത്തന്നൂരിലെ തകർന്ന് കിടക്കുന്ന റോഡ് ശരിയാക്കി തരണമെന്ന് അധികൃതരോട് കേണപേക്ഷിച്ച് ഭിന്നശേഷിക്കാരനായ വിദ്യാർത്ഥി നൗഫൽ. രണ്ട് തവണ വീണ് പരിക്കേറ്റ നൗഫലിന് ബഡ്സ് സ്കൂളിലേക്ക് പോകുന്നത് തന്നെ നിർത്തേണ്ട അവസ്ഥയാണ്. പാലക്കാട് തിരുമിറ്റക്കോട് പഞ്ചായത്തിലെ ചാത്തന്നൂർ മേലോറത്ത് കോളനി റോഡ് ഇങ്ങനെ കിടക്കാൻ തുടങ്ങിയിട്ട് രണ്ട് വർഷത്തിലേറെയായി. ഒരു കിലോമീറ്റർ റോഡ് മിക്കയിടങ്ങളിലും പൊട്ടിപ്പൊളിഞ്ഞ് തകർന്ന് കിടക്കുകയാണ്. വർഷങ്ങൾക്ക് മുമ്പ് ചെയ്ത ടാർ അടർന്നു മാറി ആഴത്തിൽ കുഴികൾ രൂപപ്പെട്ടിരിക്കുന്നു. ഇതോടെ ഈ വഴിയിലൂടെയുള്ള കാൽ നടയാത്ര പോലും ​ദുഷ്കരമായി. ബഡ്സ് സ്കൂളിലെ ഭിന്നശേഷിക്കാർ, പ്രദേശത്തെ 200ഓളം കുടുംബങ്ങൾ എന്നിവരുടെയെല്ലാം യാത്രാ മാർ​ഗമാണിത്. യാത്രക്കിടെ രണ്ട് തവണയാണ് ചക്രക്കസേരയിൽ നിന്ന് വീണ് നൗഫലിന് പരിക്കേറ്റത്. ഈ റോഡൊന്ന് ശരിയാക്കി തരണം, മറ്റുള്ളവരെപ്പോലെ സഞ്ചരിക്കാൻ പറ്റില്ലെന്നും നൗഫൽ പറയുന്നു. എത്രയും പെട്ടെന്ന് റോഡ് നന്നാക്കിയാൽ അത്രയും ജനങ്ങൾക്ക് നല്ലത് എന്ന് പ്രദേശവാസികളിലൊരാൾ പറയുന്നു. കൊടുംവളവുകളും കയറ്റവും നിറഞ്ഞ റോഡിലെ തകർച്ച…

    Read More »
  • Crime

    മയക്കുമരുന്നിനു പണം കണ്ടെത്താന്‍ കഴുത്തില്‍ കത്തി വച്ച് കവര്‍ച്ച; നാലംഗ സംഘം അറസ്റ്റില്‍

    കോഴിക്കോട്: കത്തിചൂണ്ടി ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തിയതിന് നാലു യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ചാപ്പയില്‍ തലനാര്‍തൊടിക ഷഫീഖ് നിവാസില്‍ പുള്ളി എന്ന അര്‍ഫാന്‍ (20), ചക്കുംകടവ് സ്വദേശി ഗാന്ധി എന്ന അജ്മല്‍ ബിലാല്‍ (21), അരക്കിണര്‍ സ്വദേശി പാളയം റയീസ് എന്ന റഹീഷ് (30), മാത്തോട്ടം സ്വദേശി മോട്ടി എന്ന റോഷന്‍ അലി (25) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി കോട്ടപ്പറമ്പ് ആശുപത്രിക്കു സമീപം മലപ്പുറം സ്വദേശിയുടെ കഴുത്തില്‍ കത്തിവച്ച് കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങി ഗൂഗിള്‍ പേയുടെയും പേടിഎമ്മിന്റെയും പാസ്വേഡ് പറയപ്പിച്ച് അരലക്ഷം രൂപയോളം കവര്‍ന്ന കേസിലാണ് പ്രതികള്‍ അറസ്റ്റിലായത്. നഗരത്തില്‍ രാത്രികാലങ്ങളില്‍ കറങ്ങി നടക്കുന്ന സംഘങ്ങളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്താന്‍ സിറ്റി ക്രൈം സ്‌ക്വാഡിനെ ഡെപ്യൂട്ടി പോലീസ് കമ്മിഷണര്‍ ചുമതലപ്പെടുത്തി. തുടര്‍ന്ന് നഗരത്തില്‍ രാത്രി സഞ്ചാരത്തിനിറങ്ങുന്ന ചെറുതും വലുതുമായ നിരവധി സംഘങ്ങളെ സിറ്റി ക്രൈം സ്‌ക്വാഡ് രഹസ്യമായി നിരീക്ഷിച്ചപ്പോഴാണ് അര്‍ഫാന്‍ എന്ന മുന്‍ കുറ്റവാളിയുടെ നേതൃത്വത്തില്‍…

    Read More »
  • LIFE

    നടന്‍ ബാലയുടെ പുതിയ കമ്പനിക്കാർ! ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറല്‍

    കൊച്ചി: അടുത്തകാലത്തുണ്ടായ വിവാദങ്ങളും പരാമര്‍ശങ്ങളിലൂടെയും എന്നും വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്ന ആളാണ് നടന്‍ ബാല. ബാല തന്‍റെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ഒരു ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ ബാല പങ്കുവച്ച ചിത്രത്തില്‍ വ്ളോഗര്‍ സീക്രട്ട് ഏജന്‍റും, ആറാട്ട് അണ്ണനുമാണ് ഉള്ളത്. തന്‍റെ വീട്ടിലേക്ക് സൗഹൃദ സന്ദര്‍ശനം നടത്തിയവര്‍ എന്നാണ് ബാല ഫോട്ടോയ്ക്ക് അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്. ആറാട്ട് അണ്ണന്‍ എന്ന് വിളിക്കപ്പെടുന്ന സന്തോഷ് വര്‍ക്കി ആറാട്ട് എന്ന മോഹന്‍ലാല്‍ ചിത്രത്തിന് റിവ്യൂ നല്‍കിയതോടെയാണ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധയിലേക്ക് വരുന്നത്. സീക്രട്ട് ഏജന്‍റ് എന്ന പേരില്‍ വ്ളോഗുകള്‍ ചെയ്യുന്ന സായി കൃഷ്ണ അടുത്തിടെ നടന്‍ ഉണ്ണി മുകുന്ദനുമായി നടത്തിയ വിവാദ ഫോണ്‍ സംഭാഷണത്തിലൂടെയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയനായത്.   View this post on Instagram   A post shared by Actor Bala (@actorbala) അതേ സമയം ബാലയും ഉണ്ണി മുകുന്ദനും അടുത്തിടെ ഷഫീക്കിന്‍റെ സന്തോഷം എന്ന ചിത്രത്തിന്‍റെ…

    Read More »
  • Kerala

    തൊടുപുഴയില്‍ കുടുംബത്തിന്റെ ആത്മഹത്യാശ്രമം: വീട്ടമ്മ മരിച്ചു, ഭര്‍ത്താവും മകളും ഗുരുതരാവസ്ഥയില്‍

    തൊടുപുഴ: മണക്കാട് ചിറ്റൂരില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച ഒരു കുടുംബത്തിലെ മൂന്നുപേരില്‍ ഒരാള്‍ മരിച്ചു. ചിറ്റൂര്‍ സ്വദേശി ജെസിയാണ് (55) മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് മൂന്നുമണിയോടെയായിരുന്നു അന്ത്യം. ഇവരുടെ ഭര്‍ത്താവ് അങ്കംവെട്ടിക്കവല ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന പുല്ലറയ്ക്കല്‍ ആന്റണി ആഗസ്തി (59), മകള്‍ സില്‍ന (19) എന്നിവര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നു. തിങ്കളാഴ്ച വൈകിട്ട് ആറരയോടെയാണ് മൂന്നംഗ കുടുംബം ആത്മഹത്യക്ക് ശ്രമിച്ചത്. വിഷം ഉള്ളില്‍ച്ചെന്ന് അവശനിലയിലായ ഇവരെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. നില ഗുരുതരമായിരുന്നതിനാല്‍ തിങ്കളാഴ്ചതന്നെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നു. തൊടുപുഴയില്‍ ബേക്കറി നടത്തിയിരുന്ന ആന്റണി പലരില്‍നിന്നും പണം കടംവാങ്ങിയിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. പത്ത് ലക്ഷത്തോളം കടബാധ്യതയുണ്ടെന്നാണ് പോലീസ് നല്‍കുന്ന വിവരം. രണ്ടുപേര്‍ക്ക് തിങ്കളാഴ്ച പണം മടക്കിനല്‍കാമെന്ന് പറഞ്ഞിരുന്നു. ഇവര്‍ ബേക്കറിയില്‍ എത്തിയെങ്കിലും ആരെയും കാണാഞ്ഞതിനെ തുടര്‍ന്ന് വീട്ടില്‍ അന്വേഷിച്ചെത്തുകയായിരുന്നു. ഫോണ്‍ വിളിച്ചപ്പോള്‍ വീടിനുള്ളില്‍ ബെല്ലടിച്ചെങ്കിലും ആരും എടുത്തില്ല. സംശയം തോന്നി കതകുപൊളിച്ച് അകത്തുകയറിയപ്പോഴാണ് ഇവരെ അവശനിലയില്‍ കണ്ടത്. ഉടന്‍…

    Read More »
  • India

    ഝാര്‍ഖണ്ഡില്‍ ബഹുനില കെട്ടിടത്തില്‍ വന്‍ തീപിടിത്തം: വിവാഹ ചടങ്ങിനെത്തിയ 14 പേര്‍ മരിച്ചു

    റാഞ്ചി: ഝാര്‍ഖണ്ഡിലെ ധന്‍ബാബിദിലുള്ള ബഹുനില കെട്ടിടത്തില്‍ വന്‍തീപിടിത്തം. 14 പേര്‍ മരിക്കുകയും ഒട്ടേറെ പേര്‍ക്ക് പൊള്ളലേല്‍ക്കുകയും ചെയ്തു. മരിച്ചവരില്‍ മൂന്നു കുട്ടികളും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. നിരവധി ആളുകള്‍ കെട്ടിടത്തില്‍ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. ധന്‍ബാദിലെ ജോറാഫകിലുള്ള ആശിര്‍വാദ് ടവര്‍ അപ്പാര്‍ട്ട്മെന്റില്‍ വൈകീട്ട് ആറ് മണിയോടെയാണ് തീപിടിത്തമുണ്ടായത്. തലസ്ഥാനമായ റാഞ്ചിയില്‍ നിന്ന് 160 കിലോമീറ്റര്‍ അകലെയാണിത്. വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ നിരവധി പേര്‍ അപ്പാര്‍ട്ട്മെന്റില്‍ എത്തിയിരുന്നുവെന്ന് ധന്‍ബാദ് എസ്എസ്പി സഞ്ജീവ് കുമാര്‍ പറഞ്ഞു. ‘തീപിടിത്തത്തിന്റെ കാരണം ഇപ്പോഴും അറിവായിട്ടില്ല. ഞങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു’ അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ അനുശോചനം രേഖപ്പെടുത്തി. ജില്ലാ ഭരണകൂടം കാര്യങ്ങള്‍ നിരീക്ഷിച്ചുവരികയാണെന്നും അപകടത്തില്‍പ്പെട്ടവര്‍ക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു.  

    Read More »
  • Careers

    കുവൈറ്റ് നാഷണൽ ഗാർഡിൽ വിവിധ തസ്തികകളിൽ തൊഴിൽ അവസരം; റിക്രൂട്ട്‌മെന്റ് എറണാകുളത്ത്

    തിരുവനന്തപുരം: നോർക്ക റൂട്ട്സിന്റെ ആഭിമുഖ്യത്തിൽ കുവൈറ്റ് നാഷണൽ ഗാർഡ്സിന്റെ (പുരുഷ ഉദ്യോഗാര്‍ഥികള്‍ക്ക്) റിക്രൂട്ട്മെന്റ് ഫെബ്രുവരി ആറാം തീയ്യതി മുതൽ പത്താം തീയ്യതി വരെ എറണാകുളത്ത് നടക്കും. കുവൈറ്റിന്റെ രാജ്യസുരക്ഷാ ചുമതലയുള്ള സംവിധാനമാണ് കുവൈറ്റ് നാഷണല്‍ ഗാര്‍ഡ്‌. വിവിധ സ്‌പെഷ്യാലിറ്റികളിലേയ്ക്കുളള ഡോക്ടര്‍മാർ, പാരാമെഡിക്സ്, ബയോ മെഡിക്കൽ എഞ്ചിനീയർ, ലാബ് ടെക്നിഷ്യന്‍, റേഡിയോഗ്രാഫേഴ്‌സ്, ഫാര്‍മസിസ്‌റ്, ഫിസിയോ തെറാപ്പിസ്റ്റ്‌, ഡയറ്റീഷ്യന്‍, നഴ്സ് തുടങ്ങി 23 ഓളം തസ്തികകളിലേക്കാണ് റിക്രൂട്ട്‌മെന്റ്. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് കുവൈറ്റ് സിവില്‍ സര്‍വീസ് കമ്മീഷന്‍ നിയമമനുസരിച്ച് ശമ്പളം ലഭിക്കും. അപേക്ഷിക്കാനുള്ള ഉയര്‍ന്ന പ്രായ പരിധി ഡോക്ടര്‍, ഫിസിയോതെറാപ്പിസ്റ്റ്‌, ഡയറ്റീഷ്യന്‍ എന്നിവർക്ക് 45 വയസ്സ്. മറ്റ് തസ്തികകള്‍ക്ക് 35. റിട്ടയര്‍മെന്റ് പ്രായം ഡോക്ടർമാർക്ക് 75 വയസ്സും മറ്റ് തസ്തികകൾക്ക് 60 വയസുമാണ്. ജനറല്‍ പ്രാക്റ്റീഷണർ, ഇന്റേണൽ മെഡിസിൻ, ജനറൽ സര്‍ജറി, യൂറോളജിസ്റ്റ് സര്‍ജറി, കാര്‍ഡിയോളജിസ്റ്റ്, സൈക്യാട്രിസ്റ്റ്, ഇ.എന്‍.ടി, ഡെര്‍മ്മറ്റോളജിസ്റ്റ്, റേഡിയോളജിസ്റ്റ്, റെസ്‍പിറോളജിസ്റ്റ്, അലര്‍ജിസ്റ്റ്, ഡയബറ്റോളജിസ്റ്റ്, ഒഫ്‍താല്‍മോളജിസ്റ്റ്, ഓര്‍ത്തോപീഡിക്‌സ്, എമര്‍ജന്‍സി മെഡിസിന്‍, നെഫ്രോളജിസ്റ്റ്, ഇന്‍ഫെക്ഷ്യസ് ഡിസീസസ് കമ്മ്യൂണിറ്റി…

    Read More »
  • NEWS

    താത്കാലിക തൊഴിൽ വിസക്കാർക്ക് ഇഖാമയും വർക്ക് പെർമിറ്റും വേണ്ട

    റിയാദ്: സൗദിയിലേക്ക് താത്കാലിക തൊഴിൽ വിസയിൽ വരുന്നവർക്ക് ഇഖാമയും (റെസിഡൻറ് പെർമിറ്റ്) വർക്ക് പെർമിറ്റും വേണ്ടെന്ന് ഖിവ പ്ലാറ്റ്ഫോം വ്യക്തമാക്കി. ഒരാൾ ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടിയിലാണ് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന് കീഴിലെ ഖിവ പ്ലാറ്റ്ഫോം ഇക്കാര്യം വ്യക്തമാക്കിയത്. അത്തരം വിസക്കാരെ രാജ്യത്തെ പ്രവാസിയായി പരിഗണിക്കില്ല. താത്കാലിക തൊഴിൽ വിസയിൽ വരുന്നയാൾക്ക് ഒരു നിശ്ചിത കാലയളവിൽ മാത്രമേ രാജ്യത്ത് ജോലി ചെയ്യാൻ അനുവാദമുണ്ടാവുകയുള്ളൂ. അത് നൽകുന്നത് സ്ഥാപനത്തിന്റെ നിതാഖാത് പദവിയെയും ബാധിക്കില്ല. സ്വദേശിവത്കരണം പാലിക്കുന്നത് ഉയർന്ന തോതിലെത്തുമ്പോൾ മാത്രമാണ് തത്കാലിക വിസകൾ നൽകാറ്. അത്തരം വിസകൾ സമാനമായ കാലയളവിൽ നീട്ടാനും സാധിക്കുമെന്നും ഖിവ പ്ലാറ്റ്ഫോം പറഞ്ഞു. അതേസമയം സൗദി എയർലൈൻസ്, ഫ്ലൈനാസ് വിമാനങ്ങളിൽ ടിക്കറ്റെടുക്കുന്നവർക്ക് നാല് ദിവസത്തെ സൗജന്യ ട്രാൻസിറ്റ് സന്ദർശന വിസ നൽകുന്ന സേവനം ആരംഭിച്ചതായി സൗദി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. തിങ്കളാഴ്ച (ജനുവരി 30) മുതലാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. വിവിധ വകുപ്പുകളുടെയും ദേശീയ വിമാനക്കമ്പനികളുടെയും സഹകരണത്തോടെയാണ്…

    Read More »
  • Kerala

    കുണ്ടന്നൂര്‍ വെടിക്കെട്ട് അപകടം; അളവിൽ കൂടുതൽ വെടിമരുന്ന് സൂക്ഷിച്ചതായി കണ്ടെത്തൽ

    തൃശൂർ: കുണ്ടന്നൂര്‍ വെടിക്കെട്ട് അപകടമുണ്ടായ സ്ഥലത്ത് അളവിൽ കൂടുതൽ വെടിമരുന്ന് സൂക്ഷിച്ചതായി ഡെപ്യൂട്ടി കളക്ടറുടെ കണ്ടെത്തൽ. 15 കിലോയുടെ ലൈസൻസാണ് അനുവദിച്ചത്. അതിൽ കൂടുതൽ സ്ഫോടക വസ്തുക്കൾ പ്രദേശത്ത് കണ്ടെത്തി. പുഴയോരത്തും കുറ്റിക്കാട്ടിലും ചാക്കിലുപേക്ഷിച്ച നിലയിലും സ്ഫോടക വസ്തുക്കൾ കണ്ടെത്തിയിട്ടുണ്ട്.  ജില്ലാ ഭരണ കൂടം നിയോഗിച്ച ഡെപ്യൂട്ടി കളക്ടർ യമുനാദേവി പ്രാഥമിക റിപ്പോർട്ട് ജില്ലാ കളക്ടർക്ക് കൈമാറി. അപകടം നടന്ന ഷെഡ് പ്രവര്‍ത്തിച്ചിരുന്നത് പുറമ്പോക്കിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വെടിക്കെട്ട് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മണികണ്ഠൻ ഇന്ന് രാവിലെ മരിച്ചിരുന്നു. കാവശ്ശേരി സ്വദേശി മണികണ്ഠനാണ് രാവിലെ ഏഴരയോടെ തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ചത്. തൊണ്ണൂറ് ശതമാനത്തിലേറെ പൊളളലേറ്റ മണികണ്ഠനെ രാത്രിയോടെ വെന്‍റിലേറ്ററിലേക്ക് മാറ്റിയിരുന്നു. വെടിക്കെട്ട് പുരയുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുമെന്ന് ഡെപ്യൂട്ടി കളക്ടർ യമുന ദേവി പറഞ്ഞു. അപകട കാരണമറിയാനും, നിയമലംഘനം ഉണ്ടായോയെന്ന് പരിശോധിക്കാനും ജില്ലാ കളക്ടർ നിയോഗിച്ച പ്രത്യേക സംഘം ഇന്ന് സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. രാവിലെ 9 മണിയോടെയാണ് ഡെപ്യൂട്ടി കളക്ടർ യുമന…

    Read More »
  • LIFE

    സംവിധായകന്‍ അറ്റ്ലിക്കും പ്രിയ മോഹനും ആണ്‍കുഞ്ഞ് പിറന്നു

    ചെന്നൈ: സംവിധായകന്‍ അറ്റ്ലിക്കും പ്രിയ മോഹനും ആണ്‍കുഞ്ഞ് പിറന്നു. തങ്ങളുടെ ആദ്യ കുഞ്ഞിന്‍റെ ജനനം ഇന്‍സ്റ്റഗ്രാം വഴിയാണ് ദമ്പതികള്‍ അറിയിച്ചത്. ജനുവരി 31നായിരുന്നു കുഞ്ഞ് ജനിച്ചത്. എല്ലാവരും പറഞ്ഞത് ശരിയാണ്, ലോകത്ത ഇതുപോലെ ഒരു ഫീലിംഗ് വേറെയില്ല. ഞങ്ങളുടെ മകന്‍ എത്തി. രക്ഷിതാക്കള്‍ എന്ന നിലയിലുള്ള സാഹസികവും ആവേശകരവുമായ യാത്ര ഇവിടെ ആരംഭിക്കുന്നു – അറ്റ്ലി തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഒരു ബെഡില്‍ കിടന്ന് ഒരു കുട്ടി ഷൂ ഉയര്‍ത്തിപ്പിടിക്കുന്ന ദമ്പതികളുടെ ചിത്രവും ഇവര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. അതില്‍ “It’s a boy” എന്നും എഴുതിയിട്ടുണ്ട്.   View this post on Instagram   A post shared by Priya Mohan (@priyaatlee) അറ്റ്ലി പോസ്റ്റ് ഇട്ടതിന് പിന്നാലെ അഭിനന്ദനങ്ങളുമായി സോഷ്യല്‍ മീഡിയയിലെ പ്രമുഖര്‍ രംഗത്ത് എത്തി. കീര്‍ത്തി സുരേഷ്, കല്ല്യാണി പ്രിയദര്‍ശന്‍ തുടങ്ങിയ പ്രമുഖര്‍ കുട്ടിക്കും മാതാപിതാക്കള്‍ക്കും ആശംസയുമായി പോസ്റ്റിന് അടിയില്‍ എത്തിയിട്ടുണ്ട്. ഈ പോസ്റ്റിന് പിന്നാലെ മകന്‍…

    Read More »
Back to top button
error: