KeralaNEWS

റേഷൻ കാർഡ് ഉടമകളുടെ പ്രത്യേക ശ്രദ്ധയ്ക്ക് …. ഇന്നു മു​ത​ൽ 28 വ​രെ വി​വി​ധ ജി​ല്ല​ക​ളി​ൽ റേ​ഷ​ൻ ക​ട​ക​ളു​ടെ പ്ര​വ​ർ​ത്ത​ന സ​മ​യത്തിൽ മാറ്റം

കൊച്ചി: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ മാറ്റം. ഇന്നു മുതൽ ഈ മാസം 28 വരെയാണ് പുതിയ സമയ ക്രമീകരണം. തി​രു​വ​ന​ന്ത​പു​രം, കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ ബുധനാഴ്ച മുതൽ നാ​ലു​വ​രെ​യും 13 മു​ത​ൽ 17 വ​രെ​യും 27, 28 തീ​യ​തി​ക​ളി​ലും രാ​വി​ലെ എ​ട്ടു മു​ത​ൽ ഒ​രു മ​ണി​വ​രെ റേഷൻ കടകൾ പ്ര​വ​ർ​ത്തി​ക്കും.

ഈ ​ജി​ല്ല​ക​ളി​ൽ ഫെ​ബ്രു​വ​രി ആറ് മു​ത​ൽ 11 വ​രെ​യും 20 മു​ത​ൽ 25 വ​രെ​യും ഉ​ച്ച​യ്ക്ക് രണ്ട് മു​ത​ൽ വൈ​കു​ന്നേ​രം ഏഴ് വ​രെ​യും കടകൾ പ്ര​വ​ർ​ത്തി​ക്കും. കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, വ​യ​നാ​ട് ജി​ല്ല​ക​ളി​ൽ ഫെ​ബ്രു​വ​രി ആറ് മു​ത​ൽ 11 വ​രെ​യും ഫെ​ബ്രു​വ​രി 20 മു​ത​ൽ 25 വ​രെ​യും രാ​വി​ലെ എ​ട്ടു മു​ത​ൽ ഒ​രു മ​ണി​വ​രെ പ്ര​വ​ർ​ത്തി​ക്കും.

ബുധനാഴ്ച ​മു​ത​ൽ നാല് വ​രെ​യും 13 മു​ത​ൽ 17 വ​രെ​യും ഫെ​ബ്രു​വ​രി 27, 28 തീ​യ​തി​ക​ളി​ലും ഉ​ച്ച​യ്ക്ക് രണ്ട് മു​ത​ൽ വൈ​കു​ന്നേ​രം ഏഴ് വ​രെ​യും റേഷൻ കടകൾ പ്ര​വ​ർ​ത്തി​ക്കും. കാർഡ് ഉടമകൾ പുതിയ സമയ ക്രമീകരണത്തിന് അനുസരിച്ചു വേണം സാധനങ്ങൾ വാങ്ങാൻ കടകളിലെത്താനെന്ന് പൊതുവിതരണ വകുപ്പ് അറിയിച്ചു.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: