CareersTRENDING

ബി.ടെക്, ഡിപ്ലോമ അപ്രന്റീസ്: വിവിധ കമ്പനികളിലെ ആയിരത്തോളം ഒഴിവുകളിലേക്ക് അവസരം; ഇന്റർവ്യൂ ഫെബ്രുവരി മൂന്നിന്

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍/ പൊതുമേഖലാ/സ്വകാര്യ സ്ഥാപനങ്ങളിലെ ആയിരത്തോളം ഒഴിവുകളിലേക്ക് ബിടെക്, ഡിപ്ലോമ അപ്രന്റീസുകളെ തിരഞ്ഞെടുക്കുന്നു. കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള ചെന്നൈയിലെ ദക്ഷിണ മേഖലാ ബോര്‍ഡ് ഓഫ് അപ്രന്റീസ്ഷിപ്പ് ട്രെയിനിംഗും സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കളമശ്ശേരി സൂപ്പര്‍വൈസറി ഡെവലപ്പ്‌മെന്റ് സെന്ററും ചേര്‍ന്നാണ് റിക്രൂട്ട്മെന്റ്

ബിടെക്, ത്രിവത്സര പോളിടെക്‌നിക്ക് ഡിപ്ലോമ പാസ്സാ യി മൂന്ന് വര്‍ഷം കഴിയാത്തവര്‍ക്കും അപ്രന്റീസ് ആക്ട് പ്രകാരം പരിശീലനം ലഭിക്കാത്തവര്‍ക്കുമാണ് അവസരം. ബിടെക് കഴിഞ്ഞവര്‍ക്ക് കുറഞ്ഞത് 9000 രൂപയും ഡിപ്ലോമക്കാര്‍ക്ക് 8000 രൂപയും സ്‌റ്റൈപന്റ് ലഭിക്കും. ട്രെയിനിങ്ങിനു ശേഷം കേന്ദ്ര ഗവണ്‍മെന്റ് നല്‍കുന്ന പ്രൊഫിഷ്യന്‍സി സര്‍ട്ടിഫിക്കറ്റ് അഖിലേന്ത്യ തലത്തില്‍ തൊഴില്‍ പരിചയമായി പരിഗണിച്ചിട്ടുണ്ട്. എസ് ഡി സെന്ററില്‍ രജിസ്റ്റര്‍ ചെയ്ത ശേഷം ഇ-മെയില്‍ മുഖേന ലഭിച്ച രജിസ്‌ട്രേഷന്‍ കാര്‍ഡിന്റെ പ്രിന്റും, സര്‍ട്ടിഫിക്കറ്റുകളുടെയും മാര്‍ക്കിസ്റ്റുകളുടെയും അസലും, പകര്‍പ്പുകളും, വിശദമായ ബയോഡാറ്റയുടെ പകര്‍പ്പുകളും സഹിതം ഫെബ്രുവരി മൂന്നിന് രാവിലെ 9.30 ന് വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്‌നിക്കില്‍ ഇന്റര്‍വ്യൂന് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0484-2556530 എന്ന നമ്പരിൽ ബന്ധപ്പെടുക.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: