Month: February 2023
-
LIFE
പ്രേക്ഷകമനം കവർന്ന്, നിരൂപക പ്രശംസകൾ പിടിച്ചുപറ്റി, 100 കോടി ക്ലബ്ബിലും ഇടം പിടിച്ചു ‘മാളികപ്പുറം’; സക്സസ് ടീസർ പുറത്ത്
2022 ഡിസംബറിലാണ് റിലീസ് ചെയ്തതെങ്കിലും പുതുവർഷത്തിലും മികച്ച പ്രതികരണം നേടി പ്രദർശനം തുടർന്ന ചിത്രമാണ് ‘മാളികപ്പുറം’. വിഷ്ണു ശശിശങ്കറിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ മാളികപ്പുറത്തിൽ ഉണ്ണി മുകുന്ദനും ബാലതാരങ്ങളും നിറഞ്ഞാടിയപ്പോൾ, ചിത്രം പ്രേക്ഷകരെ തിയറ്ററുകളിൽ പിടിച്ചിരുത്തി. കണ്ണുകളെ ഈറനണിയിച്ചു. പ്രേക്ഷക- നിരൂപക പ്രശംസകൾ ഒരുപോലെ നേടിയ ചിത്രം 100 കോടി ക്ലബ്ബിലും ഇടം പിടിച്ചു കഴിഞ്ഞു. ഈ അവസരത്തിൽ സക്സസ് ടീസർ പുറത്തിറക്കിയിരിക്കുകയാണ് അണിയറ പ്രവർത്തകർ. മാളികപ്പുറത്തിലെ പ്രധാന രംഗങ്ങളും രസകരമായ സീനുകളും പ്രേക്ഷക പ്രതികരണങ്ങളും ഉൾക്കൊള്ളിച്ചു കൊണ്ടാണ് ടീസർ പുറത്തിറക്കിയിരിക്കുന്നത്. ഉണ്ണി മുകുന്ദനും ടീസർ പങ്കുവച്ചിട്ടുണ്ട്. പിന്നാലെ നിരവധി പേരാണ് ചിത്രത്തെ പ്രശംസിച്ച് കൊണ്ട് രംഗത്തെത്തുന്നത്. കഴിഞ്ഞ ദിവസം വരെയുള്ള കണക്ക് പ്രകാരം മാളികപ്പുറം സിനിമ 100 കോടി ക്ലബ്ബിൽ ഇടംപിടിച്ചു കഴിഞ്ഞു. ഉണ്ണി മുകുന്ദൻ തന്നെയാണ് ഇക്കാര്യം പ്രേക്ഷകരെ അറിയിച്ചത്. നാല്പത് ദിവസം കൊണ്ടാണ് മാളികപ്പുറം ലോകമെമ്പാടുമായി 100 കോടി നേടിയിരിക്കുന്നത്. ഉണ്ണി മുകുന്ദന്‍റെ സിനിമാ കരിയറിലെ ആദ്യ 100…
Read More » -
NEWS
കുഞ്ഞിന് പ്രത്യേകം ടിക്കറ്റെടുക്കണമെന്ന് വിമാനക്കമ്പനി, ചെക്ക് ഇന്‍ കൗണ്ടറില്‍ കുഞ്ഞിനെ ഉപേക്ഷിച്ച് ദമ്പതികള്‍!
തെല്‍ അവീവ്: കുഞ്ഞിന് പ്രത്യേകം ടിക്കറ്റെടുക്കാതെ വിമാന യാത്രയ്ക്ക് എത്തിയ ദമ്പതികള്‍, വിമാനക്കമ്പനി ജീവനക്കാര്‍ ചോദ്യം ചെയ്‍തപ്പോള്‍ കുഞ്ഞിനെ ചെക്ക് ഇന്‍ കൗണ്ടറില്‍ ഉപേക്ഷിച്ചെന്ന് പരാതി. ഇസ്രയേല്‍ തലസ്ഥാനമായ തെല്‍ അവീവിലെ ബെന്‍ ഗുരിയന്‍ അന്താരാഷ്‍ട്ര വിമാനത്താവളത്തിലാണ് സംഭവമെന്ന് അന്താരാഷ്‍ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ പറയുന്നു. തെല്‍ അവീവില്‍ നിന്ന് ബെല്‍ജിയത്തിലെ ബ്രസല്‍സിലേക്ക് റയാന്‍ എയര്‍ വിമാനത്തില്‍ യാത്ര ചെയ്യാനാണ് ദമ്പതികള്‍ കൈക്കുഞ്ഞുമായെത്തിയത്. കുഞ്ഞിന് പ്രത്യേകം ടിക്കറ്റെടുത്തിരുന്നില്ല. എന്നാല്‍ കുഞ്ഞിനെ കൊണ്ടുപോകണമെങ്കില്‍ പ്രത്യേകം ടിക്കറ്റെടുക്കണമെന്ന് വിമാനക്കമ്പനി ജീവനക്കാര്‍ ആവശ്യപ്പെട്ടെങ്കിലും ദമ്പതികള്‍ വഴങ്ങിയില്ല. ഇതേ തുടര്‍ന്ന് രൂക്ഷമായ വാദപ്രതിവാദങ്ങളുണ്ടായി. ഒരു വിധത്തിലും അധിക ടിക്കറ്റെടുക്കില്ലെന്ന് നിര്‍ബന്ധം പിടിച്ച ദമ്പതികള്‍ കുഞ്ഞിനെ ചെക്ക് ഇന്‍ കൗണ്ടറില്‍ വെച്ച ശേഷം സെക്യൂരിറ്റി പരിശോധനയ്ക്കായി മുന്നോട്ട് നീങ്ങി. അല്‍പം വൈകിയാണ് ദമ്പതികള്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നെന്നതിനാല്‍ തിടുക്കത്തില്‍ തന്നെ അടുത്ത നടപടികളിലേക്ക് ഇരുവരും കടക്കുകയും ചെയ്‍തു. ഇതോടെ വിമാനക്കമ്പനി ജീവനക്കാര്‍ വെട്ടിലായി. ആദ്യമായാണ് ഒരാള്‍ ഇത്തരത്തില്‍ പെരുമാറുന്നതെന്നും എന്താണ് സംഭവിക്കുന്നതെന്ന്…
Read More » -
LIFE
ആർ.ജെ. ബാലാജി നായകനാകുന്ന ‘റൺ ബേബി റൺ’ ചിത്രത്തിന്റെ സ്‍നീക്ക് പീക്ക് വീഡിയോ പുറത്തു
ഐശ്വര്യ രാജേഷ് നായികയാകുന്ന പുതിയ ചിത്രമാണ് ‘റൺ ബേബി റൺ’. ആർ.ജെ. ബാലാജിയാണ് നായകനാകുന്നത്. ചിത്രം ഫെബ്രുവരി മൂന്നിനാണ് റിലീസ്. ‘റൺ ബേബി റൺ’ എന്ന ചിത്രത്തിന്റെ സ്‍നീക്ക് പീക്ക് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്. പൃഥ്വിരാജ് നായകനായ ‘ടിയാൻ’ എന്ന ചിത്രത്തിന്റെ സംവിധായകൻ ജിയെൻ കൃഷ്‍ണകുമാറാണ് ‘റൺ ബേബി റൺ’ ഒരുക്കുന്നത്. ജിയെൻ കൃഷ്‍ണകുമാർ തന്നെയാണ് തിരക്കഥയും. ‘റൺ ബേബി റൺ’ എന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം എസ് യുവ ആണ് നിർവഹിക്കുന്നത്. വിവേക ഗാനരചനയും സാം സി എസ് സംഗീത സംവിധാനവും നിർവഹിക്കുന്ന ചിത്രം പ്രിൻസ് പിക്ചേഴ്‍സിന്റെ ബാനറിലാണ് ലക്ഷ്‍മൺ കുമാറാണ് നിർമിക്കുന്നത്. ഐശ്വര്യ രാജേഷ് നായികയാകുന്ന മറ്റൊരു ചിത്രമാണ് ‘ഫർഹാന’. ‘ഫർഹാന’ എന്ന കഥാപാത്രമായിട്ടു തന്നെയാണ് ചിത്രത്തിൽ ഐശ്വര്യ രാജേഷ് അഭിനയിക്കുന്നത്. നെൽസൺ വെങ്കടേശൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നെൽസൺ വെങ്കടേശൻ തന്നെ തിരക്കഥയും എഴുതുന്നു. സെൽവരാഘവനും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്…
Read More » -
India
ജമ്മു കശ്മീര്‍ ഇരട്ട സ്ഫോടനക്കേസ്: പിടിയിലായ ലഷ്കറെ ത്വയിബ ഭീകരൻ സര്‍ക്കാര്‍ സ്കൂള്‍ അധ്യാപകന്‍! കൈയിൽ അത്യാധുനിക പെർഫ്യൂം ബോംബ്
ശ്രീനഗര്‍: ജമ്മു കശ്മീര്‍ ഇരട്ട സ്ഫോടനക്കേസിൽ പിടിയിലായ ലഷ്കറെ ത്വയിബ ഭീകരൻ സര്‍ക്കാര്‍ സ്കൂള്‍ അധ്യാപകന്‍. ജമ്മുവിലെ നർവാലിൽ കഴിഞ്ഞ മാസം 21ന് നടന്ന ഇരട്ട സ്ഫോടന കേസില്‍ പിടിയിലായ ആരിഫ് സര്‍ക്കാര്‍ ജീവനക്കാരനാണെന്ന് കശ്മീര്‍ ഡിജിപി ദിൽബാൽ സിംങ് പറഞ്ഞു. ഇയാളില്‍ നിന്നും അത്യാധുനിക പെർഫ്യൂം ബോംബും പിടിച്ചെടുത്തിരുന്നു. രാജ്യത്ത് തന്നെ ആദ്യമായാണ് അത്യാധുനിക പെർഫ്യൂം ബോംബ് പിടികൂടുന്നതെന്ന് ഡിജിപി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കുപ്പി തുറക്കാൻ ശ്രമിക്കുകയോ അമർത്തുകയോ ചെയ്താൽ സ്ഫോടനം നടക്കുന്ന രീതിയിലാണ് പെർഫ്യൂം ബോംബ് തയ്യാറാക്കിയിരുന്നത്. ഡ്രോൺ വഴിയാണ് ആരിഫിന് പെർഫ്യൂം ബോംബ് കിട്ടിയതെന്നാണ് പൊലീസ് കരുതുന്നത്. നിരപരാധികളെ ലക്ഷ്യമിട്ട് ജമ്മു മേഖലയിൽ വർഗീയ വിദ്വേഷം വളർത്തുകയായിരുന്നു ഭീകരന്‍റെ ലക്ഷ്യം എന്ന് ജമ്മു പൊലീസ് പറഞ്ഞു. ‘പിടിയിലായ ഷ്കറെ ത്വയിബ ഭീകരൻ ആരിഫ് കൃത്യമായ പരിശീലനം ലഭിച്ച ആളാണ്. സ്ഫോടനം നടന്നതിന് പിന്നാലെ എല്ലാ തെളിവുകളും ഇയാള്‍ നശിപ്പിച്ചിരുന്നു. രേഖകളും മറ്റ് വസ്തുക്കളുമെല്ലാം തീയിട്ട് നശിപ്പിച്ചു.…
Read More » -
LIFE
ഇളയ ദളപതി നിറഞ്ഞാടിയ ‘വാരിസ്’ ഒടിടിയിലേക്ക്; സ്‍ട്രീമിംഗ് ആമസോണ്‍ പ്രൈമിൽ
വിജയ് നായകനായി ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രമാണ് ‘വാരിസ്’. വംശി പൈഡിപ്പള്ളിയാണ് ചിത്രത്തിന്റെ സംവിധാനം. റിലീസ് ചെയ്‍ത് ദിവസങ്ങള്‍ ഇത്രയായിട്ടും ചിത്രം കാണാൻ ആള്‍ക്കൂട്ടങ്ങള്‍ എത്തുന്നുണ്ട്. എന്നാല്‍ വിജയ് നായകനായ ഹിറ്റ് ചിത്രം ഒടിടിയിലേക്ക് എത്തുകയാണെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നു ആമസോണ്‍ പ്രൈം വീഡിയോയില്‍ വിജയ് ചിത്രം ഫെബ്രുവരി 22ന് സ്‍ട്രീമിംഗ് തുടങ്ങുമെന്നാണ് ഇന്ത്യൻ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. വിജയ്‍യുടെ നായികയായി രശ്‍മിക മന്ദാനയാണ് ചിത്രത്തില്‍ എത്തിയിരിക്കുന്നത്. കാര്‍ത്തിക് പളനിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. അച്ഛന്റെ കോടിക്കണക്കിന് ഡോളർ ബിസിനസ്സ് സാമ്രാജ്യത്തിന്റെ അനന്തരവകാശിയാകുന്ന ‘വിജയ് രാജേന്ദ്രൻ’ എന്ന കഥാപാത്രത്തെയാണ് വിജയ് ‘വാരിസ്’ എന്ന സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നത്. ശരത് കുമാറാണ് നടന്റെ അച്ഛനായി ചിത്രത്തില്‍ എത്തുന്നത്. വിജയ് നായകനായ ‘വാരിസ്’ എന്ന സിനിമയിൽ ഒരു പ്രധാന കഥാപാത്രമായി എസ് ജെ സൂര്യയും എത്തുന്നുണ്ട്. വിജയ്‌യും എസ് ജെ സൂര്യയും ഒന്നിക്കുന്ന നാലാമത്തെ ചിത്രം എന്ന പ്രത്യേകതയുണ്ട് ‘വാരിസി’ന്. ശ്രീ വെങ്കടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജുവും ശിരീഷും…
Read More » -
Kerala
വയനാട് ലക്കിടി ജവഹർ നവോദയ വിദ്യാലയത്തിൽ നോറോ വൈറസ് സ്ഥിരീകരിച്ചു.
വയനാട്: വയനാട് ലക്കിടി ജവഹർ നവോദയ വിദ്യാലയത്തിൽ നോറോ വൈറസ് സ്ഥിരീകരിച്ചു. ആലപ്പുഴ വൈറോളജി ലാബിലെ സാമ്പിൾ പരിശോധനയിലാണ് നോറോ വൈറസ് കണ്ടെത്തിയത്. സ്കൂളിലെ 98 വിദ്യാർത്ഥികൾ വയറുവേദനയും ചർദ്ദിയും അനുഭവപ്പെട്ട് ചികിത്സ തേടിയിരുന്നു. സ്കൂളിലേക്കുള്ള കുടിവെള്ള സ്രോതസുകളിൽ നിന്നാണ് രോഗം പകർന്നതെന്നാണ് പ്രാഥമിക കണ്ടെത്തൽ. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. സ്കൂളിലെ കിണറുകളടക്കം ക്ലോറിനേഷൻ ചെയ്യാനുള്ള നടപടികൾ സ്വീകരിച്ചു.
Read More » -
India
ഗുജറാത്ത് കലാപത്തെക്കുറിച്ച് വർഗീയപ്രസ്താവന: വിഎച്ച്പി നേതാവിനെതിരെ പൊലീസ് കേസ്
മംഗലാപുരം: വര്‍ഗ്ഗീയ പരാമര്‍ശം നടത്തിയ വിഎച്ച്പി നേതാവിനെതിരെ പൊലീസ് കേസെടുത്തു. ഗുജറാത്ത് കലാപത്തെക്കുറിച്ച് വർഗീയപ്രസ്താവന നടത്തിയ കർണാടക വിഎച്ച്പി നേതാവ് ശരൺ പമ്പ്‌വെല്ലിനെതിരെയാണ് പൊലീസ് കേസെടുത്തത്. തുമകുരു പൊലീസ് ആണ് കേസെടുത്തത്. ഗുജറാത്തിൽ ’59 കർസേവകർക്ക് പകരം 2000 പേരെ ചുട്ടുകൊന്നു’ എന്നാണ് ശരണ്‍ പമ്പ് വെൽ പറഞ്ഞത്. മംഗലാപുരത്ത് ബജരംഗദൾ സംഘടിപ്പിക്കുന്ന ശൗര്യയാത്രയിലാണ് വിവാദപരാമര്‍ശം നടത്തിയത്. ഐപിസി 295 വകുപ്പ് പ്രകാരം ഏതെങ്കിലും തരത്തിലുള്ള വ്യക്തികളുടെ മതത്തെ അവഹേളിക്കാനും മതവികാരം വ്രണപ്പെടുത്താനും ഉദ്ദേശിച്ച് പ്രസംഗിച്ചു എന്ന കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. സാമൂഹ്യപ്രവർത്തകൻ സയ്യിദ് ബുർഹാനുദ്ദിൻ ആണ് ശരൺ പമ്പ് വെല്ലിനെതിരെ പരാതി നൽകിയത്. നേരത്തെ സൂറത്ത്കലിൽ കൊല്ലപ്പെട്ട മുഹമ്മദ് ഫാസിലിനെതിരെയും ശരൺ പ്രസംഗിച്ചത് വിവാദമായിരുന്നു.
Read More » -
NEWS
പണം പിരിക്കാൻ ഇനി ആരും ഇങ്ങോട്ട് വിമാനം കയറേണ്ട! യുഎഇയില്‍ അനുമതിയില്ലാതെ പണപ്പിരിവ് നടത്തിയാൽ നടപടി, കര്‍ശന മുന്നറിയിപ്പ്
അബുദാബി: യുഎഇയിൽ മതിയായ അനുമതികളില്ലാതെ പണപ്പിരിവ് നടത്താനോ സംഭാവനകൾ സ്വീകരിക്കാനോ പാടില്ലെന്ന് ഓർമപ്പെടുത്തി അധികൃതർ. സന്നദ്ധ സംഘടനകൾ, ഫെഡറൽ അല്ലെങ്കിൽ പ്രാദേശിക അധികൃതർ, ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സംഘടനകൾ തുടങ്ങിവയ്ക്ക് രാജ്യത്തെ സാമൂഹിക വികസന മന്ത്രാലയത്തിന്റെ അനുമതിയോടെ ധനശേഖരണം നടത്താം. ലൈസൻസില്ലാതെ പണപ്പിരിവ് നടത്തുന്ന വ്യക്തികൾ കടുത്ത ശിക്ഷാ നടപടികൾ നേരിടേണ്ടി വരുമെന്ന് ബുധനാഴ്ച സോഷ്യൽ മീഡിയയിലൂടെ പുറത്തിറക്കിയ അറിയിപ്പിൽ യുഎഇ പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു. കുറ്റക്കാരെന്ന് കണ്ടെത്തിയാൽ ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വരുന്നതിന് പുറമെ രണ്ട് ലക്ഷം ദിർഹത്തിനും അഞ്ച് ലക്ഷം ദിർഹത്തിനും ഇടയിലുള്ള തുക പിഴ അടയ്ക്കേണ്ടി വരികയും ചെയ്യും. അനുമതിയില്ലാതെ സംഭാവനകൾ സ്വീകരിക്കാനുള്ള വെബ്‍സൈറ്റുകൾ പ്രവർത്തിപ്പിക്കുകയോ അല്ലെങ്കിൽ ഏതെങ്കിലും ഇലക്ട്രോണിക് സംവിധാനത്തിലൂടെ ധനശേഖരണം നടത്തുകയോ ചെയ്യുന്നവരും നിയമപ്രകാരം കുറ്റക്കാരാണ്. ഇവരും ശിക്ഷാ നടപടികൾ നേരിടേണ്ടി വരും. عقوبة الدعوة والترويج لجمع التبرعات بدون ترخيص#قانون #ثقف_نفسك #ثقافة_قانونية #خلك_حكيم #الامارات #الامارات_العربية_المتحدة #النيابة_العامة_الاتحادية pic.twitter.com/4co3NWZhb6 — النيابة…
Read More » -
Crime
സംസ്ഥാനത്ത് 2434 മയക്കുമരുന്ന് ഇടപാടുകാരുണ്ടെന്ന് സർക്കാർ; ഏറ്റവും കൂടുതൽ കണ്ണൂരിൽ, കുറവ് കാസർകോഡ്
തിരുവനന്തപുരം: സംസ്ഥാനത്ത് 2434 മയക്കുമരുന്ന് ഇടപാടുകാരുണ്ടെന്ന് സർക്കാർ. 412 പേരുളള കണ്ണൂർ ജില്ലയിലാണ് ഏറ്റവും കൂടുതൽ മയക്കുമരുന്ന് ഇടപാടുകാരുള്ളത്. 376 ഇടപാടുകാർ ഉള്ള എറണാകുളം ആണ് രണ്ടാമത്. സർക്കാർ തയ്യാറാക്കിയ ഡേറ്റാ ബാങ്ക് അനുസരിച്ചുള്ള കണക്ക് എക്സൈസ് മന്ത്രി എം.ബി.രാജേഷാണ് നിയമസഭയെ രേഖമൂലം അറിയിച്ചത്. സംസ്ഥാനത്ത് മയക്കുമരുന്ന വരവും ഉപയോഗവും വർദ്ധിച്ചപ്പോഴാണ് ഡേറ്റാ ബാങ്ക് തയ്യാറാക്കിയത്. പൊലീസും എക്സൈസും ലഹരിക്കടത്തിൽ പിടികൂടിയവരെയാണ് ഡേറ്റാ ബാങ്കിൽ ഉൾപ്പെടുത്തിയത്. സംസ്ഥാനത്ത് 2434 മയക്കുമരുന്ന ഇടപാടുകരുണ്ടെന്നാണ് കണക്ക്. 412 ഇടപാടുകാർ ഉള്ള കണ്ണൂർ ജില്ലയാണ് ഒന്നാമത്. 376 ഇടപാടുകാർ ഉള്ള എറണാകുളം ആണ് രണ്ടാമത്. തലസ്ഥാന നഗരിയായ തിരുവനന്തപുരത്ത് 117 ഇടപാടുകാർ ആണ് ഉള്ളത്. കാസർകോഡ് ജില്ലയിലാണ് മയക്ക്മരുന്ന് ഇടപാടുകാർ ഏറ്റവും കുറവ്. പതിനൊന്നു പേരാണ് കാസർഗോഡ് ഉള്ളത്. ലഹരിക്കേസിൽ അറസ്റ്റിലായി പുറത്തിറങ്ങിയ പത്ത് പേരിൽ നിന്നും ബോണ്ട് വാങ്ങിയെന്ന് മന്ത്രി എം.ബി രാജേഷ് അറിയിച്ചു. സണ്ണി ജോസഫ് എംഎൽഎയുടെ ചോദ്യത്തിന് നിയമസഭയിൽ രേഖാമൂലം മറുപടി…
Read More » -
Kerala
പരിശോധനകൾ നടത്താതെ ഹെൽത്ത് കാർഡ് നൽകിയ സംഭവം: തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ രണ്ട് ഡോക്ടർമാർക്ക് സസ്പെൻഷൻ; ആര് തെറ്റ് ചെയ്താലും കർശന നടപടിയെന്ന് മന്ത്രി
തിരുവനന്തപുരം: പരിശോധനകൾ നടത്താതെ ഹെൽത്ത് കാർഡ് നൽകിയ സംഭവത്തിൽ തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ രണ്ട് ഡോക്ടർമാരെ കൂടി അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്ത് ഉത്തരവ് പുറപ്പെടുവിച്ചു. കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർമാരാണിവർ. സംഭവം റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് അന്വേഷിച്ച് കർശന നടപടി സ്വീകരിക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ആരോഗ്യ വകുപ്പ് ഡയറക്ടറർക്ക് നിർദേശം നൽകിയിരുന്നു. ജനറൽ ആശുപത്രിയിലെ ആർഎംഒയുടെ ചുമതല വഹിക്കുന്ന അസിസ്റ്റന്റ് സർജനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തിന് പിന്നാലെയാണ് രണ്ട് പേരെക്കൂടി സസ്‌പെൻഡ് ചെയ്തത്. ഹെൽത്ത് കാർഡ് വിതരണത്തിൽ വീഴ്ചയുണ്ടായെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് സ്ഥിരീകരിച്ചിരുന്നു. ആര് തെറ്റ് ചെയ്താലും കർശന നടപടിയെടുക്കും. ഹെൽത്ത് കാർഡ് ഡിജിറ്റലിലേക്ക് മാറ്റുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. മെഡിക്കൽ സർട്ടിഫിക്കറ്റുകൾ പരിശോധിക്കാൻ ഡിഎംഒമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഡോക്ടർ ചെയ്തത് സമൂഹത്തോടുള്ള ദ്രോഹമെന്നും മന്ത്രി പറഞ്ഞു. പരിശോധന പോലും നടത്താതെ പണം വാങ്ങി സർക്കാർ ഡോക്ടർ ഹെൽത്ത് കാർഡ് നൽകുന്നത് വാർത്തയായതിന് പിന്നാലെയാണ് ആരോഗ്യമന്ത്രിയുടെ പ്രതികരണം.…
Read More »