CrimeNEWS

രണ്ടെണ്ണം അടിക്കാൻ പണം ചോദിച്ചു, നൽകിയില്ല; പാലക്കാട്ട് യുവാവിനെ വളഞ്ഞിട്ട് അടിച്ചു, മൂന്ന് പേർ പിടിയിൽ

പാലക്കാട്: പാലക്കാട് മദ്യപിക്കാൻ പണം നൽകാത്തതിന് യുവാവിന്റെ വിരലൊടിച്ച പ്രതികൾ ടൗൺ സൗത്ത് പോലീസിന്റെ പിടിയിൽ. ചിറക്കാട് സ്വദേശികളായ ബൈജു തങ്കരാജ്, ഷെറിൻ, കുന്നത്തൂർമേട് സ്വദേശി അരുൺ എന്നിവരാണ് അറസ്റ്റിലായത്. കുന്നത്തൂർമേട് സ്വദേശി അനൂപിനാണ് മർദ്ദനത്തിൽ പരിക്കേറ്റത്. 31ന് രാത്രി ഒമ്പതരയോടെ അനൂപിനെ കുന്നത്തൂർമേട് വായനശാലയ്ക്ക് സമീപം തടഞ്ഞുനിർത്തി മദ്യപിക്കാൻ പണം ആവശ്യപ്പെട്ടു.

നൽകാതെ പോയ അനൂപിനെ വീട്ടിൽക്കയറി കത്തി, ഇരുമ്പ് പൈപ്പ് എന്നിവ ഉപയോഗിച്ച് മർദിക്കുകയായിരുന്നു. ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് ഒന്നാം പ്രതിയുടെ അടിയിലാണ് മോതിരവിരൽ ഒടിഞ്ഞത്. അനൂപിന്റെ അനുജനും നിസാര പരിക്കേറ്റു. ബൈജുവിന് കഞ്ചാവ്, പിടിച്ചുപറി തുടങ്ങി 12 ഓളം കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: