NEWSPravasi

പണം പിരിക്കാൻ ഇനി ആരും ഇങ്ങോട്ട് വിമാനം കയറേണ്ട! യുഎഇയില്‍ അനുമതിയില്ലാതെ പണപ്പിരിവ് നടത്തിയാൽ നടപടി, കര്‍ശന മുന്നറിയിപ്പ്

അബുദാബി: യുഎഇയിൽ മതിയായ അനുമതികളില്ലാതെ പണപ്പിരിവ് നടത്താനോ സംഭാവനകൾ സ്വീകരിക്കാനോ പാടില്ലെന്ന് ഓർമപ്പെടുത്തി അധികൃതർ. സന്നദ്ധ സംഘടനകൾ, ഫെഡറൽ അല്ലെങ്കിൽ പ്രാദേശിക അധികൃതർ, ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സംഘടനകൾ തുടങ്ങിവയ്ക്ക് രാജ്യത്തെ സാമൂഹിക വികസന മന്ത്രാലയത്തിന്റെ അനുമതിയോടെ ധനശേഖരണം നടത്താം.

ലൈസൻസില്ലാതെ പണപ്പിരിവ് നടത്തുന്ന വ്യക്തികൾ കടുത്ത ശിക്ഷാ നടപടികൾ നേരിടേണ്ടി വരുമെന്ന് ബുധനാഴ്ച സോഷ്യൽ മീഡിയയിലൂടെ പുറത്തിറക്കിയ അറിയിപ്പിൽ യുഎഇ പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു. കുറ്റക്കാരെന്ന് കണ്ടെത്തിയാൽ ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വരുന്നതിന് പുറമെ രണ്ട് ലക്ഷം ദിർഹത്തിനും അഞ്ച് ലക്ഷം ദിർഹത്തിനും ഇടയിലുള്ള തുക പിഴ അടയ്ക്കേണ്ടി വരികയും ചെയ്യും. അനുമതിയില്ലാതെ സംഭാവനകൾ സ്വീകരിക്കാനുള്ള വെബ്‍സൈറ്റുകൾ പ്രവർത്തിപ്പിക്കുകയോ അല്ലെങ്കിൽ ഏതെങ്കിലും ഇലക്ട്രോണിക് സംവിധാനത്തിലൂടെ ധനശേഖരണം നടത്തുകയോ ചെയ്യുന്നവരും നിയമപ്രകാരം കുറ്റക്കാരാണ്. ഇവരും ശിക്ഷാ നടപടികൾ നേരിടേണ്ടി വരും.

ധനശേഖരണത്തിന് ലൈസൻസുള്ള സ്ഥാപനങ്ങൾ പോലും അതിനായുള്ള പരസ്യങ്ങളോ മറ്റ് പ്രസിദ്ധീകരണങ്ങളോ പുറത്തിറക്കാനും അല്ലെങ്കിൽ സംപ്രേക്ഷണം ചെയ്യാനും പ്രത്യേക അനുമതി വാങ്ങണമെന്ന് യുഎഇയിലെ ഫെഡറൽ നിയമം അനുശാസിക്കുന്നു. നിയമപ്രകാരം രണ്ട് തരത്തിലുള്ള സ്ഥാപനങ്ങൾക്കാണ് യുഎഇയിൽ ധനശേഖരണം നടത്താൻ അനുമതിയുള്ളത്. സംഭാവനകൾ വാങ്ങാനും കൊടുക്കാനും മറ്റുമുള്ള നിയമങ്ങൾ പ്രകാരം സ്ഥാപിതമാകുന്ന ലൈസൻസും അംഗീകാരവുമുള്ള സ്ഥാപനങ്ങളാണ് ഒന്നാമത്തെ വിഭാഗം. ഇതിന് പുറമെ അനുമതിയുള്ള സന്നദ്ധസേവന സ്ഥാപനങ്ങൾ വഴി സംഭാവനകൾ സ്വീകരിക്കാൻ ലൈസൻസ് ലഭിക്കുന്നവയാണ് രണ്ടാമത്തെ വിഭാഗത്തിൽപെടുന്ന സ്ഥാപനങ്ങൾ.

Back to top button
error: