IndiaNEWS

ഗുജറാത്ത് കലാപത്തെക്കുറിച്ച് വർഗീയപ്രസ്താവന: വിഎച്ച്പി നേതാവിനെതിരെ പൊലീസ് കേസ്

മംഗലാപുരം: വ‍ര്‍ഗ്ഗീയ പരാമര്‍ശം നടത്തിയ വിഎച്ച്പി നേതാവിനെതിരെ പൊലീസ് കേസെടുത്തു. ഗുജറാത്ത് കലാപത്തെക്കുറിച്ച് വർഗീയപ്രസ്താവന നടത്തിയ കർണാടക വിഎച്ച്പി നേതാവ് ശരൺ പമ്പ്‌വെല്ലിനെതിരെയാണ് പൊലീസ് കേസെടുത്തത്. തുമകുരു പൊലീസ് ആണ് കേസെടുത്തത്. ഗുജറാത്തിൽ ’59 കർസേവകർക്ക് പകരം 2000 പേരെ ചുട്ടുകൊന്നു’ എന്നാണ് ശരണ്‍ പമ്പ് വെൽ പറഞ്ഞത്.

മംഗലാപുരത്ത് ബജരംഗദൾ സംഘടിപ്പിക്കുന്ന ശൗര്യയാത്രയിലാണ് വിവാദപരാമര്‍ശം നടത്തിയത്. ഐപിസി 295 വകുപ്പ് പ്രകാരം ഏതെങ്കിലും തരത്തിലുള്ള വ്യക്തികളുടെ മതത്തെ അവഹേളിക്കാനും മതവികാരം വ്രണപ്പെടുത്താനും ഉദ്ദേശിച്ച് പ്രസംഗിച്ചു എന്ന കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. സാമൂഹ്യപ്രവർത്തകൻ സയ്യിദ് ബുർഹാനുദ്ദിൻ ആണ് ശരൺ പമ്പ് വെല്ലിനെതിരെ പരാതി നൽകിയത്. നേരത്തെ സൂറത്ത്കലിൽ കൊല്ലപ്പെട്ട മുഹമ്മദ്‌ ഫാസിലിനെതിരെയും ശരൺ പ്രസംഗിച്ചത് വിവാദമായിരുന്നു.

Back to top button
error: