LIFEMovie

ആർ.ജെ. ബാലാജി നായകനാകുന്ന ‘റൺ ബേബി റൺ’ ചിത്രത്തിന്റെ സ്‍നീക്ക് പീക്ക് വീഡിയോ പുറത്തു

ശ്വര്യ രാജേഷ് നായികയാകുന്ന പുതിയ ചിത്രമാണ് ‘റൺ ബേബി റൺ’. ആർ.ജെ. ബാലാജിയാണ് നായകനാകുന്നത്. ചിത്രം ഫെബ്രുവരി മൂന്നിനാണ് റിലീസ്. ‘റൺ ബേബി റൺ’ എന്ന ചിത്രത്തിന്റെ സ്‍നീക്ക് പീക്ക് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്. പൃഥ്വിരാജ് നായകനായ ‘ടിയാൻ’ എന്ന ചിത്രത്തിന്റെ സംവിധായകൻ ജിയെൻ കൃഷ്‍ണകുമാറാണ് ‘റൺ ബേബി റൺ’ ഒരുക്കുന്നത്. ജിയെൻ കൃഷ്‍ണകുമാർ തന്നെയാണ് തിരക്കഥയും. ‘റൺ ബേബി റൺ’ എന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം എസ് യുവ ആണ് നിർവഹിക്കുന്നത്. വിവേക ഗാനരചനയും സാം സി എസ് സംഗീത സംവിധാനവും നിർവഹിക്കുന്ന ചിത്രം പ്രിൻസ് പിക്ചേഴ്‍സിന്റെ ബാനറിലാണ് ലക്ഷ്‍മൺ കുമാറാണ് നിർമിക്കുന്നത്.

ഐശ്വര്യ രാജേഷ് നായികയാകുന്ന മറ്റൊരു ചിത്രമാണ് ‘ഫർഹാന’. ‘ഫർഹാന’ എന്ന കഥാപാത്രമായിട്ടു തന്നെയാണ് ചിത്രത്തിൽ ഐശ്വര്യ രാജേഷ് അഭിനയിക്കുന്നത്. നെൽസൺ വെങ്കടേശൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നെൽസൺ വെങ്കടേശൻ തന്നെ തിരക്കഥയും എഴുതുന്നു. സെൽവരാഘവനും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ജസ്റ്റിൻ പ്രഭാകരനാണ്. ഗോകുൽ ബെനോയ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത്. ഡ്രീം വാര്യർ പിക്ചേഴ്സ് ആണ് ചിത്രം നിർമിക്കുന്നത്.

ഐശ്വര്യ രാജേഷ് നായികയായി മലയാളത്തിലും ഒരു ചിത്രം ഒരുങ്ങുന്നുണ്ട്. ‘പുലിമട’ എന്നാണ് ചിത്രത്തിന്റെ പേര്. ജോജു ജോർജ് ആണ് ചിത്രത്തിൽ നായകനായി എത്തുന്നത്. എട്ട് വർഷത്തെ ഇടവേളയ്‍ക്ക് ശേഷം വേണു ഛായാഗ്രാഹകനാകുന്നുവെന്ന പ്രത്യേകതയുമുണ്ട്. ലിജോ മോൾ, ബാലചന്ദ്ര മേനോൻ. ഷിബില, അഭിരാം, റോഷൻ, കൃഷ്‍ണ പ്രഭ തുടങ്ങി ഒട്ടേറെ താരങ്ങൾ ചിത്രത്തിലുണ്ട്. ഡിക്സൺ പൊടുത്താസും സുരാജ് പി എസും ചേർന്നാണ് നിർമാണം. ‘പുലിമട’ എന്ന ചിത്രത്തിന്റെ നിർമാണം ഇങ്ക്ലാബ് സിനിമാസിന്റെ ബാനറിലാണ്. രാജീവ് പെരുമ്പാവൂർ ആണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ. പ്രൊഡക്ഷൻ എക്സിക്യുട്ടീവ് ബാബുരാജ്. വിനേഷ് ബംഗ്ലാൻ ആണ് ചിത്രത്തിന്റെ കലാസംവിധാനം. മേക്കപ്പ് റോഷൻ. ‘പുലിമട’ എന്ന പുതിയ ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത് ജേക്സ് ബിജോയ്. വസ്‍ത്രാലങ്കാരം സുനിൽ റഹ്‍മാൻ, സ്റ്റെഫി എന്നിവരാണ്.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: