Month: February 2023
-
Crime
ബിസിനസില്‍ പങ്കാളിത്തവും സിനിമയില്‍ അവസരവും വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ചെന്നു പരാതി; സിനിമ നിര്‍മ്മാതാവ് അറസ്റ്റില്‍
കൊച്ചി: ബിസിനസില്‍ പങ്കാളിത്തവും സിനിമയില്‍ അവസരവും വിവാഹ വാഗ്ദാനവും നല്‍കി പീഡിപ്പിച്ചെന്നു പരാതിയിൽ സിനിമ നിര്‍മ്മാതാവ് അറസ്റ്റില്‍. വ്യവസായിയും സിനിമ നിര്‍മ്മാതാവുമായ മാര്‍ട്ടിന്‍ സെബാസ്റ്റിയന്‍ ആണ് ലൈംഗിക പീഡനക്കേസില്‍ അറസ്റ്റിലായത്. ചോദ്യം ചെയ്യലിനു ഹാജരായപ്പോഴാണു കൊച്ചി സെന്‍ട്രല്‍ പോലീസ് ഇയാളെ അറസ്റ്റു ചെയ്തത്. തൃശൂര്‍ സ്വദേശിനിയുടെ പരാതിയിലാണു നടപടി. ബിസിനസില്‍ പങ്കാളിത്തവും സിനിമയില്‍ അവസരവും വിവാഹ വാഗ്ദാനവും നല്‍കി 2000 മുതല്‍ കാലഘട്ടത്തില്‍ വയനാട്, മുംബൈ, തൃശൂര്‍, ബംഗളൂരു, കൊച്ചി എന്നിവിടങ്ങളില്‍ ഹോട്ടലിലും ഓഫീസിലും വച്ചു പീഡിപ്പിച്ചുവെന്നാണു യുവതി നല്‍കിയ പരാതിയില്‍ പറയുന്നത്. 78.60 ലക്ഷം രൂപയും 80 പവന്‍ സ്വര്‍ണവും പ്രതി തട്ടിയെടുത്തു. യുവതി പോലീസില്‍ പരാതി നല്‍കുമെന്നു വന്നതോടെ ഏഴു പോലീസ് സ്‌റ്റേഷന്‍ പരിധികളിലുള്ള സെഷന്‍സ് കോടതികളിലും ഹൈക്കോടതിയിലും ഹര്‍ജി നല്‍കി മാര്‍ട്ടിന്‍ മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു.1990 കളിലെ ആട്, തേക്ക്, മാഞ്ചിയം തട്ടിപ്പുകേസിലെ പ്രതിയാണിയാള്‍. ഹൈക്കോടതി കഴിഞ്ഞയാഴ്ച മാര്‍ട്ടിനു മുന്‍കൂര്‍ ജാമ്യം അനുവദിച്ചെങ്കിലും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുമ്പാകെ…
Read More » -
Kerala
സാധാരണ ജനങ്ങളെ ക്രൂരമായി അവഗണിച്ചു, കേരളത്തിനും നിരാശ; കേന്ദ്ര ബജറ്റിനെ രൂക്ഷമായി വിമർശിച്ച് എം.വി ഗോവിന്ദന്‍
തിരുവനന്തപുരം: സാധാരണ ജനങ്ങളെയും അവര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളേയും ക്രൂരമായി അവഗണിച്ച ബജറ്റാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ലോകസഭയില്‍ അവതരിപ്പിച്ചതെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പറഞ്ഞു. കേരളത്തിന് കടുത്ത നിരാശ സമ്മാനിക്കുന്ന ബജറ്റു കൂടിയാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സമൂഹത്തില്‍ പ്രബലരും, അതിസമ്പന്നരുമാണ് സമ്പത്ത് ഉല്‍പാദിപ്പിക്കുന്നവരെന്നും അതിനാല്‍ ഇവര്‍ക്ക് സൗജന്യങ്ങള്‍ വാരിക്കോരി നല്‍കിയാല്‍ പാവങ്ങളും സ്വാഭാവികമായും രക്ഷപ്പെടുമെന്ന നവഉദാരവാദനയമാണ് ബജറ്റിന്റെ അന്തസത്ത. അതുകൊണ്ടാണ് തൊഴിലില്ലായ്മ രൂക്ഷമാകുകയും, കൂലിയില്‍ കുറവുണ്ടാകുകയും, പട്ടിണി വ്യാപകമാകുകയും ചെയ്യുമ്പോഴും സാമൂഹ്യ മേഖലയില്‍ നിക്ഷേപം നടത്താന്‍ കേന്ദ്രം വിസമ്മതിച്ചത്. അധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ താല്‍പര്യങ്ങള്‍ക്ക് ഇടം ലഭിക്കാത്ത ബജറ്റില്‍ തൊഴില്‍, ഭക്ഷണം, കൃഷി, പെന്‍ഷന്‍ തുടങ്ങിയ എല്ലാ മേഖലകള്‍ക്കുമുള്ള വിഹിതം വെട്ടിക്കുറച്ചിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തൊഴിലുറപ്പ് പദ്ധതിക്കുള്ള വിഹിതവും, കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണ പദ്ധതിക്കുള്ള വിഹിതവും, ഭക്ഷ്യ സബ്‌സിഡിയും വെട്ടിക്കുറച്ചത് ദാരിദ്ര്യവും പട്ടിണിയും വര്‍ധിപ്പിക്കാനേ സഹായിക്കൂ. ജനങ്ങളുടെ ജീവിത പ്രശ്‌നങ്ങളല്ല മറിച്ച് കടുത്ത വര്‍ഗീയ പ്രചരണമാണ് പൊതുതെരഞ്ഞെടുപ്പ് ഫലത്തെ നിശ്ചയിക്കുകയെന്ന അഹങ്കാരമാണ്…
Read More » -
Crime
ദുരൂഹ സാഹചര്യത്തിൽ റോഡരികിൽ സ്വകാര്യ ബസ് കണ്ടക്ടറുടെ മൃതദേഹം; അപകടരംഗം പുനരാവിഷ്‌കരിച്ച് അന്വേഷണ സംഘം
തൊടുപുഴ: ദുരൂഹ സാഹചര്യത്തില്‍ പാതയോരത്ത് യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ അപകടരംഗം പുനരാവിഷ്‌കരിച്ച് അന്വേഷണ സംഘം. ഉടുമ്പന്നൂര്‍ മലയിഞ്ചി സ്വദേശിയും ബസ് കണ്ടക്ടറുമായിരുന്ന പുതുമനയില്‍ റോബിന്‍ ജോയി (29) യെയാണ് ദുരൂഹ സാഹചര്യത്തില്‍ റോഡിരികില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ജനുവരി 10ന് പുലര്‍ച്ചെ ഉടുമ്പന്നൂര്‍ ഇടമറുക് മഞ്ചിക്കല്ല് റോഡില്‍ പഴയ ചെരിപ്പ് കമ്പനിക്ക് സമീപം റോഡരികില്‍ മൃതദേഹം കണ്ടെത്തിയ അതേ സ്ഥലത്താണ് പോലീസ് സര്‍ജ്ജന്റെ സാന്നിധ്യത്തില്‍ അന്വേഷണ സംഘം അപകടരംഗം പുനരാവിഷ്‌കരിച്ചത്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഫോറന്‍സിക് വിദഗ്ധരാണ് തെളിവെടുപ്പ് നടത്തിയത്. ഡോ. ജെയിംസും സംഘവും സംഭവസ്ഥലത്ത് വ്യാഴാഴ്ച നേരിട്ടെത്തി അപകടരംഗം പുനരാവിഷ്‌കരിച്ചു. ജനുവരി ഒമ്പതിന് രാത്രി 12നും പുലര്‍ച്ചെ 2.30നും ഇടയിലാണ് മരണം നടന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. അപകടത്തില്‍പ്പെട്ട ബൈക്ക് സ്ഥലത്തെത്തിച്ചു. റോബിന്റെ അതെ വലിപ്പവും തൂക്കവുമുള്ള വ്യക്തിയെ ഉപയോഗിച്ചാണ് അപകടം പുനരാവിഷ്‌കരിച്ചത്. ഇതുവഴി യഥാർത്ഥ മരണ കാരണം കണ്ടെത്താനാവുമെന്ന് നിഗമനത്തിലാണ് അന്വേഷണ സംഘം. സംഭവ സ്ഥലത്ത്…
Read More » -
Kerala
പോക്‌സോ കേസിൽ ഇരയായ പെൺകുട്ടി ജാമ്യത്തിലിറങ്ങിയ പ്രതിയ്ക്കൊപ്പം ഒളിച്ചോടി: നിലവില്‍ പ്രായപൂര്‍ത്തിയായതിനാല്‍ സ്വന്തം ഇഷ്ടപ്രകാരം വിട്ടയച്ച് കോടതി
പത്തനംതിട്ട: പോക്‌സോ കേസിലെ ഇരയായ പെൺകുട്ടി ജാമ്യത്തിലിറങ്ങിയ പ്രതിക്കൊപ്പം ഒളിച്ചോടി. പോലീസ് തിരോധാന കേസ് എടുത്ത് അന്വേഷിച്ച് പിടികൂടി കോടതിയില്‍ ഹാജരാക്കിയെങ്കിലും നിലവില്‍ പ്രായപൂര്‍ത്തി ആയതിനാല്‍ രണ്ടുപേരെയും സ്വന്തം ഇഷ്ടപ്രകാരം വിട്ടയച്ചു. കഴിഞ്ഞ നവംബര്‍ 10 ന് പത്തനംതിട്ട വനിതാ സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയായ ഇലവുംതിട്ട സ്വദേശിയായ 37 വയസുകാരനൊപ്പമാണ് പെൺകുട്ടി പോയത്. പത്താം ക്ലാസില്‍ പഠിക്കുന്ന കാലം മുതല്‍ കഴിഞ്ഞ വര്‍ഷം ഫെബ്രുവരി അവസാനം വരെ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയിലായിരുന്നു യുവാവ് അറസ്റ്റിലായത്. പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി പീഡനത്തിന് വിധേയയാക്കുകയും പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും തുടര്‍ന്നും നിരന്തരമായി പീഡിപ്പിച്ചുവെന്നുമുള്ള പരാതിയിലാണ് വനിതാ പോലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ഇയാളെ അറസ്റ്റ് ചെയ്തത്. ടിപ്പര്‍ ഡ്രൈവറായ പ്രതിക്ക് ഭാര്യയും കുട്ടിയുമുണ്ട്. ഭാര്യയുമായി കുടുംബപ്രശ്‌നങ്ങള്‍ നില നില്‍ക്കുന്നതിനിടെയാണ് പോക്‌സോ കേസില്‍ അറസ്റ്റിലായത്. റിമാന്‍ഡിലായിരുന്ന യുവാവ് ഒരാഴ്ച മുന്‍പാണ് ജാമ്യത്തിൽ പുറത്തിറങ്ങിയത്. ചൊവ്വാഴ്ചയാണ് ഇയാളും പെണ്‍കുട്ടിയുമായി ഒളിച്ചോടിയത്. പെണ്‍കുട്ടിയുടെ മാതാവിന്റെ പരാതി പ്രകാരം…
Read More » -
NEWS
പെഷാവര്‍ സ്‌ഫോടനത്തില്‍ സുരക്ഷാ വീഴ്ച സമ്മതിച്ച് പാക് പോലീസ് മേധാവി, ചാവേറിന് സേനയിൽ നിന്നു സഹായം ലഭിച്ചെന്നും സംശയം
പെഷാവര്‍: പാകിസ്താനിലെ പള്ളിയില്‍ 101 പേരുടെ മരണത്തിനിടയാക്കിയ ചാവേര്‍ സ്‌ഫോടനത്തില്‍ സുരക്ഷാ വീഴ്ച സമ്മതിച്ച് പാക് പോലീസ് മേധാവി. യൂണിഫോമും ഹെല്‍മെറ്റും ധരിച്ചാണ് ചാവേര്‍ പള്ളിയിലെത്തിയതെന്നും സുരക്ഷാച്ചുമതലയിലുണ്ടായിരുന്ന പോലീസുകാര്‍ തടയാന്‍ ശ്രമിച്ചില്ലെന്നും ഖൈബര്‍ പഖ്തുന്‍ക്വ പ്രവിശ്യാ പോലീസ് തലവന്‍ മൊവാസം ജാ അന്‍സാരി പറഞ്ഞു. അഫ്ഗാന്‍ അതിര്‍ത്തിയിയോടു ചേര്‍ന്ന അതീവ സുരക്ഷാമേഖലയിലാണു പള്ളി സ്ഥിതി ചെയ്യുന്നത്. അതുകൊണ്ടുതന്നെ ത്രിതല സുരക്ഷാ വലയമാണു പള്ളിക്കു ചുറ്റുമുള്ളത്. ഈ വലയം ഭേദിച്ചെത്തിയ ചാവേറാണ് ആക്രമണം നടത്തിയത്. ഇതാണ് സുരക്ഷാ വീഴ്ചയുണ്ടായെന്നു സ്ഥിരീകരിക്കാന്‍ കാരണം. പോലീസ് യൂണിഫോമും സുരക്ഷാ ഹെല്‍മെറ്റും ധരിച്ച് സ്‌ഫോടകവസ്തുക്കളുമായെത്തിയ ചാവേറിനെ ഒരു ഘട്ടത്തിലും തടയാന്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ ശ്രമിച്ചില്ലെന്ന് മൊവാസം ജാ അന്‍സാരി പറഞ്ഞു. സുരക്ഷാ വീഴ്ചയാണ് ഇതു സൂചിപ്പിക്കുന്നത്. പാക് പോലീസ് സേനയ്ക്കുള്ളില്‍നിന്ന് ചാവേറിന് സഹായം ലഭിച്ചിരുന്നോയെന്ന കാര്യവും പരിശോധിക്കുന്നുണ്ട്. സംഭവസമയം പോലീസ് ആസ്ഥാനത്തുണ്ടായിരുന്ന മുഴുവന്‍ ഉദ്യോഗസ്ഥരെയും ചോദ്യംചെയ്യാനാണ് തീരുമാനം. സംശയനിഴലിലുള്ള 23 ഉദ്യോഗസ്ഥരെ കസ്റ്റഡിയിലെടുത്തതായും സൂചനയുണ്ട്. കഴിഞ്ഞ…
Read More » -
Sports
കുട്ടി കായിക താരങ്ങൾക്ക് അവസരം; സ്പോര്‍ട്സ് സ്‌കൂളുകളിലേക്കുള്ള സെലക്ഷന്‍ ട്രയല്‍സ് നാളെ
തിരുവനന്തപുരം: സംസ്ഥാന കായിക വകുപ്പിനു കീഴില്‍ തിരുവനന്തപുരം ജി.വി. രാജ സ്പോര്‍ട്സ് സ്‌കൂള്‍, കണ്ണൂര്‍ സ്പോര്‍ട്സ് സ്‌കൂള്‍, തൃശൂര്‍ സ്പോര്‍ട്‌സ് ഡിവിഷന്‍ എന്നിവിടങ്ങളിലേക്കുള്ള പാലക്കാട് ജില്ലയിലെ സെലക്ഷന്‍ ട്രയല്‍സ് നാളെ നടക്കും. കോട്ടായി ഗവണ്മെന്റ് ഹയര്‍ സെക്കൻഡറി സ്‌കൂളിലും മണ്ണാര്‍ക്കാട് എംഇഎസ് കോളജിലുമാണ് ട്രയല്‍സ് സംഘടിപ്പിക്കുന്നത്. രാവിലെ എട്ടു മുതല്‍ സെലക്ഷന്‍ ട്രയല്‍സ് ആരംഭിക്കും. ജില്ലാ അടിസ്ഥാനത്തിലല്ല ട്രയല്‍സ് സംഘടിപ്പിക്കുന്നത്. ഏതു ജില്ലക്കാരായ വിദ്യാര്‍ഥികള്‍ക്കും ട്രയല്‍സില്‍ പങ്കെടുക്കാം. ആറു മുതല്‍ 11വരെയുള്ള ക്ലാസുകളിലേക്കുള്ള വിദ്യാര്‍ഥികള്‍ക്കു വേണ്ടിയാണ് ട്രയല്‍സ് നടത്തുന്നത്. 9,10 ക്ലാസുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് സംസ്ഥാനതലത്തില്‍ മെഡല്‍ നേടിയവര്‍ക്കു മാത്രമാണ് പ്രവേശനം അനുവദിക്കുക. അത്ലറ്റിക്സ്, ബോക്സിങ്, ജൂഡോ, ക്രിക്കറ്റ് (പെണ്‍കുട്ടികള്‍), തായ്ക്കോണ്ടോ (പെണ്‍കുട്ടികള്‍), വോളിബോള്‍, ബാസ്‌ക്കറ്റ് ബോള്‍, ഹോക്കി, റെസ്ലിങ്ങ് എന്നീ ഇനങ്ങളിലേക്കാണ് ട്രയല്‍സ് നടത്തുന്നത്. ഫുട്ബോളിനുള്ള സെലക്ഷന്‍ ട്രയല്‍ ഇതിനോടൊപ്പം ഉണ്ടായിരിക്കില്ല. ട്രയല്‍സില്‍ പങ്കെടുക്കാനെത്തുന്ന കുട്ടികള്‍ ജനന സര്‍ട്ടിഫിക്കറ്റും ആധാര്‍ കാര്‍ഡും രണ്ടു പാസ്പോര്‍ട് സൈസ് ഫൊട്ടോയും നിര്‍ബന്ധമായും കൊണ്ടുവരേണ്ടതാണ്.…
Read More » -
India
നിയമസഭാ തെരഞ്ഞെടുപ്പ്: മേഘാലയ മുഖ്യമന്ത്രിക്കെതിരേ മുന്‍ തീവ്രവാദി നേതാവിനെ രംഗത്തിറക്കി ബി.ജെ.പി, 60 സീറ്റിലും പോരാട്ടം ഒറ്റയ്ക്ക്
ഷില്ലോങ്: മേഘാലയയില്‍ മുഖ്യമന്ത്രി കോണ്‍റാഡ് കെ. സാങ്മയ്‌ക്കെതിരേ പാര്‍ട്ടി സംസ്ഥാന ഉപാധ്യക്ഷനും മുന്‍ തീവ്രവാദി നേതാവുമായ ബെര്‍ണാഡ് എന്‍. മറാക്കിനെ രംഗത്തിറക്കി ബി.ജെ.പി. സൗത്ത് തുറ മണ്ഡലത്തിലാണ് ഇരുവരുടെയും നേർക്കുനേർ പോരാട്ടത്തിനു കളമൊരുങ്ങുന്നത്. ഇക്കുറി സംസ്ഥാനത്തെ 60 നിയമസഭാ മണ്ഡലങ്ങളിലും ബി.ജെ.പി. ഒറ്റയ്ക്കാണു മത്സരിക്കുന്നത്. 60 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെയും ബി.ജെ.പി. ഇന്നലെ പ്രഖ്യാപിച്ചു. കോണ്‍റാഡ് സാങ്മയുടെ നേതൃത്വത്തിലുള്ള ഭരണസഖ്യമായ മേഘാലയ ഡെമോക്രാറ്റിക് അലയന്‍സില്‍ നിന്നു പിരിഞ്ഞശേഷം നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്കു മത്സരിക്കാന്‍ കഴിഞ്ഞ മാസം ബി.ജെ.പി. നേതൃത്വം തീരുമാനിക്കുകയായിരുന്നു. ബി.ജെ.പിയുടെ സിറ്റിങ് എം.എല്‍.എമാരും അടുത്തിടെ മറ്റു പാര്‍ട്ടികളില്‍നിന്നെത്തിയ എം.എല്‍.എമാരും സ്ഥാനാര്‍ഥിപ്പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. പാര്‍ട്ടി സിറ്റിങ് എം.എല്‍.എമാരായ സന്‍ബോര്‍ ഷുല്ലായ്, എ.എല്‍. ഹെക് എന്നിവര്‍ യഥാക്രമം സൗത്ത് ഷില്ലോങ്, പൈന്തോരുഖ്‌റ മണ്ഡലങ്ങളില്‍ മത്സരിക്കും. മറ്റു പാര്‍ട്ടികളില്‍നിന്ന് രാജിവച്ച് ബി.ജെ.പിയില്‍ ചേര്‍ന്ന എം.എല്‍.എമാരായ എച്ച്.എം. ഷാങ്പ്ലിയാങ്, ഫെര്‍ലിന്‍ സാങ്മ, ബെനഡിക്ട് മറാക്, സാമുവല്‍ എം. സാങ്മ എന്നിവര്‍ യഥാക്രമം മൗറിന്റാം, സെല്‍സെല്ല, റാക്‌സാംഗ്രെ, ബാഗ്മാര…
Read More » -
Kerala
കാറും ബസും കൂട്ടിയിടിച്ച് യുവാവ് മരിച്ചു, ഒപ്പമുണ്ടായിരുന്ന പെണ്‍കുട്ടിയുടെ നില ഗുരുതരം
കാഞ്ഞങ്ങാട്: ദേശീയപാതയില്‍ ബസും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു, കൂടെയുണ്ടായിരുന്ന പെണ്‍കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു. പെരിയ നടുവോട്ടു പാറയിലെ വൈശാഖ് (23) ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന കോളജ് വിദ്യാര്‍ത്ഥിനി പുല്ലൂര്‍ തടത്തിലെ ആരതി (18) ഗുരുതരാവസ്ഥയില്‍ കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാസര്‍കോട് ഗവ.കോളജിലെ വിദ്യര്‍ത്ഥിനിയാണ് ആരതി വ്യാഴാഴ്ച വൈകീട്ട് 7 മണിയോടെ പെരിയ ദേശീയപാതയിലാണ് അപകടം. ബസിലുണ്ടായിരുന്ന ഏതാനും യാത്രക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. കാഞ്ഞങ്ങാട് നിന്നും കാസര്‍കോട് ഭാഗത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസും ആൾട്ടോ കാറും തമ്മിലാണ് കൂട്ടിയിടിച്ചത്.
Read More » -
Business
അദാനിക്ക് എസ്ബിഐ നൽകിയത് 21,000 കോടി രൂപ; കണക്കുകൾ പുറത്ത്
ദില്ലി: രാജ്യത്തെ ഏറ്റവും വലിയ ധനകാര്യ സ്ഥാപനമായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അദാനി ഗ്രൂപ്പിന്റെ വിവിധ കമ്പനികൾക്ക് 21,000 കോടി രൂപ (2.6 ബില്യൺ ഡോളർ) വായ്പ നൽകിയതായി റിപ്പോർട്ട്. നിയമങ്ങൾ പ്രകാരം അനുവദനീയമായതിന്റെ പകുതിയാണിത്, എസ്ബിഐ നൽകിയ വായ്പകളിൽ വിദേശ യൂണിറ്റുകളിൽ നിന്നുള്ള 200 മില്യൺ ഡോളർ ഉൾപ്പെടുന്നുവെന്നാണ് റിപ്പോർട്ട്. അദാനി ഗ്രൂപ്പിന് നൽകിയ വിവായ്പകളെ കുറിച്ച് ആശങ്കയില്ലെന്ന് എസ്‌ബിഐ ചെയർമാൻ ദിനേഷ് കുമാർ ഖര പറഞ്ഞു. ബിഎസ്ഇയിൽ എസ്ബിഐയുടെ ഓഹരി ഏകദേശം 527.75 രൂപയിലാണ് വ്യാപാരം നടക്കുന്നത്. മോശം റിപ്പോർട്ട് കാരണം അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരികൾക്ക് 100 ബില്യൺ ഡോളറിന്റെ മൊത്തം വിപണി മൂലധനം കഴിഞ്ഞ ആഴ്ച നഷ്ടമായി. അദാനി ഗ്രൂപ്പുമായുള്ള ഇന്ത്യൻ ബാങ്കിംഗ് മേഖലയുടെ നേരിട്ടുള്ള വായ്പ ഇടപാടുകൾ വെറും 0.6% മാത്രമാണ്. അതേസമയം, അദാനി എൻറർപ്രൈസസിൻറെ തുടർ ഓഹരി വില്പന റദ്ദാക്കിയതോടെ അദാനി ഗ്രൂപ്പിന്റെ ഓഹരികൾ കുത്തനെ ഇടിഞ്ഞു. ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ട്…
Read More » -
Crime
തൃശൂർ വാടാനപ്പള്ളിയിൽ കൊല്ലപ്പെട്ട റിട്ട.അധ്യാപികയെ ആറു തവണ കുത്തിയെന്ന് പ്രതി
തൃശൂർ വാടാനപ്പള്ളി ഗണേശമംഗലത്തെ റിട്ടയേർഡ് അധ്യാപിക വസന്ത (78) മരിച്ചത് പ്രവാസി മലയാളിയും അയൽവാസിയുമായ ജയരാജിൻ്റെ കുത്തേറ്റ്. ആറു തവണ ശരീരത്തിൽ കുത്തിയെന്ന് അറസ്റ്റിലായ പ്രതി മൊഴി നൽകി. കൊലപാതകം പണം തട്ടിയെടുക്കാനായിരുന്നു. 20 പവൻ സ്വർണവും കഠാരയും പ്രതിയുടെ വീട്ടിൽനിന്ന് കണ്ടെടുത്തു. തളിക്കുളം എസ്എൻവി യുപി സ്കൂളിലെ അധ്യാപികയായിരുന്ന വസന്ത ജോലിയിൽ നിന്ന് വിരമിച്ച ശേഷം പുതിയ വീട് പണിത് തനിച്ചു താമസിക്കുകയായിരുന്നു . ഇവർക്ക് മക്കളില്ല. ഭര്‍ത്താവ് നേരത്തെ മരിച്ചു. വസന്തയുടെ അയൽവാസിയാണ് പ്രതി ജയരാജ്. വ്യാഴാഴ്ച രാവിലെ ഏഴോടെയാണ് സംഭവം. കയ്യുറയും കഠാരയുമായി വസന്തയുടെ വീട്ടിലെത്തിയ ജയരാജ് പതുങ്ങിനിന്നു. വീടിനു പുറത്തിറങ്ങിയ വസന്തയുടെ കഴുത്തിൽ ഷാളിട്ട് മുറുക്കുകയും കഠാര കൊണ്ട് കുത്തുകയുമായിരുന്നു. വസന്തയുടെ വീട്ടിൽനിന്ന് നിലവിളി കേട്ട് അയൽവാസികളാണ് പൊലീസിനെ വിവരമറിയിച്ചത്. വീടിന്റെ പിൻവശത്തുനിന്ന് വസന്തയുടെ മൃതദേഹം കണ്ടെത്തി. സമീപത്തെ ദേശീയപാതയില്‍ വഴിയോരത്ത് മീന്‍ കച്ചവടം ചെയ്തിരുന്ന സിദ്ദിഖ് വസന്തയുടെ വീടിന്റെ മതിൽ ചാടിയ ആളുടെ പടം…
Read More »