
കാഞ്ഞങ്ങാട്: ദേശീയപാതയില്‍ ബസും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു, കൂടെയുണ്ടായിരുന്ന പെണ്‍കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു.
പെരിയ നടുവോട്ടു പാറയിലെ വൈശാഖ് (23) ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന കോളജ് വിദ്യാര്‍ത്ഥിനി പുല്ലൂര്‍ തടത്തിലെ ആരതി (18) ഗുരുതരാവസ്ഥയില്‍ കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാസര്‍കോട് ഗവ.കോളജിലെ വിദ്യര്‍ത്ഥിനിയാണ് ആരതി
വ്യാഴാഴ്ച വൈകീട്ട് 7 മണിയോടെ പെരിയ ദേശീയപാതയിലാണ് അപകടം. ബസിലുണ്ടായിരുന്ന ഏതാനും യാത്രക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
കാഞ്ഞങ്ങാട് നിന്നും കാസര്‍കോട് ഭാഗത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസും ആൾട്ടോ കാറും തമ്മിലാണ് കൂട്ടിയിടിച്ചത്.