Month: February 2023

  • Kerala

    കേന്ദ്രബജറ്റിൽ റെയിൽവേയ്ക്ക് റെക്കോര്‍ഡ് തുക; അങ്കമാലി – ശബരി റെയിൽവേ പദ്ധതിയുടെ അനുമതി തേടി ഡീൻ കുര്യാക്കോസ് എംപി റെയിൽവേ മന്ത്രിയെ കണ്ടു

    ​ദില്ലി: അങ്കമാലി – ശബരി റെയിൽവേ പദ്ധതിയുടെ പുതുക്കിയ എസ്റ്റിമേറ്റിന് അനുമതി തേടി ഇടുക്കി എം പി . ഡീൻ കുര്യാക്കോസ് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി ചർച്ച നടത്തി. വിദേശ കാര്യ സഹമന്ത്രി. കേന്ദ്രമന്ത്രി വി.മുരളീധരൻ്റെ സാന്നിധ്യത്തിലായിരുന്നു ചര്‍ച്ച. കേരളത്തിലെ ജനപ്രതിനിധികളുമായി കേന്ദ്രം ഉടൻ ചർച്ച നടത്തണമെന്ന് എംപി ആവശ്യപ്പെട്ടു. അനുകൂല പ്രതികരണമാണ് ലഭിച്ചതെന്ന് ഡീൻ കുര്യാക്കോസ് എംപി വ്യക്തമാക്കി. ഇക്കുറി കേന്ദ്രബജറ്റിൽ റെക്കോര്‍ഡ് തുകയാണ് റെയിൽവേയ്ക്ക് മാറ്റി വച്ചിരിക്കുന്നത്. വന്ദേഭാരത് അടക്കം ട്രെയിനുകളുടെ ആധുനീകരണവും, പാളങ്ങൾ ബലപ്പെടുത്തലും, പുതിയ പാതകൾ നിര്‍മ്മിക്കുന്നതും അടക്കം അടിസ്ഥാന സൗകര്യ വികസനത്തിൽ കാര്യമായ മുന്നേറ്റം ഇതോടെയുണ്ടാവും എന്നാണ് പ്രതീക്ഷിക്കുന്നത്. ഈ കൂട്ടത്തിൽ അങ്കമാലി – ശബരി പാതയും ആലപ്പുഴ – എറണാകുളം, തിരുവനന്തപുരം – നാഗര്‍കോവിൽ പാതിയിരട്ടിപ്പിക്കൽ പദ്ധതികളും പരിഗണിക്കപ്പെടും എന്ന പ്രതീക്ഷയിലാണ് സംസ്ഥാനം.

    Read More »
  • LIFE

    വിജയ്‍യും തൃഷയും 14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും ഒന്നിക്കുന്നതാണ് ‘ദളപതി 67’ന്റെ ഒടിടി പാര്‍ട്‍ണറെ പ്രഖ്യാപിച്ചു; തിയറ്റര്‍ റിലീസിനു ശേഷം സ്‍ട്രീമിംഗ്

    നാളുകളേറെയായി പ്രേക്ഷകരുടെ സജീവ ചർച്ചയിലുള്ള ചിത്രമാണ് ‘ദളപതി 67’. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിജയ് നായകനാകുന്നുവെന്നതാണ് ‘ദളപതി 67’ന്റെ പ്രത്യേകത. ചിത്രത്തിലെ അഭിനേതാക്കളിൽ ചിലരെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ വിജയ് നായകനാകുന്ന പുതിയ ചിത്രത്തിന്റെ ഒടിടി പാർട്‍ണറെയും ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ് നിർമാതാക്കൾ. നേരത്തെ വാർത്തകൾ പ്രചരിച്ചിരുന്നതുപോലെ വിജയ് ചിത്രം നെറ്റ്‍ഫ്ലിക്സിൽ ആയിരിക്കും തിയറ്റർ റിലീസിനു ശേഷം സ്‍ട്രീമിംഗ് ചെയ്യുക. വിജയ്‍യും തൃഷയും 14 വർഷങ്ങൾക്ക് ശേഷമാണ് വീണ്ടും ഒന്നിക്കുന്നതാണ് ദളപതി 67. സംവിധായകൻ ഗൗതം വാസുദേവ് മേനോനും ചിത്രത്തിൽ പ്രധാന വേഷത്തിലുണ്ട്. സഞ്‍ജയ് ദത്ത്, പ്രിയ ആനന്ദ്, സാൻഡി, മിഷ്‍കിൻ, മൻസൂർ അലി ഖാൻ, അർജുൻ, മാത്യു തോമസ് എന്നിവരും ചിത്രത്തിലുണ്ട്. വംശി പൈഡിപ്പള്ളി സംവിധാനം ചെയ്‍ത ചിത്രമായ ‘വാരിസാ’ണ് വിജയ്‍യുടേതായി ഏറ്റവും ഒടുവിൽ പ്രദർശനത്തിന് എത്തിയത്. വിജയ് നായകനായ ‘വാരിസ്’ എന്ന സിനിമയിൽ ഒരു പ്രധാന കഥാപാത്രമായി എസ് ജെ സൂര്യയും എത്തുന്നുണ്ട്. വിജയ്‌യും എസ്…

    Read More »
  • Crime

    ദിവസങ്ങള്‍ക്കുള്ളില്‍ എട്ട് മോഷണം; പിന്നാലെ തമിഴ്‌നാട്ടിലേക്ക് കടന്നു; ഒടുവില്‍ വനജകുമാരി പിടിയില്‍

    തിരുവനന്തപുരം: നിരവധി മോഷണങ്ങള്‍ നടത്തിയ ശേഷം തമിഴ്നാട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതി പിടിയില്‍. പാറശ്ശാല മുരിങ്ങര നെടുപ്പഴിഞ്ഞി വീട്ടില്‍ മല്ലിക എന്ന് വിളിക്കുന്ന വനജകുമാരി(45) ആണ് പിടിയിലായത്. തമിഴ്നാട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്ന ഇവരെ പാറശാല പോലീസാണ് അറസ്റ്റ് ചെയ്തത്. പാറശാല, നെയ്യാറ്റിന്‍കര, വെള്ളറട, പോലീസ് സ്റ്റേഷന്‍ പരിധികളിലെ നിരവധി മോഷണ കേസുകളില്‍ പ്രതിയാണ് വനജ കുമാരി. കഴിഞ്ഞ 16 ന് രാവിലെ 10 മണിക്ക് നെടിയാംകോട് പച്ചക്കറി കടയില്‍ മോഷണം നടത്തിയിരുന്നു. ഇതിന് ശേഷം ഒരു ഓട്ടോയില്‍ കയറി ധനുവച്ചപുരത്ത് എത്തി മറ്റൊരു പച്ചക്കറി കടയില്‍ നിന്ന് മൊബൈല്‍ ഫോണും 4000 രൂപയും ബാങ്ക് ഡോക്കുമെന്റ്‌സും മോഷ്ടിച്ച് കടന്നു കളയുകയായിരുന്നു. ഏതാനും മാസം മുമ്പ് ഉദയംകുളങ്ങരയില്‍ നിന്ന് 35,000 രൂപ, രണ്ടു പവന്റെ സ്വര്‍ണമാല എന്നിവ മോഷ്ടിച്ചതിന് നിലവില്‍ പാറശ്ശാല പോലീസില്‍ വനജ കുമാരിക്കെതിരെ കേസുണ്ട്. ഈ അടുത്ത കാലയളവില്‍ പ്രതി എട്ടോളം മോഷണമാണ് നടത്തിവന്നിരുന്നത്. പ്രതിക്കെതിരെ മറ്റ് മോഷണക്കേസുകളിലും അന്വേഷണം…

    Read More »
  • Crime

    കൊല്ലത്ത് വീടുമാറി ഗുണ്ടാ ആക്രമണം; ഗൃഹനാഥന് ഗുരുതര പരുക്ക്,  മൂന്നു പേര്‍ അറസ്റ്റില്‍

    കൊല്ലം: കേരളപുരത്ത് ഗുണ്ടകളുടെ ആക്രമണത്തില്‍ ഗൃഹനാഥന്‍ പരുക്ക്. സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍, ഇളമ്പള്ളൂര്‍ കേരളപുരം തണല്‍ നഗര്‍ സ്വദേശി ഷാഹുല്‍ ഹമീദിനാണു മര്‍ദ്ദനമേറ്റത്. കേരളപുരം കോളശേരി കോളനി ബി ജെ നിവാസ് ജിഷ്ണു, വാളത്തുങ്കല്‍ മനക്കര വയല്‍ വീട് ബിജു, വാളതുങ്കല്‍ കോട്ടുവാ തെക്കതില്‍ ഷീജ നിവാസ് ഷിബു എന്നിവരാണ് കുണ്ടറ പൊലീസിന്റെ പിടിയിലായത്. ഇന്നലെ പുലര്‍ച്ചെ ഒരു മണിക്കായിരുന്നു സംഭവം. അയല്‍വാസിയായ യുവാവിനെ മര്‍ദ്ദിക്കാന്‍ എത്തിയ ഗുണ്ടകള്‍ വീട് മാറി ഷാഹുല്‍ ഹമീദിനെ മര്‍ദ്ദിക്കുകയായിരുന്നു. സാരമായി പരുക്കേറ്റ ഷാഹുല്‍ ഹമീദിനെ കുണ്ടറ താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഭാര്യ സുല്‍ബത് ബീവി, മകന്‍ സനോഫര്‍ എന്നിവര്‍ വീട്ടില്‍ ഉണ്ടായിരുന്നു. വീട്ടുപകരണങ്ങളും ഗുണ്ടകള്‍ തല്ലി തകര്‍ത്തു. പിതാവിനെ ഗുണ്ടകള്‍ മര്‍ദ്ദിക്കുന്നത് കണ്ട് നിന്ന മകന്‍ സനോഫര്‍ കുഴഞ്ഞ് വീണു. കോളശേരി സ്വദേശി ജിഷ്ണുവും സമീപവാസി സനോജും തമ്മിലുള്ള തര്‍ക്കമാണ് ഗുണ്ടാ ആക്രമണതില്‍ കലാശിച്ചത്. ഈ കഴിഞ്ഞ 29ന്…

    Read More »
  • Kerala

    സുഹൃത്തുക്കളുമായി സംസാരിച്ച് നില്‍ക്കെ കാല്‍ വഴുതി പുഴയില്‍ വീണു; വയോധികന്‍ മരിച്ചു

    ആലപ്പുഴ: കാല്‍ വഴുതി പുഴയില്‍ വീണ് വയോധികന്‍ മരിച്ചു. എടത്വയിലാണ് അപകടം. തലവടി കറുകയില്‍ സുകുമാരന്‍ (73) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 2.30-ന് നീരേറ്റുപുറം തോമ്പില്‍ കടവില്‍ വെച്ചായിരുന്നു സംഭവം. സുഹൃത്തുക്കളുമായി സംസാരിച്ച് നില്‍ക്കുന്നതിനിടെ സംരക്ഷണ ഭിത്തിയില്‍ നിന്ന് കാല്‍ വഴുതി ആഴമേറിയ മണിമല ആറ്റിലേക്ക് വീഴുകയായിരുന്നു. കൂടെ നിന്നവരും ഓടിയെത്തിയവരും നദിയില്‍ ചാടി സുകുമാരനെ രക്ഷിച്ച് കരയ്ക്ക് എത്തിച്ചു. ഉടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോലീസ് പ്രാഥമിക നടപടി സ്വീകരിച്ച ശേഷം മൃതദേഹം എടത്വാ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഭാര്യ: ജഗദമ്മ. മക്കള്‍: സുജ, സുനില്‍, അനില്‍. മരുമക്കള്‍: മഞ്ജു, അജീഷ, ബൈജു.  

    Read More »
  • India

    ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നത് സംബന്ധിച്ച് തീരുമാനം എടുത്തിട്ടില്ല: കിരണ്‍ റിജിജു

    ന്യൂഡല്‍ഹി: രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് (യു.സി.സി.) നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഇപ്പോള്‍ തീരുമാനങ്ങളൊന്നും കൈക്കൊണ്ടിട്ടില്ലെന്ന് കേന്ദ്ര നിയമ മന്ത്രി കിരണ്‍ റിജിജു. ഏകീകൃത സിവില്‍ കോഡുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ പരിശോധിച്ച് ശുപാര്‍ശകള്‍ സമര്‍പ്പിക്കാന്‍ 21-ാം നിയമ കമ്മിഷനോട് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആ നിയമ കമ്മിഷന്റെ കാലാവധി 2018 ഓഗസ്റ്റ് 31-ന് അവസാനിച്ചുവെന്നും മന്ത്രി രാജ്യസഭയില്‍ എഴുതിത്തയ്യാറാക്കിയ മറുപടിയില്‍ വ്യക്തമാക്കി. ഏകീകൃത സിവില്‍ കോഡുമായി ബന്ധപ്പെട്ട് 21-ാം നിയമ കമ്മിഷനില്‍നിന്ന് ലഭിച്ച വിവരങ്ങള്‍ 22-ാം നിയമ കമ്മിഷന്‍ പരിഗണനയ്ക്കായി എടുത്തേക്കുമെന്നും അതിനാല്‍ യു.സി.സി. നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഇപ്പോള്‍ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്നും കിരണ്‍ റിജിജു പറഞ്ഞു.

    Read More »
  • Kerala

    വയനാട്ടിലും നോറോ വൈറസ്; 98 വിദ്യാര്‍ത്ഥികള്‍ ചികിത്സ തേടി

    വയനാട്: ജില്ലയില്‍ നോറോ വൈറസ് ബാധ സ്ഥിരീകരിച്ചു. ലക്കിടി നവോദയ വിദ്യാലയത്തിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. സ്‌കൂളിലെ 98 വിദ്യാര്‍ത്ഥികള്‍ ചികിത്സ തേടിയിരുന്നു. സ്‌കൂളിലേയ്ക്കുള്ള കുടിവെള്ള സ്രോതസില്‍ നിന്നാണ് രോഗം പകര്‍ന്നത്. ആലപ്പുഴ വൈറോളജി ലാബിലെ സാമ്പിള്‍ പരിശോധനയിലാണ് വൈറസ് ബാധ കണ്ടെത്തിയത്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. നേരത്തെ കൊച്ചിയില്‍ നോറോ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. കൊച്ചി കാക്കനാട്ടെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഒന്നാം ക്ലാസിലെ 19 വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കുമാണ് രോഗബാധയുണ്ടായിട്ടുള്ളത്. കടുത്ത ഛര്‍ദി, വയറിളക്കം തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍. ചെറിയ കുട്ടികള്‍, പ്രായമായവര്‍, മറ്റ് അനുബന്ധ രോഗങ്ങളുള്ളവര്‍ എന്നിവരെ നോറോ വൈറസ് ബാധിച്ചാല്‍ ഗുരുതരമാകാന്‍ സാധ്യതയുണ്ട്. മലിന ജലത്തിലൂടെയും ഭക്ഷണത്തിലൂടെയും രോഗബാധിതരുമായുള്ള സമ്പര്‍ക്കത്തിലൂടെയും രോഗം പടരാം.  

    Read More »
  • India

    ഈ സര്‍ക്കാരിന്റെ കാലത്ത് ഇ.ഡി അയ്യായിരത്തിലേറെ കുറ്റപത്രങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ട്, എത്രപേരെ ശിക്ഷിച്ചു? ആരോപണങ്ങള്‍ തള്ളി കെജ്‌രിവാള്‍

    ന്യൂഡല്‍ഹി: മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് ആം ആദ്മി പാര്‍ട്ടിക്കും തനിക്കുമെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉന്നയിച്ച ആരോപണങ്ങള്‍ തള്ളി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ രംഗത്ത്. ഇ.ഡി ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ഡല്‍ഹി സര്‍ക്കാരിനെതിരെ രാഷ്ട്രീയ പകപോക്കലിന് കേന്ദ്രം ഇ.ഡിയെ ഉപയോഗിക്കുകയാണെന്നും കെജ്‌രിവാള്‍ ആരോപിച്ചു. ഈ സര്‍ക്കാരിന്റെ കാലത്ത് ഇ.ഡി അയ്യായിരത്തിലേറെ കുറ്റപത്രങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും അതില്‍ എത്രപേരെ കുറ്റക്കാരെന്ന് കണ്ട് ശിക്ഷിച്ചിട്ടുണ്ടെന്നും കെജ്‌രിവാള്‍ ചോദിച്ചു. ഇ.ഡി കേസുകളെല്ലാം വ്യാജമാണെന്നും തെറ്റായ ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്നും കെജ്‌രിവാള്‍ വാദിച്ചു. അഴിമതി തടയാനല്ല, സംസ്ഥാന സര്‍ക്കാരുകളെ അട്ടിമറിക്കാനും എം.എല്‍.എമാരെ വിലയ്ക്ക് വാങ്ങാനുമാണ് ഇ.ഡിയെ ഉപയോഗിക്കുന്നതെന്നും കെജ്‌രിവാള്‍ ആരോപിച്ചു. ഡല്‍ഹി മദ്യനയ കുംഭകോണത്തില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് പങ്കുണ്ടെന്നും, മദ്യനയവുമായി ബന്ധപ്പെട്ട് തെക്കേ ഇന്ത്യയിലെ മദ്യക്കമ്പനികളില്‍ നിന്ന് 100 കോടി രൂപ എ.എ.പി കൈപ്പറ്റിയെന്നും ഈ പണം ഗോവ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചെന്നുമാണ് ഇ.ഡി കോടതിയില്‍ നല്‍കിയ കുറ്റപത്രത്തില്‍ പറയുന്നത്. ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ കൂടാതെ…

    Read More »
  • Kerala

    തീവ്ര ന്യൂനമർദ്ദം ശ്രീലങ്കൻ തീരത്ത്: കേരളത്തിൽ ഒറ്റപ്പെട്ട മഴ മുന്നറിയിപ്പ്; തമിഴ്നാട്ടിൽ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും അവധി

    തിരുവനന്തപുരം/ചെന്നൈ: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട തീവ്ര ന്യൂനമർദം ശ്രീലങ്കൻ തീരത്തെത്തിയതോടെ കേരളത്തിലും തമിഴ്നാട്ടിലും മഴ മുന്നറിയിപ്പ്. കേരളത്തിൽ ഒറ്റപ്പെട്ട മഴയ്‌ക്ക് സാധ്യതയെന്നാണ് കാലാവസ്ഥാ പ്രവചനം. ഇത് കണക്കിലെടുത്ത് നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. കനത്ത മഴ കണക്കിലെടുത്ത് തമിഴ്‌നാട്ടിലെ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മൈലാടുതുറൈ, നാഗപട്ടണം ജില്ലകളിലെ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കുമാണ് ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചത്. ശക്തമായ മഴയെ തുടര്‍ന്ന് തിരുവാരൂര്‍ ജില്ലയിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. തമിഴ്നാടിന്റെയും പുതുച്ചേരിയുടെയും തീരപ്രദേശങ്ങളില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പില്‍ പറയുന്നു. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട തീവ്ര ന്യുനമര്‍ദം ഇന്നലെ പുലര്‍ച്ചയോടെ ശ്രീലങ്കയില്‍ കരയില്‍ പ്രവേശിച്ചു. പടിഞ്ഞാറു – തെക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കുന്ന തീവ്രന്യുനമര്‍ദം ഇന്ന്…

    Read More »
  • Health

    ആലപ്പുഴ മെഡിക്കൽ കോളജിന് ഇത് അഭിമാന മുഹൂർത്തം; പക്ഷാഘാതം വന്ന് തളര്‍ന്ന രോഗിക്ക് മൂന്ന് ശസ്ത്രക്രിയകൾ ഒരേ സമയം വിജയകരമായി പൂർത്തിയാക്കി

    ആലപ്പുഴ: പക്ഷാഘാതം വന്ന് തളര്‍ന്ന രോഗിക്ക് ആലപ്പുഴ ഗവ. ടി.ഡി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അത്യപൂര്‍വ ശസ്ത്രക്രിയ. കഴുത്തിലും ശ്വാസകോശത്തിലും ഹൃദയത്തിലും ഒരേ സമയം മൂന്നു ശസ്ത്രക്രിയകള്‍ക്ക് വിധേയനായ ഗൃഹനാഥന്‍ സുഖം പ്രാപിച്ചു വരുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു. കായംകുളം പെരിങ്ങാല നാനൂറ്റിപടീറ്റതില്‍ നൂറുദ്ദീന്‍(63) ആണ് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയുടെ ചരിത്രത്തില്‍ ആദ്യമായി അത്യപൂര്‍വ ശസ്ത്രക്രിയക്ക് വിധേയനായത്. കൂലിപ്പണിക്കാരനായ നൂറുദ്ദീന് ഏതാനും വര്‍ഷങ്ങളായി ഇടക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ടിരുന്നെങ്കിലും കാര്യമാക്കിയില്ല. ഇതിനിടെ ആറ് മാസം മുമ്പ് പക്ഷാഘാതം വന്ന് വീട്ടില്‍ തളര്‍ന്നു വീണു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ശരീരത്തിന്റെ ഇടതു ഭാഗത്തെ ചലനശേഷി നഷ്ടപ്പെട്ടിരുന്നു. പരിശോധനക്കിടെ ഹൃദ്രോഗ ബാധിതനാണന്നും ശ്വാസകോശത്തില്‍ മുഴയുണ്ടന്നും കണ്ടെത്തി. ഹൃദയത്തില്‍ നിന്ന് തലച്ചോറിലേക്ക് രക്തം പമ്പു ചെയ്ത് എത്തുന്ന ഞരമ്പിന്റെ ചുരുക്കം മാറ്റാന്‍ ആദ്യം കഴുത്തില്‍ ശസ്ത്രക്രിയ നടത്തി. ജര്‍മ്മനിയില്‍ നിന്നെത്തിച്ച പ്രൂവിഷണ്‍ഡ് എന്ന പ്രത്യേക സംവിധാനം ഉപയോഗിച്ച് ശസ്ത്രക്രിയയുടെ സമയത്ത് വീണ്ടും പക്ഷാഘാതം ഉണ്ടാകാനുള്ള…

    Read More »
Back to top button
error: