BusinessTRENDING

അദാനിക്ക് എസ്ബിഐ നൽകിയത് 21,000 കോടി രൂപ; കണക്കുകൾ പുറത്ത്

ദില്ലി: രാജ്യത്തെ ഏറ്റവും വലിയ ധനകാര്യ സ്ഥാപനമായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അദാനി ഗ്രൂപ്പിന്റെ വിവിധ കമ്പനികൾക്ക് 21,000 കോടി രൂപ (2.6 ബില്യൺ ഡോളർ) വായ്പ നൽകിയതായി റിപ്പോർട്ട്. നിയമങ്ങൾ പ്രകാരം അനുവദനീയമായതിന്റെ പകുതിയാണിത്, എസ്ബിഐ നൽകിയ വായ്പകളിൽ വിദേശ യൂണിറ്റുകളിൽ നിന്നുള്ള 200 മില്യൺ ഡോളർ ഉൾപ്പെടുന്നുവെന്നാണ് റിപ്പോർട്ട്.

അദാനി ഗ്രൂപ്പിന് നൽകിയ വിവായ്പകളെ കുറിച്ച് ആശങ്കയില്ലെന്ന് എസ്‌ബി‌ഐ ചെയർമാൻ ദിനേഷ് കുമാർ ഖര പറഞ്ഞു. ബിഎസ്ഇയിൽ എസ്ബിഐയുടെ ഓഹരി ഏകദേശം 527.75 രൂപയിലാണ് വ്യാപാരം നടക്കുന്നത്. മോശം റിപ്പോർട്ട് കാരണം അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരികൾക്ക് 100 ബില്യൺ ഡോളറിന്റെ മൊത്തം വിപണി മൂലധനം കഴിഞ്ഞ ആഴ്ച നഷ്ടമായി. അദാനി ഗ്രൂപ്പുമായുള്ള ഇന്ത്യൻ ബാങ്കിംഗ് മേഖലയുടെ നേരിട്ടുള്ള വായ്പ ഇടപാടുകൾ  വെറും 0.6% മാത്രമാണ്.

അതേസമയം, അദാനി എൻറർപ്രൈസസിൻറെ തുടർ ഓഹരി വില്പന റദ്ദാക്കിയതോടെ അദാനി ഗ്രൂപ്പിന്റെ ഓഹരികൾ കുത്തനെ ഇടിഞ്ഞു. ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ട് പുറത്തുവന്നതിന് ശേഷം അദാനി ഗ്രൂപ്പിൻറെ ഓഹരി മൂല്യത്തിൽ ഇടിവ് വന്നിരുന്നെങ്കിലും എഫ്‌പിഒ ഉപേക്ഷിച്ചത് കൂടുതൽ തിരിച്ചടിയായിരിക്കുകയാണ്. വിപണി മൂലധന നഷ്ടം 100 ബില്യൺ ഡോളറായി (8 21 ലക്ഷം കോടി രൂപ).

നിക്ഷേപകരുടെ താൽപര്യം സംരക്ഷിക്കാനാണ് തീരുമാനമെന്ന് അദാനി ഗ്രൂപ്പ് വ്യക്തമാക്കി. പണം തിരികെ നൽകുമെന്നാണ് വാഗ്ദാനം. ഓഹരി വിപണിയിൽ വൻ തിരിച്ചടി നേരിടുന്നതിനിടെയാണ് ഓഹരി വിൽപനയിൽ നിന്നും പിന്മാറുള്ള നാടകീയ തീരുമാനം.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: