Month: February 2023
-
Kerala
കോളേജിലേക്കുള്ള യാത്രക്കിടെ ബസില്‍ തളര്‍ന്നുവീണ വിദ്യാര്‍ഥിനിയെ അതേ ബസില്‍ തന്നെ ആശുപത്രിയിലെത്തിച്ച് കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍
കൽപ്പറ്റ: കോളേജിലേക്കുള്ള യാത്രക്കിടെ ബസിൽ തളർന്നുവീണ വിദ്യാർഥിനിയെ അതേ ബസിൽ തന്നെ ആശുപത്രിയിലെത്തിച്ച് കെ.എസ്.ആർ.ടി.സി ജീവനക്കാർ. പമരം കമ്പളക്കാട് സ്വദേശിനി റിഷാന (19) യാണ് കഴിഞ്ഞ ദിവസം മാനന്തവാടിയിൽ നിന്ന് പുറപ്പെട്ട ബസിൽ തളർന്നുപോയത്. വൈത്തിരിക്കടുത്ത തളിപ്പുഴയിൽ എത്തിയപ്പോഴായിരുന്നു സംഭവം. സംഭവം ശ്രദ്ധയിൽപ്പെട്ടയുടൻ മറ്റു യാത്രക്കാരുടെ സമ്മതത്തോടെ തന്നെ മാനന്തവാടി ഡിപ്പോയിലെ കണ്ടക്ടർ ഷിബുവും ഡ്രൈവർ ബിനു ജോസും വൈത്തിരി താലൂക്ക് ആശുപത്രിയിലേക്ക് കുതിക്കുകയായിരുന്നു. രാവിലെ ആറരയോടെ മാനന്തവാടിയിൽ നിന്നും കോഴിക്കോട്ടേക്ക് പോകുകയായിരുന്നു ബസ്. തളിപ്പുഴ എത്തിയപ്പോൾ റിഷാനക്ക് അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. പിന്നാലെ ബസിനകത്തു കുട്ടി തളർന്നു വീഴുകയും ചെയ്തു. ഇതോടെ ബസ് റോഡരികിൽ നിർത്തുകയും ഇതേ വാഹനത്തിൽ തന്നെ ആശുപത്രിയിലേക്ക് കൊണ്ടു പോകാമെന്ന് തീരുമാനിക്കുകയുമായിരുന്നു. വളരെ അത്യാവശ്യക്കാരായ യാത്രക്കാരെ മറ്റു ബസുകളിൽ കയറ്റിവിടാനുള്ള ഏർപ്പാടുകൾ ചെയ്തതിന് ശേഷമാണ് ബസ് വൈത്തിരി താലൂക്ക് ആശുപത്രിയിലേക്ക് തിരിച്ച് വിട്ടത്. ആശുപത്രിയിലെത്തിയ ഉടൻ റിഷാനയെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. തുടർന്ന് ഡോക്ടർമാർ പരിശോധിക്കുകയും ബസ്…
Read More » -
India
ആപത്തില്‍ സഹായിക്കുന്ന യഥാര്‍ഥ സുഹൃത്ത്; ഇന്ത്യയുടെ സഹായത്തിന് നന്ദി അറിയിച്ച് തുര്‍ക്കി
ന്യൂഡല്‍ഹി: വന്‍ ഭൂകമ്പത്തില്‍ കനത്ത നാശനഷ്ടം നേരിടുമ്പോള്‍ സഹായഹസ്തം നീട്ടിയ ഇന്ത്യയ്ക്ക നന്ദിയറിയിച്ച് തുര്‍ക്കി. ഇന്ത്യയെ ‘ദോസ്ത്’ എന്നു വിശേഷിപ്പിച്ച തുര്‍ക്കി സ്ഥാനപതി ഫിറത്ത് സുനല്‍, ആവശ്യങ്ങളില്‍ സഹായിക്കുന്നവരാണ് യഥാര്‍ഥ സുഹൃത്ത്’ എന്ന് ഇന്ത്യയെ പ്രശംസിച്ചു. ‘ടര്‍ക്കിഷിലും ഹിന്ദിയിലും ഒരുപോലെ ഉപയോഗിക്കുന്ന വാക്കാണ് ‘ദോസ്ത്’. ടര്‍ക്കിഷ് ഭാഷയില്‍ ഒരു പഴമൊഴിയുണ്ട്: ആവശ്യത്തില്‍ സഹായിക്കുന്നവരാണ് യഥാര്‍ഥ സുഹൃത്ത്. വളരെ നന്ദി ഇന്ത്യ’- ഫിറത്ത് സുനല്‍ കുറിച്ചു. ദുരന്ത മേഖലയില്‍ രക്ഷാ പ്രവര്‍ത്തനം നടത്താനായി നൂറംഗ എന്‍ഡിആര്‍എഫ് സംഘത്തെ ഇന്ത്യ തുര്‍ക്കിയിലേക്ക് അയച്ചിരുന്നു. രക്ഷാ പ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്ന വാഹനങ്ങള്‍, പ്രത്യേക പരിശീലനം ലഭിച്ച രണ്ട് നായകള്‍, ചിപ്പിങ് ഹാമേര്‍സ്, കെട്ടിടാവശിഷ്ടങ്ങള്‍ മുറിയ്ക്കാനുള്ള ഉപകരണങ്ങള്‍, ഫസ്റ്റ് എയ്ഡ് മെഡിസിന്‍സ് എന്നിവയുമായാണ് സംഘം തുര്‍ക്കിയില്‍ എത്തിയത്. എയര്‍ ഫോഴ്സിന്റെ രണ്ട് സി 17 വിമാനങ്ങളിലാണ് ഗാസിയാബാദിലെ എയര്‍ ബേസില്‍ നിന്ന് രക്ഷാ സംഘം പുറപ്പെട്ടത്. സംഘത്തില്‍ അഞ്ച് വനിതകളുമുണ്ട്.
Read More » -
Kerala
ഡോക്ടറുടെ ചികിത്സാപിഴവ് കാരണം രക്താർബുദം ബാധിച്ച കുട്ടി മരിച്ച സംഭവം: 14 വർഷങ്ങൾക്ക് ശേഷം നീതി; ഡോക്ടറിൽനിന്ന് നഷ്ടപരിഹാരം ഈടാക്കി നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്
കൽപ്പറ്റ: ഡോക്ടറുടെ ചികിത്സാപിഴവ് കാരണം രക്താർബുദം ബാധിച്ച കുട്ടി മരിച്ച സംഭവത്തിൽ ഡോക്ടറിൽ നിന്നും നഷ്ടപരിഹാരം ഈടാക്കി രക്ഷിതാക്കൾക്ക് നൽകണമെന്ന മനുഷ്യാവകാശ കമ്മീഷന്‍റെ ഉത്തരവ് 14 വർഷങ്ങൾക്ക് ശേഷം നടപ്പിലായി. രക്താർബുദം ബാധിച്ച് മരിച്ച പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയിലാണ് 14 വർഷങ്ങൾക്ക് ശേഷം നടപടി വന്നത്. കേരള ഹൈക്കോടതിയിലും മനുഷ്യാവകാശ കമ്മീഷനിലും വർഷങ്ങൾ നീണ്ട നിയമയുദ്ധങ്ങൾക്ക് ശേഷമാണ് നടപടിയുണ്ടായത്. കൽപ്പറ്റ കണിയാമ്പറ്റ സ്വദേശിനി മിനി ഗണേശിന്, കമ്മീഷൻ 2008 ഡിസംബർ 2 ന് വിധിച്ച 1,75,000 രൂപ നൽകിയിരിക്കണമെന്ന ജുഡീഷ്യൽ അംഗം കെ ബൈജുനാഥിന്റെ അന്ത്യശാസനത്തിന് ഒടുവിലാണ് ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഉത്തരവ് നടപ്പാക്കിയത്. മിനി ഗണേശിന്റെ മകൾ ആറര വയസ്സുണ്ടായിരുന്ന അഞ്ജലി 2003 സെപ്റ്റംബർ 21 നാണ് മരിച്ചത്. 1996 ഡിസംബർ അഞ്ചിനാണ് കുട്ടി രക്താർബുദത്തിന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ തുടങ്ങിയത്. ഡോ. പി എം കുട്ടിയാണ് ചികിത്സിച്ചത്. രോഗം മാറിയെന്നാണ് ഡോക്ടർ രക്ഷിതാക്കളെ ധരിപ്പിച്ചത്.…
Read More » -
Crime
കൊടുവള്ളിയില്‍ ഡി.ആര്‍.ഐ റെയ്ഡ്: 4.11 കോടിയുടെ സ്വര്‍ണവും 13.5 ലക്ഷം രൂപയും പിടികൂടി, നാല് പേര്‍ അറസ്റ്റില്‍
കോഴിക്കോട്: കൊടുവള്ളിയില്‍ സ്വര്‍ണം ഉരുക്കുന്ന കേന്ദ്രങ്ങളില്‍ നടത്തിയ റെയ്ഡില്‍ ഡി.ആര്‍.ഐ. ഏഴ് കിലോ സ്വര്‍ണ്ണം പിടികൂടി. നാലുപേരെ അറസ്റ്റ് ചെയ്തു. കള്ളകടത്തിലൂടെ എത്തുന്ന സ്വര്‍ണം ഉരുക്കി വേര്‍തിരിക്കുന്ന കേന്ദ്രങ്ങളിലാണ് റെയ്ഡ് നടന്നത്. പിടികൂടിയ സ്വര്‍ണ്ണത്തിന് 4.11 കോടി രൂപ വിലവരുമെന്ന് ഡി.ആര്‍.ഐ. അറിയിച്ചു. കൊച്ചിയില്‍ നിന്നുള്ള ഡി.ആര്‍.ഐ. സംഘമാണ് തിരച്ചില്‍ നടത്തിയത്. വിവിധ വിമാനത്താവളങ്ങള്‍ വഴി കടത്തുന്ന സ്വര്‍ണം വേര്‍തിരിച്ചിരുന്നത് ഇവിടെയാണെന്നാണ് കരുതപ്പെടുന്നത്. കള്ളക്കടത്ത് സ്വര്‍ണം ഉരുക്കി നല്‍കുന്ന കേന്ദ്രത്തെക്കുറിച്ച് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കള്ളക്കടത്ത് തെളിവുകളും മിശ്രിത സ്വര്‍ണവും കണ്ടെടുത്തു. മിശ്രിത രൂപത്തില്‍ വിമാനത്താവളം വഴി കടത്തിക്കൊണ്ട് വരുന്ന സ്വര്‍ണം ഉരുക്കി നല്‍കുന്ന കേന്ദ്രമാണിത്. അടിവസ്ത്രത്തിലും ചെരിപ്പുകളിലും സ്വര്‍ണം ഒളിപ്പിച്ച് കൊണ്ടുവന്നതിന്റെ തെളിവുകള്‍ ഇവിടെ നിന്ന് കണ്ടെടുത്തു. ജ്വല്ലറി ഉടമ മുഹമ്മദ്, ജാഫര്‍, മലപ്പുറം സ്വദേശികളായ റഷീദ്, റഫീഖ്എന്നിവരാണ് അറസ്റ്റിലായത്. അറസ്റ്റിലായവരെ കോടതിയില്‍ ഹാജരാക്കുമെന്ന് ഡി.ആര്‍.ഐ. അറിയിച്ചു. മറ്റു ചിലരും കസ്റ്റഡിയിലുണ്ടെന്നാണ് വിവരം.
Read More » -
ഓണ്‍ലൈന്‍ റമ്മി കളിച്ച് 18 ലക്ഷത്തിന്റെ ബാധ്യത; പാലക്കാട്ട് യുവാവ് ജീവനൊടുക്കി
പാലക്കാട്: ഓണ്‍ലൈനില്‍ റമ്മി കളിച്ച് പണം നഷ്ടപ്പെട്ടതിന്റെ വിഷമത്തില്‍ യുവാവ് ജീവനൊടുക്കി. കൊല്ലങ്കോട് പനങ്ങാട്ടിരി സ്വദേശി ഗിരീഷാണ് ആത്മഹത്യ ചെയ്തത്. ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. തൃശൂരിലെ കോളജില്‍ ലാബ് ടെക്‌നീഷ്യനായിരുന്നു. ഓണ്‍ലൈന്‍ റമ്മി കളിച്ച് ഏകദേശം മൂന്നര ലക്ഷത്തോളം രൂപ ഗിരീഷിനു നഷ്ടമായിരുന്നതായാണു സൂചന. അതേസമയം, 18 ലക്ഷം രൂപ വരെ ബാധ്യതയുണ്ടെന്നാണു ബന്ധുക്കളുടെ പരാതി. നഷ്ടം നികത്താന്‍ സ്വര്‍ണാഭരണങ്ങള്‍ വിറ്റിരുന്നതായി ബന്ധുക്കള്‍ പറയുന്നു. ഇതിന്റെ മനോവിഷമത്തിലായിരുന്നു യുവാവെന്നും മറ്റു പ്രശ്‌നങ്ങളൊന്നും ഇല്ലായിരുന്നുവെന്നും ബന്ധുക്കള്‍ അറിയിച്ചു. ഞായറാഴ്ച മുതല്‍ ഗിരീഷിനെ കാണാനില്ലായിരുന്നു. ഇതിനിടെയാണ് വീട്ടില്‍ത്തന്നെ ഗിരീഷിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പോലീസിന്റെ പ്രാഥമിക പരിശോധനയിലും ഓണ്‍ലൈന്‍ റമ്മി കളിയാണു പ്രശ്‌നമായതെന്നു കണ്ടെത്തിയിട്ടുണ്ട്. വിശദമായ പരിശോധന നടത്തുമെന്ന് പോലീസ് അറിയിച്ചു.
Read More » -
Kerala
ബന്ധുവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയ ആംബുലന്‍സിന് പിന്നാലെ സ്‌കൂട്ടര്‍ ഓടിക്കവെ ഉണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം
കൽപ്പറ്റ: ബന്ധുവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയ ആംബുലൻസിന് പിന്നാലെ സ്‌കൂട്ടർ ഓടിക്കവെ ഉണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. തിങ്കളാഴ്ച രാത്രി പാലവയലിലുണ്ടായ അപകടത്തിൽ പുളിയാർമല കളപ്പുരയ്ക്കൽ സന്തോഷിന്റെ മകൻ എം.എസ് വിഷ്ണു (22) ആണ് മരിച്ചത്. കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലുള്ള ബന്ധുവിനെ പരിചരിക്കാൻ എത്തിയതായിരുന്നു. ഇതിനിടെയാണ് രോഗിയെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റാനുള്ള തീരുമാനമുണ്ടായത്. തുടർന്ന് ബന്ധുവിനെ ആംബുലൻസിൽ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. ആംബുലൻസിന് പിറകിലായി സ്‌കൂട്ടറിലായിരുന്നു വിഷ്ണുവിന്റെ യാത്ര. ഇതിനിടെ പാലവയലിൽ വെച്ച് ഇരുചക്രവാഹനം നിയന്ത്രണം വിട്ട് റോഡിൽ മറിയുകയായിരുന്നുവെന്നാണ് പറയുന്നത്. ബന്ധുവായ രോഗിയെയും കൊണ്ടുപോയ ആംബുലൻസിലുള്ളവർ അപകടവിവരം അറിഞ്ഞിരുന്നില്ല. അപകടത്തിന് ശേഷം ഇതുവഴി എത്തിയ മറ്റു വാഹനയാത്രികരാണ് യുവാവ് റോഡിൽ വീണ് കിടക്കുന്നത് കണ്ടത്. അപകടമാണെന്ന് അറിഞ്ഞതോടെ നാട്ടുകാർ വാഹനയാത്രികരും ചേർന്ന് വിഷ്ണുവിനെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ എത്തിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാവിലെ വിഷ്ണു മരിച്ചു.
Read More » -
Crime
ഇഞ്ചിവിറ്റ പണം ചോദിച്ചതിന് പുല്‍പ്പള്ളി സ്വദേശിയായ കര്‍ഷകനെ മാനന്തവാടിയിലെ വ്യാപാരി കൂട്ടാളികളുമായി എത്തി മര്‍ദ്ദിച്ചെന്ന് പരാതി
സുല്‍ത്താന്‍ബത്തേരി: ഇഞ്ചിവിറ്റ പണം ചോദിച്ചതിന് പുല്‍പ്പള്ളി സ്വദേശിയായ കര്‍ഷകനെ മാനന്തവാടിയിലെ വ്യാപാരി കൂട്ടാളികളുമായി എത്തി മര്‍ദ്ദിച്ചെന്ന് പരാതി. വര്‍ഷങ്ങളായി കര്‍ണാടകയില്‍ ഇഞ്ചികൃഷി നടത്തുന്ന പുല്‍പ്പള്ളി സീതാമൗണ്ട് സ്വദേശി സിജു (48) ആണ് ജോയി എന്നയാള്‍ മര്‍ദ്ദിച്ചതായി കാണിച്ച് കര്‍ണാടകയിലെ ജയ്പുര പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. മാനന്തവാടിയിലും കര്‍ണാടകയിലുമായി വ്യാപാരം നടത്തുകയാണ് ജോയി എന്നും ഇദ്ദേഹം തന്റെ പക്കല്‍ നിന്നും ഇഞ്ചി വാങ്ങിയെന്നും പണം ആവശ്യപ്പെട്ടപ്പോള്‍ ഇരുവരും തര്‍ക്കമുണ്ടാവുകയും പിന്നീട് സിജു താമസിക്കുന്ന ഷെഡിലെത്തി മര്‍ദ്ദിച്ചെന്നുമാണ് പറയുന്നത്. കര്‍ണാടകയിലെ അംബാ പുരക്കടത്ത് മധൂര്‍ എന്ന സ്ഥലത്താണ് സിജു കൃഷി നടത്തുന്നത്. ഇവിടെയുള്ള ഷെഡില്‍ ഉച്ചഭക്ഷണത്തിനെത്തിയപ്പോള്‍ മാനന്തവാടിയില്‍ നിന്ന് ഗുണ്ടകളെയും കൂട്ടിയെത്തിയാണ് ആക്രമിച്ചതെന്നാണ് സിജു പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. ചെവിക്കും മറ്റും പരിക്കേറ്റതിനെ തുടര്‍ന്ന് താന്‍ മധൂര്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നതായും മാധ്യമങ്ങള്‍ക്ക് അയച്ച വീഡിയോ സന്ദേശത്തില്‍ സിജു സൂചിപ്പിച്ചു. സിജുവിന്റെ പരാതിയില്‍ ജയ്പുര പോലീസ് കേസെടുത്തു. അതിനിടെ കര്‍ഷകന് മര്‍ദ്ദനമേറ്റ സംഭവത്തില്‍ കര്‍ണാടകയിലെ മലയാളി…
Read More » -
Crime
പറമ്പിനോട് ചേർന്നുള്ള റോഡിൽ കരിയില കത്തിച്ചതിനെച്ചൊല്ലി വാക്കുതർക്കം, കൊലപാതകശ്രമം; മധ്യവയസ്കൻ അറസ്റ്റിൽ
കോട്ടയം: അയ്മനത്ത് 72കാരനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. അയ്മനം മര്യാതുരുത്ത് ഭാഗത്ത് പുത്തൻപറമ്പിൽ വീട്ടിൽ രാജൻ മകൻ റെജിമോൻ (52) എന്നയാളെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം അയ്മനം സ്വദേശിയായ ദേവരാജൻ എന്നയാളെയാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. ദേവരാജനും, അനുജനായ പ്രദീപും ചേർന്ന് പ്രദീപിന്റെ പറമ്പിനോട് ചേർന്നുള്ള റോഡിൽ കരിയില കൂട്ടി തീ കത്തിച്ചത് റെജിമോൻ ചോദ്യം ചെയ്യുകയും, ഇവർ തമ്മിൽ വാക്കുതർക്കം ഉണ്ടാവുകയും, തുടർന്ന് റെജിമോൻ തന്റെ വീട്ടിൽ ചെന്ന് കൈക്കോടാലിയുമായി തിരികെയെത്തി, ദേവരാജനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. തടയാൻ ശ്രമിച്ച സഹോദരനെയും ഇയാൾ ആക്രമിച്ചു. ഇവർ തമ്മിൽ മുൻവൈരാഗ്യം നിലനിന്നിരുന്നു. പരാതിയെ തുടർന്ന് കോട്ടയം വെസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇയാളെ പിടികൂടുകയുമായിരുന്നു. കോട്ടയം വെസ്റ്റ് സ്റ്റേഷൻ എസ്.ഐ ശ്രീജിത്ത്. റ്റി, രാജേഷ്.കെ, സി.പി.ഓമാരായ സാജുമോൻ, രാജീവ്…
Read More » -
Crime
ടിഷ്യു പേപ്പറിനെ ചൊല്ലിതർക്കം; ബജിക്കടയിലെ ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ
ഏറ്റുമാനൂർ: ബജി കടയിലെ ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു.അതിരമ്പുഴ നാൽപ്പാത്തിമല ഭാഗത്ത് മൂലയിൽ വീട്ടിൽ ഷാജി മാത്യു മകൻ എബിസൺ ഷാജി (20) എന്നയാളെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം ഒന്നാം തീയതിയായിരുന്നു കേസിനാസ്പദമായ സംഭവം. അതിരമ്പുഴ പള്ളിപ്പെരുന്നാളിനോടനുബന്ധിച്ച് ഗാനമേള നടക്കുന്നതിനിടയിൽ അവിടെ പ്രവർത്തിക്കുന്ന ബജിക്കടയിൽ എത്തി ഇയാളും സുഹൃത്തുക്കളും ചേർന്ന് ബജി കഴിക്കുകയും, തുടർന്ന് ടിഷ്യു പേപ്പർ ചോദിച്ചപ്പോൾ തീർന്നുപോയി എന്ന് ജീവനക്കാരൻ പറഞ്ഞതിനുള്ള വിരോധം മൂലം ഇവർ ഇയാളെ സംഘം ചേർന്ന് ആക്രമിക്കുകയായിരുന്നു. പരാതിയെ തുടർന്ന് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഈ കേസിലെ മറ്റു രണ്ടു പ്രതികളായ ശംഭു എന്ന് വിളിക്കുന്ന അമൽ ബാബു, അപ്പു എന്ന് വിളിക്കുന്ന അഖിൽ ജോസഫ് എന്നിവരെ കഴിഞ്ഞദിവസം പിടികൂടിയിരുന്നു. തുടർന്ന് കൂട്ട് പ്രതിയായ ഇയാൾക്ക് വേണ്ടി തിരച്ചിൽ ശക്തമാക്കുകയും എബിസൺ ഷാജിയെ ചിങ്ങവനത്ത് നിന്ന് പിടികൂടുകയുമായിരുന്നു.…
Read More » -
Crime
മുൻവൈരാഗ്യം: വീട്ടമ്മയെയും ഭർത്താവിനെയും വീട്ടിൽ കയറി ആക്രമിച്ചു; സഹോദരങ്ങളായ രണ്ടു പേർ അറസ്റ്റിൽ
കാഞ്ഞിരപ്പള്ളി: എരുമേലിയിൽ വീട്ടമ്മയെയും ഭർത്താവിനെയും ആക്രമിച്ച കേസിൽ സഹോദരങ്ങളെ പോലീസ് അറസ്റ്റ് ചെയ്തു. എരുമേലി ചെറുവള്ളി എസ്റ്റേറ്റ് ഭാഗത്ത് ഇലവുംകുന്നിൽ വീട്ടിൽ സുരേന്ദ്രൻ (48), ഇയാളുടെ സഹോദരൻ ശിവൻകുട്ടി (57) എന്നിവരെയാണ് എരുമേലി പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ ഇരുവരും ചേർന്ന് കഴിഞ്ഞദിവസം ഉച്ചയോടുകൂടി ചെറുവള്ളി എസ്റ്റേറ്റ് ഭാഗത്ത് താമസിക്കുന്ന വീട്ടമ്മയുടെ വീട്ടിൽ അതിക്രമിച്ചു കയറി വീട്ടമ്മയെയും, ഭർത്താവിനെയും ആക്രമിക്കുകയായിരുന്നു. ഇവർ തമ്മിൽ മുൻവൈരാഗ്യം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് ഇവർ വീട്ടമ്മയും ഭർത്താവിനെയും ആക്രമിച്ചത്. പരാതിയെ തുടർന്ന് എരുമേലി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇരുവരെയും പിടികൂടുകയുമായിരുന്നു. എരുമേലി സ്റ്റേഷൻ എസ്.എച്ച്.ഓ അനിൽകുമാർ വി.വി, എസ്.ഐ ശാന്തി കെ. ബാബു, അബ്ദുൾ അസീസ്, സി.പി.ഓ മാരായ ഷഫീഖ്, ഓമന എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇരുവരെയും കോടതിയിൽ ഹാജരാക്കി.
Read More »