Month: February 2023

  • Crime

    അഫ്ഗാനിൽനിന്ന് മെഡിക്കൽ വിസയിൽ ഇന്ത്യയിൽ എത്തി അനധികൃതമായി താമസിച്ച വിദേശ പൗരൻ പിടിയിൽ; വേണ്ടത്ര രേഖകൾ ഇല്ലാതെ ഇയാളെ താമസിപ്പിച്ച ഹോട്ടൽ ഉടമയ്ക്കെതിരെയും കേസ്

    ചങ്ങനാശേരി: അനധികൃതമായി ഇന്ത്യയിൽ എത്തി താമസിച്ചുവന്നിരുന്ന വിദേശ പൗരനെ പോലീസ് അറസ്റ്റ് ചെയ്തു. അഫ്ഗാൻ പൗരനായ അഹമ്മദ് നസീർ ഒസ്മാനി (24) എന്നയാളെയാണ് ചങ്ങനാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. മെഡിക്കൽ വിസയിൽ അഫ്ഗാനിൽ നിന്നും ഇന്ത്യയിൽ എത്തിയ ഇയാൾ വിസ കാലാവധി കഴിഞ്ഞിട്ടും തിരികെ പോകാതെ അനധികൃതമായി താമസിച്ചു വരികയായിരുന്നു. ഡൽഹി, ബാംഗ്ലൂർ എന്നിവിടങ്ങളിലും, പിന്നീട് ചങ്ങനാശ്ശേരി ളായിക്കാട് ഭാഗത്തുള്ള ഹോട്ടലിലും താമസിച്ചു ജോലി ചെയ്തു വരവെയാണ് ഇയാൾ പോലീസിന്റെ പിടിയിലാകുന്നത്. ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ ഹോട്ടലുകൾ,റിസോർട്ടുകൾ, ഹോംസ്റ്റേകൾ തുടങ്ങിയവ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് അനധികൃതമായി വിദേശ പൗരൻ കഴിയുന്നതായി കണ്ടെത്തിയത്. ചങ്ങനാശ്ശേരി സ്റ്റേഷൻ എസ്.എച്ച്.ഓ റിച്ചാർഡ് വർഗീസ്, എസ്.ഐ ജയകൃഷ്ണൻ,ഷിനോജ്, എ.എസ്.ഐ സിജു കെ സൈമൺ, സി.പി.ഓ മാരായ ഡെന്നി ചെറിയാൻ, തോമസ് സ്റ്റാൻലി, അതുൽ കെ മുരളി എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. അനധികൃത കുടിയേറ്റത്തിനും വിസ നിയമലംഘനത്തിനും ഇയാൾക്കെതിരെയും വേണ്ടത്ര രേഖകൾ ഇല്ലാതെ ഇയാളെ…

    Read More »
  • Crime

    മീന്‍ കച്ചവടക്കാരനായ യുവാവിന്റെ ബൈക്ക് മോഷ്ടിച്ചു; പാലായിൽ യുവാവ് അറസ്റ്റിൽ

    പാലാ: ഉള്ളനാട് ഭാഗത്തുനിന്നും ബൈക്ക് മോഷ്ടിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഉള്ളനാട് ഷാപ്പ് ഭാഗത്ത് കല്ലമ്പള്ളിയിൽ വീട്ടിൽ വർക്കി മകൻ ഡോൺ ജോർജ് (23) എന്നയാളെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം ഉള്ളനാട് ഷാപ്പിന്റെ സമീപത്തിരുന്ന മീന്‍ കച്ചവടക്കാരനായ യുവാവിന്റെ സ്‌പ്ലെൻഡർ ബൈക്ക് മോഷ്ടിച്ചുകൊണ്ട് പോവുകയായിരുന്നു. പരാതിയെ തുടർന്ന് പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ശാസ്ത്രീയമായ പരിശോധനയിലൂടെ ഇയാളാണ് ബൈക്ക് മോഷ്ടിച്ചതെന്ന് കണ്ടെത്തുകയും പിടികൂടുകയുമായിരുന്നു. പാലാ സ്റ്റേഷൻ എസ്.എച്ച്.ഓ കെ.പി ടോംസൺ, എസ്.ഐ എബ്രഹാം കെ.എം, ജോജൻ ജോർജ്, സി.പി.ഓമാരായ ജോഷി,ജോജി എന്നിവരും അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി.

    Read More »
  • Crime

    സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന: കോട്ടയത്ത് രണ്ട് പേർ അറസ്റ്റിൽ

    കോട്ടയം: ഏറ്റുമാനൂർ, ഗാന്ധിനഗർ ഭാഗങ്ങളിൽ കഞ്ചാവ് വിൽപ്പന നടത്തുന്ന രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പെരുമ്പായിക്കാട് ദയറപ്പള്ളി ഭാഗത്ത് മാലേപ്പറമ്പിൽ വീട്ടിൽ ജോയൻ തോമസ് മകൻ ജഫിൻ ജോയന്‍ (26), ഏറ്റുമാനൂർ കട്ടച്ചിറ കൂടല്ലൂർ കവല ഭാഗത്ത് തേക്കുംകാട്ടിൽ വീട്ടിൽ തോമസ് സ്റ്റീഫൻ മകൻ നിഖിൽ കുര്യൻ തോമസ് (29) എന്നിവരെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്. ഏറ്റുമാനൂർ, നീണ്ടൂർ, ഗാന്ധിനഗർ എന്നീ ഭാഗങ്ങളിലായി കഞ്ചാവ് വില്പന നടക്കുന്നതായി ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞദിവസം കഞ്ചാവ് വില്പന നടത്തുന്നവരില്‍ പ്രധാനിയായ ലൈബു കെ. സാബുവിനെ പിടികൂടിയിരുന്നു. തുടർന്ന് ഈ കേസിലേക്ക് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന നടത്തി വന്നിരുന്ന ഇവർ രണ്ടുപേര്‍ പോലീസിന്റെ പിടിയിലാവുന്നത്. ജഫിൻ ജോയലിനെ എസ്.എച്ച് മൗണ്ട് ഭാഗത്തുനിന്നും, നിഖിൽ കുര്യനെ കൂടല്ലൂർ ഭാഗത്തുനിന്നുമാണ് പിടികൂടിയത്. ജെഫിൻ ജോയലില്‍ നിന്നും കഞ്ചാവ്…

    Read More »
  • Kerala

    ഇനി കലയുടെ കേളികൊട്ട്; എം.ജി. സര്‍വകലാശാല യുവജനോത്സവത്തിന് ഇന്നു തുടക്കം

    കൊച്ചി: എം.ജി. സര്‍വകലാശാല യുവജനോത്സവം ‘അനേക’ യ്ക്ക് ഇന്ന് തിരശീല ഉയരും. ഇന്നുമുതല്‍ 12 വരെ നീളുന്ന കലോത്സവം എട്ടുവേദികളിലാണ് നടക്കുന്നത്. കലോത്സവത്തിന്റെ വരവറിയിച്ച് ഇന്നു വൈകിട്ട് മൂന്നുമുതല്‍ മറൈന്‍ ഡ്രൈവ് മുതല്‍ ദര്‍ബാര്‍ ഹാള്‍ മൈതാനം വരെ നിറപ്പകിട്ടാര്‍ന്ന ഘോഷയാത്ര സംഘടിപ്പിച്ചിട്ടുണ്ട്. ഇന്നു വൈകിട്ട് അഞ്ചിന് കലോത്സവത്തിന് തിരിതെളിയും. അഞ്ചു ജില്ലകളിലെ 209 കോളജുകളില്‍ നിന്നുള്ള ആയിരത്തോളം വിദ്യാര്‍ഥികള്‍ പങ്കെടുക്കും. കലോത്സവത്തില്‍ മൂന്ന് ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ത്ഥികളും മത്സരാര്‍ത്ഥികളാകുന്നുണ്ട്. മലയാള നാടക അഭിനേത്രി നിലമ്പൂര്‍ ആയിഷ, പ്രശസ്ത എഴുത്തുകാരന്‍ ബെന്യാമിന്‍ , ജി.ആര്‍. ഇന്ദുഗോപന്‍, യുവ എഴുത്തുകാരി ദീപ നിഷാന്ത് എന്നിവരാണ് ഉദ്ഘാടന കര്‍മ്മം നിര്‍വഹിക്കുന്നത്. എം.ജി യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ ജിനീഷ് രാജന്‍ അധ്യക്ഷത വഹിക്കും. കഴിഞ്ഞ നാലുവര്‍ഷമായി എസ്.എച്ച്. തേവരയാണ് എം.ജി. സര്‍വകലാശാല യുവജനോത്സവ വിജയികള്‍.

    Read More »
  • Kerala

    പ്രൈവറ്റ് സ്‌കൂള്‍ ഗ്രാജുവേറ്റ് ടീച്ചേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം നാളെ മുതൽ വാഗമണിൽ

    തൊടുപുഴ: പ്രൈവറ്റ് സ്‌കൂള്‍ ഗ്രാജുവേറ്റ് ടീച്ചേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം നാളെ മുതല്‍ 11 വരെ വാഗമണ്‍ ഫെയര്‍ മൗണ്ട് റിസോര്‍ട്ട് ഓഡിറ്റോറിയത്തില്‍ നടക്കും. നാളെ മൂന്നിന് മണ്‍മറഞ്ഞ പൂര്‍വകാല നേതാക്കളെ അനുസ്മരിക്കുന്ന ഗുരു വന്ദനത്തോടുകൂടി സമ്മേളനം ആരംഭിക്കും. നാലിന് സംസ്ഥാന പ്രസിഡന്റ് സിബി ആന്റണി തെക്കേടത്തിന്റെ അധ്യക്ഷതയില്‍ ചേരുന്ന സാംസ്‌കാരിക സമ്മേളനം കോന്നിയൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ഫാ. ജോര്‍ജ് പോളച്ചിറകുന്നുംപുറം മുഖ്യാതിഥി ആയിരിക്കും.  ഏഴിന് ചേരുന്ന സ്‌റ്റേറ്റ് കൗണ്‍സില്‍ സമ്മേളനത്തില്‍ അവതരിപ്പിക്കേണ്ട സംഘടന റിപ്പോര്‍ട്ട്, വരവ് ചെലവ് കണക്കുകള്‍, പ്രമേയങ്ങള്‍ എന്നിവയ്ക്ക് അംഗീകാരം നല്‍കും. 10 ന് രാവിലെ 9 ന് സംസ്ഥാന പ്രസിഡന്റ് സിബി ആന്റണി പതാക ഉയര്‍ത്തും. 9.30 ന് ട്രഷറര്‍ ഷഫീര്‍ കെയുടെ അധ്യക്ഷതയില്‍ ചേരുന്ന വിദ്യാഭ്യാസ സെമിനാര്‍ ഡോ. മാത്യു കുഴല്‍നാടന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. സ്‌കൂള്‍ വിദ്യാഭ്യാസം കോവിഡിന് മുമ്പും ശേഷവും എന്ന വിഷയത്തെ അധികരിച്ച് തീക്കോയി സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍…

    Read More »
  • Crime

    മയക്കുമരുന്ന് നല്‍കി വീട്ടമ്മയെ കൂട്ടബലാത്സംഗം ചെയ്ത സംഭവം: ഒളിവിലായിരുന്ന മുഖ്യപ്രതി പിടിയിൽ

    കോഴിക്കോട്: സിന്തറ്റിക് മയക്കുമരുന്ന് നല്‍കി മയക്കിയശേഷം വീട്ടമ്മയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ ഒളിവിലായിരുന്ന മുഖ്യപ്രതി മഞ്ചേരി പൊലീസിന്റെ പിടിയില്‍. മഞ്ചേരി മുള്ളമ്പാറ സ്വദേശി പാറക്കാടന്‍ റിഷാദ് മൊയ്തീനാണ് (28) കണ്ണൂര്‍ പഴയങ്ങാടിയില്‍ നിന്ന് പൊലീസ് പിടിയിലായത്. കേസിലെ മറ്റു പ്രതികളായ മുള്ളമ്പാറ സ്വദേശികളായ തെക്കുംപുറം വീട്ടില്‍ മുഹ്‌സിന്‍ (28), മണക്കോടന്‍ ആഷിക്ക് (25), എളയിടത്ത് വീട്ടില്‍ ആസിഫ് (23) എന്നിവരെ കഴിഞ്ഞമാസം അറസ്റ്റ് ചെയ്തിരുന്നു. ഒന്നാം പ്രതിയായ മുഹ്‌സിന്‍ നവ മാധ്യമങ്ങളിലൂടെയാണ് വീട്ടമ്മയെ പരിചയപ്പെട്ടത്. തുടര്‍ന്ന് സൗഹൃദം സ്ഥാപിച്ച ഇയാള്‍ ഫോണ്‍ നമ്പര്‍ സ്വന്തമാക്കി. സൗഹൃദം നടിച്ച് ഇവരുടെ വീട്ടില്‍ എത്തിയ മുഹ്‌സിന്‍ വീട്ടമ്മക്ക് പല തവണകളായി അതിമാരകമായ സിന്തറ്റിക് ലഹരി നല്‍കി ലഹരിക്ക് അടിമയാക്കി. തുടര്‍ന്ന് സുഹൃത്തുക്കളുമൊത്ത് വീട്ടിലെത്തിയ ഇയാള്‍ ലഹരി മരുന്ന് നല്‍കിയ ശേഷം സുഹൃത്തുക്കളോടൊപ്പം ചേര്‍ന്ന് കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് കേസ്. പിടികൂടുന്നതിനായി പൊലീസ് ഇയാളുടെ വീട് വളയുന്നതിനിടയില്‍ ഓട് പൊളിച്ച് മുകളില്‍ കയറി രക്ഷപ്പെടുകയായിരുന്നു. ഇതരസംസ്ഥാനങ്ങളിലും…

    Read More »
  • NEWS

    ഭൂകമ്പം നാശം വിതച്ച തുര്‍ക്കിയില്‍ മാത്രം മരണം 4000; രാജ്യത്ത് മൂന്നുമാസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു; 

    ഭൂകമ്പം നാശം വിതച്ച തുര്‍ക്കിയില്‍ മൂന്നുമാസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പ്രസിഡന്റ് തയ്യീപ് എര്‍ദോഗന്‍. ഭൂകമ്പം ബാധിച്ച പത്ത് പ്രവിശ്യകളിലാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്. ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 3,549 ആയെന്ന് അദ്ദേഹം വ്യക്തമാക്കി. സിറിയയില്‍ 1,600പേരാണ് മരിച്ചത്. എന്നാൽ മരണം ഇരുപതിനായിരം കടക്കുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തൽ. പതിനായിരത്തിലേറെപ്പേർ മരിച്ചിട്ടുണ്ടാകുമെന്ന് കഴിഞ്ഞ ദിവസം ഐക്യരാഷ്ട്ര സംഘടനയും മുന്നറിയിപ്പ് നൽകിയിരുന്നു. രക്ഷാപ്രവർത്തനങ്ങള്‍ അതിവേഗം നടത്താനാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതെന്ന് അദ്ദേഹം വിശദീകരിച്ചു. ദുരിത പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് സാമ്പത്തിക സഹായം നല്‍കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. എന്നാൽ മരണം ഇരുപതിനായിരം കടക്കുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തൽ. പതിനായിരത്തിലേറെപ്പേർ മരിച്ചിട്ടുണ്ടാകുമെന്ന് കഴിഞ്ഞ ദിവസം ഐക്യരാഷ്ട്ര സംഘടനയും മുന്നറിയിപ്പ് നൽകിയിരുന്നു. അതിശക്തമായ മഴയും മഞ്ഞുവീഴ്ചയും തുര്‍ക്കിയിലെ രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. മരണനിരക്ക് കുത്തനെ ഉയര്‍ന്നേക്കാമെന്ന് ലോകാരോഗ്യ സംഘടന സൂചന നല്‍കി. അദാന കേന്ദ്രീകരിച്ചാണ് നിലലില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കുന്നത്. ദുരത്തില്‍ നിന്ന് രക്ഷപ്പെട്ട് എത്തിയവര്‍ക്ക് വേണ്ടി ക്യാമ്പുകള്‍ തയ്യാറാക്കിയിരിക്കുന്നതും അദാനയിലാണ്. അടിയന്തര സഹായത്തിന്…

    Read More »
  • Kerala

    ഏറ്റുമാനൂരിൽ പിടികൂടിയ പഴകിയ മീനിൽ രാസവസ്തുക്കളുടെ സാന്നിധ്യമില്ലെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ റിപ്പോർട്ട്; അട്ടിമറിയെന്ന് നഗരസഭ

    കോട്ടയം: ഏറ്റുമാനൂരിൽ പിടികൂടിയ പഴകിയ മീനിന്റെ പരിശോധനാ റിപ്പോർട്ടിനെച്ചൊല്ലി വിവാദം. ഏറ്റുമാനൂരില്‍ കഴിഞ്ഞ ദിവസം പിടികൂടിയ ഒരു കണ്ടെയ്‌നര്‍ പഴകിയ മീനില്‍ രാസവസ്തുക്കളുടെ സാന്നിധ്യമില്ലെന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ പരിശോധനാ റിപ്പോര്‍ട്ട്. ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ തിരുവനന്തപുരം ലാബില്‍ നടത്തിയ പരിശോധനയുടെ ഫലമാണ് പുറത്തുവന്നത്. ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ പരിശോധനാ റിപ്പോര്‍ട്ടില്‍ അട്ടിമറി സംശയിക്കുന്നതായി ഏറ്റുമാനൂര്‍ നഗരസഭ ഭരണ സമിതി ആരോപിച്ചു. കഴിഞ്ഞ ദിവസം വൈകീട്ടാണ് ഏറ്റുമാനൂരില്‍ നിന്ന് ഒരു കണ്ടെയ്‌നര്‍ പഴകിയ മീന്‍ പിടികൂടിയത്. ദിവസങ്ങളായി നിര്‍ത്തിയിട്ടിരുന്ന കണ്ടെയ്‌നറില്‍ നിന്നാണ് മൂന്ന് ടണ്‍ പഴകിയ മത്സ്യം കണ്ടെത്തിയത്. കണ്ടെയ്‌നറില്‍ നിന്ന് വെള്ളം ഒഴുകുന്നത് കണ്ട് നാട്ടുകാരാണ് നഗരസഭയെ വിവരം അറിയിച്ചത്. തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള കണ്ടെയ്‌നര്‍ എത്തിയത് ശനിയാഴ്ചയാണ്. തുടര്‍ന്ന് പരിശോധനയ്ക്കായി മീന്‍ തിരുവനന്തപുരത്തേയ്ക്ക് അയക്കുകയായിരുന്നു. മീനില്‍ രാസ വസ്തുക്കളുടെ സാന്നിധ്യമില്ലെന്ന ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ പരിശോധനാ റിപ്പോര്‍ട്ട് പുറത്തുവന്ന പശ്ചാത്തലത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ലോറി വിട്ടു നല്‍കുമെന്ന് ഏറ്റുമാനൂര്‍ നഗരസഭ…

    Read More »
  • Kerala

    പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് വെള്ളക്കരം വർധിപ്പിച്ചുള്ള പുതുക്കിയ താരിഫ് ജല അതോരിറ്റി പുറത്തിറക്കി

    തിരുവനന്തപുരം : പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് വെള്ളക്കരം വർധിപ്പിച്ചുള്ള പുതുക്കിയ താരിഫ് ജല അതോരിറ്റി പുറത്തിറക്കി. ഗാർഹിക ഉപഭോക്താക്കൾക്ക് മിനിമം 50 മുതൽ 550 വരെ കൂടും. മിനിമം നിരക്ക് 22.05 രൂപയിൽ നിന്നും 72.05 രൂപയായി ഉയർന്നു. ബിപിഎൽ കുടുംബങ്ങൾക്ക് പ്രതിമാസം 15,000 ലിറ്റർ വരെ സൌജന്യമായി ലഭിക്കും. വെള്ളക്കരം കുത്തനെ കൂട്ടിയതിനെതിരെ വലിയ പ്രതിഷേധമുയരുന്നതിനിടെയാണ് പുതുക്കിയ താരിഫ് പുറത്തിറക്കിയത്. നികുതി വർധനക്കും ഇന്ധന സെസിനും ഇടയിൽ വെളളക്കരത്തിലുമുണ്ടായ വർധന സാധാരണക്കാർക്ക് അധിക ഭാരമുണ്ടാക്കുമെന്നതിൽ സംശയമില്ല. അതിനിടെ വെള്ളക്കരം വർധനയെ ന്യായീകരിക്കാൻ വിചിത്ര വാദങ്ങളുമായി ജലവിഭവമന്ത്രി രംഗത്തെത്തി. അഞ്ച് അംഗങ്ങളുള്ള ഒരു കുടുംബം ഒരു ദിവസം 100 ലിറ്റർ വെള്ളം ഉപയോഗിക്കുമോയെന്ന് ചോദിച്ച റോഷി അഗസ്റ്റിൻ, വെള്ളം ഉപയോഗിക്കുന്നത് കുറയ്ക്കാൻ ജനങ്ങളെ പഠിപ്പിക്കേണ്ട സമയമായെന്നും പറഞ്ഞു. കടത്തിൽ നട്ടം തിരിയുന്ന ജനത്തിൻറെ കരണത്ത് സർക്കാർ മാറിമാറി അടിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി. വെള്ളക്കരം കൂട്ടിയത് സഭയിൽ പ്രഖ്യാപിക്കാത്തതിൽ മന്ത്രിയെ വിമർശിച്ച് സ്പീക്കർ റൂളിംഗ്…

    Read More »
  • Kerala

    ആറളത്ത് മാവോയിസ്റ്റ് സംഘമെത്തി; വിയറ്റ്നാം കുറിച്ചി കോളനിയിൽ എത്തിയത് ആയുധധാരികളായ  ഒരു സ്ത്രീയും അഞ്ച് പുരുഷന്മാരും

    കണ്ണൂര്‍:  കണ്ണൂർ ആറളത്ത് മാവോയിസ്റ്റ് സംഘമെത്തി. ആറളം വിയറ്റ്നാം കുറിച്ചി കോളനിയിൽ എത്തിയത് ആയുധധാരികളായ  ഒരു സ്ത്രീയും അഞ്ച് പുരുഷന്മാരും അടങ്ങിയ സംഘമാണ് എന്നാണ് നാട്ടുകാര്‍ പൊലീസിന് നൽകിയ വിവരം. ഇന്നലെ രാത്രി ഏഴ് മണിയോടെ  കോളനിയിൽ എത്തിയ സംഘം ഭക്ഷണ സാധനങ്ങൾ ശേഖരിച്ച് ഒൻപത് മണിയോടെ കൊട്ടിയൂർ വനത്തിലേക്ക് മടങ്ങി. വിവരമറിഞ്ഞ് സ്ഥലത്ത് എത്തിയ ആറളം പൊലീസ് മാവോയിസ്റ്റുകൾക്കായി തെരച്ചിൽ തുടങ്ങി.

    Read More »
Back to top button
error: