KeralaNEWS

ഓണ്‍ലൈന്‍ റമ്മി കളിച്ച് 18 ലക്ഷത്തിന്റെ ബാധ്യത; പാലക്കാട്ട് യുവാവ് ജീവനൊടുക്കി

പാലക്കാട്: ഓണ്‍ലൈനില്‍ റമ്മി കളിച്ച് പണം നഷ്ടപ്പെട്ടതിന്റെ വിഷമത്തില്‍ യുവാവ് ജീവനൊടുക്കി. കൊല്ലങ്കോട് പനങ്ങാട്ടിരി സ്വദേശി ഗിരീഷാണ് ആത്മഹത്യ ചെയ്തത്. ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. തൃശൂരിലെ കോളജില്‍ ലാബ് ടെക്‌നീഷ്യനായിരുന്നു.

ഓണ്‍ലൈന്‍ റമ്മി കളിച്ച് ഏകദേശം മൂന്നര ലക്ഷത്തോളം രൂപ ഗിരീഷിനു നഷ്ടമായിരുന്നതായാണു സൂചന. അതേസമയം, 18 ലക്ഷം രൂപ വരെ ബാധ്യതയുണ്ടെന്നാണു ബന്ധുക്കളുടെ പരാതി. നഷ്ടം നികത്താന്‍ സ്വര്‍ണാഭരണങ്ങള്‍ വിറ്റിരുന്നതായി ബന്ധുക്കള്‍ പറയുന്നു. ഇതിന്റെ മനോവിഷമത്തിലായിരുന്നു യുവാവെന്നും മറ്റു പ്രശ്‌നങ്ങളൊന്നും ഇല്ലായിരുന്നുവെന്നും ബന്ധുക്കള്‍ അറിയിച്ചു.

Signature-ad

ഞായറാഴ്ച മുതല്‍ ഗിരീഷിനെ കാണാനില്ലായിരുന്നു. ഇതിനിടെയാണ് വീട്ടില്‍ത്തന്നെ ഗിരീഷിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പോലീസിന്റെ പ്രാഥമിക പരിശോധനയിലും ഓണ്‍ലൈന്‍ റമ്മി കളിയാണു പ്രശ്‌നമായതെന്നു കണ്ടെത്തിയിട്ടുണ്ട്. വിശദമായ പരിശോധന നടത്തുമെന്ന് പോലീസ് അറിയിച്ചു.

 

Back to top button
error: