IndiaNEWS

ആപത്തില്‍ സഹായിക്കുന്ന യഥാര്‍ഥ സുഹൃത്ത്; ഇന്ത്യയുടെ സഹായത്തിന് നന്ദി അറിയിച്ച് തുര്‍ക്കി

ന്യൂഡല്‍ഹി: വന്‍ ഭൂകമ്പത്തില്‍ കനത്ത നാശനഷ്ടം നേരിടുമ്പോള്‍ സഹായഹസ്തം നീട്ടിയ ഇന്ത്യയ്ക്ക നന്ദിയറിയിച്ച് തുര്‍ക്കി. ഇന്ത്യയെ ‘ദോസ്ത്’ എന്നു വിശേഷിപ്പിച്ച തുര്‍ക്കി സ്ഥാനപതി ഫിറത്ത് സുനല്‍, ആവശ്യങ്ങളില്‍ സഹായിക്കുന്നവരാണ് യഥാര്‍ഥ സുഹൃത്ത്’ എന്ന് ഇന്ത്യയെ പ്രശംസിച്ചു.

‘ടര്‍ക്കിഷിലും ഹിന്ദിയിലും ഒരുപോലെ ഉപയോഗിക്കുന്ന വാക്കാണ് ‘ദോസ്ത്’. ടര്‍ക്കിഷ് ഭാഷയില്‍ ഒരു പഴമൊഴിയുണ്ട്: ആവശ്യത്തില്‍ സഹായിക്കുന്നവരാണ് യഥാര്‍ഥ സുഹൃത്ത്. വളരെ നന്ദി ഇന്ത്യ’- ഫിറത്ത് സുനല്‍ കുറിച്ചു.

ദുരന്ത മേഖലയില്‍ രക്ഷാ പ്രവര്‍ത്തനം നടത്താനായി നൂറംഗ എന്‍ഡിആര്‍എഫ് സംഘത്തെ ഇന്ത്യ തുര്‍ക്കിയിലേക്ക് അയച്ചിരുന്നു. രക്ഷാ പ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്ന വാഹനങ്ങള്‍, പ്രത്യേക പരിശീലനം ലഭിച്ച രണ്ട് നായകള്‍, ചിപ്പിങ് ഹാമേര്‍സ്, കെട്ടിടാവശിഷ്ടങ്ങള്‍ മുറിയ്ക്കാനുള്ള ഉപകരണങ്ങള്‍, ഫസ്റ്റ് എയ്ഡ് മെഡിസിന്‍സ് എന്നിവയുമായാണ് സംഘം തുര്‍ക്കിയില്‍ എത്തിയത്.

എയര്‍ ഫോഴ്സിന്റെ രണ്ട് സി 17 വിമാനങ്ങളിലാണ് ഗാസിയാബാദിലെ എയര്‍ ബേസില്‍ നിന്ന് രക്ഷാ സംഘം പുറപ്പെട്ടത്. സംഘത്തില്‍ അഞ്ച് വനിതകളുമുണ്ട്.

 

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: