Month: February 2023
-
Kerala
ഇന്ധന സെസ് കുറയ്ക്കുമോ?; തീരുമാനം ഇന്നറിയാം; ബജറ്റ് ചര്‍ച്ചയില്‍ ധനമന്ത്രി മറുപടി നല്‍കും
തിരുവനന്തപുരം: ബജറ്റില്‍ പ്രഖ്യാപിച്ച ഇന്ധന സെസ് കുറയ്ക്കുമോ എന്നതില്‍ തീരുമാനം ഇന്നറിയാം. ബജറ്റിന്മേലുള്ള പൊതു ചര്‍ച്ചയുടെ മറുപടിയില്‍ ആണ് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ നിലപാട് അറിയിക്കുക. സെസ് കുറക്കുന്നതിനെ ധന വകുപ്പ് ശക്തമായി എതിര്‍ക്കുന്നുണ്ട്. രണ്ട് രൂപ ഇന്ധന സെസ് ഒരു രൂപയാക്കി കുറക്കണമെന്ന് ഇടതുമുന്നണിയില്‍ ചര്‍ച്ചകളുയര്‍ന്നിരുന്നു. ഇതില്‍ മുന്നണിയില്‍ രണ്ടഭിപ്രായമുണ്ട്. യു.ഡി.എഫ് എം.എല്‍.എമാര്‍ സമരം തുടരുന്ന സാഹചര്യത്തില്‍, ഇപ്പോള്‍ഡ സെസ് കുറച്ചാല്‍ അതിന്റെ ക്രെഡിറ്റ് പ്രതിപക്ഷത്തിന് ലഭിക്കുമെന്നാണ് എല്‍ഡിഎഫില്‍ അഭിപ്രായം ഉയര്‍ന്നിട്ടുള്ളത്. ഇന്ധന സെസിനെതിരെ പ്രതിപക്ഷ എം.എല്‍.എമാര്‍ നിയമസഭ കവാടത്തില്‍ നടത്തുന്ന സത്യഗ്രഹസമരം തുടരുകയാണ്. സെസിനെതിരെ കോണ്‍ഗ്രസും ബിജെപിയും ഇന്നലെ നടത്തിയ പ്രതിഷേധമാര്‍ച്ചുകള്‍ സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. സെസ് കുറച്ചില്ലെങ്കില്‍ സമരം ശക്തമാക്കാനാണ് യുഡിഎഫ് തീരുമാനം.
Read More » -
Local
പ്ലസ് ടു വിദ്യാർഥിനി വീട്ടമ്മയെ അടിച്ചു വീഴ്ത്തി സ്വർണമാലയും കമ്മലും മോഷ്ടിച്ചു, കാമുകന് മൊബൈൽ ഫോൺ വാങ്ങാനായിരുന്നു മോഷണം
കാമുകന് സ്മാർട് ഫോൺ വാങ്ങാനുള്ള പണത്തിനായി പ്ലസ് ടു വിദ്യാർഥിനി വീട്ടമ്മയെ തലയ്ക്ക് ചുറ്റിക കൊണ്ട് അടിച്ചു വീഴ്ത്തി സ്വർണമാലയും കമ്മലും കവർന്നു. സൗത്ത് പായിപ്ര കോളനിക്കു സമീപം ജ്യോതിസിൽ ജലജയെ (59) ആണ് വിദ്യാർഥിനി അടിച്ചു വീഴ്ത്തിയത്. തലയ്ക്കു ഗുരുതരമായി പരുക്കേറ്റ ജലജ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.l ചൊവ്വാഴ്ച ഉച്ചയോടെയാണു സംഭവം. ജലജ ഒറ്റയ്ക്കായിരുന്നു. വീട്ടിൽ എത്തിയ വിദ്യാർഥിനി ജലജയുടെ തലയുടെ പിന്നിൽ ചുറ്റിക കൊണ്ട് അടിക്കുകയായിരുന്നു. മാലയും കമ്മലും കവർന്ന ശേഷം വിദ്യാർഥിനി കടന്നുകളഞ്ഞു. വിദ്യാർഥിനിയെക്കുറിച്ചുള്ള വിവരങ്ങൾ ജലജ നാട്ടുകാരോടു നേരത്തെ പറഞ്ഞിരുന്നു. തുടർന്നു പൊലീസ് വീട്ടിൽ എത്തി അന്വേഷിച്ചപ്പോൾ വിദ്യാർഥിനി ആദ്യം കുറ്റം നിഷേധിച്ചെങ്കിലും പിന്നീടു സമ്മതിച്ചു. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
Read More » -
Health
ഇയര്‍ ഫോണുകള്‍ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്ന് ആരോഗ്യവിദഗ്ധര്‍, സ്ഥിരഉപയോഗം മൂലം കേള്‍വിശക്തി നഷ്ടപ്പെടാൻ സാധ്യത
ഇയര്‍ ഫോണുകള്‍ ഉപയോഗിക്കുന്നത് വിവിധ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്ന് ആരോഗ്യവിദഗ്ധര്‍. ഇയര്‍ഫോണുകളില്‍ നിന്ന് വരുന്ന ശബ്ദം ചെവിയില്‍ വലിയ സ്വാധീനം ചെലുത്തുന്നു. ഇത് സ്ഥിരമായ കേടുപാടുകളിലേക്ക് നയിക്കുന്നു. സുരക്ഷിതമല്ലാത്ത ശ്രവണ രീതികള്‍ മൂലം ലോകമെമ്പാടുമുള്ള ഒരു ബില്യണ്‍ യുവാക്കള്‍ക്ക് കേള്‍വിശക്തി നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടന കണക്കാക്കുന്നു. ഇയര്‍ഫോണില്‍ നിന്നുള്ള ഉയര്‍ന്ന ശബ്ദത്തില്‍ തുടര്‍ച്ചയായി സംഗീതം കേള്‍ക്കുന്നത് കേള്‍വിശക്തിയെ ബാധിക്കും. ചെവിയുടെ കേള്‍വിശക്തി 90 ഡെസിബെല്‍ മാത്രമാണ്. തുടര്‍ച്ചയായി കേള്‍ക്കുന്നതിലൂടെ 40-50 ഡെസിബെല്‍ ആയി കുറയുന്നു. ഇയര്‍ഫോണില്‍ നിന്നും പുറപ്പെടുവിക്കുന്ന വൈദ്യുതകാന്തിക തരംഗങ്ങള്‍ തലച്ചോറിനെ മോശമായി ബാധിക്കുകയും തലവേദനയും മൈഗ്രേനും ഉണ്ടാക്കുകയും ചെയ്യുന്നു. ഉറക്കമില്ലായ്മ അല്ലെങ്കില്‍ സ്ലീപ് അപ്നിയ എന്നിവയും പലരും അനുഭവിക്കുന്നു. ഇയര്‍ഫോണുകള്‍ ചെവി കനാലില്‍ നേരിട്ട് പ്ലഗ് ചെയ്തിരിക്കുന്നു. ഇത് വായു സഞ്ചാരത്തിന് തടസ്സമാകും. ബാക്ടീരിയയുടെ വളര്‍ച്ച ഉള്‍പ്പെടെ വിവിധ തരത്തിലുള്ള ചെവി അണുബാധകള്‍ക്ക് ഇയര്‍ ഫോണുകളുടെ ഉപയോഗം കാരണമാകും. ദോഷകരമായ ബാക്ടീരിയകള്‍ ഒരു ചെവിയില്‍ നിന്ന് മറ്റൊന്നിലേക്ക്…
Read More » -
LIFE
ഈ പ്രവണത കാരണം അഭിനയം നിർത്താൻ പോലും പലപ്പോഴും തോന്നി, കാസ്റ്റിംഗ് കൗച്ചിന്റെ ദുരനുഭവം തുറന്നു പറഞ്ഞു കനി കുസൃതി
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് കനി കുസൃതി. ബോൾഡ് ആയിട്ടുള്ള കഥാപാത്രങ്ങളെ ആണ് താരം എപ്പോഴും സിനിമകളിൽ അവതരിപ്പിക്കുന്നത്. ഒരുപാട് മികച്ച സിനിമകളുടെ ഭാഗമായിട്ടുണ്ട് താരം. നിരവധി അവാർഡുകളും താരം വാങ്ങി കൂട്ടിയിട്ടുണ്ട്. ഇപ്പോൾ സിനിമ മേഖലയിൽ ഉള്ള കാസ്റ്റിംഗ് കൗച്ച് വിവാദങ്ങളെ കുറിച്ച് സംസാരിക്കുകയാണ് താരം. ഈ പ്രവണത കാരണം അഭിനയം നിർത്താൻ പോലും തനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് എന്നായിരുന്നു നടി ഒരിക്കൽ പറഞ്ഞത്. നല്ല കഥാപാത്രങ്ങൾ ലഭിക്കണമെങ്കിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകണം എന്നാണ് പല സംവിധായകരും തന്നെ നിർബന്ധിച്ചത് എന്നും ഇത് കേൾക്കേണ്ടി വന്നപ്പോൾ അഭിനയം നിർത്തുവാൻ പോലും തോന്നിയിരുന്നു എന്നാണ് നടി ഒരിക്കൽ തുറന്നു പറഞ്ഞത്. സിനിമാ മേഖലയിൽ എത്തണം എന്ന വലിയ ആഗ്രഹവും ആയിട്ടാണ് ഈ മേഖലയിലേക്ക് വന്നത് എന്നും പക്ഷേ നല്ല വേഷങ്ങൾ ലഭിക്കണമെങ്കിൽ പലതരത്തിലുള്ള വിട്ടുവീഴ്ചകൾ ചെയ്യേണ്ടിവരും എന്നുമായിരുന്നു പല സംവിധായകരുടെയും നിലപാട് എന്നാണ് കനി കുസൃതി തുറന്നു പറയുന്നത്. ഇങ്ങനത്തെ അനുഭവങ്ങളൊക്കെ…
Read More » -
LIFE
പഠാനിൽ ഷാരൂഖ് വാങ്ങിയ പ്രതിഫലത്തിന്റെ കണക്ക് പുറത്ത്; 12 ദിവസംകൊണ്ട് ചിത്രം നേടിയത് 832 കോടി, അപ്പോൾ കിങ് ഖോനിന് എത്ര കിട്ടി ?
മുംബൈ: നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഒരു ഷാരൂഖ് ഖാൻ ചിത്രം വരുന്നുവെന്ന് കേട്ടപ്പോൾ തന്നെ ഏറെ പ്രതീക്ഷയിൽ ആയിരുന്നു ബോളിവുഡ്. തുടരെ ഉള്ള പരാജയങ്ങളിൽ നിന്നും കരകയറാനുള്ള വഴി എന്നത് തന്നെയായിരുന്നു അതിന് കാരണം. ബോളിവുഡിനെ പഴയപ്രതാപത്തിലേക്ക് എത്തിക്കാൻ ഷാരൂഖ് ചിത്രത്തിന് സാധിക്കുമെന്ന് ട്രേഡ് അനലിസ്റ്റുകളും വിലയിരുത്തി. ആ പ്രതീക്ഷകളും വിലയിരുത്തലുകളും അന്വർത്ഥമാക്കിയാണ് ഓരോ ദിവസത്തെയും ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇപ്പോഴിതാ 12 ദിവസത്തിൽ പഠാൻ നേടിയ കളക്ഷൻ വിവരങ്ങളാണ് പുറത്തുവരുന്നത്. ഇതുവരെയുള്ള കണക്ക് പ്രകാരം ലോകമെമ്പാടുമായി 832 കോടിയാണ് പഠാൻ സ്വന്തമാക്കിയിരിക്കുന്നത്. ട്രേഡ് അനലിസ്റ്റ് ആയ രമേഷ് ബാലയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്. ഇന്ത്യയിലെ നെറ്റ് കളക്ഷൻ 429.90 കോടിയും മൊത്തം 515 കോടിയുമാണ് നേടിയിരിക്കുന്നത്. ഓവർസീസ് ഗ്രോസ് 317.20 കോടിയുമാണെന്ന് രമേഷ് ബാല ട്വീറ്റ് ചെയ്യുന്നു. ഈ ആഴ്ച അവസാനിക്കുന്നതോടെ പഠാൻ 1000കോടി തൊടുമെന്നാണ് വിലയിരുത്തലുകൾ. ഇതേ സമയം തന്നെയാണ് പഠാനിൽ ഷാരൂഖ് വാങ്ങിയ…
Read More » -
Tech
നിങ്ങളുടെ ആധാർ ദുരുപയോഗപ്പെടുന്നുണ്ടോ ? ഓൺലൈനായി പരിശോധിക്കാം…
ദില്ലി: ഒരു ഇന്ത്യൻ പൗരനെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട രേഖകളിലൊന്നാണ് ആധാർ കാർഡ്, ഇന്ത്യയിലെ മിക്കവാറും എല്ലാ സ്ഥലങ്ങളിലും ആധാർ ഒരു ഐഡന്റിറ്റി കാർഡായി ഉപയോഗിക്കുന്നു, കൂടാതെ സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കാൻ ആധാർ വിവരങ്ങൾ നൽകേണ്ടതായുണ്ട്. ഒരു ഐഡന്റിറ്റി കാർഡ് എന്ന നിലയിൽ, ആധാർ കാർഡിൽ നിങ്ങളുടെ പേര്, താമസ വിലാസം, വിരലടയാളം, ഐറിസ് സ്കാനുകൾ, മുഖചിത്രങ്ങൾ തുടങ്ങിയ ബയോമെട്രിക് ക്രെഡൻഷ്യലുകൾ പോലുള്ള നിങ്ങളുടെ സ്വകാര്യ വിവരങ്ങളും അടങ്ങിയിരിക്കുന്നു. ആധാറിൽ നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ ധാരാളം ഉള്ളതിനാൽ, അത് എല്ലായ്‌പ്പോഴും സുരക്ഷിതമായി സൂക്ഷിക്കേണ്ടത് പ്രധാനമാണ്. ഇത് പരിഗണിച്ച്, ആധാർ അനുവദിക്കുന്ന യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) നിങ്ങളുടെ കാർഡ് ആരെങ്കിലും ദുരുപയോഗം ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കാനുള്ള സൗകര്യവും ‘ആധാർ ഓതന്റിക്കേഷൻ ഹിസ്റ്ററി’ എന്ന പേരിൽ ഒരുക്കിയിട്ടുണ്ട്. നിങ്ങളുടെ ആധാർ ഓതന്റിക്കേഷൻ ചരിത്രം ഓൺലൈനായി പരിശോധിക്കുന്നതിനുള്ള ഘട്ടങ്ങൾ ഇതാ; ഘട്ടം 1: യുഐഡിഎഐയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക: www.uidai.gov.in ഘട്ടം…
Read More » -
Health
ആര്‍ത്തവ ദിനങ്ങളിലെ ഗ്യാസ്ട്രബിള്‍; ഇവ ഭക്ഷണത്തില്‍ ചേര്‍ത്തു നോക്കൂ
ഒരു സ്ത്രീയുടെ ആര്‍ത്തവത്തിന് ഒന്നോ രണ്ടോ ആഴ്ച മുമ്പ്, ശരീരവണ്ണം ഉള്‍പ്പെടെ നിരവധി പ്രീമെന്‍സ്ട്രല്‍ സിന്‍ഡ്രോം (പിഎംഎസ്) ലക്ഷണങ്ങള്‍ അനുഭവപ്പെടാം. വയര്‍ വീക്കവും ഭാരം വര്‍ധിക്കുന്നതായി തോന്നുന്നതും സാധാരണ ലക്ഷണമാണ്. എന്നാല്‍, ഇത് പലര്‍ക്കും പലവിധത്തിലുള്ള അസ്വസ്ഥതകളും ഉണ്ടാക്കും. ”പല സ്ത്രീകളും അനുഭവിക്കുന്ന ആര്‍ത്തവത്തിന്റെ ആദ്യകാല ലക്ഷണമാണ് ശരീരവണ്ണം. പ്രോജസ്റ്ററോണിന്റെയും ഈസ്ട്രജന്റെയും അളവിലുള്ള മാറ്റങ്ങള്‍ കാരണം ശരീരത്തില്‍ കൂടുതല്‍ വെള്ളവും ഉപ്പും നിലനിര്‍ത്തുന്നു. ശരീരത്തിലെ കോശങ്ങള്‍ വെള്ളം കൊണ്ട് വീര്‍ക്കുന്നതിനാല്‍ വീര്‍പ്പുമുട്ടല്‍ അനുഭവപ്പെടുന്നു-” പോഷകാഹാര വിദഗ്ധയായ ലോവ്നീത് ബത്ര വ്യക്തമാക്കുന്നു. നിങ്ങള്‍ക്ക് ആര്‍ത്തവ സമയത്ത് വയറുവേദന, വയറുവീര്‍ക്കല്‍, വയറിളക്കം തുടങ്ങിയ പ്രശ്‌നങ്ങള്‍ തുടര്‍ച്ചയായി ഉണ്ടാകുന്നുവെങ്കില്‍ ഭക്ഷണക്രമത്തില്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഇഞ്ചി: ഇഞ്ചിക്ക് ആന്റി-ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങള്‍ ഉള്ളതിനാല്‍, പേശികളുടെ വേദനയെ ശമിപ്പിക്കാന്‍ കഴിയും. ആര്‍ത്തവ വേദനയെ ശമിപ്പിക്കാന്‍ മികച്ച ഭക്ഷണങ്ങളിലൊന്നാണ് ഇഞ്ചി. അയമോദകം: അയമോദകത്തിലെ തൈമോള്‍ എന്ന സംയുക്തം ഗ്യാസ്ട്രിക് ജ്യൂസുകള്‍ സ്രവിക്കാനും ഗ്യാസ്, വയറുവേദന, മലബന്ധം എന്നിവ ഇല്ലാതാക്കാനും സഹായിക്കുന്നു. പെരുംജീരകം: പെരുംജീരകം…
Read More » -
LIFE
‘വാരിസ്’ കേരളത്തില്‍ നിന്ന് എത്ര വാരി ? ഒരു മാസത്തെ കളക്ഷന്‍ വിവരങ്ങൾ
തമിഴിലെ ഇത്തവണത്തെ പൊങ്കൽ റിലീസുകളിൽ വലിയ പ്രീ റിലീസ് ഹൈപ്പ് ലഭിച്ച ഒന്നായിരുന്നു വിജയ് നായകനായ വാരിസ്. വംശി പൈഡിപ്പള്ളിയുടെ സംവിധാനത്തിൽ എത്തിയ ചിത്രത്തിൻറെ റിലീസ് ജനുവരി 11 ന് ആയിരുന്നു. അതേദിവസം അജിത്ത് കുമാർ ചിത്രം തുനിവും തിയറ്ററുകളിൽ എത്തിയിരുന്നതിനാൽ തമിഴ് സിനിമയെ സംബന്ധിച്ച് ആഘോഷ സീസൺ ആയി മാറി പൊങ്കൽ. ആഗോള ബോക്സ് ഓഫീസിൽ നിന്ന് ചിത്രം 300 കോടി നേടിയതായി നിർമ്മാതാക്കൾ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇപ്പോഴിതാ ചിത്രം വിവിധ പ്രദേശങ്ങളിൽ നേടിയ കണക്കുകൾ പ്രത്യേകമായി എത്തിയിരിക്കുകയാണ്. പ്രമുഖ ട്രാക്കർമാരായ സിനിട്രാക്ക് ആണ് ഈ കണക്കുകൾ അവതരിപ്പിച്ചിരിക്കുന്നത്. സിനിട്രാക്കിൻറെ കണക്ക് പ്രകാരം തമിഴ്നാട്ടിൽ നിന്ന് ചിത്രം ഇതിനകം നേടിയ ഗ്രോസ് 143 കോടിയാണ്. ആന്ധ്ര/ തെലങ്കാനയിൽ നിന്ന് 27.5 കോടി, കർണാടകത്തിൽ നിന്ന് 14.75 കോടി, ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് 14.65 കോടി എന്നിങ്ങനെയാണ് ചിത്രം നേടിയ കളക്ഷൻ. അതേസമയം കേരളത്തിൽ നിന്നുള്ള ചിത്രത്തിൻറെ നേട്ടം 13.35…
Read More » -
Crime
പെണ്‍കുട്ടിയെ കാണാനെത്തിയ യുവാവിന് ക്രൂരമര്‍ദനം, മൂത്രം കുടിപ്പിച്ചു; യുവാവിനെതിരേ പോക്സോ കേസും
ജയ്പുര്‍: രാത്രി പെണ്‍കുട്ടിയെ കാണാനെത്തിയ യുവാവിനെ നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചു. രാജസ്ഥാനിലെ ഝാലോര്‍ ജില്ലയിലാണ് സംഭവം. യുവാവിനെ മര്‍ദിക്കുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ആറുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. മര്‍ദനമേറ്റ യുവാവിനെതിരേ പോക്സോ കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്നാണിത്. ഞായറാഴ്ച രാത്രി പെണ്‍കുട്ടിയുടെ വീട്ടിലെത്തിയപ്പോളാണ് യുവാവിനെ നാട്ടുകാര്‍ പിടികൂടി മര്‍ദിച്ചതെന്നാണ് പോലീസ് നല്‍കുന്നവിവരം. മരത്തില്‍ കെട്ടിയിട്ട യുവാവിനെ നാട്ടുകാരും ബന്ധുക്കളും ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ഇതിനിടെ, യുവാവിന്റെ ബന്ധുക്കളെത്തി അഭ്യര്‍ഥിച്ചെങ്കിലും നാട്ടുകാര്‍ പിന്‍വാങ്ങിയില്ല. ഒടുവില്‍ നിര്‍ബന്ധിച്ച് മൂത്രം വായിലൊഴിക്കുകയും കുടിപ്പിക്കുകയും ചെയ്തതിന് ശേഷമാണ് വിട്ടയച്ചത്. യുവാവിനെ മര്‍ദിക്കുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. എന്നാല്‍, ആരും പരാതി നല്‍കാത്തതിനാല്‍ പോലീസ് മര്‍ദനമേറ്റ യുവാവിനെ അന്വേഷിച്ച് കണ്ടുപിടിക്കുകയും പിന്നീട് ഇയാളില്‍നിന്ന് പരാതി വാങ്ങി എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു. അതേസമയം, മര്‍ദനമേറ്റ യുവാവിനെതിരേ പെണ്‍കുട്ടിയും പരാതി നല്‍കിയിട്ടുണ്ട്. ഈ പരാതിയില്‍ പോക്സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ടെന്നും പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം…
Read More »
