Social MediaTRENDING

”ഇവനെ ഒന്ന് പ്രേതം ആയിട്ട് ആലോചിച്ചു നോക്കിയേ, പേടിച്ചു ചാവില്ലേ? ഈ കൂട്ടത്തില്‍ ലുക്ക് വെച്ച് പ്രേതമാവാന്‍ പറ്റിയത് ഇവന്‍”! ബോഡിഷെയ്മിങ് കമന്റുമായി സൗബിന്‍

നിറഞ്ഞ സദസ്സില്‍ പ്രദര്‍ശിപ്പിച്ചു കൊണ്ടിരിക്കുന്ന സിനിമയാണ് ‘രോമാഞ്ചം’. ഹൊറര്‍ കോമഡി വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സിനിമയാണ് ഇത്. അടുത്തകാലത്തൊന്നും ഒരു സിനിമ കണ്ട് ഇത്രയും ചിരിച്ചിട്ടില്ല എന്നാണ് പ്രേക്ഷകര്‍ പറയുന്നത്. സിനിമയിലെ വണ്‍ ലൈനര്‍ കോമഡികള്‍ എല്ലാം തന്നെ വലിയ രീതിയില്‍ വര്‍ക്ക് ആയിട്ടുണ്ട് എന്ന് മാത്രമല്ല അതിനുമുകളില്‍ നല്‍കുന്ന അഭിനേതാക്കളുടെ പെര്‍ഫോമന്‍സ് ആണ് നമ്മള്‍ കാണുന്നത് സിനിമയില്‍.

സിനിമയിലെ ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് എബിന്‍ ബിനോ എന്നു പറയുന്ന നടനാണ്. ‘ഒതളങ്ങ തുരുത്ത്’ എന്ന വെബ് സീരിസിലൂടെ ശ്രദ്ധിക്കപ്പെട്ട നടന്മാരില്‍ ഒരാളാണ് ഇദ്ദേഹം. സിനിമയില്‍ വളരെ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെയാണ് ഇദ്ദേഹം അവതരിപ്പിച്ചിരിക്കുന്നത്. ഇദ്ദേഹത്തിന്റെ പ്രകടനം വളരെ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടുകയും പ്രേക്ഷക പ്രശംസ പിടിച്ചു പറ്റുകയും ചെയ്തിട്ടുണ്ട്.

Signature-ad

അതേസമയം, ഇപ്പോള്‍ പ്രമോഷന്‍ പരിപാടികളുമായി രണ്ടാഴ്ച മുന്‍പ് അഭിനേതാക്കള്‍ നല്‍കിയ ഒരു അഭിമുഖമാണ് ഇപ്പോള്‍ വിവാദമായി മാറിയിരിക്കുന്നത്. ഇതില്‍ എബിന്‍ എന്ന സൗബിന്‍ പരിഹസിക്കുന്ന രീതിയില്‍ സംസാരിക്കുന്നുണ്ട് എന്നതാണ് ഇപ്പോള്‍ വിവാദങ്ങള്‍ക്ക് കാരണമായി മാറിയിരിക്കുന്നത്. എബിന്‍ എന്ന വ്യക്തിയുടെ രൂപത്തെയും നിറത്തെയും അപമാനിച്ചുകൊണ്ട് ആണ് സൗബിന്‍ സംസാരിക്കുന്നത് എന്നാണ് പറയപ്പെടുന്നത്.

”ഇവനെ ഒന്ന് ആലോചിച്ചു നോക്കിയേ, പ്രേതം ആയിട്ട് വന്നാല്‍, പേടിച്ചു ചാവില്ലേ? ശരിക്കും ഈ പടത്തില്‍ ലുക്ക് വെച്ചിട്ട് ആരായിരിക്കും പ്രേതം?” ഇത്രയും പറഞ്ഞ ശേഷമാണ് സൗബിന്‍ എബിന്‍ ബിനോയെ ചൂണ്ടിക്കാണിച്ചത്. സൗബിന്‍ ഈ നടത്തിയ പ്രസ്താവന വളരെ മോശമായിപ്പോയി എന്നും പെരുമാറ്റം ഒരു ഉത്തരവാദിത്വമുള്ള വ്യക്തിക്ക് ചേര്‍ന്നതല്ല എന്നുമാണ് ഇപ്പോള്‍ പ്രേക്ഷകര്‍ പറയുന്നത്.

 

Back to top button
error: