തിരുവനന്തപുരം: ബജറ്റില്‍ പ്രഖ്യാപിച്ച ഇന്ധന സെസ് കുറയ്ക്കുമോ എന്നതില്‍ തീരുമാനം ഇന്നറിയാം. ബജറ്റിന്മേലുള്ള പൊതു ചര്‍ച്ചയുടെ മറുപടിയില്‍ ആണ് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ നിലപാട് അറിയിക്കുക. സെസ് കുറക്കുന്നതിനെ ധന വകുപ്പ് ശക്തമായി എതിര്‍ക്കുന്നുണ്ട്.
രണ്ട് രൂപ ഇന്ധന സെസ് ഒരു രൂപയാക്കി കുറക്കണമെന്ന് ഇടതുമുന്നണിയില്‍ ചര്‍ച്ചകളുയര്‍ന്നിരുന്നു. ഇതില്‍ മുന്നണിയില്‍ രണ്ടഭിപ്രായമുണ്ട്. യു.ഡി.എഫ് എം.എല്‍.എമാര്‍ സമരം തുടരുന്ന സാഹചര്യത്തില്‍, ഇപ്പോള്‍ഡ സെസ് കുറച്ചാല്‍ അതിന്റെ ക്രെഡിറ്റ് പ്രതിപക്ഷത്തിന് ലഭിക്കുമെന്നാണ് എല്‍ഡിഎഫില്‍ അഭിപ്രായം ഉയര്‍ന്നിട്ടുള്ളത്.
ഇന്ധന സെസിനെതിരെ പ്രതിപക്ഷ എം.എല്‍.എമാര്‍ നിയമസഭ കവാടത്തില്‍ നടത്തുന്ന സത്യഗ്രഹസമരം തുടരുകയാണ്. സെസിനെതിരെ കോണ്‍ഗ്രസും ബിജെപിയും ഇന്നലെ നടത്തിയ പ്രതിഷേധമാര്‍ച്ചുകള്‍ സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. സെസ് കുറച്ചില്ലെങ്കില്‍ സമരം ശക്തമാക്കാനാണ് യുഡിഎഫ് തീരുമാനം.