LIFEMovie

ഈ പ്രവണത കാരണം അഭിനയം നിർത്താൻ പോലും പലപ്പോഴും തോന്നി, കാസ്റ്റിംഗ് കൗച്ചി​ന്റെ ദുരനുഭവം തുറന്നു പറഞ്ഞു കനി കുസൃതി

ലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് കനി കുസൃതി. ബോൾഡ് ആയിട്ടുള്ള കഥാപാത്രങ്ങളെ ആണ് താരം എപ്പോഴും സിനിമകളിൽ അവതരിപ്പിക്കുന്നത്. ഒരുപാട് മികച്ച സിനിമകളുടെ ഭാഗമായിട്ടുണ്ട് താരം. നിരവധി അവാർഡുകളും താരം വാങ്ങി കൂട്ടിയിട്ടുണ്ട്. ഇപ്പോൾ സിനിമ മേഖലയിൽ ഉള്ള കാസ്റ്റിംഗ് കൗച്ച് വിവാദങ്ങളെ കുറിച്ച് സംസാരിക്കുകയാണ് താരം. ഈ പ്രവണത കാരണം അഭിനയം നിർത്താൻ പോലും തനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് എന്നായിരുന്നു നടി ഒരിക്കൽ പറഞ്ഞത്.

നല്ല കഥാപാത്രങ്ങൾ ലഭിക്കണമെങ്കിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകണം എന്നാണ് പല സംവിധായകരും തന്നെ നിർബന്ധിച്ചത് എന്നും ഇത് കേൾക്കേണ്ടി വന്നപ്പോൾ അഭിനയം നിർത്തുവാൻ പോലും തോന്നിയിരുന്നു എന്നാണ് നടി ഒരിക്കൽ തുറന്നു പറഞ്ഞത്. സിനിമാ മേഖലയിൽ എത്തണം എന്ന വലിയ ആഗ്രഹവും ആയിട്ടാണ് ഈ മേഖലയിലേക്ക് വന്നത് എന്നും പക്ഷേ നല്ല വേഷങ്ങൾ ലഭിക്കണമെങ്കിൽ പലതരത്തിലുള്ള വിട്ടുവീഴ്ചകൾ ചെയ്യേണ്ടിവരും എന്നുമായിരുന്നു പല സംവിധായകരുടെയും നിലപാട് എന്നാണ് കനി കുസൃതി തുറന്നു പറയുന്നത്.

ഇങ്ങനത്തെ അനുഭവങ്ങളൊക്കെ ഉണ്ടായപ്പോൾ സിനിമ അഭിനയം പോലും നിർത്തിയാലോ എന്നൊക്കെ പലപ്പോഴും ആലോചിച്ചിട്ടുണ്ട് എന്നാണ് താരം പറയുന്നത്. അതേസമയം സിനിമകളിൽ എന്നതുപോലെ തന്നെ നിരവധി ഷോർട്ട് ഫിലിമുകളിലും താരം ശ്രദ്ധേയമായ പ്രകടനം നടത്തിയിട്ടുണ്ട്. മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് പോലും താരം നേടിയെടുത്തിട്ടുണ്ട്. ബിരിയാണി എന്ന സിനിമയിലെ പ്രകടനത്തിന് ആയിരുന്നു താരം ഈ അവാർഡ് നേടിയത്.

അതേസമയം മലയാള സിനിമയിൽ ഏറ്റവും ബോൾഡ് ആയിട്ടുള്ള നടിമാരിൽ ഒരാളാണ് കനി കുസൃതി. ഇവർക്ക് പോലും ഇതുപോലെയുള്ള അനുഭവങ്ങൾ മലയാളം സിനിമയിൽ നിന്നും ഉണ്ടായിട്ടുണ്ട് എങ്കിൽ യാതൊരു സിനിമ പാരമ്പര്യവും ഇല്ലാതെ സിനിമയിലേക്ക് കടന്നു വരുന്ന പാവം പെൺകുട്ടികൾ എത്രത്തോളം ചൂഷണം അനുഭവിക്കുന്നുണ്ടാകും എന്നാണ് ഇപ്പോൾ പ്രേക്ഷകർ ആലോചിക്കുന്നത്. ചൂഷണം തടയുന്നതിന് വേണ്ടി എത്രയും പെട്ടെന്ന് സർക്കാർ ഇടപെടണം എന്നും ഹേമ കമ്മിറ്റി റിപ്പോർട്ട് എത്രയും പെട്ടെന്ന് തന്നെ പുറത്തുവിട്ട് മലയാള സിനിമയിലെ ഞരമ്പുരോഗികളെ തുറന്നു കാണിക്കണം എന്നുമാണ് ഇപ്പോൾ പ്രേക്ഷകർ ആവശ്യപ്പെടുന്നത്.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: