Month: January 2023

  • Crime

    ഗുണ്ടാ ബന്ധമുളള പൊലീസുകാരെ ​തേടി ഡിജിപി; പൊലീസുകാരുടെയും എസ്ഐമാരുടെയും പ്രവർത്തനങ്ങളെ കുറിച്ച് റിപ്പോർട്ട് നൽകാൻ ജില്ലാ പൊലീസ് മേധാവിമാർക്ക് നിർദ്ദേശം

    തിരുവനന്തപുരം: ഗുണ്ടാ ബന്ധമുളള പൊലീസുകാരെ കണ്ടെത്താൻ ജില്ലാതല പരിശോധനക്ക് ഡിജിപിയുടെ നിർദ്ദേശം. പൊലീസുകാരുടെയും എസ്ഐമാരുടെയും പ്രവർത്തനങ്ങളെ കുറിച്ച് റിപ്പോർട്ട് നൽകാനാണ് ജില്ലാ പൊലീസ് മേധാവിമാർക്കുള്ള നിർദ്ദേശം. അതിനിടെ രഹസ്യവിവരങ്ങൾ നൽകേണ്ട സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി ഗുണ്ടാ സംഘങ്ങളുടെ ഒത്ത് ചേരലിൽ പങ്കെടുത്തുവെന്ന ആരോപണം അന്വേഷിക്കും. തലസ്ഥാന ഗുണ്ടാ- പൊലീസ് ബന്ധം പുറത്തുവരുകയും ഡിവൈഎസ്പിമാർക്കും ഇൻസ്പെക്ടർമാർക്കുമെതിരായ നടപടി സ്വീകരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് തുടരന്വേഷണത്തിനുള്ള തീരുമാനം. ഇ​ന്റലിജൻസ് എഡിജിപിയുടെ നിർദ്ദേശ പ്രകാശം സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് ഇൻസ്പെക്ർമാരുടെയും ഡിവൈഎസ്പിമാരുടെയും റിപ്പോർട്ടുകള്‍ തയ്യാറാക്കുന്നുണ്ട്. ഓരോ സ്റ്റേഷനിലെയും പൊലീസുകാരുടെയും എസ്ഐമാരുടെയും പ്രവർത്തനങ്ങള്‍ പരിശോധിച്ച് റിപ്പോർട്ട് തയ്യാറാക്കാനാണ് ജില്ലാ പൊലീസ് മേധാവിമാർക്കുള്ള നിർദ്ദേശം. ജില്ലാ സെപ്ഷൽ ബ്രാഞ്ച് ഡിവൈഎസ്പിമാർ റിപ്പോർട്ട് തയ്യാറാക്കണം. അതേസമയം ജില്ലാകളിൽ ഗുണ്ടാ-മാഫിയ ബന്ധമുള്ള പൊലീസുാകരെ കുറിച്ച് റിപ്പോർട്ട് ചെയ്യുന്നതിൽ ചില ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പിമാർ വീഴ്ചവരുത്തുന്നുണ്ടെന്ന വിലയിരുത്തൽ ഉന്നത ഉദ്യോഗസ്ഥർക്കുണ്ട്. അതിനാൽ ജില്ലാ പൊലീസ് മേധാവിമാരുടെയും സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പിമാരുടെയും യോഗം വൈകാതെ…

    Read More »
  • Kerala

    ‘കെ. സുധാകരൻ വഞ്ചിച്ചു’, വിശദമായ അന്വേഷണം വേണം; കെപിസിസി ട്രഷറർ വി. പ്രതാപചന്ദ്രന്റെ മരണത്തിൽ മുഖ്യമന്ത്രിക്ക് പരാതിയുമായി മക്കൾ

    തിരുവനന്തപുരം: കെപിസിസി ട്രഷററും കോൺഗ്രസ് നേതാവുമായ പ്രതാപചന്ദ്രന്റെ മരണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി. കോൺഗ്രസ് പാർട്ടിയിലെ ചിലരുടെ മാനസിക പീഡനം മൂലമാണെന്ന തങ്ങളുടെ പരാതി വീണ്ടും പരിഗണിക്കണമെന്ന്‌ മക്കളായ പ്രജിത്തും പ്രീതിയും മുഖ്യമന്ത്രി പിണറായി വിജയനോട്‌ ആവശ്യപ്പെട്ടു. കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ പ്രതാപചന്ദ്രന്റെ മക്കൾക്ക്‌ നൽകിയ വാഗ്ദാനത്തെ തുടർന്നാണ്‌ ആദ്യപരാതി പിൻവലിച്ചത്‌. തുടർന്ന് സുധാകരൻ കൈമലർത്തി. ചില കോൺഗ്രസ്‌ നേതാക്കളുടേയും കെപിസിസിയിലെ സിയുസി സംഘത്തിന്റേയും മാനസിക പീഡനവും അഴിമതിക്കാരനാണെന്ന കുപ്രചാരണവുമാണ്‌ പ്രതാപചന്ദ്രന്റെ അപ്രതീക്ഷിത വേർപാടിന്‌ കാരണമെന്ന്‌ ഡിജിപിക്ക്‌ നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇത്‌ വാർത്തയായതോടെ കുറ്റക്കാർക്കെതിരെ കർക്കശ നടപടി സ്വീകരിക്കുമെന്ന്‌ ഉറപ്പുനൽകി സുധാകരൻ പരാതി പിൻവലിപ്പിക്കുകയുമായിരുന്നു. അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്ന് സുധാകരൻ വാക്കു നൽകിയെങ്കിലും, അതു പാലിക്കാതെ വഞ്ചിച്ചതായി പരാതിയിൽ കുറ്റപ്പെടുത്തി. പ്രതാപചന്ദ്രന്റെ മരണത്തിൽ വിശദമായ അന്വേഷണം വേണമെന്നും നീതി ലഭ്യമാക്കണമെന്നുമാണ് പരാതി നൽകിയ മക്കളുടെ ആവശ്യം. നിങ്ങളുടെ പരാതിയിൽ ഒരു കഴമ്പുമില്ലെന്നും ആർക്കെതിരേയും നടപടിയെടുക്കാൻ ഉദ്ദേശിക്കുന്നില്ലെന്നുമാണ്‌ സുധാകരന്റെ ഇപ്പോഴത്തെ…

    Read More »
  • Social Media

    വിവാഹത്തിന് മുമ്പേ പ്രതിശ്രുത വരന്റെ വീട് സന്ദര്‍ശിച്ച് മാളവിക കൃഷ്ണദാസ്; നെറ്റിചുളിച്ച് വാട്‌സാപ് മാമന്‍മാര്‍, കൈയടിച്ച് സോഷ്യല്‍ മീഡിയ

    തട്ടിന്‍ പുറത്ത് അച്ചുതന്‍ എന്ന ചിത്രത്തിലൂടെ മലയാളി സിനിമ പ്രേമികള്‍ക്ക് പരിചിതയായ താരമാണ് മാളവിക കൃഷ്ണദാസ്. വിവാഹിതയാകുന്നുവെന്ന വാര്‍ത്ത തന്റെ വ്ളോഗിലൂടെ താരം നേരത്തെ ആരാധകരെ അറിയിച്ചിരുന്നു. നടനായ തേജസ് ജ്യോതിയെയാണ് മാളവിക വിവാഹം കഴിക്കുന്നത്. അഭിനേയതാക്കളെ തെരഞ്ഞെടുക്കുന്ന റിയാലിറ്റി ഷോയായ നായിക നായകന്മാരില്‍ ഇരുവരും ഒന്നിച്ച് മത്സരിച്ചിട്ടുണ്ട്. എന്നാല്‍, പ്രണയ വിവാഹമല്ല ഇവരുടെത്. വീട്ടുകാര്‍ തീരുമാനിച്ച വിവാഹമാണ്. താരത്തിന്റെ വിവാഹത്തിന്റെ വിശേഷങ്ങള്‍ അറിയാന്‍ കാത്തിരിക്കുന്ന ആരാധകര്‍ക്ക് സര്‍പ്രൈസ് വീഡിയോയുമായി എത്തിയിരിക്കുകയാണ് താരം. ഭാവിവരന്റെ വീട് സന്ദര്‍ശിച്ചിരിക്കുന്ന വീഡിയോയാണ് താരം പങ്കുവച്ചിരിക്കുന്നത്.വിവാഹ നിശ്ചയമായി ചടങ്ങുകള്‍ ഒന്നും ഉണ്ടായിരുന്നില്ല. അതിനാല്‍ വരന്റെ വീട്ടില്‍ വച്ച് വിവാഹത്തിന്റെ തീയതി നിശ്ചയിച്ചുവെന്നും മാളവിക വീഡിയോയില്‍ പറയുന്നു. പെണ്ണുകാണാല്‍ കഴിഞ്ഞ് ചെക്കന്‍ കാണാലുകൂടി നടത്തി എന്നും നടി വീഡിയോയില്‍ പറയുന്നു. എന്റെ വീട്ടില്‍ നിന്നും എല്ലാവരും ചെക്കന്റെ വീട്ടില്‍ പോയപ്പോള്‍ താനും വെറൈറ്റിക്ക് വേണ്ടി പോയിരുന്നുവെന്നാണ് മാളവിക പറയുന്നത്. താരത്തിന്റെ വീഡിയോ വൈറലായതോടെ ചില ആളുകള്‍ക്ക് താരത്തിന്റെ…

    Read More »
  • Kerala

    നടി അമല പോളിന് തിരുവൈരാണിക്കുളം ക്ഷേത്രത്തില്‍ പ്രവേശനം നിഷേധിച്ചു; സന്ദര്‍ശക ഡയറില്‍ പ്രതിഷേധം രേഖപ്പെടുത്തി താരം, നടപടി വിവാദം ഭയന്നെന്ന് ട്രസ്റ്റ് ഭാരവാഹികള്‍

    കൊച്ചി: പ്രശസ്ത തെന്നിന്ത്യന്‍ നടി അമല പോളിന് തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തില്‍ ദര്‍ശനം നിഷേധിച്ചു. നടതുറപ്പ് ഉത്സവത്തോട് അനുബന്ധിച്ച് തിങ്കളാഴ്ചയാണ് നടി ക്ഷേത്ര ദര്‍ശനത്തിനായി എത്തിയത്. എന്നാല്‍, ക്ഷേത്രത്തില്‍ ഹിന്ദുമതവിശ്വാസികള്‍ക്ക് മാത്രമാണ് പ്രവേശനമെന്ന ആചാരം ചൂണ്ടിക്കാട്ടിയാണ് അധികൃതര്‍ ദര്‍ശനം നിഷേധിച്ചത്. തുടര്‍ന്ന് റോഡില്‍ നിന്ന് ദര്‍ശനം നടത്തി പ്രസാദവും വാങ്ങി അമല പോള്‍ മടങ്ങുകയായിരുന്നു. ക്ഷേത്രത്തിലെ സന്ദര്‍ശക ഡയറിയില്‍ അമല തന്‍െ്‌റ പ്രതിഷേധം കുിറിച്ചിട്ടാണ് അമല മടങ്ങിയത്. ”2023 ആയിട്ടും ഇതുപോലെയുള്ള മതപരമായ വിവേചനങ്ങള്‍ നിലനില്‍ക്കുന്നു എന്നതില്‍ ഞാന്‍ വളരെ ദുഃഖവും നിരാശയും അനുഭവിക്കുന്നു. എനിക്ക് ക്ഷേത്രത്തില്‍ കയറി ദേവിയെ കാണാന്‍ സാധിച്ചില്ലെങ്കിലും ഒരു അകലത്തില്‍ നിന്നുകൊണ്ടുതന്നെ ദേവിയുടെ ചൈതന്യം എനിക്ക് മനസ്സിലാക്കുവാന്‍ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു. ഉടന്‍തന്നെ ഇത്തരത്തിലുള്ള വിവേചനങ്ങള്‍ നമ്മുടെ നാട്ടില്‍ നിന്നും നീക്കം ചെയ്യപ്പെടും എന്നും നമ്മളെ എല്ലാവരെയും മനുഷ്യരായി കാണുകയും മതത്തിന്റെ അടിസ്ഥാനത്തില്‍ കാണാതിരിക്കുകയും ചെയ്യുന്ന ഒരു നാള്‍ വരും എന്നു കരുതുന്നു” – ഇതായിരുന്നു…

    Read More »
  • LIFE

    കെ.ജി.എഫ് മൂന്നാം ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നവര്‍ക്ക് ദുഖവാര്‍ത്ത; നിരാശയോടെ യഷ് ആരാധകര്‍

    ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിജയ ചിത്രങ്ങളിലൊന്നാണ് കെ.ജി.എഫ്. യഷ് നായകനായി പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത് രണ്ട് ഭാഗങ്ങളായി എത്തിയ ലോകമെമ്പാടു ഏറ്റവും ജനപ്രിയ ഫ്രാഞ്ചൈസികളിലൊന്നായി മാറിയിരിക്കുന്നു. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഫ്രാഞ്ചൈസിയുടെ രണ്ടാം ഭാഗം ലോകമെമ്പാടും ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മൂന്നാമത്തെ ഇന്ത്യന്‍ ചിത്രമാണ്. രണ്ടാം ഭാഗം അവസാനിച്ചത് മൂന്നാം ഭാഗത്തിനുള്ള സൂചന മുന്നോട്ട് വച്ചായിരുന്നു. രണ്ടാം ഭാഗം വന്‍ വിജയമായതോടെ ചിത്രത്തിന് മൂന്നാം ഭാഗം ഉണ്ടാകുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചിരുന്നു. ചിത്രത്തിന് ആകെ അഞ്ച് ഭാഗങ്ങള്‍ ഉണ്ടാകുമെന്നും അറിയിച്ചിരുന്നു. സിനിമയുടെ ആരാധകര്‍ ഈ വാര്‍ത്ത ആഘോഷമാക്കിയിരുന്നു. എന്നാല്‍ ഇപ്പോഴിത ആരാധകരുടെ ഹൃദയം തകര്‍ക്കുന്ന റിപ്പോര്‍ട്ടാണ് എത്തുന്നത്. ഇ ടൈംസ് റിപ്പോര്‍ട്ട് അനുസരിച്ച്, കെ.ജി.എഫ് മൂന്നില്‍ ‘റോക്കി ഭായ്’ യഷ് പൂര്‍ണ്ണ വേഷത്തിലുണ്ടാകില്ല. സീന്‍ കോണറിയെയും ഡാനിയല്‍ ക്രെയ്ഗിനെയും ജെയിംസ് ബോണ്ട് നായകന്മാര്‍ എന്ന് വിശേഷിപ്പിക്കുന്നത് പോലെ യഷ് ‘കെ.ജി.എഫ്’ താരമായി മാത്രം മുദ്രകുത്തപ്പെടാന്‍ ആഗ്രഹിക്കുന്നില്ല.…

    Read More »
  • Kerala

    സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധപ്രസംഗം: സിബിഐ അന്വേഷണം വേണമെന്ന ആവശ്യം തള്ളി ഹൈക്കോടതി

    കൊച്ചി: സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പ്രസംഗത്തിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ഈ ഘട്ടത്തിൽ അപക്വമെന്ന് ഹൈക്കോടതി. കേസിൽ സജി ചെറിയാനെതിരെ തെളിവില്ലെന്നായിരുന്നു അന്വേഷണസംഘത്തിന്റെ റിപ്പോർട്ട്. സജി ചെറിയാൻ ഭരണഘടനയെ ആ അധിക്ഷേപിച്ചതിന് തെളിവില്ലെന്നും വിമർശനമാണ് നടത്തിയിട്ടുള്ളതെന്നും ആയിരുന്നു പോലീസിന്റെ റഫർ റിപ്പോർട്ട്. ഈ റിപ്പോർട്ടിനെതിരെ തടസ ഹർജിയുമായി മജിസ്ട്രേറ്റ് കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി. വിവാദ മല്ലപ്പള്ളി പ്രസംഗവുമായി ബന്ധപ്പെട്ട് നേരത്തെ ഒരു ഹര്‍ജി ഹൈക്കോടതിയിൽ വന്നിരുന്നു. അന്ന് കേസ് കോടതി തള്ളിയിരുന്നു. അന്വേഷണ സംഘം കോടതിയിൽ നൽകിയ റിപ്പോ‍ര്‍ട്ട് സജി ചെറിയാനെ സംരക്ഷിക്കുന്നതാണെന്നും കേസിൽ സിബിഐ അന്വേഷണം വേണമെന്നുമാണ് ഹര്‍ജിക്കാരൻ ആവശ്യപ്പെട്ടത്. എന്നാൽ കേസ് മജിസ്ട്രേറ്റ് കോടതിയുടെ പരിഗണയിലാണെന്നും ഹ‍ര്‍ജിക്കാരന് അവിടെ ഈ ആവശ്യം ഉന്നയിക്കാമെന്നും കോടതി വ്യക്തമാക്കി. മല്ലപ്പള്ളി പ്രസംഗത്തിൽ മന്ത്രി സജി ചെറിയാന് അനുകൂലമായ പോലീസ് റിപ്പോർട്ട് തള്ളണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി തിരുവല്ല ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി അടുത്തിടെ തള്ളിയിരുന്നു.…

    Read More »
  • Food

    ചക്കയാണോ ? അതോ പൈനാപ്പിളോ? ഇതാണ് പൈനാപ്പിൾ ചക്ക അഥവാ സീഡ്‌ലെസ് ജാക്ക് !

    പണ്ടൊക്കെ നാടൻ പ്ലാവിനങ്ങളായിരുന്നു നമ്മുടെ നാട്ടിൽ കൂടുതൽ. എന്നാൽ ഇന്ന് സ്വദേശിയും വിദേശിയും ആയ നൂറുകണക്കിന് പ്ലാവ് ഇനങ്ങൾ പ്രചാരത്തിലുണ്ട്. ചക്കയ്ക്ക് പ്രിയവും പ്രചാരവും ഏറിയതോടെ പ്ലാവ് നടുന്നവരുടെ എണ്ണത്തിലും വർദ്ധനയുണ്ട്. പെട്ടെന്ന് കായ്ച്ച് ഫലം തരുന്ന ഹൈബ്രിഡ് തൈകൾക്കാണ് ആളുകൾ ഏറെയുള്ളത്. അധികം പൊക്കം വയ്ക്കാത്ത ഇത്തരം മരങ്ങളിലെ ചക്ക പറിച്ചെടുക്കാനും എളുപ്പമാണ്. ചക്ക പോലെ തന്നെ ഇപ്പോൾ നാട്ടിൽ പ്രചരിക്കുന്ന പുതിയ ഇനം പഴമാണ് പൈനാപ്പിൾ ജാക്ക് അഥവാ സീഡ്‌ലെസ് ജാക്ക്. സാധാരണ ചക്കയെപ്പോലെ കുരുവും ചുളകളുമുണ്ടാകില്ല, രുചിയിലും വ്യത്യാസമുണ്ട്. തായ്‌ലന്‍ഡില്‍ നിന്നു തന്നെയാണ് ഈയിനവും നമ്മുടെ നാട്ടിലെത്തിയിരിക്കുന്നത്. വ്യത്യസ്തമായ ചക്ക സാധാരണ ചക്കയില്‍ നിന്ന് വ്യത്യസ്തമാണ് ഈയിനം. കുരുവോ ചുളകളോ ഉണ്ടാവില്ല, ചക്കയുടെ പുറമെ ഉള്ള തൊലി പൈനാപ്പിള്‍ ചെത്തുന്നത് പോലെ ചെത്തി കളഞ്ഞു കഷ്ണങ്ങളാക്കി കഴിക്കാം, അതുകൊണ്ട് തന്നെ 80 ശതമാനത്തോളം ഭക്ഷ്യയോഗ്യമാണ്. സാധാരണ ചക്കയില്‍ കാണുന്നതു പോലെയുള്ള പശയും മടലുമെല്ലാം വളരെ കുറവാണ്. ഇതിനാല്‍…

    Read More »
  • Breaking News

    യുക്രൈനിൽ ഹെലികോപ്ടർ തകർന്ന് ആഭ്യന്തരമന്ത്രി ഉൾപ്പെടെ 18 മരണം, മൂന്നു കുട്ടികളും മരിച്ചതായി റിപ്പോർട്ട്

     ആഭ്യന്തരമന്ത്രി ഡെനിസ് മൊണാസ്റ്റിർസ്‌കിയും ഡെപ്യൂട്ടി മന്ത്രിയും മരിച്ചെന്നു യുക്രൈൻ പോലീസ് കീവ്: യുക്രൈനിൽ ഹെലികോപ്റ്റര്‍ തകര്‍ന്ന് ആഭ്യന്തരമന്ത്രി ഡെനിസ് മൊണാസ്റ്റിർസ്‌കി ഉൾപ്പെടെ 18 പേര്‍ മരിച്ചു. മരിച്ചവരില്‍ മൂന്നു കുട്ടികളും ഉള്‍പ്പെടുന്നു. തലസ്ഥാനനഗരമായ കീവിന് സമീപത്തുള്ള കിന്റര്‍ഗാര്‍ട്ടന് സമീപത്തായിരുന്നു അപകടം. അപകടത്തില്‍ 18 പേര്‍ മരിച്ചതായി പൊലീസ് പറഞ്ഞു. 29 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ പത്തുപേര്‍ കുട്ടികളാണ്. മരിച്ചവരില്‍ ആഭ്യന്തരമന്ത്രി ഉള്‍പ്പടെ നിരവധി ആഭ്യന്തരമന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നു. അപകടത്തിനു പിന്നാലെ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഒരു വീഡിയോയില്‍, തീപിടിച്ച സ്ഥലത്ത് നിന്ന് ഉച്ചത്തില്‍ നിലവിളി കേള്‍ക്കാം. തലസ്ഥാനമായ കീവിന്റെ കിഴക്കൻ പ്രാന്തപ്രദേശമായ ബ്രോവാരിയിലെ കിന്റർഗാർട്ടന് സമീപമാണ് ഹെലികോപ്റ്റർ തകർന്നത്. ആഭ്യന്തരമന്ത്രി ഡെനിസ് മൊണാസ്റ്റിർസ്‌കി മറ്റ് എട്ട് പേർക്കൊപ്പമാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. അദ്ദേഹത്തിന്റെ ഡെപ്യൂട്ടി മന്ത്രിയും സംസ്ഥാന സെക്രട്ടറിയും മരിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഹെലികോപ്റ്റർ ഉക്രെയ്നിന്റെ സ്റ്റേറ്റ് എമർജൻസി സർവീസിന്റേതാണെന്ന് ദേശീയ പോലീസ് മേധാവി ഇഹോർ ക്ലൈമെൻകോ ഫേസ്ബുക്കിൽ കുറിച്ചു. ബ്രോവാരിയിലുണ്ടായ ദുരന്തത്തിൽ 29…

    Read More »
  • Kerala

    ഇനിയെങ്കിലും ശാപമോക്ഷമാകുമോ ? ഈരാറ്റുപേട്ട-വാഗമൺ റോഡിന്റെ റീ-ടെണ്ടർ ഉറപ്പിച്ചു, കരാർ ഊരാളുങ്കലിന്

    തിരുവനന്തപുരം: ഈരാറ്റുപേട്ട-വാഗമൺ റോഡിന്റെ റീ-ടെണ്ടർ ഉറപ്പിച്ചു. പ്രീ-ക്വാളിഫിക്കേഷനിൽ യോഗ്യത നേടിയ അഞ്ച് കരാറുകാരിൽ നിന്നും ഏറ്റവും കുറച്ച് ക്വോട്ട് ചെയ്ത ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്ക് കരാർ ലഭിച്ചു. സെലക്ഷൻ നോട്ടീസ്, എഗ്രിമെന്റ് തുടങ്ങി മറ്റ് ഇതര നടപടിക്രമങ്ങൾ പൂർത്തീകരിച്ച് ഈ മാസം തന്നെ റോഡ് നിർമ്മാണ പ്രവർത്തി പുനരാരംഭിക്കും എന്ന് പൂഞ്ഞാർ എം എൽ എ അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ അറിയിച്ചു. നേരത്തേ വിഷയത്തിൽ ഹൈക്കോടതിയും ഇടപെട്ടിരുന്നു. ഈരാറ്റുപേട്ട – വാഗമൺ റോഡിന്റെ നിർമ്മാണം സംബന്ധിച്ച് അടിയന്തിര റിപ്പോർട്ട് നൽകാൻ ഹൈക്കോടതി പൊതുമരാമത്ത് വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. റോഡിൻ്റെ നിലവിലെ അവസ്ഥയിൽ ഹൈക്കോടതി ആശ്ചര്യം രേഖപ്പെടുത്തുകയും ചെയ്തു. കോട്ടയം ജില്ലാ പഞ്ചായത്ത് അംഗവും അഭിഭാഷകനുമായ അഡ്വ. ഷോൺ ജോർജ് നൽകിയ ഹർജിയിലായിരുന്നു ഹൈക്കോടതി ഇടപെടൽ. 2016-ൽ കിഫ്‌ബി പദ്ധതിയിൽ ഉൾപ്പെടുത്തി 63.99 കോടി രൂപ അനുവദിച്ച് അന്താരാഷ്ട്ര നിലവാരത്തിൽ പ്രസ്തുത റോഡ് നവീകരിക്കാൻ അനുമതി ലഭിച്ചെങ്കിലും സ്ഥലം ഏറ്റെടുക്കൽ നടപടികളിലുണ്ടായ കാലതാമസം മൂലം…

    Read More »
  • Kerala

    പാലായില്‍ റോഡ് മുറിച്ചുകടക്കവേ പെണ്‍കുട്ടിയെ കാര്‍ ഇടിച്ചുതെറിപ്പിച്ചു

    കോട്ടയം: പാലായില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ പെണ്‍കുട്ടിയെ കാര്‍ ഇടിച്ചുതെറിപ്പിച്ചു. കടുത്തുരുത്തി ആയാംകുടി സ്വദേശി സ്നേഹ ഓമനക്കുട്ടനാണ് പരുക്കേറ്റത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ബൈപ്പാസില്‍ മരിയന്‍ ജങ്ഷനു സമീപമായിരുന്നു അപകടം. അപകടത്തില്‍ സ്നേഹയുടെ കൈയ്ക്ക് പരുക്കേറ്റു. സ്നേഹയെ ഇടിച്ചതിന് ശേഷം കാര്‍ നിര്‍ത്താതെ പോയി. അപകടത്തിന്റെ സി.സി. ടിവി ദൃശ്യങ്ങള്‍ പുറത്തെത്തിയിട്ടുണ്ട്. കേസ് എടുക്കുമെന്ന് പാലാ പോലീസ് അറിയിച്ചു.

    Read More »
Back to top button
error: