Month: January 2023

  • Kerala

    കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ജാതീയ അധിക്ഷേപ പരാതി: സമരം ചെയ്യുന്ന വിദ്യാർഥികൾക്ക് പിന്തുണ പ്രഖ്യാപിച്ച് രോഹിത് വെമുലയുടെ അമ്മ

    കോട്ടയം: കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ജാതീയ അധിക്ഷേപ പരാതിയിൽ സമരം ചെയ്യുന്ന വിദ്യാർഥികൾക്ക് പിന്തുണ പ്രഖ്യാപിച്ച് രോഹിത് വെമുലയുടെ അമ്മ രാധിക വെമുല. ജാതീയ അതിക്രമമാണ് വിദ്യാർഥികൾ നേരിടുന്നതെന്ന് രാധിക വെമുല പറഞ്ഞു. വിദ്യാർത്ഥി സമരത്തിൽ താനും പങ്കെടുക്കും. സമരം ചെയ്യുന്ന ഓരോ വിദ്യാർത്ഥിയും തനിക്ക് രോഹിത്തിനെ പോലെയെന്നും രാധിക പറഞ്ഞു. രോഹിതിന്റെ ഏഴാം രക്തസാക്ഷി ദിനത്തിൽ ഹൈദരാബാദ് സർവകലാശാലയിൽ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു രാധിക വെമുലയുടെ പിന്തുണ പ്രഖ്യാപനം. അതേസമയം കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ക്കെതിരെ വിദ്യാര്‍ഥികളും ജീവനക്കാരും ഉന്നയിച്ച പരാതി അന്വേഷിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ കമ്മിഷന്‍ മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കി. മുന്‍ ചീഫ് സെക്രട്ടറി കെ ജയകുമാര്‍, മുന്‍ നിയമസഭ സെക്രട്ടറി എന്‍ കെ ജയകുമാര്‍ എന്നിവരടങ്ങുന്ന സമിതിയാണ് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. വിദ്യാര്‍ഥികളും ജീവനക്കാരും ഉന്നയിച്ച പരാതികളില്‍ കഴമ്പുണ്ടെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടാണ് രണ്ടംഗ സമിതി സര്‍ക്കാരിന് നല്‍കിയതെന്നാണ് സൂചന. പ്രവേശനത്തില്‍ മെറിറ്റ് അട്ടിമറിച്ചെന്ന പരാതിയിലടക്കം വിദ്യാര്‍ഥികളുടെ…

    Read More »
  • Kerala

    പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ സ്വത്ത് കണ്ടുകെട്ടൽ നടപടികൾ വൈകിയതിൽ സർക്കാരിന് ഹൈക്കോടതിയുടെ അന്ത്യശാസനം

    കൊച്ചി : പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ സ്വത്ത് കണ്ടുകെട്ടൽ നടപടികൾ വൈകിയതിൽ സർക്കാരിന് ഹൈക്കോടതിയുടെ അന്ത്യശാസനം. കോടതി ഉത്തരവ് നടപ്പാക്കുന്നതിൽ എന്താണ് വിമുഖത എന്ന് ചോദിച്ച ഡിവിഷൻ ബ‌ഞ്ച്  ഈമാസം 23 നകം നടപടികൾ പൂർ‍ത്തിയാക്കി റിപ്പോർട്ട് നൽകണമെന്ന് കർശന നിർദ്ദേശം നൽകി. ജപ്തിക്കായി നോട്ടീസ് നൽകേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി. മിന്നൽ ഹർത്താലിനിടെ നടന്ന ആക്രമണങ്ങളുമായി ബന്ധപ്പെട്ട് നേതാക്കളുടെ സ്വത്ത് കണ്ടുകെട്ടാനുള്ള കോടതി ഉത്തരവ് നടപ്പാക്കാൻ വീണ്ടും സമയം ചോദിച്ചതാണ് കോടതി വിമർശനത്തിന് കാരണമായത്. ഉത്തരവ് നടപ്പാക്കാൻ എന്താണ് വിമുഖതയെന്ന് ചോദിച്ച കോടതി പൊതുമുതൽ നശിപ്പിക്കുന്നത് നിസാരമായി കാണാനാകില്ലെന്ന് വ്യക്തമാക്കി. ഉടൻ തന്നെ ജപ്തി നടപടികൾ പൂർത്തീകരിച്ച് ഈ മാസം 23 നകം റിപ്പോർട്ട് സമർപ്പിക്കണം. ജപ്തി നടപടികൾക്ക് നോട്ടീസ് നൽകുന്നതിലെ അവ്യക്തത സർക്കാര്‍ പറഞ്ഞപ്പോൾ ഇനി നോട്ടീസ് നൽകേണ്ടതില്ലെന്നും ജസ്റ്റിസുമാരായ എ കെ ജയശങ്കരൻ നമ്പ്യാർ, സിപി മുഹമ്മദ് നിയാസ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബഞ്ച് വ്യക്തമാക്കി. ജില്ലാ അടിസ്ഥാനത്തിൽ ഏതൊക്കെ…

    Read More »
  • Kerala

    ക്ലാസില്‍ എഴുന്നേറ്റ് നിന്നെന്നാരോപിച്ച് വിദ്യാര്‍ത്ഥിക്ക് മർദ്ദനം; മർദ്ദിച്ചത് വരാന്തയില്‍ കൂടെ പോയ അധ്യാപകന്‍, പരാതിയുമായി കുട്ടിയുടെ പിതാവ്

    കോഴിക്കോട്: കോഴിക്കോട് മുക്കം കൊടിയത്തൂര്‍ പിടിഎംഎച്ച്‌ സ്കൂളിലെ വിദ്യാര്‍ത്ഥിക്ക് അധ്യാപകന്‍റെ മർദ്ദനം. ഒൻപതാം ക്ലാസ് വിദ്യാർത്ഥി മാഹിനാണ് അധ്യാപകന്‍റെ മര്‍ദ്ദനത്തില്‍ പരുക്കേറ്റത്. സ്കൂളിലെ അറബിക് അധ്യാപകനായ കമറുദ്ദീന്‍ ആണ് കുട്ടിയെ മര്‍ദ്ദിച്ചത്. സംഭവത്തില്‍ കുട്ടിയുടെ പിതാവ് മുക്കം പൊലീസില്‍ കമറുദ്ദീനെതിരെ പരാതി നല്‍കി. ചൊവ്വാഴ്ച ഉച്ചയ്ക്ക് ആയിരുന്നു സംഭവം. രക്ഷിതാവിന്‍റെ പരാതിയെ തുടർന്ന് അധ്യാപകനെതിരെ മുക്കം പൊലീസ് കേസെടുത്തു. ക്ലാസില്‍ എഴുന്നേറ്റ് നിന്നെന്നാരോപിച്ചായിരുന്നു വിദ്യാര്‍ത്ഥിയെ അധ്യാപകന്‍ മര്‍ദ്ദിച്ചതെന്ന് പരാതിയില്‍ പറയുന്നു. മാഹിന്റെ ക്ലാസ് അധ്യാപകനല്ല കമറുദ്ദീനെന്നും കുട്ടിയുടെ രക്ഷിതാവ് പറഞ്ഞു. വരാന്തയില്‍ കൂടെ പോവുകയായിരുന്ന അധ്യാപകന്‍ ക്ലാസില്‍ കയറി മാഹിനെ മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് പരാതി. കുട്ടി ക്ലാസില്‍ എഴുന്നേറ്റ് നിന്നു എന്നാരോപിച്ചായിരുന്നു മര്‍ദ്ദനം. കുട്ടിയുടെ ഷോള്‍ഡര്‍ ഭാഗത്തേറ്റ നിരന്തര മര്‍ദ്ദനത്തെ തുടര്‍ന്ന് പേശികളില്‍ ചതവുണ്ടായി. സ്കൂള്‍ വിട്ട് വീട്ടിലെത്തിയ മാഹീന് പുലര്‍ച്ചയോടെ വേദന കൂടി.തുടർന്ന് രാത്രി ഒരു മണിയോടെ മകനെ മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയില്‍ കൊണ്ടുപോവുകയായിരുന്നുവെന്ന് പിതാവ് പറയുന്നു. സംഭവത്തെ…

    Read More »
  • Local

    വെള്ളവുമില്ല, വഴിയുമില്ല; തലസ്ഥാനത്ത് വാട്ട‍ര്‍ അതോറിറ്റിയുടെ ‘കുടിവെള്ള പദ്ധതി’ നി‍ര്‍മ്മാണം ഒച്ചിഴയും വേഗത്തിൽ!

    തിരുവനന്തപുരം: സെക്രട്ടേറിയറ്റ് അടക്കം തലസ്ഥാന നഗരത്തിലെ ഉയര്‍ന്ന പ്രദേശങ്ങളിൽ അനുഭവിക്കുന്ന കുടിവെള്ള ക്ഷാമത്തിന് പരിഹാരമുണ്ടാക്കാൻ വാട്ടര്‍ അതോറിറ്റി പ്രഖ്യാപിച്ച പദ്ധതിക്ക് ഒച്ചിഴയും വേഗം. സമയപരിധി കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടും പൊതു മരാമത്ത് വകുപ്പ് റോഡിൽ പണി നടത്താനുള്ള അനുമതി പത്രം പോലും ആയിട്ടില്ല. കുടിവെള്ള വിതരണ പ്രശ്നം പരിഹരിച്ചില്ലെന്ന് മാത്രമല്ല നഗര ഹൃദയത്തിൽ അങ്ങിങ്ങ് റോഡ് വെട്ടിപ്പൊളിച്ച ദുരിതവും മാസങ്ങളായി തുടരുകയാണ്. അഞ്ചരക്കോടിയുടെ പദ്ധതിയാണ് ഈ നിലയിൽ ജനത്തെ ബുദ്ധിമുട്ടിലാക്കിയത്. ഒബ്സര്‍വേറ്ററി ടാങ്കിൽ നിന്ന് ഊറ്റുകുഴി വഴി സെക്രട്ടേറിയറ്റ് പരിസരം പിന്നിട്ട് ആയുര്‍വേദ കോളേജ് വരെ നീളുന്ന പൈപ്പ് ലൈൻ മാറ്റി സ്ഥാപിക്കാനായിരുന്നു പദ്ധതി. കാലപ്പഴക്കം ചെന്ന എച്ച് ഡി പി ഇ പൈപ്പുകൾ മാറ്റി 350 എംഎം ഡിഐ പൈപ്പ് സ്ഥാപിക്കാൻ അഞ്ച് കോടി വകയിരുത്തി. 2019 സെപ്തംബറിൽ തുടങ്ങിയ പദ്ധതി കഴിഞ്ഞ ഓഗസ്റ്റിൽ പൂര്‍ത്തിയാക്കേണ്ടതായിരുന്നു. നാളിന്ന് വരെ നടന്നത് 34 ശതമാനം പണി മാത്രമാണ്. അങ്ങിങ്ങ് കുഴിച്ചിട്ട റോഡിൽ…

    Read More »
  • Kerala

    ബൈക്ക് റേസ് മത്സരത്തിന്റെ മറവിൽ പാടം നികത്താൻ ശ്രമമെന്ന് ആരോപണം; മണ്ണ് മാറ്റാൻ കലക്ടർ സംഘാടക‌ർക്ക് നോട്ടീസ് നൽകി

    തൃശൂർ: അരണാട്ടുകരയിൽ ബൈക്ക് റേസ് മത്സരത്തിന്റെ മറവിൽ പാടം നികത്താൻ ശ്രമമെന്ന് ആരോപണം. ബൈക്ക് റേസിങിനുള്ള ട്രാക്ക് നിർമിക്കാൻ നിക്ഷേപിച്ച 600 ലോഡ് മണ്ണ് ഇനിയും നീക്കിയിട്ടില്ല. മണ്ണ് മാറ്റാൻ ജില്ലാ കലക്ടർ റേസിങ് മത്സരത്തിന്റെ സംഘാടക‌ർക്ക് നോട്ടീസ് നൽകി. ഒരാഴ്ച മുമ്പായിരുന്നു അരണാട്ടുകര പാടത്ത് ബൈക്ക് റേസിങ് മത്സരം നടന്നത്. രണ്ടു സ്വകാര്യ വ്യക്തികളുടെ എട്ടേക്കർ ഭൂമിയിലായിരുന്നു മത്സരം. പാടം നികത്താനുള്ള എളുപ്പവഴിയായാണ് ബൈക്ക് റേസിങ് ട്രാക്ക് നിർമിച്ചതെന്നാണ് ബിജെപി ആരോപിക്കുന്നത്. പാടം നികത്താൻ 600 ലോഡ് മണ്ണാണ് ഈ സ്ഥലത്ത് നിക്ഷേപിച്ചത്. ദേശീയപാതാ നിർമ്മാണത്തിനുള്ള മണ്ണാണ് ഇവിടെ എത്തിച്ചതെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. മണ്ണടിച്ചതിനു പിന്നിലെ അഴിമതി അന്വേഷിക്കണമെന്ന് ബി ജെ പി തൃശ്ശൂ‍‍ര്‍ മണ്ഡലം പ്രസിഡന്റ് രഘുനാഥ് സി മേനോൻ ആവശ്യപ്പെട്ടു. സംഘാടകരോട് മണ്ണെടുത്ത് മാറ്റാൻ ജില്ലാ കലക്ടർ നിർദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ 15 ന് മുമ്പ് മണ്ണു മാറ്റുമെന്നായിരുന്നു സംഘാടകർ നൽകിയ സത്യവാങ്മൂലം. ഇപ്പോൾ മണ്ണ് മാറ്റാൻ…

    Read More »
  • Crime

    ബസിനുള്ളിൽനിന്ന് യാത്രക്കാരിയുടെ മാല പൊട്ടിച്ചു രക്ഷപെടാൻ ശ്രമിച്ച യുവതി പിടിയിൽ

    തിരുവനന്തപുരം: ബസിനുള്ളിൽ വെച്ച് യാത്രക്കാരിയുടെ മാല പൊട്ടിച്ചു രക്ഷപെടാൻ ശ്രമിച്ച യുവതി പിടിയിൽ. തമിഴ്നാട് മധുര സോളവന വില്ലേജിൽ ഡോർ നമ്പർ 5-ൽ സുബ്രഹ്മണിയുടെ മകൾ ഭഗവതി (37) യെ യാണ് യാത്രക്കാർ പിടികൂടി ആറ്റിങ്ങൽ പൊലീസിന് കൈമാറിയത്. വെഞ്ഞാറമൂട്ടിൽ നിന്നും ആറ്റിങ്ങൽ ഭാഗത്തേക്ക്‌ പോയ സംഗീത ബസ്സിനുള്ളിൽ ആണ് സംഭവം. ബസ്സിൽ യാത്ര ചെയ്യുകയായിരുന്ന വെഞ്ഞാറമൂട് സ്വദേശിനിയുടെ രണ്ടര പവൻ തൂക്കം വരുന്ന സ്വർണ മാലയാണ് ഭഗവതി പൊട്ടിച്ചെടുത്ത് രക്ഷപെടാൻ ശ്രമിച്ചത്. തുടർന്ന് യാത്രക്കാർ ഇവരെ പിടികൂടി പൊലീസിന് കൈമാറി. ഇവരെ ചോദ്യം ചെയ്തതിൽ നിന്ന് തിരക്കുള്ള ബസിൽ കയറി സ്വർണഭാരണങ്ങളും വിലപിടിപ്പുള്ള മറ്റു വസ്തുക്കളും തട്ടിയെടുക്കുന്ന സംഘത്തിൽ നിരവധി സ്ത്രീകളും കുട്ടികളും ഉള്ളതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു.

    Read More »
  • Kerala

    നാദാപുരത്ത് അഞ്ചാം പനി പടരുന്നു; രോ​ഗികളുടെ എണ്ണം 25 ആയി

    കോഴിക്കോട്: ജില്ലയിൽ അഞ്ചാം പനി പടരുന്നു. നാദാപുരത്ത് ആകെ രോഗികളുടെ എണ്ണം 25 ആയി. ജനുവരി 17 ഇന്നലെ പുതുതായി രണ്ട് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. രണ്ട്, ഏഴ് വാർഡുകളിലാണ് ഓരോ കേസ് വീതം റിപ്പോർട്ട് ചെയ്‍തത്. നാദാപുരം പഞ്ചായത്തിലെ വാർഡ് ഒന്നിൽ ഒരു കേസ്, രണ്ടിൽ രണ്ട് കേസ്, വാര്‍ഡ് നാലില്‍ രണ്ട്, വാര്‍ഡ് ആറില്‍ ഏഴ്, വാര്‍ഡ് ഏഴില്‍ ഏഴ്, വാര്‍ഡ് 11 ല്‍ ഒന്ന്, വാര്‍ഡ് 13 ല്‍ ഒന്ന്, വാർഡ് 17 ൽ ഒന്ന്, വാര്‍ഡ് 19 ല്‍ രണ്ട്, വാര്‍ഡ് 21 ല്‍ ഒന്നുൾപ്പടെ ഇതുവരെ 25 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തു. പൗർണമി വായനശാല, ചീയ്യുർ ഹെൽത്ത് സെന്റർ എന്നിവിടങ്ങളിലെ ക്യാമ്പുകളിൽ നിന്ന് 61 കുട്ടികൾക്ക് അഞ്ചാം പനിക്കെതിരെയുള്ള വാക്‌സിൻ നൽകി. നേരത്ത 65 കുട്ടികൾക്ക് വാക്സിൻ നൽകിയിരുന്നു. ഇതുവരെ 126 കുട്ടികൾക്കാണ് വാക്‌സിൻ നൽകിയത്. ആരോഗ്യ പ്രവർത്തകർ ബോധവത്കരണത്തിന്റെ ഭാഗമായി 850…

    Read More »
  • Crime

    ബാറിൽ സംഘർഷമുണ്ടാക്കിയതിന് കസ്റ്റഡിയിലെടുത്തു; പൊലീസ് സ്റ്റേഷനിലെത്തിയപ്പോൾ യുവാക്കളുടെ പരാക്രമം; എസ്.ഐയെ ആക്രമിച്ചു, ജനൽ ചില്ല് അടിച്ചു തകർത്തു

    തൃശൂർ: കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനിൽ യുവാക്കളുടെ പരാക്രമം. യുവാക്കൾ എസ് ഐയെ ആക്രമിച്ചു. പൊലീസ് സ്റ്റേഷന്റെ ജനൽ ചില്ല് അടിച്ചു തകർത്തു. ഇന്നലെ രാത്രിയിലാണ് കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനിൽ അസ്വാഭാവിക സംഭവം നടന്നത്. ബാറിൽ സംഘർഷമുണ്ടാക്കിയതിനെ തുടർന്ന് കസ്റ്റഡിയിലെടുത്ത പ്രതികളാണ് അക്രമം നടത്തിയത്. എടവിലങ്ങ് പൊടിയൻ ബസാർ സ്വദേശികളായ കുന്നത്ത് രഞ്ജിത്ത് (37), വാലത്ത് വികാസ് (35) എന്നിവരാണ് പൊലീസ് സ്റ്റേഷനിൽ പരാക്രമം നടത്തിയത്. ഇവർക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തി. കൈയ്ക്ക് പരിക്കേറ്റ എസ് ഐ കെ അജിത്ത് ചികിത്സയിലാണ്.

    Read More »
  • Kerala

    പടയപ്പയെ കാണിക്കാമെന്ന് പറഞ്ഞ് ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നു, ഇത് ആവർത്തിക്കരുത്; പ്രകോപിപ്പിക്കുന്നവര്‍ക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തുമെന്നും വനംവകുപ്പ്

    മൂന്നാർ: പടയപ്പയെ പ്രകോപിപ്പിക്കുന്നത് ടൂറിസത്തിന്‍റെ മറവിലെന്ന് വനംവകുപ്പ്. പ്രകോപിപ്പിക്കുന്നവര്‍ക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്താന്‍ വനംവകുപ്പ് തീരുമാനിച്ചു. പടയപ്പയെ കാണിക്കാമെന്ന് വാഗ്ദാനം ചെയ്ത് ടൂറിസ്റ്റുകളെ റിസോർട്ടുകളും ടാക്സികളും ആകര്‍ഷിക്കുന്നുണ്ട്. ഇത് ഇനി ആവർത്തിക്കരുതെന്ന് ടൂറിസം കേന്ദ്രങ്ങള്‍ക്ക് വനംവകുപ്പ് നിർദ്ദേശം നൽകി. സംഭവത്തിന്‍റെ ഗൗരവം വിനോദസഞ്ചാരവകുപ്പിനെയും വനംവകുപ്പിനെയും അറിയിച്ചു. കഴിഞ്ഞ ദിവസം പ്രകോപിപ്പിച്ച ടാക്സി കസ്റ്റഡിയിലെടുക്കാന്‍ മൂന്നാര്‍ ഡിഎഫ്ഒ നിര്‍ദ്ദേശം നല്‍കി. മുന്നാറിൽ ജനവാസകേന്ദ്രങ്ങളിലിറങ്ങുന്ന പടയപ്പയെന്ന കാട്ടാനയെ പ്രകോപിപ്പിക്കുന്നവരുടെ വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ആനയുടെ മുന്നിലെത്തി വാഹനം ഇരമ്പിച്ചും ഹോണടിച്ചുമായിരുന്നു പ്രകോപനം. സംഭവത്തെകുറിച്ച് വനംവകുപ്പ് അന്വേഷണം തുടങ്ങി. മൂന്നാറില്‍ മാട്ടുപെട്ടിയിലും പരിസരത്തും സാധാരണയായി ഇറങ്ങാറുള്ള കാട്ടാനയാണ് പടയപ്പ. രണ്ടുമാസം മുമ്പുവരെ ആന കാര്യമായ പ്രശ്നങ്ങളൊന്നുമുണ്ടാക്കിയിരുന്നില്ല. എന്നാല്‍ ആനയെ പ്രകോപിപ്പിക്കുന്ന തരത്തിൽ ആളുകൾ പെരുമാറിയ കഴിഞ്ഞ നവംബർ ഏഴ് മുതല്‍ കാര്യം മാറി. പടയപ്പ അക്രമകാരിയായി. അന്നുതന്നെ വനത്തിലേക്ക് തുരത്തിയശേഷം വനംവകുപ്പ് വിനോദസഞ്ചാരികള്‍ക്കും നാട്ടുകാര്‍ക്കും മുന്നറിയിപ്പ് നൽകിയിരുന്നു. ആനയെ പ്രകോപിപ്പിച്ചാല്‍ നടപടിയുണ്ടാകുമെന്ന താക്കീതും നൽകി.…

    Read More »
  • Kerala

    പ്രവർത്തനം തുടങ്ങി രണ്ട് വർഷം കഴിഞ്ഞിട്ടും ജനങ്ങൾക്ക് പ്രയോജനപ്പെടാതെ ആരോഗ്യമന്ത്രിയുടെ സ്വന്തം ജില്ലയിലെ മെഡിക്കൽ കോളജ്; കോന്നി മെഡിക്കൽ കോളജിൽ ആകെ ഒരു ഒപി മാത്രം, ഐസിയുവും കാത്ത് ലാബും ഇല്ല

    പത്തനംതിട്ട: പ്രവർത്തനം തുടങ്ങി രണ്ട് വർഷം കഴിഞ്ഞിട്ടും ജനങ്ങൾക്ക് പ്രയോജനപ്പെടാതെ കോന്നി മെഡിക്കൽ കോളേജ്. ആകെ ഒരു ഒപി മാത്രം. ഐസിയുവും കാത്ത് ലാബും ഇല്ല. വിദഗ്ധ ചികിത്സക്ക് പത്തനംതിട്ട ജനറൽ ആശുപത്രിയേയോ കോട്ടയം മെഡിക്കൽ കോളേജിനെയോ ആശ്രയിക്കേണ്ട ഗതികേടിലാണ് രോഗികൾ. രാഷ്ട്രീയ അവകാശ വാദപ്രതിവാദങ്ങളുടെ കഥ പറയാനുണ്ട് കോന്നി മെഡിക്കൽ കോളേജിന്. ആശുപത്രിയിലെ അടിസ്ഥാന സൗകര്യ വികസനത്തിനുള്ള പ്രഖ്യാപനങ്ങളും കഥകളിൽ മാത്രമൊതുങ്ങി. 2020 സെപ്റ്റംബർ പതിനാലിനാണ് മെഡിക്കൽ കോളെജ് ആശുപത്രി മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചത്. ഒപ്പമുണ്ടെന്ന് പറഞ്ഞ സർക്കാർ ഒപ്പമില്ലെന്ന് തെളിയിക്കുന്നതാണ് നിലവിലെ അവസ്ഥ. അവഗണനയുടെ നടുവിലാണ് മെഡിക്കൽ കോളേജ് ആശുപത്രി. സ്പെഷ്യാലിറ്റി ഓപികൾ പ്രവർത്തിക്കുന്നുണ്ട്. സൂപ്പർ സ്പെഷ്യാലിറ്റി ഓപികളൊന്നുമില്ല. ദിവസവും വൈകിട്ട് 3.30 വരെ ഓപിയുണ്ടെങ്കിലും ഒരു മണിക്ക് ശേഷം ഓപി ടിക്കറ്റ് നൽകില്ല. കിടത്തി ചികിത്സയുണ്ടെങ്കിലും വിദഗ്ധ ചികിത്സ വേണ്ടിവന്നാൽ പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് റഫർ ചെയ്യും, അല്ലെങ്കിൽ കോട്ടയത്തേക്ക്. മെഡിക്കൽ കോളേജിന് വേണ്ടത്ര…

    Read More »
Back to top button
error: