വിവാഹത്തിന് മുമ്പേ പ്രതിശ്രുത വരന്റെ വീട് സന്ദര്‍ശിച്ച് മാളവിക കൃഷ്ണദാസ്; നെറ്റിചുളിച്ച് വാട്സാപ് മാമന്മാര്, കൈയടിച്ച് സോഷ്യല്‍ മീഡിയ
തട്ടിന് പുറത്ത് അച്ചുതന് എന്ന ചിത്രത്തിലൂടെ മലയാളി സിനിമ പ്രേമികള്‍ക്ക് പരിചിതയായ താരമാണ് മാളവിക കൃഷ്ണദാസ്. വിവാഹിതയാകുന്നുവെന്ന വാര്‍ത്ത തന്റെ വ്ളോഗിലൂടെ താരം നേരത്തെ ആരാധകരെ അറിയിച്ചിരുന്നു. നടനായ തേജസ് ജ്യോതിയെയാണ് മാളവിക വിവാഹം കഴിക്കുന്നത്. അഭിനേയതാക്കളെ തെരഞ്ഞെടുക്കുന്ന റിയാലിറ്റി ഷോയായ നായിക നായകന്മാരില് ഇരുവരും ഒന്നിച്ച് മത്സരിച്ചിട്ടുണ്ട്.
എന്നാല്‍, പ്രണയ വിവാഹമല്ല ഇവരുടെത്. വീട്ടുകാര്‍ തീരുമാനിച്ച വിവാഹമാണ്. താരത്തിന്റെ വിവാഹത്തിന്റെ വിശേഷങ്ങള്‍ അറിയാന്‍ കാത്തിരിക്കുന്ന ആരാധകര്‍ക്ക് സര്‍പ്രൈസ് വീഡിയോയുമായി എത്തിയിരിക്കുകയാണ് താരം. ഭാവിവരന്റെ വീട് സന്ദര്‍ശിച്ചിരിക്കുന്ന വീഡിയോയാണ് താരം പങ്കുവച്ചിരിക്കുന്നത്.വിവാഹ നിശ്ചയമായി ചടങ്ങുകള്‍ ഒന്നും ഉണ്ടായിരുന്നില്ല. അതിനാല്‍ വരന്റെ വീട്ടില്‍ വച്ച് വിവാഹത്തിന്റെ തീയതി നിശ്ചയിച്ചുവെന്നും മാളവിക വീഡിയോയില്‍ പറയുന്നു.
പെണ്ണുകാണാല്‍ കഴിഞ്ഞ് ചെക്കന് കാണാലുകൂടി നടത്തി എന്നും നടി വീഡിയോയില്‍ പറയുന്നു. എന്റെ വീട്ടില്‍ നിന്നും എല്ലാവരും ചെക്കന്റെ വീട്ടില്‍ പോയപ്പോള്‍ താനും വെറൈറ്റിക്ക് വേണ്ടി പോയിരുന്നുവെന്നാണ് മാളവിക പറയുന്നത്. താരത്തിന്റെ വീഡിയോ വൈറലായതോടെ ചില ആളുകള്‍ക്ക് താരത്തിന്റെ പ്രവര്‍ത്തി ദഹിച്ചിട്ടില്ല. വിവാഹത്തിന് മുന്‍പ് വരന്റെ വീട് വധു സന്ദര്‍ശിക്കാറില്ല എന്ന പതിവ് തെറ്റിച്ചതാണ് ഇവരെ ചൊടിപ്പിച്ചത്. കല്യാണത്തിന് മുന്നേ വരന്റെ വീട്ടില്‍ പോയത് ശരിയായില്ല, വരന്റെ വീട്ടില്‍ വധു വലത് കാല് വച്ച് കയറണമായിരുന്നു എന്നൊക്കെയാണ് താരത്തിനെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ അമ്മാവന്മാര് പറയുന്നത്.
അതേസമയം, താരത്തിനെ പിന്തുണക്കുകയാണ് ആരാധകര്‍. നിങ്ങള്‍ ഏത് കാലഘട്ടത്തിലാണ് ജിവിക്കുന്നത് എന്നാണ് ഇവരോട് ആരാധകര്‍ ചോദിക്കുന്നത്. കല്യാണം കഴിഞ്ഞ് ജീവിക്കുന്നത് ചെറുക്കന്റെ വീട്ടില്‍ ആയതിനാല്‍ പെണ്ണാണ് ശരിക്കും ചെറുക്കന്റെ വീട് കണേണ്ടത്. മാളവികയുടെ പ്രവര്‍ത്തിയില്‍ ഒരു തെറ്റുമില്ല എന്നാണ് ആരാധകര്‍ പറയുന്നത്. വധു വിവാഹത്തിന് മുന്‍പ് വരന്റെ വീട് കാണുന്നതില്‍ തെറ്റൊന്നും ഇല്ലെന്ന് മാളവികയും പറയുന്നു.