Month: January 2023

  • India

    കത്വ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച നേതാവ് ഭാരത് ജോഡോ യാത്രയില്‍; ജമ്മുകശ്മീര്‍ കോണ്‍ഗ്രസ് വക്താവ് രാജിവച്ചു

    ശ്രീനഗര്‍: ജമ്മു കശ്മീര്‍ കോണ്‍ഗ്രസ് വക്താവ് ദീപിക പുഷ്‌കര്‍ നാഥ് പാര്‍ട്ടിയില്‍ നിന്നും രാജിവച്ചു. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഈയാഴ്ച ജമ്മുകശ്മീരില്‍ പ്രവേശിക്കാനിരിക്കെയാണ് രാജി. മുന്‍മന്ത്രി ചൗധരി ലാല്‍ സിങിനെ യാത്രയില്‍ ഉള്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ചാണ് രാജി. ട്വിറ്ററിലൂടെയാണ് ദീപിക രാജിക്കാര്യം അറിയിച്ചത്. 2018 ലെ കത്വ ബലാത്സംഗക്കേസ് അട്ടിമറിച്ചതിന് ഉത്തരവാദി സിംഗ് ആണെന്നും പ്രത്യയശാസ്ത്രപരമായ കാരണങ്ങളാല്‍ പാര്‍ട്ടി വിടുകയാണെന്നും ദീപിക ട്വീറ്റ് ചെയ്തു. പ്രതികളെ സംരക്ഷിക്കാന്‍ വേണ്ടി ജമ്മു കശ്മീരിലെ പ്രദേശങ്ങളെ ഭിന്നിപ്പിച്ചയാളാണ് ലാല്‍ സിങെന്നും അത്തരത്തില്‍ ഒരാളുമായി വേദി പങ്കിടാന്‍ താല്‍പര്യമില്ലെന്നും ദീപിക ട്വിറ്ററില്‍ കുറിച്ചു. അഭിഭാഷകയുമായ ദീപിക 2021 ലാണ് കോണ്‍ഗ്രസില്‍ ചേരുന്നത്. കത്വ കേസില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ കുടുംബത്തിന് വേണ്ടി സുപ്രീംകോടതിയില്‍ ഹാജരായതിലൂടെയാണ് ദീപിക ദേശീയ ശ്രദ്ധയാകര്‍ഷിച്ചത്. കേസിന്റെ വിചാരണ കശ്മീരില്‍ നിന്ന് പഞ്ചാബിലേക്ക് മാറ്റാന്‍ നിയമപോരാട്ടം നടന്നത് ദീപികയുടെ കൂടി നേതൃത്വത്തിലായിരുന്നു. രണ്ട് തവണ എം.പിയും മൂന്ന് തവണ എം.എല്‍.എയുമായിരുന്ന സിങ്…

    Read More »
  • India

    തമിഴ് വികാരത്തെ മാനിച്ചില്ല, ഗവർണർ ആർ.എൻ. രവിയുടെ നടപടിയിൽ ബിജെപി ദേശീയ നേതൃത്വത്തിന് അതൃപ്തി

    ചെന്നൈ: തമിഴ് വികാരത്തെ മാനിക്കാതെയുള്ള തമിഴ്നാട് ഗവർണർ ആർ.എൻ. രവിയുടെ നടപടികളിൽ ബി ജെ പി കേന്ദ്ര നേതൃത്വത്തിന് അതൃപ്തി. ദക്ഷിണേന്ത്യയിൽ വളർച്ചയ്ക്കുള്ള നീക്കങ്ങൾക്ക് ഗവർണറുടെ നടപടികൾ തിരിച്ചടിയാകുമെന്നും ഒരു വിഭാഗം വിലയിരുത്തുന്നു. അതേസമയം ഡൽഹിയിലെത്തിയ ഗവർണ്ണർക്ക് ഇനിയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ആഭ്യന്തരമന്ത്രി അമിത് ഷായേയും കാണാൻ അവസരം ലഭിച്ചിട്ടില്ല. തമിഴ്നാട് നിയമമന്ത്രി എസ്. രഘുപതി, പാർലമെന്‍ററി പാർട്ടി നേതാവ് ടി ആർ ബാലു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം ദില്ലിയിലെത്തി രാഷ്ട്രപതി ദ്രൗപതി മുർമുവിനെ കണ്ടിരുന്നു തമിഴ്നാട്ടിലെ അസാധാരണ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ ഗവർണ‍ർ ആർ എൻ രവിയെ തിരികെ വിളിക്കണമെന്ന് ഇവർ രാഷ്ട്രപതിയോട് ആവശ്യപ്പെട്ടിരുന്നു. സർക്കാർ തയ്യാറാക്കി ഗവർണർ അംഗീകരിച്ച നയപ്രഖ്യാപന പ്രസംഗം ഗവർണർ സഭയിൽ പൂർണമായി വായിക്കാത്തതും ചില ഭാഗങ്ങൾ കൂട്ടിച്ചേർത്തതും സെഷൻ തീരും മുമ്പ് സഭവിട്ട് ഇറങ്ങിപ്പോയതും ഭരണഘടനാ തത്വങ്ങളുടെയും സഭാ നിയമങ്ങളുടെയും ലംഘനമാണെന്ന് സംഘം രാഷ്ട്രപതിയെ അറിയിച്ചിരുന്നു. ഗവർണർ തുടർച്ചയായി ജനാധിപത്യവിരുദ്ധമായി പെരുമാറുകയാണെന്നും ഫെഡറൽ…

    Read More »
  • Kerala

    സെക്രട്ടേറിയറ്റ് പരിസരം യുദ്ധക്കളം; യൂത്ത് ലീഗ് മാര്‍ച്ചില്‍ കല്ലേറ്, ലാത്തിച്ചാര്‍ജ്

    തിരുവനന്തപുരം: സെക്രട്ടേറിയറ്റിലേക്ക് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ വ്യാപക സംഘര്‍ഷം. സമരക്കാര്‍ പോലീസിന് നേരെ കല്ലും കസേരയും കുപ്പികളും വലിച്ചെറിഞ്ഞു. തുടര്‍ന്ന് പോലീസ് ലാത്തിച്ചാര്‍ജ് നടത്തി. പലതവണ ടിയര്‍ ഗ്യാസ് പ്രയോഗിച്ചു. സംഘര്‍ഷത്തില്‍ നിരവധി പോലീസുകാര്‍ക്കും യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. ഒന്നരമണിക്കൂര്‍ നേരം സെക്രട്ടേറിയറ്റ് പരിസരം യുദ്ധക്കളമായി മാറി. മുസ്ലീംലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് മടങ്ങിയതിന് പിന്നാലെയാണ് സമരക്കാര്‍ പോലീസിന് നേരെ കല്ലേറ് നടത്തിയത്. തൊഴില്ലായ്മ, വിലക്കയറ്റം സ്ത്രീ സുരക്ഷ തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രതിഷേധ മാര്‍ച്ച്. സംസ്ഥാന സര്‍ക്കാരിനെതിരായ പൊതുജനരോക്ഷം ഏറ്റെടുക്കുന്നുവെന്ന് പ്രഖ്യാപിച്ചാണ് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്. പോലീസ് മനപൂര്‍വം പ്രകോപനം സൃഷ്ടിക്കുകയായിരുന്നെന്ന് യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ് പറഞ്ഞു. സമീപത്തെ കടകള്‍ക്ക് നേരെയും പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു. തുടര്‍ന്ന് പോലീസ് പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തിച്ചാര്‍ജ് നടത്തുകയായിരുന്നു. നിരവധി യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. ലാത്തിച്ചാര്‍ജ് നടത്തിയിട്ടും പ്രവര്‍ത്തകര്‍ പിന്തിരിയാത്തതിനെ…

    Read More »
  • Social Media

    കൗതുകം ലേശം കൂടിപ്പോയി; സെല്‍ഫിയെടുക്കാന്‍ വന്ദേ ഭാരതില്‍ കയറിയ ആള്‍ ഇറങ്ങിയത് 159 കി.മി അകലെ!

    ഹൈദരാബാദ്: സെല്‍ഫിയെടുക്കാന്‍ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനില്‍ കയറിയയാള്‍ക്ക് എട്ടിന്റെ പണികിട്ടി! വിശാഖപട്ടണത്തുനിന്നും സെക്കന്തരാബാദിലേക്കുള്ള ട്രെയിനിലാണ് സംഭവം. ട്രെയിന്‍ രാജമുന്ദ്രിയില്‍ എത്തിയപ്പോള്‍ ഫൊട്ടോ എടുക്കുന്നതിനായി ഇയാള്‍ കയറി. എന്നാല്‍, ഇയാള്‍ കയറിയതും ട്രെയിനിന്റെ ഓട്ടോമാറ്റിക് വാതില്‍ അടഞ്ഞു. ഇതോടെ കഥാനായകന് പുറത്തിറങ്ങാന്‍ കഴിയാതെയായി. പുറത്തിറങ്ങാന്‍ ശ്രമം നടത്തിയെങ്കിലും വിഫലമായി. ട്രെയിനിന്റെ വാതില്‍ തുറക്കാന്‍ ഇയാള്‍ ശ്രമിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലുണ്ട്. ഇതോടെ അടുത്ത സ്റ്റോപ്പായ വിജയവാഡ വരെ യുവാവ് ട്രെയിനില്‍ കുടുങ്ങി. 159 കിലോമീറ്ററാണ് രാജമുന്ദ്രിയില്‍നിന്ന് വിജയവാഡയിലേക്കുള്ള ദൂരം. A selfie craze… Door of #VandeBharat train closes automatically, during taking selfie and a man was forced to travel in #VandeBharatExpress, from #Rajahmundry station to #Vijayawada station.#AndhraPradesh #VandeBharatTrain pic.twitter.com/Dt3bl7HIGm — Surya Reddy (@jsuryareddy) January 17, 2023 ട്രെയിനില്‍ കുടുങ്ങിയ യുവാവും ടിക്കറ്റ് മാസ്റ്ററുമായുള്ള സംഭാഷണവും വൈറലായി. ”എന്തിനാണ് നിങ്ങള്‍…

    Read More »
  • Kerala

    പോപ്പുലർ ഫ്രണ്ട് ഹ‍ര്‍ത്താലിലെ അക്രമങ്ങൾ: ജപ്തി വൈകുന്നതിൽ ഹൈക്കോടതിക്ക് അതൃപ്തി; നടപടി ഉടൻ പൂ‍ര്‍ത്തിയാക്കാൻ സർക്കാരിന് അന്ത്യശാസനം

    കൊച്ചി: പോപ്പുലർ ഫ്രണ്ട് ഹർത്താലിലെ അക്രമങ്ങളുമായി ബന്ധപ്പെട്ട നഷ്ടങ്ങൾ നികത്താനായുള്ള ജപ്തി നടപടികൾ ഉടൻ പൂർത്തിയാക്കണമെന്ന് സംസ്ഥാന സ‍ര്‍ക്കാരിന് ഹൈക്കോടതിയുടെ അന്ത്യശാസനം. നടപടികൾ പൂർത്തിയാക്കി ജില്ലാ അടിസ്ഥാനത്തിലുള്ള റിപ്പോർട്ട് 23 നകം നൽകണം. ജപ്തി നടപടികൾക്ക് നോട്ടീസ് നൽകേണ്ടതില്ലെന്നും കോടതി അറിയിച്ചു. ജപ്തി നടപടികൾ ഇനിയും വൈകുന്നതിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അതൃപ്തി രേഖപ്പെടുത്തി. ഹര്‍ത്താല്‍ ആക്രമണങ്ങളില്‍ പൊതുമുതലുകള്‍ നശിപ്പിച്ചെന്ന പരാതികളിലാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ നേതാക്കളില്‍ നിന്ന് സ്വത്ത് വകകള്‍ ജപ്തി ചെയ്യാന്‍ തീരുമാനിച്ചത്. ജസ്റ്റിസ് ജയശങ്കര്‍ അധ്യക്ഷനായ ബെഞ്ചാണ് ഇപ്പോള്‍ സംസ്ഥാന സര്‍ക്കാരിന് അന്ത്യശാസനം നല്‍കിയിരിക്കുന്നത്. നേരത്തെ ജനുവരി പതിനഞ്ചിന് മുമ്പ് ജപ്തി നടപടികള്‍ പൂര്‍ത്തിയാക്കുമെന്നായിരുന്നു ആഭ്യന്തര വകുപ്പ് കോടതിയെ അറിയിച്ചത്. കോടതി നിര്‍ദേശത്തില്‍ നേരിട്ട് ഹാജരായ ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ വി വേണു നടപടി വൈകിയതില്‍ ഹൈക്കോടതിയില്‍ ഖേദം പ്രകടിപ്പിച്ചിരുന്നു. അതേസമയം പോപ്പുലര്‍ ഫ്രണ്ടിന്റെ മിന്നല്‍ ഹര്‍ത്താലില്‍ അഞ്ച് കോടിയുടെ നഷ്ടമുണ്ടായെന്നാണ് കണക്കാക്കിയിട്ടുള്ളത്. അതിനിടെ,…

    Read More »
  • Crime

    പാനൂരില്‍ കോണ്‍ഗ്രസ് നേതാവിനെ ആക്രമിച്ച സംഭവം; രണ്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

    കണ്ണൂര്‍: പാനൂരില്‍ കോണ്‍ഗ്രസ് നേതാവിനെ ആക്രമിച്ച കേസില്‍ രണ്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ.പി.ഹാഷിമിന് നേരെയാണ് കഴിഞ്ഞ ദിവസം ആക്രമണമുണ്ടായത്. അണിയാരം വലിയാണ്ടി പീടികയില്‍വച്ച് ഇരുമ്പുവടി കൊണ്ട് ആക്രമിക്കുകയായിരുന്നു. വീടിനു സമീപത്തെ കല്യാണ വീട്ടില്‍നിന്ന് മടങ്ങുന്നതിനിടെ രാത്രി 12 മണിയോടെയാണ് സംഭവം. ആര്‍.എസ്.എസ്. പ്രവര്‍ത്തകരായ കെ.എം അതുല്‍, അനില്‍കുമാര്‍ പി.കെ എന്നിവരാണ് അറസ്റ്റിലായത്. ചൊവ്വാഴ്ച രാത്രി ഇരുവരെയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തിങ്കളാഴ്ച അര്‍ധരാത്രിയോടെയായിരുന്നു അക്രമം നടന്നത്. കാലുകള്‍ക്ക് ഗുരുതരമായി പരുക്കേറ്റ ഹാഷിമിനെ ശസ്ത്രക്രിയക്ക് വിധേയനാക്കി. പാനൂര്‍ നഗരസഭ സ്ഥിരം സമിതി അധ്യക്ഷനുമാണ് ഹാഷിം. ചൊവ്വാഴ്ച പുലര്‍ച്ചെ വലിയാണ്ടിപീടികയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീടിനുനേരേയും അക്രമമുണ്ടായി. കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റ് കാളാംവീട്ടില്‍ രാജീവന്റെ വീടിനുനേരേയാണ് അക്രമമുണ്ടായത്. യു.ഡി.എഫിന്റെ നേതൃത്വത്തില്‍ പൂമരച്ചോട്ടില്‍ പ്രതിഷേധപ്രകടനം നടത്തി. നേരത്തേ, പന്ന്യന്നൂര്‍ കുറുമ്പക്കാവ് ക്ഷേത്ര പരിസരത്തുവച്ച് ആര്‍.എസ്.എസ്-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. വലിയാണ്ടിപീടികയില്‍ അക്രമമുണ്ടായ പ്രദേശങ്ങളില്‍ ഡി.സി.സി. പ്രസിഡന്റ് അഡ്വ.…

    Read More »
  • India

    മൂടൽമഞ്ഞ് മറയാക്കി ഡ്രോൺ വഴി വീണ്ടും പാകിസ്താനിൽ നിന്ന് ആയുധക്കടത്ത്; തെരഞ്ഞുപിടിച്ച് ഇന്ത്യൻ സേന

    ജലന്ധർ: കനത്ത മൂടൽമഞ്ഞിന്റെ മറവിൽ പാകിസ്ഥാനില്‍ നിന്നും ഡ്രോണ്‍ വഴി ഇന്ത്യയിലേക്ക് ആയുധം കടത്തിയത് സൈന്യം പിടികൂടി. പഞ്ചാബിലെ ഗുരുദാസ്പൂര്‍ ജില്ലയിലെ അതിര്‍ത്തി വഴിയാണ് ആയുധം കടത്തിയത്. നാലു ചൈനീസ് നിര്‍മ്മിത തോക്കുകള്‍, വെടിയുണ്ടകള്‍, വെടിമരുന്നുകള്‍ തുടങ്ങിയവയാണ് ബിഎസ്എഫ് പിടിച്ചെടുത്തത്. കനത്ത മഞ്ഞിന്റെ മറപറ്റിയാണ് കഴിഞ്ഞദിവസം രാത്രി ആയുധം കടത്തിയതെന്ന് സൈന്യം വ്യക്തമാക്കി. പ്രത്യേക ശബ്ദം കേട്ടാണ് സൈന്യം പ്രദേശത്ത് നിരീക്ഷണം നടത്തിയത്. പാകിസ്ഥാന്‍ ഭാഗത്തു നിന്നും ഡ്രോണ്‍ വരുന്നത് ശ്രദ്ധയില്‍പ്പെട്ടു. പിന്നാലെ എന്തോ ഇടുന്നതിന്റെ ശബ്ദവും കേട്ടു. തുടര്‍ന്ന് നടത്തിയ തിരിച്ചിലിലാണ് ഡ്രോണ്‍ വഴി കടത്തിയ ആയുധങ്ങൾ പിടികൂടിയത്. ആയുധക്കടത്ത് പിടികൂടിയ പശ്ചാത്തലത്തില്‍ മേഖലയില്‍ സൈന്യം നിരീക്ഷണം ശക്തമാക്കി. അതേസമയം, ഈ മാസം ആദ്യം ഗുർദാസ്പൂരിലെ കലംപൂർ അതിർത്തിയിൽനിന്നും ഡ്രോൺ കണ്ടെത്തിയിരുന്നു. തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ തുടർച്ചയായി 20 തവണ വെടിയുതിർത്തതിന് പിന്നാലെയാണ് അതിർത്തിയിൽ നിന്ന് പിൻവാങ്ങിയത്. ഡ്രോൺ ഉപയോഗിച്ചുള്ള ആയുധക്കടത്ത് വളരെ ഗൗരവമായാണ് സൈന്യം വീക്ഷിക്കുന്നത്.

    Read More »
  • Kerala

    പാലാ നഗരസഭാ ചെയര്‍മാന്‍ തര്‍ക്കം; സി.പി.എം ആരെ തീരുമാനിച്ചാലും അംഗീകരിക്കുമെന്ന് ജോസ് കെ.മാണി

    കോട്ടയം: പാല നഗരസഭ ചെയര്‍മാനായി സി.പി.എം ആരെ തീരുമാനിച്ചാലും അംഗീകരിക്കുമെന്ന് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ ജോസ് കെ മാണി. പ്രാദേശിക നേതൃത്വത്തെ തള്ളിയ ജോസ്, ബിനു പുളിക്കകണ്ടത്തെ ചെയര്‍മാനായി തീരുമാനിച്ചാലും പിന്തുണയ്ക്കുമെന്നും പാലയിലേത് പ്രദേശിക കാര്യമാണെന്നും പറഞ്ഞു. ബിനു പുളിക്കകണ്ടത്തെ ചെയര്‍മാനായി സി.പി.എം തീരുമാനിച്ചാല്‍ കേരള കോണ്‍ഗ്രസ് പിന്തുണക്കുമെന്നും സി.പി.എം തീരുമാനത്തില്‍ ഇടപെടില്ലെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ് പറഞ്ഞു. മുന്നണി ധാരണകള്‍ പൂര്‍ണമായും പാലിക്കുമെന്നും സ്റ്റീഫന്‍ ജോര്‍ജ് വ്യക്തമാക്കി. അതേസമയം, പാലാ നഗരസഭ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ സി.പി.എമ്മിന് ഇനിയും തീരുമാനം എടുക്കാനായിട്ടില്ല. സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാനുള്ള പാര്‍ലമെന്ററി പാര്‍ട്ടിയോഗം വൈകുന്നേരത്തേക്ക് മാറ്റി. പാലാ നഗരസഭ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥി ആരാകണം എന്ന് സി.പി.എം ആണ് തീരുമാനിക്കേണ്ടതെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി വി.ബി ബിനു പറഞ്ഞു. ഇതില്‍ മറ്റ് പാര്‍ട്ടികള്‍ അഭിപ്രായം പറയുന്നത് ശരിയല്ല. ഒരു ഘടക കക്ഷികളുടെ തീരുമാനത്തില്‍ മറ്റൊരു ഘടക കക്ഷി കടന്ന് കയറുന്നത് ശരിയല്ല. അധികാര കൈമാറ്റത്തിന്…

    Read More »
  • India

    ത്രിപുര, മേഘാലയ, നാഗാലാന്‍ഡ് സംസ്ഥാനങ്ങൾ തെരഞ്ഞെടുപ്പ് ആരവത്തിലേക്ക്; തീയതികൾ ഇന്നു പ്രഖ്യാപിക്കും

    ന്യൂഡല്‍ഹി: ത്രിപുര, മേഘാലയ, നാഗാലാന്‍ഡ് സംസ്ഥാനങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പിന്റെ തിരക്കുകളിലേക്ക്. മൂന്നു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ ഇന്ന് പ്രഖ്യാപിക്കും.ഇന്ന് ഉച്ചയ്ക്ക് 2.30 നാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാര്‍ത്താ സമ്മേളനം. നിലവില്‍ മൂന്ന് സംസ്ഥാനങ്ങളിലും ബിജെപി നേതൃത്വത്തിലുള്ള മുന്നണിയാണ് ഭരണം നടത്തുന്നത്. ത്രിപുരയില്‍ ബിജെപിയെ അധികാരത്തില്‍ നിന്ന് മാറ്റുക ലക്ഷ്യമിട്ട് സിപിഎം -കോണ്‍ഗ്രസ് പാര്‍ട്ടികള്‍ സംയുക്തമായാകും തെരഞ്ഞെടുപ്പിനെ നേരിടുക. ഭരണവിരുദ്ധ വികാരമുണ്ടായ സാഹചര്യത്തില്‍ ബിപ്ലബ് ദേബിനെ മാറ്റി മണിക് സാഹയെ മുഖ്യമന്ത്രിയാക്കിയത് ഭരണത്തുടര്‍ച്ച ലക്ഷ്യമിട്ടാണ്. മേഘാലയിലും നാഗാലാന്‍ഡിലും ഭരണത്തുടര്‍ച്ചയുണ്ടാകുമെന്നാണ് ബിജെപി കരുതുന്നത്. ബിജെപി ദേശീയ സമിതി യോഗത്തിന് ശേഷം ആദ്യം നടക്കുന്ന തെരഞ്ഞെടുപ്പാണ് ഇത്. ഇത്തവണ തെരഞ്ഞെടുപ്പ് നടക്കുന്ന എല്ലാ നിയമസഭകളിലും അധികാരം പിടിക്കുകയാണ് ലക്ഷ്യമെന്ന് ബിജെപി അധ്യക്ഷന്‍ ദേശീയ സമിതിയോഗത്തില്‍ പ്രഖ്യാപിച്ചിരുന്നു. പൊതു തെരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തിൽ മൂന്ന് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പുകൾ ബി.ജെ.പിക്കും പ്രതിപക്ഷ പാർട്ടികൾക്കും ഒരു പോലെ നിർണായകമാണ്.

    Read More »
  • Health

    ചർമ്മകാന്തിയും സൗന്ദര്യവും വർദ്ധിപ്പിക്കാൻ വഴിതേടി അലഞ്ഞവർക്ക് ഒരു സന്തോഷ വാർത്ത, ഇതാ ഒരത്ഭുത പഴം

    ഡോ. വേണു തോന്നക്കൽ മെച്ചപ്പെട്ട ചർമ്മകാന്തിയും സൗന്ദര്യവും സ്വായത്തമാക്കി പ്രായത്തെ അതിജീവിക്കാൻ ആഗ്രഹമുള്ളവർക്ക് ഒരത്ഭുത ഫോർമുല. അതാണ് പെർസിമൺ ( Persimmon) പഴം. പ്രായത്തെ അതിജീവിക്കാൻ പ്രാപ്തമാക്കുന്ന ചില ജൈവ തന്മാത്രകൾ ഈ പഴത്തിലുണ്ട്. തന്മൂലം ചർമം തിളക്കമുള്ളതും സുന്ദരവും ആയിരിക്കും. ഇത് ചർമ്മരോഗങ്ങളെ അകറ്റി ചർമാരോഗ്യം നില നിർത്തുന്നു. മാത്രമല്ല, ആരോഗ്യരംഗത്തെ ഏറ്റവും വലിയ വെല്ലുവിളിയായ ക്യാൻസർ, ഹൃദ്രോ ഗങ്ങൾ എന്നിവയെ ചെറുത്തു തോൽപ്പി ക്കാൻ ശരീരത്തെ പ്രാപ്തമാക്കുകയും ചെയ്യുന്നു. കൂടാതെ ശരീരത്തിന്റെ സ്വാഭാവിക രോഗപ്രതിരോധശേഷി പൂർവാധികം ഭംഗി യോടെ നിലനിർത്താൻ സഹായിക്കുന്നു. ഇക്കാലത്ത് പടർന്നേറുന്ന പകർച്ചവ്യാധിക ൾ നമ്മുടെ രോഗപ്രതിരോധശേഷിക്കുറവി നെയാണ് സൂചിപ്പിക്കുന്നത്. രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായി ക്കുകയും ശ്വാസകോശം, വൃക്കകൾ എന്നിവയുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. വർദ്ധിത കൊളസ്ട്രോൾ, പ്ര‌മേഹം, അൽഷൈമേഴ്സ് തുടങ്ങിയ രോഗങ്ങൾ ഉള്ളവർ ഇത് കഴിക്കുന്നത് ഉത്തമം. പെർസിമൺ പഴം ആന്റി ഓക്സിഡന്റു കളുടെ ഒരു കലവറയാണ്. കൂടാതെ ജീവ കം എ, ജീവകം…

    Read More »
Back to top button
error: