KeralaNEWS

പാലായില്‍ റോഡ് മുറിച്ചുകടക്കവേ പെണ്‍കുട്ടിയെ കാര്‍ ഇടിച്ചുതെറിപ്പിച്ചു

കോട്ടയം: പാലായില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ പെണ്‍കുട്ടിയെ കാര്‍ ഇടിച്ചുതെറിപ്പിച്ചു. കടുത്തുരുത്തി ആയാംകുടി സ്വദേശി സ്നേഹ ഓമനക്കുട്ടനാണ് പരുക്കേറ്റത്.

ചൊവ്വാഴ്ച ഉച്ചയ്ക്ക് ബൈപ്പാസില്‍ മരിയന്‍ ജങ്ഷനു സമീപമായിരുന്നു അപകടം. അപകടത്തില്‍ സ്നേഹയുടെ കൈയ്ക്ക് പരുക്കേറ്റു.

സ്നേഹയെ ഇടിച്ചതിന് ശേഷം കാര്‍ നിര്‍ത്താതെ പോയി. അപകടത്തിന്റെ സി.സി. ടിവി ദൃശ്യങ്ങള്‍ പുറത്തെത്തിയിട്ടുണ്ട്. കേസ് എടുക്കുമെന്ന് പാലാ പോലീസ് അറിയിച്ചു.

Back to top button
error: