Month: January 2023

  • Kerala

    വന്യമൃഗങ്ങളെ വേട്ടയാടാന്‍ ലൈസന്‍സ് വേണം; ഭീഷണിയെങ്കില്‍ കൊല്ലുന്നതില്‍ തെറ്റെന്ത്? മാധവ് ഗാഡ്ഗില്‍

    തിരുവനന്തപുരം: നാഷണല്‍ പാര്‍ക്കുകള്‍ക്ക് വെളിയില്‍ വന്യമൃഗങ്ങളെ സംരക്ഷിക്കാന്‍ നിയമമുള്ള ഏകരാജ്യം ഇന്ത്യയാണെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞന്‍ മാധവ് ഗാഡ്ഗില്‍. ഇത് യുക്തിയില്ലാത്തതും ബുദ്ധിശൂന്യമായതും ഭരണഘടനാ വിരുദ്ധവുമാണെന്ന് കരുതുന്നുവെന്നു ഗാഡ്ഗില്‍ പറഞ്ഞു. ‘ഇതില്‍ അഭിമാനിക്കത്തക്കതായി ഒന്നുമില്ല’, അദ്ദേഹം വ്യക്തമാക്കി. കാടിറങ്ങുന്ന വന്യമൃഗങ്ങള്‍ തീര്‍ക്കുന്ന പ്രതിസന്ധി നേരിടാന്‍ എണ്ണം നിയന്ത്രിക്കാന്‍ വന്ധ്യംകരണമടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് കഴിഞ്ഞ ദിവസം വനം മന്ത്രി എ.കെ. ശശീന്ദ്രന്‍ വ്യക്തമാക്കിയിരുന്നു. വയനാട്ടിലെ കാടുകളില്‍നിന്ന് കടുവകളെ മാറ്റുമെന്നും ആനകളുടെ വംശവര്‍ധന തടയാന്‍ വന്ധ്യംകരണം നടത്തുമെന്നും മന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മന്ത്രിയുടെ അഭിപ്രായത്തോട് യോജിച്ച ഗാഡ്ഗില്‍, ദേശീയോദ്യാനങ്ങള്‍ക്ക് പുറത്ത് ലൈസന്‍സ് പ്രകാരമുള്ള വേട്ടയ്ക്ക് അനുമതി നല്‍കണമെന്ന് വ്യക്തമാക്കി. പ്രദേശവാസികള്‍ അനുഭവിക്കുന്ന സഹനത്തിന് പരിഹാരം എന്ന നിലയ്ക്ക് വന്യമൃഗങ്ങളുടെ ശരീരം അവര്‍ക്ക് നല്‍കണം. അമേരിക്കയിലും ആഫ്രിക്കയിലും ബ്രിട്ടനിലും ആളുകള്‍ വന്യമൃഗങ്ങളെ വേട്ടയാടുന്നുണ്ട്. യുക്തിസഹമായ വേട്ട സ്‌കാന്‍ഡനേവിയന്‍ രാജ്യങ്ങള്‍ പോലും അനുവദിക്കുന്നുണ്ട്. വന്യമൃഗങ്ങളുടെ എണ്ണം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് തദ്ദേശീയരുമായി പരിസ്ഥിതി- വനം മന്ത്രാലയം ചര്‍ച്ച നടത്തണമെന്നും…

    Read More »
  • Crime

    രോഗിയുമായി ആശുപത്രിയിലെത്തിയപ്പോള്‍ ഡോക്ടറില്ല, സുരക്ഷ ജീവനക്കാരന് മര്‍ദ്ദനം; യുവാവ് അറസ്റ്റില്‍

    സുല്‍ത്താന്‍ബത്തേരി: ആശുപത്രിയിലെ സുരക്ഷ ജീവനക്കാരന് മര്‍ദ്ദനമേറ്റെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. ബത്തേരി താലൂക്ക് ആശുപത്രിയിലെ ഫിലിപ്പ് എന്ന സെക്യൂരിറ്റി ജീവനക്കാരനാണ് മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ ബത്തേരി തിരുനെല്ലി സ്വദേശി താഴത്തേതില്‍ രാഹുല്‍ (23) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. തലയുടെ ഇടതു വശത്ത് മര്‍ദ്ദനമേറ്റ ഫിലിപ്പ് താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം രാത്രിയില്‍ ഒരു രോഗിക്ക് ഒപ്പമെത്തിയതായിരുന്നു അറസ്റ്റിലായ രാഹുല്‍. 11 മണിയോടെ എത്തിയെങ്കിലും ഈ സമയം ഒ.പി. വിഭാഗത്തില്‍ ഡോക്ടറില്ലായിരുന്നു. അഡ്മിറ്റ് ചെയ്ത് മറ്റൊരു രോഗിയെ നോക്കാന്‍ ഡോക്ടര്‍ പോയിരിക്കുകയായിരുന്നു എന്നാണ് ആശുപത്രി അധികൃതര്‍ പറഞ്ഞത്. ഇക്കാര്യം അറിയിച്ചിട്ടും ഡോക്ടര്‍ ഉടനെ വരണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ബഹളം വെയ്ക്കുകയായിരുന്നു. പിന്നീട് അവിടെ സുരക്ഷ ജോലിയിലുണ്ടായിരുന്ന ഫിലിപ്പിനെ ചീത്ത വിളിക്കുകയും മര്‍ദ്ദിക്കുകയും ആയിയിരുന്നെന്നാണ് ഇദ്ദേഹം പോലീസില്‍ നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. രേഖാമൂലമുള്ള പരാതി ലഭിച്ചതോടെ സുല്‍ത്താന്‍ ബത്തേരി പോലീസ് യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, മര്‍ദ്ദനം എന്നീ വകുപ്പുകള്‍ പ്രകാരമാണ്…

    Read More »
  • Crime

    പ്രവീണ്‍ റാണയെ ‘ചോരനാ’ക്കിയ എഎസ്ഐക്ക് സസ്പെൻഷൻ; ‘സംവിധായകൻ സാന്റോ’ക്കെതിരേ നടപടി തൃശൂര്‍ റേഞ്ച് ഡി.ഐ.ജിയുടെ ഉത്തരവിനെ തുടര്‍ന്ന്

    തൃശൂര്‍: തട്ടിപ്പ് കേസ് പതി പ്രവീണ്‍ റാണയെ നായകനാക്കി സിനിമ സംവിധാനം ചെയ്തതിന് എ.എസ്.ഐക്കെ് സസ്‌പെന്‍ഷന്‍. തൃശൂര്‍ റേഞ്ച് ഡി.ഐ.ജിയുടെ ഉത്തരവിനെ തുടര്‍ന്ന് സാന്റോ അന്തിക്കാടാണ് നടപടി നേരിടേണ്ടിവന്നത്. റാണയെ നായകനാക്കി ‘ചോരന്‍’ എന്ന സിനിമയാണ് സാന്റോ സംവിധാനം ചെയ്തത്. പൊലീസ് വകുപ്പില്‍ നിന്ന് അനുമതി വാങ്ങാതെ സിനിമ സംവിധാനം ചെയ്തതിനും ക്രിമിനല്‍ പശ്ചാത്തലമുള്ള പ്രവീണ്‍ റാണയെ നായകനാക്കിയുള്ള സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചതിനുമാണ് നടപടി. ഡിസംബര്‍ 14ന് സിനിമയുമായി ബന്ധപ്പെട്ട പ്രസ് മീറ്റില്‍ എ.എസ്.ഐ പങ്കെടുത്തിരുന്നു. പ്രവീണ്‍ റാണയുടെ നിക്ഷേപ പദ്ധതികള്‍ തട്ടിപ്പാണെന്ന് ചൂണ്ടിക്കാട്ടി തൃശൂര്‍ സിറ്റി പൊലീസിന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയതിന് ശേഷമാണ് പ്രവീണ്‍ റാണയെ നായകനാക്കി സാന്റോ സിനിമ സംവിധാനം ചെയ്തത്. നേരത്തെ തൃശൂര്‍ റൂറല്‍ പൊലീസ് ആസ്ഥാനത്ത് പി.ആര്‍.ഒയായി ജോലി ചെയ്തിരുന്ന ഇദ്ദേഹത്തെ വലപ്പാട് പൊലീസ് സ്റ്റേഷനിലേക്ക് സ്ഥലം മാറ്റയിരുന്നു. സേഫ് ആന്‍ഡ് സ്ട്രോങ് നിക്ഷേപ തട്ടിപ്പ് കേസിലെ മുഖ്യ പ്രതിയായ പ്രവീണ്‍ റാണ കഴിഞ്ഞ…

    Read More »
  • Crime

    കല്ലാച്ചിയില്‍ ഉത്സവത്തിനിടെ സംഘര്‍ഷം, പോലീസുകാര്‍ക്ക് മര്‍ദ്ദനമേറ്റു, ജീപ്പ് തകര്‍ത്തു; രണ്ട് പേര്‍ കസ്റ്റഡിയില്‍

    കോഴിക്കോട്: കല്ലാച്ചിയില്‍ ഉത്സവത്തിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ പോലീസ് വാഹനം തകര്‍ത്തു; എസ്.ഐ. ഉള്‍പ്പെടെ പോലീസുകാര്‍ക്ക് മര്‍ദ്ദനമേറ്റു. സംഭവത്തില്‍ കല്ലാച്ചി മലയില്‍ ഷിജില്‍ (31), കണ്ണച്ചാണ്ടി മഹേഷ് (42) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. നാദാപുരം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു. കല്ലാച്ചി വലിയ പറമ്പത്ത് മുത്തപ്പന്‍ മടപ്പുര തിരുവപ്പന മഹോത്സവത്തിനിടയില്‍ കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയാണ് അക്രമം അരങ്ങേറിയത്. ഉത്സവത്തിനിടെ ക്ഷേത്ര പരിസരത്ത് ഉത്സവ കമ്മറ്റി ഭാരവാഹികളുമായി വാക്കേറ്റവും സംഘര്‍ഷവും നടക്കുന്നതിനിടയില്‍ നിയന്ത്രിക്കാന്‍ എത്തിയ നാദാപുരം കണ്‍ട്രോള്‍ റൂം എസ്.ഐ. കൃഷ്ണന്‍, സീനിയര്‍ സിവില്‍ പോലീസ് രമേശന്‍ എന്നിവര്‍ക്കുനേരെ ആക്രമണമുണ്ടായി. ലഹരിസംഘമാണ് സംഘര്‍ഷമുണ്ടാക്കിയതെന്നാണ് പോലീസിനു ലഭിച്ച വിവരം. വിവരമറിഞ്ഞ് നാദാപുരം സി.ഐയുടെ നേതൃത്വത്തില്‍ കൂടുതല്‍ പോലീസ് സ്ഥലത്തെത്തി. അക്രമം നടത്തിയ കല്ലാച്ചി സ്വദേശികളായ ഷിജില്‍, മഹേഷ് എന്നിവരെ ബലമായി പിടികൂടി പോലീസ് വാഹനത്തില്‍ കയറ്റി. ഇതിനിടയിലാണ് പോലീസ് ജീപ്പിന്റെ ഗ്ലാസ് പ്രതികള്‍ ചവിട്ടി തകര്‍ത്തത്. അക്രമാസക്തരായ പ്രതികളെ…

    Read More »
  • NEWS

    ‘കഴുക്കോലൂരി വിറ്റ്’ ട്വിറ്റര്‍; ലോഗോ ‘പക്ഷി’യും ലേലത്തില്‍ പോയി

    സാന്‍ഫ്രാന്‍സിസ്‌കോ: കനത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ ലോഗോ ശില്‍പം ഉള്‍പ്പെടെ ലേലത്തില്‍വിറ്റ് ട്വിറ്റര്‍. ചൊവ്വാഴ്ച മുതല്‍ കാലിഫോര്‍ണിയിലെ കമ്പനി ആസ്ഥാനത്തായിരുന്നു ലേലം്. 27 മണിക്കൂര്‍ നടത്തിയ ലേലത്തിന്റ സംഘാടനം നിര്‍വഹിച്ചത് ഹെറിറ്റേജ് ഗ്ലോബല്‍ പാട്‌നര്‍ ആണ്. 631 വസ്തുക്കളാണ് ലേലത്തില്‍ വിറ്റത്. ഓഫിസിലെ അധിക ഉപകരണങ്ങളും അനാവശ്യ വസ്തുക്കളുമാണ് വിറ്റഴിച്ചതെന്ന് ട്വിറ്റര്‍ അറിയിച്ചു. ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍, ഫര്‍ണിച്ചറുകള്‍, അടുക്കള ഉപകരണങ്ങള്‍ ഉള്‍പ്പെടെയാണ് ലേലത്തില്‍ വിറ്റത്. ഓണ്‍ലൈന്‍ ലേലത്തില്‍ ഏറ്റവും അധികം തുകയ്ക്ക് വിറ്റഴിക്കപ്പെട്ടത് ട്വിറ്ററിന്റെ ലോഗോ ആയ പക്ഷിയുടെ രൂപത്തിലുള്ള ശില്‍പമാണ്. ഒരു ലക്ഷം ഡോളറിനാണ് ശില്‍പം വിറ്റുപോയത്. നാല് അടിയോളം ഉയരമുള്ള ശില്‍പം ആരാണ് വാങ്ങിയതെന്ന് വ്യക്തമല്ല. ഏറ്റവും അധികം തുക ലഭിച്ച രണ്ടാമത്തെ വസ്തുവും ട്വിറ്റര്‍ പക്ഷിയുടെ ഒരു നിയോണ്‍ ഡിസ്പ്ലേയാണ്. 40,000 ഡോളറാണ് ലഭിച്ചത്. ആയിരക്കണക്കിന് മാസ്‌കുകളും നിരവധി സൗണ്ട് പ്രൂഫ് ഫോണ്‍ ബൂത്തുകളും വിറ്റു. എല്ലാ ഉപകരണങ്ങള്‍ക്കും 25 ഡോളറിലും 55 ഡോളറിലുമാണ് ലേലം തുടങ്ങിയത്. ട്വിറ്റര്‍…

    Read More »
  • Crime

    കൊടുങ്ങല്ലൂരില്‍ കസ്റ്റഡിയിലെടുത്ത യുവാക്കള്‍ പോലീസ് സ്റ്റേഷന്‍ അടിച്ചു തകര്‍ത്തു; എസ്.ഐയെ ആക്രമിച്ചു

    തൃശൂര്‍: കൊടുങ്ങല്ലൂര്‍ പോലീസ് സ്റ്റേഷനില്‍ യുവാക്കളുടെ വിളയാട്ടം. സ്റ്റേഷനിലെ ചില്ല് ഭിത്തി അടിച്ചു തകര്‍ത്തു. തടയാന്‍ ചെന്ന എസ്.ഐക്ക് നേരെയും ആക്രമണം അഴിച്ചുവിട്ടു. അക്രമത്തില്‍ എസ്.ഐയുടെ കൈയ്ക്ക് പരുക്കേറ്റു. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. തെക്കേ നടയില്‍ അശ്വതി ബാറില്‍ സംഘര്‍ഷമെന്ന വിവരത്തെ തുടര്‍ന്ന് ബാറില്‍ എത്തിയതായിരുന്നു പോലീസ്. ഏതാനും പേരെ വിരട്ടിയോടിച്ചു. പോലീസിനോട് തര്‍ക്കിച്ച എടവിലങ്ങ് പൊടിയന്‍ ബസാര്‍ സ്വദേശികളായ കുന്നത്ത് രഞ്ജിത്ത്, വാലത്ത് വികാസ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന്, ഇവരെ സ്റ്റേഷനിലെത്തിച്ചു. ഇതോടെ ഇവര്‍ അക്രമാസക്തരാവുകയായിരുന്നു. സ്റ്റേഷനിലെ കസേര കൊണ്ട് അകത്തെ മുറിയുടെ ചില്ല് ഭിത്തി അടിച്ചു തകര്‍ത്തു. ഇത് കണ്ട് തടയാന്‍ ശ്രമിച്ച എസ്.ഐ: കെ. അജിത്തിനെയും ഇവര്‍ അക്രമിക്കുകയായിരുന്നു. ഏറെ നേരം ഭീകാരന്തരീക്ഷം സൃഷ്ടിച്ച ഇവരെ മറ്റു പോലീസുകാര്‍ ചേര്‍ന്ന് കീഴ്‌പ്പെടുത്തുകയായിരുന്നു. അക്രമത്തില്‍ കൈക്ക് പരുക്കേറ്റ എസ്.ഐ. കൊടുങ്ങല്ലൂര്‍ താലൂക്ക് ഗവ.ആശുപത്രിയില്‍ ചികിത്സ തേടി. മദ്യലഹരിയിലായിരുന്നു യുവാക്കാളെന്ന് പോലീസ് പറഞ്ഞു. വികാസിനെതിരെ 2017…

    Read More »
  • Kerala

    മദ്യലഹരിയിൽ പൊതുവഴിയിൽ ബഹളം: സിപിഎം കൗൺസിലറും എസ്എഫ്ഐ മുൻ ജില്ലാ സെക്രട്ടറിയും ഉൾപ്പെടെ ഏഴുപേർ പിടിയിൽ

    ആലപ്പുഴ: പൊതുവഴിയിൽ മദ്യപിച്ച് ബഹളം വച്ച സിപിഎം മുനിസിപ്പൽ കൗൺസിലറും എസ്എഫ്ഐ മുൻജില്ലാ സെക്രട്ടറിയും അടക്കം ഏഴ് പേര്‍ അറസ്റ്റിൽ. പത്തനംതിട്ട നഗരസഭ കൗൺസിലർ വി.ആർ ജോൺസനാണ് അറസ്റ്റിലായത്. എസ്എഫ്ഐ മുൻ ജില്ലാ സെക്രട്ടറി ശരത് ശശിധരൻ, സജിത്ത്, അരുൺ ചന്ദ്രൻ, ഷിബൻ, ശിവശങ്കർ, അർജുൻ മണി എന്നിവരും അറസ്റ്റിലായി. എടത്വ ചങ്ങങ്കരി പള്ളിയിലേക്കുള്ള വഴിയില്‍ ഏഴംഗ സംഘം കാർ നിർത്തി മദ്യപിക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്ത നാട്ടുകാരുമായി മദ്യപസംഘം വഴക്കുണ്ടാക്കി. തുടർന്ന് പ്രദേശവാസികൾ അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസിനേയും ഇവർ വിരട്ടി. സംഭവത്തില്‍ കേസെടുത്ത എടത്വ പൊലീസ് പ്രതികളെ കസ്റ്റഡിയിലെടുത്തു. ലഹരിക്കെതിരെ സംസ്ഥാന സർക്കാരും സിപിഎമ്മും യുവജന വിദ്യാർത്ഥി സംഘടനകളും പ്രചാരണം സജീവമാക്കിയ സജീവമാക്കുന്നതിനിടയിലാണ് വീണ്ടും സിപിഎം പ്രവർത്തകർ ലഹരി കേസിൽ കുടുങ്ങുന്നത്. നേരത്തെ ആലപ്പുഴയിൽ നഗരസഭ കൗൺസിലറും പാർട്ടി മെമ്പറും ഉൾപ്പെടെയുള്ളവർ കുടുങ്ങിയിരുന്നു. കൗൺസിലർ ഷാനവാസ് ലഹരി കടത്ത് കേസിൽ ആരോപണ വിധേയനായത് സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയിരുന്നു. മദ്യപിച്ച് നൃത്തമാടുന്ന…

    Read More »
  • Kerala

    പാലായില്‍ നാടകീയ രംഗങ്ങള്‍; കറുത്ത ഷര്‍ട്ട് ധരിച്ച് ബിനു നഗരസഭയിലേക്ക്, ഇനി പോരാട്ടത്തിന്റെ നാളുകളെന്ന് മുന്നിയിപ്പ്

    കോട്ടയം: പാലാ നഗരസഭാ അധ്യക്ഷ സ്ഥാനം കേരള കോണ്‍ഗ്രസ് എമ്മിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് നഷ്ടമായതിന് പിന്നാലെ രൂക്ഷമായ പ്രതികരണവുമായി സി.പി.എം അംഗം ബിനു പുളിക്കക്കണ്ടം. ഇനി പോരാട്ടത്തിന്റെ നാളുകളാണെന്ന് ബിനു പുളിക്കക്കണ്ടം പ്രതികരിച്ചു. അതേസമയം, കറുത്ത ഷര്‍ട്ട് ധരിച്ചാണ് അദ്ദേഹം തെരഞ്ഞെടുപ്പിനായി നഗരസഭയിലെത്തിയത്. എന്നാല്‍, പ്രതിഷേധത്തിന്റെ ഭാഗമായല്ല കറുത്ത ഷര്‍ട്ട് ധരിച്ച എത്തിയതെന്ന് അദ്ദേഹം വ്യക്തമാക്കി. കേരളാ കോണ്‍ഗ്രസ് എമ്മിന്റെ ശക്തമായ എതിര്‍പ്പിനു പിന്നാലെയാണ് ബിനുവിനെ മാറ്റാന്‍ സി.പി.എം. തീരുമാനിച്ചത്. ഇടതു സ്വതന്ത്ര ജോസിന്‍ ബിനുവാണ് സി.പി.എമ്മിന്റെ പുതിയ സ്ഥാനാര്‍ഥി. പാര്‍ട്ടിയുടെ തിരുമാനം അംഗീകരിക്കുന്നെന്നും പാര്‍ട്ടി ചട്ടക്കൂടില്‍നിന്ന് പ്രവര്‍ത്തിക്കുമെന്നും ബിനു കൂട്ടിച്ചേര്‍ത്തു. വ്യക്തിപരമായി ആക്രമിക്കപ്പെട്ടു എന്ന് തോന്നുണ്ടോ എന്ന ചോദ്യത്തിന് ഉണ്ടല്ലോ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. വ്യാഴാഴ്ച രാവിലെ 11 മണിക്കു ശേഷം കൂടുതല്‍ പ്രതികരണം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ”പാര്‍ട്ടി തീരുമാനം പൂര്‍ണമായും അംഗീകരിക്കുന്നു. ചിലകാര്യങ്ങള്‍ തുറന്നുപറയാനുണ്ട്. അത് തെരഞ്ഞെടുപ്പിന് ശേഷം തുറന്നുപറയും. അന്തര്‍നാടകങ്ങള്‍ ഉണ്ടായി. ചിലര്‍ക്ക് രണ്ട് മുഖം,…

    Read More »
  • Crime

    അതിഥിതൊഴിലാളിയെ വെട്ടിപരുക്കേല്‍പ്പിച്ച് കവര്‍ച്ച; പിടിയിലായത് നിരവധി കേസുകളിലെ പ്രതി

    കോഴിക്കോട്: ബേപ്പൂരില്‍ അതിഥിതൊഴിലാളിയുടെ വെട്ടിപ്പരുക്കേല്പിച്ച് പണംകവര്‍ന്ന കേസില്‍ രണ്ട് പ്രതികള്‍ അറസ്റ്റില്‍. അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലത്തായിരുന്നു സംഭവം. കൊണ്ടോട്ടി സ്വദേശി അബ്ദുള്‍ഖാദര്‍ (42), ബേപ്പൂര്‍ പൂന്നാര്‍വളപ്പ് ചെരക്കോട്ട് സ്വദേശി ആട്ടി ഷാഹുല്‍ എന്ന ഷാഹുല്‍ ഹമീദ് (33) എന്നിവരാണ് പിടിയിലായത്. ബേപ്പൂര്‍ പോലീസ് സംഘവും കോഴിക്കോട് സിറ്റി സ്‌പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. ചേവായൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നും യുവാവിനെ തട്ടികൊണ്ടു പോയി മര്‍ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ ഷാഹുല്‍ ഈയിടെയാണ് ജയില്‍ മോചിതനായത്.തുടര്‍ന്ന് മറ്റൊരാളെ കൂടെ കൂട്ടാളിയാക്കിയാണ് കവര്‍ച്ച നടത്തിയത്. നിരവധി ക്രിമിനല്‍ കേസിലെ പ്രതിയായിട്ടുള്ള ഷാഹുല്‍ ഹമീദ് കഴിഞ്ഞ വര്‍ഷവും സമാനമായ കുറ്റകൃത്യം ചെയ്ത് ബേപ്പൂര്‍ പോലീസിന്റെ പിടിയിലായിരുന്നു. ഷാഹുലിനായുള്ള അന്വേഷണം പോലീസ് ആരംഭിച്ചെങ്കിലും പ്രതി മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് മുങ്ങുകയായിരുന്നു. തുടര്‍ന്ന് കൊണ്ടോട്ടി പോലീസിന്റെ സഹായത്തോടെയാണ് ഇയാളെ കസ്റ്റഡിയിലെടുക്കുകയും കുറ്റം സമ്മതിച്ച പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.

    Read More »
  • Kerala

    അണക്കെട്ടിന്റെ പിറകില്‍ മറ്റൊരു അണക്കെട്ട് പണിത ചരിത്രമില്ല; മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് പ്രായോഗികമല്ലെന്ന് മുന്‍ സമരസമിതി ചെയര്‍മാന്‍

    തൊടുപുഴ: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടെന്ന കേരളത്തിന്റെ ആവശ്യം പ്രായോഗികമല്ലെന്നും, തമിഴ്‌നാട്ടില്‍ നടക്കുന്ന വിവിധ ടണല്‍, കനാല്‍ പദ്ധതികളുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്ന മുറയ്ക്ക് കൂടുതല്‍ ജലം തമിഴ്‌നാട്ടിലേക്ക് ഒഴുക്കി അണക്കെട്ടിലെ ജലനിരപ്പ് താഴ്ത്തുകയാണ് ഏക പരിഹാരമെന്നും മുന്‍ മുല്ലപ്പെരിയാര്‍ സമരസമിതി ചെയര്‍മാന്‍ സി.പി. റോയി. കേന്ദ്ര സര്‍ക്കാരിന്റെ അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി മുല്ലപ്പെരിയാറിലെ വെള്ളം നേരിട്ട് മധുരയിലെത്തിക്കാന്‍ തമിഴ്‌നാട്ടില്‍ ടണല്‍ നിര്‍മാണം നടക്കുകയാണ്. ഈ പദ്ധതി പൂര്‍ത്തിയാവുന്നതോടെ മുല്ലപ്പെരിയാറില്‍ നിന്നും കൂടുതല്‍ ജലം തമിഴ്‌നാട് കൊണ്ടുപോവും. ഇങ്ങനെ ജലനിരപ്പ് താഴത്തി അണക്കെട്ട് സുരക്ഷിതമായി നിലനിര്‍ത്തുകയെന്നതാണ് പ്രശ്‌നത്തിനുള്ള ഏക പോം വഴി. മുല്ലപ്പെരിയാര്‍ ജലം ഉപയോഗിച്ചുള്ള ന്യൂ വൈഗൈ അണക്കെട്ട്, രായപ്പട്ടി അണക്കെട്ട്, രാമനാഥപുരത്തും, ശിവഗംഗയിലും ഓരോ ചെറിയ അണക്കെട്ടുകള്‍ എന്നിവ തമിഴ്‌നാടിന്റെ സജീവ പരിഗണനയിലാണ്. ഇവ നിര്‍മിച്ചാല്‍, 1978-ല്‍ സെന്‍ട്രെല്‍ വാട്ടര്‍ കമ്മീഷന്‍ 16 അടി ജലനിരപ്പ് താഴ്ത്തി ആദ്യ പാര്‍ഷ്യല്‍ ഡീ കമ്മീഷനിങ് നടത്തിയത് പോലെ വീണ്ടും പത്തോ ഇരുപതോ അടി…

    Read More »
Back to top button
error: