Month: January 2023

  • NEWS

    ‘ഫ്രീ ദി നിപ്പിള്‍’ പ്രതിഷേധം ഫലം കണ്ടു; വിലക്ക് നീക്കാന്‍ ഫെയ്സ്ബുക്കും ഇന്‍സ്റ്റാഗ്രാമും, കൈയടിച്ച് ആരാധകര്‍

    സ്ത്രീകളുടെ സ്തനങ്ങള്‍ പൂര്‍ണമായി കാണിക്കുന്നതിന് ഫെയ്സ്ബുക്കും ഇന്‍സ്റ്റാഗ്രാമും ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കും. മെറ്റയുടെ ഓവര്‍സൈറ്റ് ബോര്‍ഡ് ആണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. ഫെയ്സ്ബുക്കിലെയും ഇന്‍സ്റ്റാഗ്രാമിലേയും ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ ലംഘനമാണ് സ്ത്രീകളുടെ സ്തനാഗ്രം പ്രദര്‍ശിപ്പിക്കുന്നതിനുള്ള വിലക്കെന്ന് ഓവര്‍സൈറ്റ് ബോര്‍ഡ് നിരീക്ഷിച്ചു. സ്ത്രീകള്‍, ഭിന്നലിംഗക്കാര്‍, ട്രാന്‍സ്ജെന്‍ഡറുകള്‍ ഉള്‍പ്പടെയുള്ള വിഭാഗങ്ങളെ ഈ വിലക്ക് അവഗണിക്കുന്നുവെന്നും ബോര്‍ഡ് ചൂണ്ടിക്കാട്ടി. പണ്ഡിതന്മാര്‍, അഭിഭാഷകര്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഉള്‍പ്പടെയുള്ള ഉപദേശക സംഘമാണ് മെറ്റയുടെ ഓവര്‍സൈറ്റ് ബോര്‍ഡ്. ‘ഫ്രീ ദി നിപ്പിള്‍’ എന്ന പേരില്‍ ആഗോള തലത്തില്‍ തന്നെ വലിയ രീതിയിലുള്ള പ്രചാരണ പരിപാടികളും പ്രതിഷേധ പ്രകടനങ്ങളും ഫെയ്സ്ബുക്കിലെ ഈ വിവേചനത്തിനെതിരെ നടന്നിരുന്നു. സ്ത്രീകള്‍ തങ്ങളുടെ നഗ്‌നമായ മാറിടം കാണിക്കുമ്പോള്‍ മാത്രമല്ല ഈ വിലക്ക് ബാധകമായിരുന്നത്. ഒരു ചിത്രകാരന്‍ വരച്ച ചിത്രത്തില്‍ യുവതിയുടെ സ്തനാഗ്രം കാണുന്നുണ്ടെങ്കില്‍ ആ ചിത്രം നീക്കം ചെയ്യപ്പെടും. ആരോഗ്യ മേഖലയിലെ വിവിധ ആവശ്യങ്ങള്‍ക്കോ വാര്‍ത്താ സംബന്ധിയായതോ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കുള്ളതോ ആയ ഉള്ളടക്കങ്ങളില്‍ പോലും ഫെയ്സ്ബുക്ക് സ്തനാഗ്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിച്ചിരുന്നില്ല.…

    Read More »
  • Kerala

    പാലായില്‍ ജോസിന്‍ ബിനോ നഗരസഭാധ്യക്ഷ; കേരളാ കോണ്‍ഗ്രസിനു മുന്നില്‍ ‘മുട്ടുമടക്കി’ സി.പി.എം

    കോട്ടയം: പാലാ നഗരസഭാധ്യക്ഷയായി സി.പി.എം സ്വതന്ത്ര ജോസിന്‍ ബിനോയെ തെരഞ്ഞെടുത്തു. നഗരസഭയുടെ ചരിത്രത്തിലാദ്യമാണ് സി.പി.എം അധ്യക്ഷസ്ഥാനം ഏറ്റെടുക്കുന്നത്. ഇന്നു പാലാ നഗരസഭയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന്റെ 17 വോട്ടും ജോസിന്‍ ബിനോയ്ക്കു ലഭിച്ചു. കേരള കോണ്‍ഗ്രസിന്റെ (എം) കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന് സി.പി.എം പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ബിനു പുളിക്കക്കണ്ടത്തെ ഒഴിവാക്കിയതോടെയാണ് ജോസിന്‍ ബിനോ നഗരസഭാ അധ്യക്ഷ സ്ഥാനത്തേക്ക് എത്തിയത്. വി.സി. പ്രിന്‍സായിയിരുന്നു യു.ഡി.എഫ് സ്ഥാനാര്‍ഥി. 26 അംഗ നഗരസഭയില്‍ 25 പേരാണ് വോട്ട് ചെയ്തത്. ജോസിന്‍ ബിനോയ്ക്ക് 17 വോട്ടുകള്‍ ലഭിച്ചു. സ്വതന്ത്ര അംഗമായ ജിമ്മി ജോസഫ് വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നു. യു.ഡി.എഫിന്റെ ഒരു വോട്ട് അസാധുവായി. ബിനു പുളിക്കക്കണ്ടത്തെ അധ്യക്ഷനാക്കുമെന്നായിരുന്നു ആദ്യ പ്രചാരണം. എന്നാല്‍, കേരളാ കോണ്‍ഗ്രസ് (എം) ശക്തമായ എതിര്‍പ്പ് ഉയര്‍ത്തിയ സാഹചര്യത്തിലാണ് ഒടുവില്‍ ജോസിന്‍ ബിനോയ്ക്കു നറുക്ക് വീണത്. സി.പി.എം ഏരിയാ കമ്മിറ്റി യോഗത്തിലാണ് ജോസിനെ സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനിച്ചത്. തുടര്‍ന്ന് നടന്ന വോട്ടെടുപ്പില്‍ ജോസിനെ അധ്യക്ഷയായി തിരഞ്ഞെടുത്തു.…

    Read More »
  • LIFE

    സിനിമ പ്രമോഷൻ പരിപാടിക്കിടെ നടി അപർണ ബാലമുരളിയോട് മോശം പെരുമാറ്റം, അനിഷ്ടം പ്രകടിപ്പിച്ചതോടെ മാപ്പ് പറഞ്ഞു വിദ്യാർത്ഥി, സംഭവം ലോ കോളേജിൽ

    സിനിമ പ്രമോഷൻ പരിപാടിക്കിടെ നടി അപർണ ബാലമുരളിയോട് മോശമായി പെരുമാറി ലോ കോളേജ് വിദ്യാർത്ഥി. അപർണയ്ക്ക് പൂവ് സമ്മാനിക്കാൻ വേദിയിൽ കയറിയ വിദ്യാർത്ഥി നടിയുടെ കയ്യിൽ കടന്നു പിടിക്കുകയും തോളിൽ കയ്യിടാൻ ശ്രമിക്കുകയുമായിരുന്നു. നടി അനിഷ്ടം വ്യക്തമാക്കിയതോടെ വിദ്യാർത്ഥി ക്ഷമാപണവുമായി എത്തി. എറണാകുളം ലോ കോളജിൽ വച്ചാണ് സംഭവമുണ്ടായത്. പുതിയ ചിത്രം തങ്കത്തിന്റെ പ്രചാരണത്തിനു വേണ്ടിയാണ് ചിത്രത്തിലെ അഭിനേതാക്കളായ അപർണയും വിനീത് ശ്രീനിവാസനും ലോ കോളജിന്റെ യൂണിയൻ ഉദ്ഘാടന ചടങ്ങിന് എത്തിയത്. വേദിയിൽ എത്തിയ വിദ്യാർത്ഥി അപർണയുടെ കയ്യിൽ കടന്നു പിടിച്ച് എഴുന്നേൽപ്പിക്കുകയും തോളിൽ കയ്യിടാൻ ശ്രമിക്കുകയും ആയിരുന്നു. അപ്രതീക്ഷിത പെരുമാറ്റത്തിൽ അപർണ ഞെട്ടുന്നതും മാറി നിൽക്കാൻ ശ്രമിക്കുന്നതും വിഡിയോയിൽ കാണാം. വീണ്ടും തോളിൽ കയ്യിടാൻ ഒരുങ്ങുമ്പോൾ അപർണ വെട്ടിച്ച് മാറി. ‘എന്താടോ ഇത് ലോ കോളേജ് അല്ലെ’ എന്ന് ചോദിക്കുന്നതും വിഡിയോയിൽ കാണാം. അപർണ അതൃപ്തി വ്യക്തമാക്കിയതോടെ വീണ്ടും വേദിയിൽ എത്തിയ വിദ്യാർത്ഥി താൻ വേറൊന്നും ഉദ്ദേശിച്ചല്ല ചെയ്തതെന്നും ഫാൻ…

    Read More »
  • India

    കായിക ലോകത്തിനു മുന്നിൽ തലകുനിച്ച് ഇന്ത്യ: റെസ്‌ലിംഗ് താരങ്ങൾക്ക് ലൈംഗിക പീഡനം: ആരോപണം തള്ളി ഫെഡറേഷൻ അധ്യക്ഷനായ ബിജെപി എംപി; പ്രതിഷേധം തുടരുമെന്ന് താരങ്ങൾ

    ന്യൂഡൽഹി: റെസ്‌ലിംഗ് താരങ്ങൾക്ക് ലൈംഗിക പീഡനമെന്ന ആരോപണം പുറത്തുവന്നതോടെ കായിക ലോകത്തിനു മുന്നിൽ തലകുനിച്ച് ഇന്ത്യ. ബി ജെ പി എംപിയും ഫെഡറേഷൻ അധ്യക്ഷനുമായ ബ്രിജ് ഭൂഷണും പരിശീലകരടക്കമുള്ളവരും വനിതാ താരങ്ങളെ ലൈംഗികമായി ചൂഷണം ചെയ്തു എന്നതടക്കമുള്ള ആരോപണങ്ങളുയർത്തി ഒളിമ്പിക്സ് മെഡൽ ജേതാവ് സാക്ഷി മാലിക്, വിനേഷ് ഫോഗത്, ബജരംഗ് പുനിയ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് റസ്ലിംഗ് താരങ്ങൾ രംഗത്തെത്തിയത്. ഫെഡറേഷൻ മാനസികമായി പീഡിപ്പിക്കുന്നുവെന്നും ഫെഡറേഷന്‍റെ ഭാഗത്ത് നിന്നും അപായപ്പെടുത്തുമെന്ന് വരെ ഭീഷണി ഉണ്ടായെന്നും താരങ്ങൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വനിതാ കായിക താരങ്ങൾ ചൂഷണം നേരിട്ടു എന്ന് പറഞ്ഞ വിനേഷ് ഫോഗത്, പരിശീലന ക്യാമ്പിൽ പെൺകുട്ടികൾ ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടു എന്നും വിവരിച്ചു. ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷണും പരിശീലകരുമടക്കമുള്ളവർ പെൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തു എന്നും അവർ വിവരിച്ചു. ഫെഡറേഷൻ അധ്യക്ഷനായ ബ്രിജ് ഭൂഷൺ ശരൺസിംഗ് ഉത്തർപ്രദേശിലെ കൈസർഗഞ്ച് നിന്നുള്ള ബി ജെ പി എംപിയാണ്. ലൈംഗിക ചൂഷണമടക്കമുള്ള ഗുരുതര…

    Read More »
  • India

    കേരളത്തില്‍ ക്ഷണം കിട്ടിയ പരിപാടികളില്‍നിന്ന് പിന്മാറില്ല; സോണിയയേയും ഖാര്‍ഗെയും കാണാനൊരുങ്ങി തരൂര്‍

    ന്യൂഡല്‍ഹി: കേരളത്തില്‍ ക്ഷണം കിട്ടിയ പരിപാടികളില്‍ നിന്ന് പിന്മാറില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. സംസ്ഥാനത്തുണ്ടായ വിവാദങ്ങളുമായി ബന്ധപ്പെട്ടുള്ള നിലപാട് കേന്ദ്ര നേതൃത്വത്തെ ധരിപ്പിക്കാനാണ് തീരുമാനം. ഇതിനായി സോണിയാ ഗാന്ധിയേയും കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയും കാണും. അതേസമയം, സംസ്ഥാന നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് എതിര്‍പ്പ് ശക്തമായ സാഹചര്യത്തില്‍ തരൂരിനെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലേക്ക് നാമനിര്‍ദേശം ചെയ്യാനുള്ള സാധ്യത കുറവാണ്. താരിഖ് അന്‍വറിന്റെ കേരള പര്യടനത്തിനിടെ തരൂരിനെതിരെ കടുത്ത വിമര്‍ശനമാണ് സംസ്ഥാന നേതൃത്വത്തിന്റെ ഭാഗത്തുനിന്നുണ്ടായത്. ചില എം.പിമാരുടെ പിന്തുണ ശശി തരൂരിനുണ്ട്. സ്വന്തം സംസ്ഥാനത്തെ, എല്ലാ ഗ്രൂപ്പുകളും തരൂരിനെ എതിര്‍ക്കുന്നുവെന്ന് താരിഖ് അന്‍വര്‍ മനസിലാക്കിയ സാഹചര്യത്തില്‍ പ്രവര്‍ത്തക സമിതിയിലേക്ക് തരൂരിനെ നാമനിര്‍ദേശം ചെയ്യാനുള്ള സാധ്യത കുറവാണ്.

    Read More »
  • Crime

    അമ്മയുടെ മാല പറിച്ചു രക്ഷപ്പെട്ടു, യുവാക്കള്‍ക്ക് പിന്നാലെ മകനും നാട്ടുകാരും; ഒടുവില്‍ കുടുങ്ങി

    വയനാട്: ആളൊഴിഞ്ഞ സ്ഥലത്തെ കടയില്‍ സിഗരറ്റ് വാങ്ങാനെന്ന വ്യാജേന എത്തി 60 വയസുകാരിയുടെ കഴുത്തില്‍ കിടന്ന മാല പൊട്ടിച്ചോടിയ യുവാക്കളെ മകനും നാട്ടുകാരും ഒരു മണിക്കൂറിലധികം നേരം പിന്തുടര്‍ന്ന് പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. കേണിച്ചിറ പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഇരുളം ചുണ്ടക്കൊല്ലിയിലാണ് സംഭവം. ഇവിടെ കാപ്പി എസ്റ്റേറ്റിന് സമീപം സ്വന്തം വീടിനോട് ചേര്‍ന്ന് പലച്ചരക്ക് കട നടത്തുന്ന സരോജിനി അമ്മയുടെ മാലയാണ് രണ്ടംഗസംഘം എത്തി പൊട്ടിച്ചോടിയത്. മീനങ്ങാടിക്കടുത്ത കുമ്പളേരി മുണ്ടക്കല്‍ വീട്ടില്‍ ഡെല്ലസ് (27), മാനന്തവാടി സ്വദേശിയും ഇപ്പോള്‍ മീനങ്ങാടി 54-ലെ ക്വാര്‍ട്ടേഴ്സില്‍ താമസക്കാരനുമായ ആലുക്കല്‍ വീട്ടില്‍ റഫീഖ് (38) എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് കഞ്ചാവും പോലീസ് കണ്ടെടുത്തിട്ടുണ്ട്. സംഭവസമയത്ത് സരോജിനി മാത്രമാണ് കടയിലുണ്ടായിരുന്നതെന്ന് മകന്‍ അനീഷ് പറഞ്ഞു. കഴിഞ്ഞ ദിവസം രാവിലെ 11.30 ഓടെ രണ്ടു പേരാണ് ബൈക്കിലെത്തിയത്. കറുത്ത് കോട്ടും ഹെല്‍മറ്റും ധരിച്ചാണ് ഒരാള്‍ കടയിലേക്ക് കയറിവന്നത്. ഈ സമയം എന്‍ജിന്‍ ഓഫാക്കാതെ മറ്റേയാള്‍ ബൈക്കില്‍ തന്നെ…

    Read More »
  • Social Media

    മുഖാമുഖം കെട്ടിപ്പിടിച്ച് സ്കൂട്ടറിലെ വൈറൽ യാത്ര; യുവാവ് അറസ്റ്റിൽ, ഒപ്പമുണ്ടായിരുന്നത് പ്രായപൂർത്തിയാകാത്ത പെൺകുട്ടി 

    ലക്‌നൗ: മുഖാമുഖം കെട്ടിപ്പിടിച്ച് സ്കൂട്ടറിലെ വൈറൽ യാത്ര, യുവാവ് അറസ്റ്റിൽ. വാഹനം ഓടിച്ച ഓടിച്ച ലഖ്‌നൗ സ്വദേശി 23 വയസ്സുകാരനായ വിക്കി ശർമയാണ് അറസ്റ്റിലായത്. കൂടെയുണ്ടായിരുന്ന പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ല. മോട്ടർ വാഹനനിയമം ലംഘിച്ചാണ് ഇരുവരും യാത്ര ചെയ്തതെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞദിവസം വിഡിയോ വൈറലായതിനു പിന്നാലെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. ലക്‌നൗ നഗരത്തിലെ ഹസ്രത്ഗഞ്ച് മേഖലയിലാണ് സംഭവം. സ്‌കൂട്ടി ഓടിക്കുന്നയാളെ ഒരു പെണ്‍കുട്ടി കെട്ടിപ്പിടിച്ച് ഉമ്മവെക്കുന്നത് വീഡിയോയില്‍ കാണാം. ഈ വിഡിയോ സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പടെ വ്യാപകമായി പ്രചരിച്ചതോടെ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. സ്‌കൂട്ടിയില്‍ സഞ്ചരിച്ച രണ്ടുപേരും യുവതികളാണെന്ന തരത്തിൽ പ്രചരണമുണ്ടായിരുന്നു. എന്നാൽ അന്വേഷണത്തിൽ ഒരു പെൺകുട്ടിയും ആൺകുട്ടിയുമാണെന്ന് തെളിയുകയായിരുന്നു. യുവാവിന്റെ സ്കൂട്ടർ കസ്റ്റഡിയിലെടുത്തു. സംഭവം  സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ വിമർശനവുമായി നിരാവധി പേരാണ് രംഗത്തെത്തിയത്. അപകടകരമായ യാത്രയ്ക്ക് കടുത്ത ശിക്ഷ കൊടുക്കണം എന്ന് പലരും അഭിപ്രായപ്പെട്ടു.

    Read More »
  • Kerala

    സ്കൂളിൽനിന്ന് നേരത്തെ ഇറങ്ങിയ അധ്യാപകന്റെ ദുരൂഹ മരണം: കേസെടുത്ത് പൊലീസ് അന്വേഷണം തുടങ്ങി; വീട്ടിൽ ഫോറൻസിക് പരിശോധന നടത്തും

    മൂന്നാർ: സ്വകാര്യ സ്കൂളിലെ അധ്യാപകനെ ദുരൂഹ സാഹചര്യത്തിൽ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത്. കട്ടപ്പന ശാന്തിഗ്രാം സ്വദേശി അരുൺ തോമസ് ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 10 30 ഓടെ സ്കൂളിലെത്തിയ ഇദ്ദേഹം 11 ഓടെ തിരികെ വീട്ടിൽ എത്തിയ ശേഷമായിരുന്നു ആത്മഹത്യ ചെയ്തത്. വീട്ടിൽ ആ സമയത്ത് ഉണ്ടായിരുന്ന പിതാവിനോട് ഒന്നും മിണ്ടാതെ മുറിക്കുള്ളിലേക്ക് കടന്ന് കതകടച്ചു. പുറത്തേക്കിറങ്ങിയ പിതാവ്, ഏറെ നേരമായി മുറിക്കുള്ളിൽ തന്നെ കഴിഞ്ഞിരുന്ന മകനെ അന്വേഷിച്ച് വീടിനുള്ളിൽ കയറി. കതകിൽ മുട്ടി വിളിച്ചെങ്കിലും അനക്കമുണ്ടായില്ല. കതക് അകത്ത് നിന്നും കുറ്റിയിട്ട നിലയിലായിരുന്നു. സംശയം തോന്നി ജനലിലൂടെ നോക്കിയപ്പോഴാണ് അരുൺ തോമസിനെ തൂങ്ങിയ നിലയിൽ കണ്ടത്. ഉടൻ തന്നെ സ്കൂളിൽ വിളിച്ച് വിവരം അറിയിച്ചു. നാട്ടുകാരും അധ്യാപകരും കുട്ടികളും എത്തി വാതിൽ പൊളിച്ച് ഇദ്ദേഹത്തെ മൂന്നാർ ടാറ്റ ഹൈറേഞ്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും…

    Read More »
  • Kerala

    കെ.വി.തോമസിന്റെ കാത്തിരിപ്പ് സഫലം; കാബിനറ്റ് റാങ്കോടെ ഡല്‍ഹിയില്‍ കേരള സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധി

    തിരുവനന്തപുരം: കോണ്‍ഗ്രസില്‍നിന്ന് പുറത്താക്കപ്പെട്ട മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ കെ.വി തോമസിനെ ഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായി നിയമിച്ചു. ക്യാബിനറ്റ് റാങ്കോടെയാണ് നിയമനം. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് മുന്‍ എം.പി സമ്പത്തിനെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധിയായി നിയമിച്ചിരുന്നു. ഡല്‍ഹിയില്‍ കേരള സര്‍ക്കാരിന്റെ ഏകോപനത്തിന് വേണ്ടിയായിരുന്നു എ.സമ്പത്തിനെ നിയോഗിച്ചത്. എം.പി എന്ന നിലയിലുള്ള സമ്പത്തിന്റെ പ്രവര്‍ത്തിപരിചയം ഉപയോഗിക്കുന്നതിന് വേണ്ടിയാണ് പദവി എന്നാണ് മുഖ്യമന്ത്രി അന്ന് വ്യക്തമാക്കിയിരുന്നത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ കെ.വി. തോമസിനെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന് കോണ്‍ഗ്രസില്‍നിന്ന് പുറത്താക്കിയിരുന്നു. തൃക്കാക്കര മണ്ഡലത്തിലെ എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുത്തതിനു പിന്നാലെയായിരുന്നു നടപടി. കോണ്‍ഗ്രസിന്റെ വിലക്കു ലംഘിച്ച് സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്തതിനെ തുടര്‍ന്നാണ് കെ.വി.തോമസ് പാര്‍ട്ടിയുമായി അകലുന്നത്. കെ.വി തോമസിന് പദവികള്‍ നല്‍കാന്‍ സാധ്യതകള്‍ ഉണ്ടെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. സര്‍ക്കാരിന്റെ ഔദ്യോഗികമായ ഉത്തരവ് വരുന്നതോടു കൂടി മാത്രമാണ് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുകയുള്ളു.…

    Read More »
  • Social Media

    ഒറ്റനോട്ടത്തില്‍ ശോഭന തന്നെ; രണ്ടാമത്തെ നോട്ടത്തിലും…നടിയുമായി അമ്പരപ്പിക്കുന്ന രൂപസാദൃശ്യവുമായി അപര

    ബാലചന്ദ്ര മേനോന്‍ സംവിധാനം ചെയ്ത ‘ഏപ്രില്‍ 18’ എന്ന സിനിമയിലൂടെ അഭിനയലോകത്തേക്ക് എത്തിയ താരമാണ് ശോഭന. മലയാളത്തിലും, തമിഴിലും തെലുങ്കിലും ഒരേസമയം താരപദവിയോടെ നിറഞ്ഞുനിന്ന ശോഭന, നൃത്തരംഗത്തുനിന്നുമാണ് അഭിനയലോകത്തേക്ക് എത്തിയത്. ശോഭനയ്ക്ക് ശേഷം എന്ന് പറയാവുന്ന ഒരു നായികയെ ഇന്നുവരെ മലയാളത്തിന് ലഭിച്ചിട്ടില്ല എന്നാണ് ആരാധകരുടെ പക്ഷം. എന്നാല്‍, ഇപ്പോഴിതാ, ശോഭനയുമായി അസാധാരണമായ രൂപസാദൃശ്യമുള്ള യുവതിയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ്. കര്‍ണാടിക് ഗായിക ശിവശ്രീ സ്‌കന്ദയാണ് ശോഭനയുമായുള്ള അസാമാന്യ രൂപസാദൃശ്യവുമായി അമ്പരപ്പിക്കുന്നത്. ശോഭനയുടെ പഴയകാല ലുക്കാണ് വീഡിയോയില്‍ ശിവശ്രീ സ്‌കന്ദയ്ക്ക്. നിരവധി ആളുകള്‍ നടിയുമായുള്ള സാദൃശ്യം ചൂണ്ടിക്കാണിച്ചുകൊണ്ട് രംഗത്ത് എത്തി. ഗായികയായ ശിവശ്രീ തമിഴ്നാട് സ്വദേശിയാണ്. അതോടൊപ്പം നര്‍ത്തകിയുമാണ്. https://www.instagram.com/reel/Cm_AKS0rslf/?utm_source=ig_web_button_share_sheet അതേസമയം, നൃത്തത്തിനും അഭിനയത്തിനും അപ്പുറം ധാരാളം അഭിരുചികളും ഇഷ്ടങ്ങളും കാത്തുസൂക്ഷിക്കുന്ന ആളാണ് ശോഭന. ചെന്നൈയില്‍ കലാര്‍പ്പണ എന്ന നൃത്ത വിദ്യാലയവുമായി സജീവമാണ് ശോഭന. ധാരാളം വിദ്യാര്‍ത്ഥികള്‍ ശോഭനയുടെ കീഴില്‍ നിരവധി നൃത്തരൂപങ്ങള്‍ അഭ്യസിക്കുന്നുണ്ട്. നൃത്ത വിദ്യാലയത്തില്‍ ശ്രദ്ധ ചെലുത്തുന്നതിനാല്‍…

    Read More »
Back to top button
error: