Month: January 2023

  • Crime

    സംശയത്തിന്റെ പേരില്‍ വഴക്ക്, കമ്പികൊണ്ട് ഭാര്യയുടെ തലയ്ക്കടിച്ചു പരുക്കേല്‍പ്പിച്ചയാള്‍ പിടിയില്‍

    തിരുവനന്തപുരം: സംശയത്തിന്‍െ്‌റ പേരില്‍ ഭാര്യയെ കമ്പികൊണ്ട് തലയ്ക്കടിച്ചു ഗുരുതരമായി പരുക്കേല്‍പ്പിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. നെയ്യാറ്റിന്‍കര ഇരുമ്പില്‍, രതീഷ് ഭവനില്‍ തങ്കരാജ(72)നാണ് ഭാര്യ പ്രസന്ന(62)യെ തലയ്ക്കടിച്ചതിന് അറസ്റ്റിലായത്. സംഭവത്തെത്തുടര്‍ന്ന് തങ്കരാജനെ നെയ്യാറ്റിന്‍കര പോലീസ് അറസ്റ്റുചെയ്തു. ഇവര്‍ക്ക് മൂന്നു മക്കളുണ്ട്. ഇവര്‍ വേറെ വീടുകളിലാണ് താമസം. ഇരുമ്പിലില്‍ തട്ടുകട നടത്തുകയാണ് തങ്കരാജന്‍. സംശയത്തിന്റെപേരില്‍ ഭാര്യയുമായി ഇടയ്ക്കിടെ തങ്കരാജന്‍ വഴക്കിടാറുണ്ട്. തിങ്കളാഴ്ച വൈകീട്ട് ആറു മണിയോടെ വീട്ടിലെത്തിയ തങ്കരാജന്‍ ഭാര്യ പ്രസന്നയുമായി വഴക്കിട്ടു. വാക്കുതര്‍ക്കത്തിനിടെ ഇരുമ്പുകമ്പിയെടുത്ത് തങ്കരാജന്‍ ഭാര്യയുടെ തലയ്ക്ക് അടിക്കുകയായിരുന്നു. അടിയേറ്റതു കാരണം തലയ്ക്ക് പത്തിലേറെ തുന്നലിടേണ്ടിവന്നു. ഇവര്‍ തമ്മിലുള്ള പിടിവലിക്കിടെ തങ്കരാജനും തലയ്ക്ക് മുറിവേറ്റു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പ്രസന്ന ആശുപത്രിയില്‍ ചികിത്സയിലാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

    Read More »
  • Crime

    പാഴ്സല്‍ വഴി എത്തിയ എം.ഡി.എം.എ പിടികൂടി: വാങ്ങാനെത്തിയ ആള്‍ മുങ്ങി

    തിരുവനന്തപുരം: വഴുതക്കാട് പാഴ്‌സല്‍ വഴി എത്തിയ എം.ഡി.എം.എ പിടികൂടി. പത്തര ഗ്രാം എംഡി.എം.എയാണ് എക്‌സൈസ് പിടികൂടിയത്. ബംഗളൂരുവില്‍ നിന്നാണ് പാഴ്‌സല്‍ എത്തിയത്. തിരിച്ചറിയല്‍ രേഖ ചോദിച്ചപ്പോള്‍ പാഴ്‌സല്‍ വാങ്ങാന്‍ എത്തിയ യുവാവ് മുങ്ങി. വാങ്ങാനെത്തിയ ആളോട് പാഴ്സല്‍ കേന്ദ്രത്തിലെ ജീവനക്കാര്‍ തിരിച്ചറിയല്‍ രേഖ ആവശ്യപ്പെട്ടു. എന്നാല്‍, രേഖ നല്‍കാന്‍ ഇയാള്‍ തയ്യാറായില്ല. ഇതോടെ ഇയാള്‍ മുങ്ങി. സംശയം തോന്നിയ ജീവനക്കാര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് സംഭവം പുറത്തായത്. ബംഗളൂരു, ഗോവ തുടങ്ങിയ സ്ഥലത്ത് നിന്ന് പാഴ്സല്‍ വഴിയാണ് ഇപ്പോള്‍ വ്യാപകമായി കേരളത്തിലേക്ക് ലഹരി എത്തുന്നത്. പിടിക്കപ്പെടാനുള്ള സാധ്യത വിരളമായതിനാലാണ് കടത്തുകാര്‍ ഈ മാര്‍ഗം സ്വീകരിക്കുന്നത്.

    Read More »
  • Kerala

    ആര്‍.എസ്.പിയില്‍ നേതൃമാറ്റം വരുന്നു; ഷിബു ബേബി ജോണ്‍ സെക്രട്ടറിയാകും

    കൊല്ലം: ആര്‍.എസ്.പി സംസ്ഥാന കമ്മിറ്റിയില്‍ നേതൃമാറ്റത്തിനു വഴിയൊരുങ്ങുന്നു. നിലവിലെ സംസ്ഥാന സെക്രട്ടറി എ.എ. അസീസ് സ്ഥാനമൊഴിയാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. മുന്‍മന്ത്രി ഷിബു ബേബിജോണ്‍ പുതിയ സെക്രട്ടറിയാകും. അടുത്തമാസം സ്ഥാനമാറ്റം ഉണ്ടാകുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്. കഴിഞ്ഞ ഒക്ടോബറില്‍ നടന്ന സംസ്ഥാന സമ്മേളനത്തിലും അതിനു മുന്നോടിയായുള്ള മണ്ഡലം, ജില്ലാ സമ്മേളനങ്ങളിലും നേതൃമാറ്റത്തിന് ആവശ്യമുയര്‍ന്നിരുന്നു. ഷിബുവിനെ ഈ സ്ഥാനത്തേക്ക് കൊണ്ടുവരണമെന്നായിരുന്നു ആവശ്യം. ഒരുതവണകൂടി സെക്രട്ടറിയായി തുടരാന്‍ മുതിര്‍ന്ന നേതാവ് അസീസ് താത്പര്യം പ്രകടിപ്പിച്ചതോടെ അദ്ദേഹത്തെത്തന്നെ തെരഞ്ഞെടുക്കുകയായിരുന്നു. മത്സരത്തിനില്ലെന്ന് ഷിബു ബേബിജോണ്‍ വ്യക്തമാക്കുകയും ചെയ്തു. ദേശീയ സമ്മേളനം കഴിഞ്ഞതിനുശേഷം ഇക്കാര്യത്തില്‍ പുനര്‍വിചിന്തനമാകാമെന്ന് പാര്‍ട്ടിയില്‍ ധാരണയുണ്ടായിരുന്നു. പാര്‍ട്ടിക്ക് കൂടുതല്‍ ചടുലമായ നേതൃത്വം നല്‍കാന്‍ ഷിബുവിനു കഴിയുമെന്നാണ് അദ്ദേഹത്തെ പിന്തുണയ്ക്കുന്നവര്‍ പറഞ്ഞത്. ദേശീയ സമ്മേളനത്തെ തുടര്‍ന്ന് നടന്ന സംസ്ഥാന സമിതിയില്‍ സ്ഥാനമൊഴിയുന്നതിനു സന്നദ്ധനാണെന്ന് എ.എ.അസീസ് അറിയിച്ചിരുന്നു. ആര്‍.എസ്.പി. ഭിന്നിച്ച് ആര്‍.എസ്.പി. (ബി) നിലവിലുണ്ടായിരുന്നപ്പോള്‍ അതിന്റെ സംസ്ഥാന സെക്രട്ടറിയായിരുന്നു ഷിബു ബേബിജോണ്‍. യു.ഡി.എഫില്‍ പ്രവര്‍ത്തിച്ചിരുന്ന ഈ ഘടകത്തെ പ്രതിനിധാനംചെയ്ത് മന്ത്രിയുമായി.…

    Read More »
  • Kerala

    പാലായില്‍ കേരള കോണ്‍ഗ്രസിന് വഴങ്ങി സി.പി.എം, ബിനുവിനെ ഒഴിവാക്കി; ജോസിന്‍ ബിനോ നഗരസഭാധ്യക്ഷയാകും

    കോട്ടയം: പാലായില്‍ കേരളാ കോണ്‍ഗ്രസിനു വഴങ്ങി സി.പി.എം; ജോസിന്‍ ബിനോ നഗരസഭാധ്യക്ഷയാകും. സി.പി.എം ഏരിയാ കമ്മിറ്റി യോഗത്തിലാണു തീരുമാനം. നഗരസഭയുടെ ചരിത്രത്തിലാദ്യമാണ് സി.പി.എം അധ്യക്ഷസ്ഥാനം ഏറ്റെടുക്കുന്നത്. ഇന്നു രാവിലെ 11നാണ് അധ്യക്ഷ തെരഞ്ഞെടുപ്പ്. 10.30 വരെ പത്രിക നല്‍കാം. സി.പി.എം പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ബിനു പുളിക്കക്കണ്ടത്തെ അധ്യക്ഷനാക്കുമെന്നായിരുന്നു പ്രചാരണം. എന്നാല്‍, കേരളാ കോണ്‍ഗ്രസ് (എം) ശക്തമായ എതിര്‍പ്പ് ഉയര്‍ത്തിയ സാഹചര്യത്തിലാണ് ഒടുവില്‍ ജോസിന് ബിനോയ്ക്കു നറുക്ക് വീണത്. നഗരസഭാ ഹാളില്‍ ബിജു പുളിക്കക്കണ്ടം കേരള കോണ്‍ഗ്രസ് (എം) അംഗം ബൈജു കൊല്ലംപറമ്പിലിനെ മര്‍ദിച്ചതാണ് എതിര്‍പ്പിനു കാരണം. സി.പി.എം ചിഹ്നത്തില്‍ ജയിച്ച ഏക കൗണ്‍സിലറാണ് ബിനു പുളിക്കക്കണ്ടം. ബിനു ഉള്‍പ്പെടെ ആറ് കൗണ്‍സിലര്‍മാരാണ് സി.പി.എമ്മിനുള്ളത്. മുന്‍ധാരണയനുസരിച്ച് ആദ്യ രണ്ടുവര്‍ഷം കേരള കോണ്‍ഗ്രസി(എം)നാണ് അധ്യക്ഷ സ്ഥാനം. അതിനുശേഷം ഒരു വര്‍ഷം സി.പി.എമ്മിനും അടുത്ത രണ്ടു വര്‍ഷം കേരള കോണ്‍ഗ്രസി(എം)നും അധ്യക്ഷസ്ഥാനം ലഭിക്കും. ആദ്യ രണ്ടു വര്‍ഷം ആന്റോ പടിഞ്ഞാറേക്കര ആയിരുന്നു അധ്യക്ഷന്‍.കഴിഞ്ഞ വര്‍ഷം…

    Read More »
  • Business

    അപായം അപായം ! ആറ് ജനപ്രിയ മോഡലുകൾ തിരിച്ചുവിളിച്ച് മാരുതി, ഓടിക്കരുതെന്നും മുന്നറിയിപ്പ്!

    സാങ്കേതിക തകരാറ് മൂലം ആറ് ജനപ്രിയ മോഡലുകളുടെ 17,362 യൂണിറ്റുകൾ മാരുതി സുസുക്കി തിരിച്ചുവിളിച്ചതായി റിപ്പോര്‍ട്ട്. ആൾട്ടോ കെ10, ബലേനോ, എസ്-പ്രസ്സോ, ഇക്കോ, ബ്രെസ്സ, ഗ്രാൻഡ് വിറ്റാര എന്നിവയുൾപ്പെടെയുള്ളവയാണ് തിരികെ വിളിച്ചതെന്ന് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. 2022 ഡിസംബർ 8 നും 2023 ജനുവരി 12നും ഇടയിൽ നിർമ്മിച്ച യൂണിറ്റുകളാണ് തിരിച്ചുവിളിച്ചത്. ഈ മോഡലുകളില്‍ ഒരു തകരാറുള്ള എയർബാഗ് കൺട്രോളർ ഉണ്ടായിരുന്നു എന്നാണ് കമ്പനി പറയുന്നത്. അവ മാറ്റിസ്ഥാപിക്കുന്നതിനായിട്ടാണ് തിരിച്ചുവിളിച്ചിരിക്കുന്നത്. സംശയാസ്പദമായ വാഹനങ്ങളുടെ ഉടമകള്‍ ഈ വാഹനം ഓടിക്കുകയോ ഉപയോഗിക്കുകയോ ചെയ്യരുതെന്നും കാർ നിർമ്മാതാക്കൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ തകാര്‍ കാരണം, വാഹനാപകടമുണ്ടായാൽ എയർബാഗുകളും സീറ്റ് ബെൽറ്റ് പ്രെറ്റെൻഷനറുകളും വിന്യസിക്കാതിരിക്കാൻ കാരണമായേക്കാവുന്ന അപൂർവ സന്ദർഭം സംഭവിക്കാൻ സാധ്യത ഉണ്ടെന്ന് സംശയിക്കുന്നതായി മാരുതി സുസുക്കി ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു. ബാധിക്കപ്പെട്ട മോഡലുകളുടെ ഉടമകളുമായി ബന്ധപ്പെടുകയും ഭാഗം മാറ്റിസ്ഥാപിക്കൽ സൗജന്യമായി നടത്തുകയും ചെയ്യും എന്നും കമ്പനി പറയുന്നു. മാരുതി സുസുക്കി കാറുകളിലെ…

    Read More »
  • LIFE

    ജർമ്മനിയിൽ ‘കെജിഎഫ് 2’ ന്റെ ലൈഫ് ടൈം കളക്ഷനെ പ്രീ ബുക്കിങ്ങിലൂടെ തകർത്ത് ‘പഠാൻ’; മുന്നിൽ പൊന്നിയിൻ സെൽവൻ മാത്രം

    ഷാരൂഖ് ഖാൻ ചിത്രം പഠാനായി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ബോളിവുഡ് സിനിമാസ്വാദകർ. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം റിലീസിനെത്തുന്ന ഷാരൂഖ് ഖാൻ ചിത്രം ബോളിവുഡിന് വൻ മുതൽക്കൂട്ടാകും എന്നാണ് കണക്ക് കൂട്ടലുകൾ. സിനിമയുമായി ബന്ധപ്പെട്ട് വരുന്ന പ്രമോഷൻ മെറ്റീരിയലുകളും അപ്ഡേറ്റുകളും ഏറെ ആവേശത്തോടെയാണ് എസ്ആർകെ ഫാൻസ് ഏറ്റെടുക്കാറുള്ളത്. ഇപ്പോഴിതാ ജർമ്മനിയിൽ പ്രീ ബുക്കിങ്ങിലൂടെ ‘കെജിഎഫ് 2’ വിന്റെ മുഴുവൻ കളക്ഷൻ തുകയെയും പഠാൻ മറികടന്നുവെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ജർമ്മനിയിൽ പ്രീ ബുക്കിങ്ങിലൂടെ പഠാന്‍1,50,000 യൂറോ നേടിയെന്നാണ് വിവരങ്ങള്‍. ഇതോടെ ‘കെജിഎഫ് 2’ ന്റെ ലൈഫ് ടൈം കളക്ഷന്‍ ആണ് ഷാരൂഖ് ഖാൻ ചിത്രം തകര്‍ത്തിരിക്കുന്നത്. 1,44,000 യൂറോയാണ് കെജിഎഫ് 2വിന്റെ കളക്ഷൻ. 1,55,000 യൂറോ നേടി മണിരത്‌നത്തിന്റെ പൊന്നിയിന്‍ സെല്‍വനാണ് ഒന്നാമത്. റിലീസിന് മുന്നോടിയായുള്ള പഠാന്റെ കുതിപ്പ് പ്രേക്ഷകരിൽ ആവേശം തീർക്കുകയാണ്. ജനുവരി 25-ന് പഠാൻ തിയറ്ററുകളിൽ എത്തും. ദീപിക പദുക്കോൺ നായികയായി എത്തുന്ന ചിത്രത്തിൽ ജോൺ എബ്രഹാം പ്രതിനായക വേഷത്തിൽ…

    Read More »
  • Crime

    മരിച്ചുകഴിഞ്ഞാല്‍ പതാക പുതപ്പിക്കാന്‍ പാര്‍ട്ടിക്കാര്‍ വീട്ടിലേക്ക് വരരുത്… കരുവന്നൂര്‍ ബാങ്ക് സെക്രട്ടറിക്ക് കത്തെഴുതി ചികിത്സാ സഹായം നിഷേധിക്കപ്പെട്ട നിക്ഷേപകന്‍

    കരുവന്നൂർ: മരിച്ചുകഴിഞ്ഞാല്‍ പതാക പുതപ്പിക്കാന്‍ പാര്‍ട്ടിക്കാര്‍ വീട്ടിലേക്ക് വരരുതെന്ന് കരുവന്നൂര്‍ ബാങ്ക് സെക്രട്ടറിക്ക് കത്തെഴുതി ചികിത്സാ സഹായം നിഷേധിക്കപ്പെട്ട നിക്ഷേപകന്‍. 82 ലക്ഷം രൂപ ബാങ്കില്‍ നിക്ഷേപമുള്ള മാപ്രാണം സ്വദേശി ജോഷി ആന്‍റണിയെന്ന പാര്‍ട്ടി അനുഭാവിയാണ് ആശുപത്രിക്കിടക്കയില്‍ ബാങ്ക് അധികൃതര്‍ക്ക് വാട്സാപ്പ് സന്ദേശമയച്ചത്. പക്ഷാഘാതം വന്ന് ഒരുവശം തളര്‍ന്ന ജോഷിക്ക് ട്യൂമറിന്‍റെ തുടര്‍ ചികിത്സയുമുണ്ട് ചെറുപ്പം തൊട്ടിന്നേവരെ ഇടതുപക്ഷത്തിനൊപ്പമായിയുന്നു ജോഷി ആന്‍റണി. ജീവിതത്തിലെ പ്രതിസന്ധികളോട് പടവെട്ടി സ്വന്തം പേരിലും ബന്ധുക്കളുടെ പേരിലും കരുവന്നൂര്‍ ബാങ്കിലിട്ട 82 ലക്ഷം രൂപ ചികിത്സയ്ക്ക് ഉതകാതെ വന്നപ്പോഴാണ് ആശുപത്രിക്കിടക്കയില്‍ നിന്ന് ഇങ്ങനെ ഒരു വാട്സാപ്പ് സന്ദേശമയച്ചത്. പക്ഷാഘാതം വന്ന് തളര്‍ന്നുപോയ ശരീരം ഫിസിയോ തെറാപ്പിയിലൂടെ പഴയ പടിയിലാവുന്നതേയുള്ളൂ. കഴുത്തില്‍ ട്യൂമര്‍ വളരുന്നുമുണ്ട്. ചെവിക്കും ശസ്ത്രക്രിയ വേണ്ടിവന്നു. മുപ്പതു ലക്ഷത്തിലധികം ചികിത്സയ്ക്ക് വേണമെന്നിരിക്കേ ബാങ്ക് അനുവദിച്ചത് രണ്ടു ലക്ഷം രൂപ മാത്രമാണ്. ജോഷിയുടെ സന്ദേശം ലഭിച്ചതിന് പിന്നാലെ പത്തു ലക്ഷം നല്‍കാമെന്ന വാഗ്ദാനവുമായി ബാങ്ക് അഡ്മിനിസ്ട്രേറ്റര്‍ വന്നു…

    Read More »
  • India

    സുരക്ഷ മുന്നറിയിപ്പുകൾക്കിടെ രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്ന് ജമ്മു കശ്മീരിലേക്ക്

    ദില്ലി: സുരക്ഷ മുന്നറിയിപ്പുകൾക്കിടെ ഭാരത് ജോഡോ യാത്ര ജമ്മു കശ്മീരിലേക്ക്.വൈകീട്ട് ആറ് മണിയോടെ കശ്മീർ അതിർത്തിയായ ലഖൻപൂരിൽ കശ്മീർ മുൻ മുഖ്യമന്ത്രി ഫറൂക്ക് അബ്ദുള്ള യാത്രയെ സ്വീകരിക്കും. 23 ന് പൊതു റാലിയെ രാഹുൽ ഗാന്ധി അഭിസംബോധന ചെയ്യും.റിപ്പബ്ളിക് ദിനത്തിൽ ബനി ഹാളിൽ രാഹുൽ പതാകയുയർത്തും. 30 ന് ശ്രീനഗർ ഷെർ ഇ കശ്മീരി സ്റ്റേഡിയത്തിലാണ് സമാപന ചടങ്ങ്. മെഹ്ബൂബ മുഫ്തി, ഒമർ അബ്ദുള്ള ,എം.കെ സ്റ്റാലിൻ, ഉദ്ദവ് താക്കറെ യടക്കമുള്ള നേതാക്കൾ സമാപന സമ്മേളനത്തിൽ പങ്കെടുക്കും.ഇടത് പാർട്ടികളിൽ സിപിഐയും പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. കശ്മീരിലേക്ക് കയറുന്നതിന് തൊട്ടു മുൻപ് പാർട്ടി വക്താവും കത്വ കേസിലെ അഭിഭാഷകയുമായ ദീപിക രജാവത്ത് രാജിവച്ചത് ക്ഷീണമായി.കത്വ കേസ് അട്ടിമറിക്കാൻ ശ്രമിച്ചുവെന്ന് ആക്ഷേപം നേരിട്ടുന്ന മുൻ മന്ത്രി ചൗധരി ലാല്‍ സിംഗിനെ യാത്രയില്‍ ഉള്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ചാണ് തീരുമാനം.

    Read More »
  • Kerala

    പ്രേമ വിവാഹത്തിന് മാതൃകയായി പോലീസുകാരനായ അഭിലാഷും അധ്യാപികയായ മായയും,  പോലീസ് സ്റ്റേഷനില്‍ വിവാഹവാര്‍ഷികാഘോഷം നടത്തിയ ഈ ദമ്പതികളുടെ കഥ കേൾക്കൂ

        വിവാഹം കഴിഞ്ഞാല്‍പ്പിന്നെ വധൂവരന്മാർ നേരെ വരന്റെ വീട്ടിലേക്ക് പോകുകയാണല്ലോ പതിവ്. പക്ഷേ എട്ടുകൊല്ലം മുന്‍പ്, വിവാഹ രജിസ്റ്ററില്‍ ഒപ്പിട്ട ശേഷം കോട്ടയം സ്വദേശികളായ അഭിലാഷ് മുരളീധരനും മായമോളും നേരെ പോയത് അഭിലാഷിന്റെ വീട്ടിലേക്ക് ആയിരുന്നില്ല. പകരം വാകത്താനം പോലീസ് സ്‌റ്റേഷനിലേക്കായിരുന്നു. എന്നിട്ട് പോലീസുകാരോട് അഭിലാഷ് പറഞ്ഞു: “സര്‍, പ്രണയവിവാഹമായിരുന്നു. പെണ്‍വീട്ടുകാര്‍ക്ക് കുറെ എതിര്‍പ്പുണ്ട്. പ്രശ്‌നമുണ്ടാക്കരുതെന്ന് പറയണം…’ അഭിലാഷിന്റെ അഭ്യര്‍ഥന പോലീസുകാര്‍ തള്ളിക്കളഞ്ഞില്ല. അവര്‍ ഇരുവീട്ടുകാരുമായും സംസാരിച്ചു. സംഗതി രമ്യമായി പരിഹരിച്ചു. അതിനു ശേഷം അവർ അഭിലാഷിനെ ഉപദേശിച്ചു: “നന്നായി ജീവിച്ചു കാണിച്ചു കൊടുക്കണം കേട്ടോ…?” എന്തായാലും അന്ന് ആ പോലീസുകാര്‍ നല്‍കിയ ഉപദേശം അഭിലാഷും മായയും ശിരസാവഹിച്ചു. ഇന്ന് വാകത്താനം പോലീസ് സ്‌റ്റേഷനിലെ ഡ്രൈവറാണ് അഭിലാഷ്. മായ, വെള്ളുത്തുരുത്തി ഗവ. എല്‍.പി സ്‌കൂള്‍ അധ്യാപികയും. എട്ടുകൊല്ലത്തിനിപ്പുറം, ജനുവരി 16 തിങ്കളാഴ്ച അതേ വാകത്താനം സ്റ്റേഷനില്‍ കേക്കുമായി എത്തി, അഭിലാഷും മായയും എട്ടാം വിവാഹവാര്‍ഷികം ആഘോഷിച്ചു. വിവാഹവാര്‍ഷികം പോലീസ് സ്‌റ്റേഷനില്‍…

    Read More »
  • Crime

    മറ്റൊരു ‘സുകുമാരക്കുറുപ്പ്’ തെലുങ്കാനയിൽ അറസ്റ്റിൽ, 39 വർഷം മുൻപ് നടന്ന മനസാക്ഷിയെ ഞെട്ടിച്ച ചാക്കോ വധക്കേസിൻ്റെ തനിയാവർത്തനം തെലുങ്കാനയിലെ വെങ്കട്പുരിലും

      കൃത്യം 39 വർഷം മുൻപ് 1984 ജനുവരി 22നായിരുന്നു മനസാക്ഷിയെ ഞെട്ടിച്ച ആ കൊലപാതകം അരങ്ങേറിയത്. 8 ലക്ഷം രൂപയുടെ ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ പ്രവാസിയായ സുകുമാരക്കുറുപ്പ് ആലപ്പുഴ സ്വദേശി ഫിലിം റെപ്രസന്റേറ്റീവ് എൻ.ജെ ചാക്കോയെ അതി ക്രൂരമായി കൊലപ്പെടുത്തി. അതേ മോഡലിൽ ഒരു ക്രൂരകൃത്യം പത്ത് ദിവസം മുമ്പ് തെലുങ്കാനയിലെ മേഡക് ജില്ലയിൽ വെങ്കട്പുരിൽ അരങ്ങേറി. 6 കോടി രൂപയ്ക്കു വേണ്ടി ഒരു നിരപരാധിയെ നിഷ്ഠൂരരമായി കൊല ചെയ്തത് തെലങ്കാന സെക്രട്ടേറിയറ്റിലെ അസിസ്റ്റന്റ് സെക്‌ഷൻ ഓഫിസറായ ധർമേന്ദ്ര നായിക് (48) ആണ്. കൊല നടത്തി 10–ാം ദിവസം തന്നെ പ്രതി അറസ്റ്റിലായി. കേരളത്തിലെ കുറ്റാന്വേഷണ ചരിത്രത്തിൽ നാലു പതിറ്റാണ്ടായിട്ടും ഉത്തരം കിട്ടാത്ത സമസ്യയ്ക്ക് തെലങ്കാന പൊലീസ് ഉത്തരം കണ്ടെത്തിയത് കേവലം നാല് ദിവസം കൊണ്ട്. മൊബൈൽ കോളുകളാണ് പ്രതിയെ കണ്ടെത്താൻ ഏറ്റവും നിർണായകമായത് ജനുവരി 9ന് രാവിലെ വെങ്കട്പുരിൽ വഴിയോരത്ത് ഒരു കാർ കത്തിയ വിവരം  നാട്ടുകാരനായ പാൽ…

    Read More »
Back to top button
error: