CrimeNEWS

സംശയത്തിന്റെ പേരില്‍ വഴക്ക്, കമ്പികൊണ്ട് ഭാര്യയുടെ തലയ്ക്കടിച്ചു പരുക്കേല്‍പ്പിച്ചയാള്‍ പിടിയില്‍

തിരുവനന്തപുരം: സംശയത്തിന്‍െ്‌റ പേരില്‍ ഭാര്യയെ കമ്പികൊണ്ട് തലയ്ക്കടിച്ചു ഗുരുതരമായി പരുക്കേല്‍പ്പിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. നെയ്യാറ്റിന്‍കര ഇരുമ്പില്‍, രതീഷ് ഭവനില്‍ തങ്കരാജ(72)നാണ് ഭാര്യ പ്രസന്ന(62)യെ തലയ്ക്കടിച്ചതിന് അറസ്റ്റിലായത്. സംഭവത്തെത്തുടര്‍ന്ന് തങ്കരാജനെ നെയ്യാറ്റിന്‍കര പോലീസ് അറസ്റ്റുചെയ്തു.

ഇവര്‍ക്ക് മൂന്നു മക്കളുണ്ട്. ഇവര്‍ വേറെ വീടുകളിലാണ് താമസം. ഇരുമ്പിലില്‍ തട്ടുകട നടത്തുകയാണ് തങ്കരാജന്‍. സംശയത്തിന്റെപേരില്‍ ഭാര്യയുമായി ഇടയ്ക്കിടെ തങ്കരാജന്‍ വഴക്കിടാറുണ്ട്. തിങ്കളാഴ്ച വൈകീട്ട് ആറു മണിയോടെ വീട്ടിലെത്തിയ തങ്കരാജന്‍ ഭാര്യ പ്രസന്നയുമായി വഴക്കിട്ടു. വാക്കുതര്‍ക്കത്തിനിടെ ഇരുമ്പുകമ്പിയെടുത്ത് തങ്കരാജന്‍ ഭാര്യയുടെ തലയ്ക്ക് അടിക്കുകയായിരുന്നു.

അടിയേറ്റതു കാരണം തലയ്ക്ക് പത്തിലേറെ തുന്നലിടേണ്ടിവന്നു. ഇവര്‍ തമ്മിലുള്ള പിടിവലിക്കിടെ തങ്കരാജനും തലയ്ക്ക് മുറിവേറ്റു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പ്രസന്ന ആശുപത്രിയില്‍ ചികിത്സയിലാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Back to top button
error: