Breaking NewsCrimeKeralaLead NewsNEWS

രാത്രി 12 മണിക്ക് ശേഷം കൊച്ചി ന​ഗരത്തിൽ ആവശ്യക്കാർക്ക് മദ്യമെത്തിച്ച് നൽകും!! 52 ലിറ്റർ മദ്യവുമായി സിനിമ ജൂനിയർ ആർട്ടിസ്റ്റ് അൽക്കൂ എക്‌സൈസ് പിടിയിൽ

കൊച്ചി: 52 ലിറ്റർ മദ്യവുമായി സിനിമ ജൂനിയർ ആർട്ടിസ്റ്റ് പിടിയിൽ. തിരൂരങ്ങാടി സ്വദേശി അൽക്കൂ എന്ന ഷെഫീക്കിനെയാണ് മദ്യവുമായി എക്‌സൈസ് പിടികൂടിയത്. കൊച്ചി നഗരത്തിൽ രാത്രി 12 മണിക്ക് ശേഷം ആവശ്യക്കാർക്ക് ഇയാൾ മദ്യം എത്തിച്ച് നൽകിയിരുന്നതായി എക്‌സൈസ് കണ്ടെത്തി

തിരൂരങ്ങാടി സ്വദേശിയായ ഇയാൾ ആക്ഷൻ ഹീറോ ബിജുവിലൂടെയാണ് ശ്രദ്ധേയനാവുന്നത്. മദ്യ വില്പനയിലൂടെ ഇയാൾക്ക് ലഭിച്ച പേരായിരുന്നു അൽകു.അനുശ്രീ നായികയായ ഓട്ടോർഷ എന്ന ചിത്രത്തിലാണ് ഇയാൾ സിനിമയിലെത്തിയത്. പെറ്റി അടിക്കുന്നതിനിടെ പോലീസ് ഉദ്യോഗസ്ഥനെ ചേർത്ത് നിർത്തി അൽക്കു സെൽഫി പകർത്തിയിരുന്നു. ശേഷം ഇത് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തു, ചിത്രം വൈറലായതോടെ ഇയാളെ തേടി സിനിമയിൽ അവസരം വരുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: