KeralaNEWS

മദ്യലഹരിയിൽ പൊതുവഴിയിൽ ബഹളം: സിപിഎം കൗൺസിലറും എസ്എഫ്ഐ മുൻ ജില്ലാ സെക്രട്ടറിയും ഉൾപ്പെടെ ഏഴുപേർ പിടിയിൽ

ആലപ്പുഴ: പൊതുവഴിയിൽ മദ്യപിച്ച് ബഹളം വച്ച സിപിഎം മുനിസിപ്പൽ കൗൺസിലറും എസ്എഫ്ഐ മുൻജില്ലാ സെക്രട്ടറിയും അടക്കം ഏഴ് പേര്‍ അറസ്റ്റിൽ. പത്തനംതിട്ട നഗരസഭ കൗൺസിലർ വി.ആർ ജോൺസനാണ് അറസ്റ്റിലായത്. എസ്എഫ്ഐ മുൻ ജില്ലാ സെക്രട്ടറി ശരത് ശശിധരൻ, സജിത്ത്, അരുൺ ചന്ദ്രൻ, ഷിബൻ, ശിവശങ്കർ, അർജുൻ മണി എന്നിവരും അറസ്റ്റിലായി.

എടത്വ ചങ്ങങ്കരി പള്ളിയിലേക്കുള്ള വഴിയില്‍ ഏഴംഗ സംഘം കാർ നിർത്തി മദ്യപിക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്ത നാട്ടുകാരുമായി മദ്യപസംഘം വഴക്കുണ്ടാക്കി. തുടർന്ന് പ്രദേശവാസികൾ അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസിനേയും ഇവർ വിരട്ടി. സംഭവത്തില്‍ കേസെടുത്ത എടത്വ പൊലീസ് പ്രതികളെ കസ്റ്റഡിയിലെടുത്തു.

Signature-ad

ലഹരിക്കെതിരെ സംസ്ഥാന സർക്കാരും സിപിഎമ്മും യുവജന വിദ്യാർത്ഥി സംഘടനകളും പ്രചാരണം സജീവമാക്കിയ സജീവമാക്കുന്നതിനിടയിലാണ് വീണ്ടും സിപിഎം പ്രവർത്തകർ ലഹരി കേസിൽ കുടുങ്ങുന്നത്. നേരത്തെ ആലപ്പുഴയിൽ നഗരസഭ കൗൺസിലറും പാർട്ടി മെമ്പറും ഉൾപ്പെടെയുള്ളവർ കുടുങ്ങിയിരുന്നു. കൗൺസിലർ ഷാനവാസ് ലഹരി കടത്ത് കേസിൽ ആരോപണ വിധേയനായത് സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയിരുന്നു. മദ്യപിച്ച് നൃത്തമാടുന്ന എസ്എഫ്ഐ നേതാക്കളുടെ ദൃശ്യം പുറത്തുവന്നതും പാർട്ടിക്കും സംഘടനയ്ക്കും തിരിച്ചടിയായിരുന്നു. ലഹരി കേസുകളിൽ ആരോപണ വിധേയരായവരെ സംഘടനയ്ക്ക് പുറത്താക്കിയെങ്കിലും ലഹരി വിരുദ്ധ പ്രചാരണം നടത്തുന്ന സർക്കാരിനുണ്ടായ ക്ഷീണം ചെറുതല്ല.

Back to top button
error: