CrimeNEWS

പാഴ്സല്‍ വഴി എത്തിയ എം.ഡി.എം.എ പിടികൂടി: വാങ്ങാനെത്തിയ ആള്‍ മുങ്ങി

തിരുവനന്തപുരം: വഴുതക്കാട് പാഴ്‌സല്‍ വഴി എത്തിയ എം.ഡി.എം.എ പിടികൂടി. പത്തര ഗ്രാം എംഡി.എം.എയാണ് എക്‌സൈസ് പിടികൂടിയത്. ബംഗളൂരുവില്‍ നിന്നാണ് പാഴ്‌സല്‍ എത്തിയത്. തിരിച്ചറിയല്‍ രേഖ ചോദിച്ചപ്പോള്‍ പാഴ്‌സല്‍ വാങ്ങാന്‍ എത്തിയ യുവാവ് മുങ്ങി.

വാങ്ങാനെത്തിയ ആളോട് പാഴ്സല്‍ കേന്ദ്രത്തിലെ ജീവനക്കാര്‍ തിരിച്ചറിയല്‍ രേഖ ആവശ്യപ്പെട്ടു. എന്നാല്‍, രേഖ നല്‍കാന്‍ ഇയാള്‍ തയ്യാറായില്ല. ഇതോടെ ഇയാള്‍ മുങ്ങി. സംശയം തോന്നിയ ജീവനക്കാര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് സംഭവം പുറത്തായത്.

ബംഗളൂരു, ഗോവ തുടങ്ങിയ സ്ഥലത്ത് നിന്ന് പാഴ്സല്‍ വഴിയാണ് ഇപ്പോള്‍ വ്യാപകമായി കേരളത്തിലേക്ക് ലഹരി എത്തുന്നത്. പിടിക്കപ്പെടാനുള്ള സാധ്യത വിരളമായതിനാലാണ് കടത്തുകാര്‍ ഈ മാര്‍ഗം സ്വീകരിക്കുന്നത്.

Back to top button
error: